• admin

  • February 12 , 2020

ന്യൂഡല്‍ഹി :

പുതിയ പ്രീപെയ്ഡ് പ്ലാനുമായി പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍. 70 ദിവസത്തെ കാലാവധിയുളള 499 രൂപയുടെ പ്ലാനാണ് വൊഡഫോണ്‍ അവതരിപ്പിച്ചത്.

പ്രതിദിനം 1.5 ജിബി ഫോര്‍ ജി ഡേറ്റയാണ് പുതിയ പ്ലാന്‍ അനുസരിച്ച് ഉപഭോക്താവിന് ലഭിക്കുക. കാലാവധിക്കകം 105 ജിബി ഡേറ്റ ഉപയോഗിക്കാനുളള അവസരമാണ് പുതിയ പ്ലാന്‍ ഒരുക്കുന്നത്. ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ വിളിക്കാം. സൗജന്യമായി 100 എസ്എംഎസ് അയക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സീ ഫൈവിലെ പ്രീമിയം പരിപാടികള്‍ സൗജന്യമായി കാണാം എന്നതാണ് മറ്റൊരു സവിശേഷത.

ഇതൊടൊപ്പം, 555 രൂപയുടെ പ്ലാനും വൊഡഫോണ്‍ പരിഷ്‌കരിച്ചിട്ടുണ്ട്. 77 ദിവസം വരെ കാലാവധി നീട്ടിയതാണ് പരിഷ്‌കാരം. നേരത്തെ 70 ദിവസം വരെ മാത്രമായിരുന്നു ഈ പ്ലാന്‍ അനുസരിച്ചുളള സേവനം ലഭിച്ചിരുന്നത്. പ്രതിദിനം 1.5 ജിബി ഡേറ്റയാണ് ഇതിന്റേയും പ്രത്യേകത. 84 ദിവസം കാലാവധിയില്‍ 599 രൂപയുടെ പ്ലാനും പരിഷ്‌കരിച്ചിട്ടുണ്ട്. മറ്റു സേവനങ്ങളെല്ലാം 555 ന് സമാനമാണ്.