തിരുവനന്തപുരം : എല്ലാവര്‍ക്കും അടച്ചുറപ്പുള്ള സുരക്ഷിതഭവനം നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും ഇത് യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ട മാതൃകാ പ്രവര്‍ത്തനമാണ് ലൈഫ് മിഷനിലൂടെ നടപ്പാക്കിവരുന്നതെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെയും ആറ് ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാറശ്ശാല ജയമഹേഷ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം മന്ത്രി നിര്‍വഹിച്ചു. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച ഉദ്യാഗസ്ഥരെ കെ.ആന്‍സലന്‍ എം.എല്‍.എ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പാറശ്ശാല, ചെങ്കല്‍, തിരുപുറം, കുളത്തൂര്‍, പൂവാര്‍, കാരോട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കള്‍, പി.എം.എ.വൈ.ഗുണഭോക്താക്കള്‍ എന്നിവര്‍ ബ്ലോക്ക് തല സംഗമത്തില്‍ പങ്കെടുത്തു. ഗ്രാമവികസന വകുപ്പ് അഡിഷണല്‍ ഡെവലപ്‌മെന്റ് കമ്മിഷണര്‍ വി.എസ്.സന്തോഷ് കുമാര്‍ വിഷയാവതരണം നടത്തി. പാറശ്ശാല ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് പദ്ധതി പ്രകാരം 1178 വീടുകളും പി.എം.എ.വൈ പദ്ധതി പ്രകാരം 265 വീടുകളും പൂര്‍ത്തിയായി. രണ്ടു പദ്ധതികളുടെയും സഹായത്തോടെ 1443 വീടുകളാണ് പാറശ്ശാല ബ്ലോക്ക് പഞ്ചായത്തില്‍ പൂര്‍ത്തിയായത്. ഗുണഭോക്താക്കള്‍ക്കായി ഇരുപതോളം സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തത്തോടെ വിവിധ സേവനങ്ങള്‍ നല്‍കുന്നതിനായി അദാലത്തും സംഘടിപ്പിച്ചു. ആയിരത്തോളം ഗുണഭോക്താക്കള്‍ കുടുംബസംഗമത്തില്‍ പങ്കെടുത്തു. കുടുംബസംഗമത്തോടനുബന്ധിച്ച് ഗുണഭോക്താക്കളും പഞ്ചായത്ത് ജനപ്രതിനിധികളും അവതരിപ്പിച്ച കലാപരിപാടികള്‍ ശ്രദ്ധേയമായി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി