ബത്തേരി : കോമേഴ്ഷ്യൽ അളവിൽ എം.ഡി.എം.എ യും എം.ഡി.എം.എ ടാബ്ലെറ്റുകളുമായി നിരവധി കേസുകളിൽപ്പെട്ട യുവാവിനെ പിടികൂടി.കാസർഗോഡ്,പെരിയടുക്ക, അൻസാർ മൻസിൽ പി.എ അൻസാർ (27) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.05.09.2026 തിയ്യതി രാവിലെ കർണാടക ആർ.ടി.സി ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത്.പരിശോധനക്കിടെ
അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 14.91 ഗ്രാം എം.ഡി.എം.എ യും,ഗുളിക (2 എണ്ണം) രൂപത്തിലുള്ള 1.21 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ യുമാണ് കണ്ടെടുത്തത്.അൻസാറിന് കാസർഗോഡ് ജില്ലയിൽ ലഹരിക്കടത്ത്,
മോഷണം,വധശ്രമം,അതിക്രമിച്ചു കടക്കൽ എന്നിങ്ങനെ പത്തോളം കേസുകളുണ്ട്.ഇൻസ്പെക്ടർ എസ്.എച്ച്.ഓ കെ എസ് അജേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ സനൽ,ചെക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുഞ്ഞിരാമൻ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശിവദാസൻ,ദീപേഷ് രാജൻ,സുരേഷ് കുമാർ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്
