• admin

  • December 8 , 2022

കോഴിക്കോട് : കബേല്‍ സ്റ്റാര്‍ സ്‌കോളര്‍ഷിപ്പ് നേടിയവരില്‍ കോഴിക്കോട്ടുനിന്ന് 38 പേര്‍. രാജ്യമാകെയുള്ള 1,015 വിജയികളില്‍ 98 പേര്‍ കേരളത്തില്‍ നിന്നാണ്. ഇതില്‍ 38 വിദ്യാര്‍ഥികളാണ് കോഴിക്കോട്ടുനിന്ന് സ്‌കോളര്‍ഷിപ്പ് നേടിയത്. ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ പാസായ ഇലക്ട്രിഷ്യന്‍മാരുടെ കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ് കബേല്‍ സ്റ്റാര്‍ സ്‌കോളര്‍ഷിപ് പദ്ധതി. വീടുകള്‍ക്കായുള്ള വയറിന്റെ ഓരോ ബോക്‌സിന്റെ വില്‍പന നടന്നപ്പോഴും ആര്‍ആര്‍ കബേല്‍ ഒരു രൂപ വീതമാണ്  ഈ സ്‌കോളര്‍ഷിപിനായി സംഭാവന ചെയ്തത്. ഇതുപ്രകാരം ഒരു  കോടി രൂപയിലേറെയാണ് ഇലക്ട്രീഷന്‍മാരുടെ കുട്ടികളുടെ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി മാറ്റിവച്ചത്. കബേല്‍ സ്റ്റാര്‍സ് സ്‌കോളര്‍ഷിപ് പദ്ധതിയില്‍ വിജയിച്ചവരെ ആര്‍ആര്‍ ഗ്ലോബല്‍ ഡയറക്ടര്‍ കീര്‍ത്തി കാബ്ര അഭിനന്ദിച്ചു.