: ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോനി ഏകദിന ടീമില്‍ നിന്ന് ഉടന്‍ വിരമിച്ചേക്കുമെന്ന് സൂചന നല്‍കി കോച്ച് രവി ശാസ്ത്രി. അതേമസയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ വരുന്ന ടി-ട്വന്റി ലോകകപ്പില്‍ ധോനി ടീമിലുണ്ടാകുമെന്നും ശാസ്ത്രി പറഞ്ഞു. സിഎന്‍എന്‍ ന്യൂസ് 18 മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രവി ശാസ്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ധോനിയുമായി ഞാന്‍ സംസാരിച്ചിരുന്നു. ടെസ്റ്റ് കരിയര്‍ ധോണി നേരത്തെ അവസാനിപ്പിച്ചതാണ്. ഏകദിനത്തോടും ധോനി ഉടന്‍ വിടപറഞ്ഞേക്കും. ടി-ട്വന്റി ഫോര്‍മാറ്റിലായിരിക്കും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക. ടീമില്‍ ഒരു കാരണവശാലും കടിച്ചുതൂങ്ങി നില്‍ക്കുന്ന ആളല്ല ധോനി. ഐപിഎല്ലില്‍ തീര്‍ച്ചയായും ധോനി കളിക്കുമെന്നും സീസണിലെ പെര്‍ഫോമന്‍സ് ധോനിയുടെ ഭാവി തീരുമാനിക്കുമെന്നും ശാസ്ത്രി പറഞ്ഞു. ഐപിഎല്‍ കളിക്കാന്‍ ധോനി തയ്യാറെടുക്കുകയാണ്. ആദ്ദേഹത്തിന്റെ ശരീരം കളിയോട് എങ്ങനെ പ്രതികരിക്കുമെന്ന് കളിക്കളത്തില്‍ നമുക്ക് കാണാമെന്നും ശാസ്ത്രി പറഞ്ഞു. ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റിലേക്ക് താരങ്ങളെ പരിഗണിക്കുമ്പോള്‍ അവരുടെ പ്രകടന മികവും പരിചയ സമ്പത്തും മാത്രമായിരിക്കും ഘടകങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് ദിന ടെസ്റ്റ് മത്സരം നടത്താനുള്ള ഐസിസി നീക്കത്തിനെതിരേയും രവി ശാസ്ത്രി നിലപാടെടുത്തു. നാല് ദിന ടെസ്റ്റ് മത്സരം തികച്ചും മണ്ടത്തരമാണെന്ന് ശാസ്ത്രി വ്യക്തമാക്കി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി