• Lisha Mary

  • April 7 , 2020

കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരണം. ഇയാളുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. എറണാകുളം സ്വദേശിയായ അറുപത്തഞ്ചുകാരനെ തിങ്കളാഴ്ചയാണ് അസ്വസ്ഥതകളെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ ഇദ്ദേഹം ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. വിദേശത്തുനിന്ന് എത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹം വീട്ടില്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. ഇക്കാരണം കൊണ്ടാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വ്യക്തമാക്കി.