• Lisha Mary

  • March 7 , 2020

കൊച്ചി : കൊച്ചി: ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വണ്‍ ചാനലിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി. 8.45 ഓടെയാണ് മീഡിയ വണ്ണിന്റെ വിലക്ക് നീക്കിയത്. ഏഷ്യാനെറ്റിന്റെ വിലക്ക് പുലര്‍ച്ചെ 3 മണിയോടെ നീക്കിയിരുന്നു. അതിന് പിന്നാലെയാണ് മീഡിയ വണ്ണും സംപ്രേഷണം പുനരാരംഭിച്ചത്. ഡല്‍ഹിയിലെ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് 48 മണിക്കൂര്‍ സമയത്തേക്കാണ് ഇരുചാനലുകള്‍ക്കും കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്നലെ രാത്രി 7.30 മുതലായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്.