• Lisha Mary

  • March 11 , 2020

ന്യൂഡല്‍ഹി : കര്‍ണാടകയില്‍ കൊറോണ സംശയത്തെത്തുടര്‍ന്നു നിരീക്ഷണത്തിലായിരുന്ന 76 കാരന്‍ മരിച്ചു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് മരിച്ചത്. എന്നാല്‍ ഇയാള്‍ക്കു കൊറോണയാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല. അതേസമയം രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 62 ആയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഓരോ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണിത്. ഡല്‍ഹിയില്‍ അഞ്ചു പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. യുപിയില്‍ ഒന്‍പതു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.