• admin

  • September 3 , 2022

സുൽത്താൻ ബത്തേരി : എക്സൈസ് റേഞ്ച് ഓഫീസിൻ്റെ നേതൃത്വത്തിൽ വിമുക്തി ലഹരിവർജ്ജന മിഷന്റെ ഭാഗമായി സുൽത്താൻ ബത്തേരി താലൂക്കിൽ നൂൽപ്പുഴ രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ എസ്.പി.സി. വിദ്യാർത്ഥികളുമായി സഹകരിച്ച് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു . സ്കൂൾ എസ്.പി.സി. കോഡിനേറ്റർമാരായ സിദ്ധാർത്ഥൻ,നിഷ.സി. എന്നിവർ ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബത്തേരി റേഞ്ചിലെ വിമുക്തി കോഡിനേറ്റർമാരായ പ്രിവന്റീവ് ഓഫീസർ രാജേഷ് എം, സിവിൽ എക്സൈസ് ഓഫീസർ അനൂപ് കുമാർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.