മാനന്തവാടി : പതിറ്റാണ്ടുകളായി മാനന്തവാടിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഐ ടീം കമ്പ്യൂട്ടേഴ്സ് ഐ ടീം സ്മാർട്ട് വേൾഡ് എന്ന പേരിൽ മാനന്തവാടി വള്ളിയൂർക്കാവിൽ പുതിയ ഷോറും തുറന്നു. മൂന്ന് നിലകളിലായി സ്മാർട്ട് ഫോണുകൾക്കൊപ്പം കമ്പ്യൂട്ടറുകൾക്കും ലാപ്ടോപ്പുകൾക്കും മറ്റ് അനുബന്ധ ഉപകരണങ്ങൾക്കുമായി വയനാട്ടിലെ തന്നെ ഏറ്റവും വലിയ ഷോറുമാണ് പ്രവർത്തനം തുടങ്ങിയത്. പ്രശസ്ത സിനിമാ പിന്നണി ഗായിക റിമി ടോമി ഉദ്ഘാടനവും ആദ്യ വിൽപ്പനയും നിർവ്വഹിച്ചു. മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ. രത്ന വല്ലി ഉൾപ്പടെ ജനപ്രതിനിധികൾ, മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.ഉസ്മാൻ തുടങ്ങിയ വ്യാപാരി സംഘടനാ നേതാക്കൾ, മത സാമുദായിക - സാമൂഹ്യ .-സാംസ്കാരിക നേതാക്കൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. മാനേജിംഗ് ഡയറക്ടർമാരായ എൽദോസ് , അജീഷ് ആൻ്റണി എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്ഘാടന പരിപാടികൾ നടന്നത്. ഓണത്തോടും ഉദ്ഘാടനത്തോടും അനുബന്ധിച്ച് പുതിയ പർച്ചേസുകൾക്ക് വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആധുനിക നിലവാരത്തിലുള്ള സർവ്വീസ് സെൻ്ററും ഐ ടീം സ്മാർട്ട് വേൾഡിൽ പ്രവർത്തിക്കുന്നുണ്ട്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി