• admin

  • February 6 , 2020

ബംഗ്ളൂരു : കര്‍ണ്ണാടക മന്ത്രിസഭാ വികസനം ഇന്ന്; കൂറുമാറിയെത്തിയ 10 എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം കര്‍ണ്ണാടക മന്ത്രിസഭാ വികസനം ഇന്ന്. കോണ്‍ഗ്രസില്‍ നിന്നും ജനതാദളില്‍ നിന്നും കൂറുമാറി ബി.ജെ.പിയിലെത്തിയ 10 എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷനുമായും ഡല്‍ഹിയിലെ മറ്റ് പ്രധാനപ്പെട്ട നേതാക്കളുമായും നടത്തിയ ചര്‍ച്ചക്ക് ശേഷം 10 പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനാണ് തീരുമാനമെന്ന് യെദിയൂരപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ന് 10: 30 ന് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച 11 വിമത എം.എല്‍.എ മാരില്‍ അദാനി എം.എല്‍.എയായ മഹേഷ് കുമാതല്ലിക്ക് മാത്രമേ മന്ത്രിസ്ഥാനം ലഭിക്കാതെയുള്ളു. നിലവില്‍ മുഖ്യമന്ത്രിയടക്കം 18 മന്ത്രിമാരാണ് കര്‍ണ്ണാടക മന്ത്രിസഭയിലുള്ളത്. ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എം.ടി.ബി നാഗരാജിനും എച്ച് വിശ്വനാഥിനും മന്ത്രിസ്ഥാനം നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ആര്‍ക്കും മന്ത്രിസ്ഥാനം നല്‍കില്ലെന്ന് യെദിയൂരപ്പ വ്യക്തമാക്കിയിരുന്നു.