സിഡ്നി : ഓസ്ട്രേലിയയുടെ പടിഞ്ഞാറന്‍ തീരത്ത് മണല്‍ത്തിട്ടയില്‍ 270 ഓളം തിമിംഗലങ്ങള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഇവയെ രക്ഷപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുകയാണ് സമുദ്ര ജീവശാസ്ത്രഞ്ജര്‍. പൈലറ്റ് തിമിംഗലങ്ങളെന്ന് കരുതുന്ന 25ഓളം തിമിംഗലങ്ങള്‍ മണല്‍ത്തിട്ടയില്‍ കുടുങ്ങി ചത്തതായും ഗവേഷകര്‍ പറഞ്ഞു. കടല്‍ ഡോള്‍ഫിന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് ചത്തടിഞ്ഞിരിക്കുന്നത്. മുമ്ബും തിമിംഗലങ്ങള്‍ ഈ മേഖലയില്‍ കുടുങ്ങിയിട്ടുണ്ടെങ്കിലും ഇത്രയധികം തിമിംഗലങ്ങള്‍ ഒരുമിച്ച് കുടുങ്ങുന്നത് അപൂര്‍വമാണ്. ഏത് മാര്‍ഗത്തിലൂടെയാണ് തിമിംഗലങ്ങളെ രക്ഷപ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഉടന്‍ രക്ഷാദൗത്യം ആരംഭിക്കുമെന്ന് ടാസ്മാനിയ പാര്‍ക്ക്സ് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വീസ് മാനേജര്‍ നിക്ക് ഡേക പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കേരളത്തിലും കൊറോണ
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി