എസ്.എസ്.എൽ.സി,പ്ലസ് ടു വിജയികളെ അനുമോദിച്ച് ‘തരുവണ പ്ലസ് 2K26’ ;ഉദ്ഘാടനം ചെയ്ത് മന്ത്രി ടി.സിദ്ദിഖ്

എസ്.എസ്.എൽ.സി,പ്ലസ് ടു വിജയികളെ അനുമോദിച്ച് ‘തരുവണ പ്ലസ് 2K26’ ;ഉദ്ഘാടനം ചെയ്ത് മന്ത്രി ടി.സിദ്ദിഖ്

തരുവണ : എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മികച്ച വിജയം കൈവരിച്ച സ്കൂളുകളെയും ആദരിച്ച് സംഘടിപ്പിച്ച ‘തരുവണ പ്ലസ് 2K26’ അനുമോദന സദസ് കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.തരുവണ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മുഫീദ തസ്‌നിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
നാലാം മെയിൽ സി.എ.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉഷാ വിജയൻ മുഖ്യാതിഥിയായി പങ്കെടുത്തു.ലക്ഷ്മി ആലക്കമുറ്റം അധ്യക്ഷത വഹിച്ചു.കമർ ലൈല,ലതിക എന്നിവർ ആശംസകൾ നേർന്നു.വെള്ളമുണ്ട,പനമരം ബ്ലോക്ക്,ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾ,മുസ്ലിം ലീഗ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് ടി.മൊയ്തു,കെ.അഹമ്മദ് മാസ്റ്റർ,മോയി വാരാമ്പറ്റ,പൊരളോത്ത്അമ്മദ്,ടി.കെ.മമ്മൂട്ടി,പി.കെ.അമീൻ,പി.കെ.ഷൗക്കത്തലി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.അനുമോദന ചടങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചു.പ്രശസ്ത മെന്റലിസ്റ്റ് താഹിർ അലി ‘മൈൻഡ് ഇല്ല്യൂഷൻ’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചപ്പോൾ,മുഹമ്മദ് സെബീഹ് അഹമ്മദ് കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി.ഐ.എം (IM) എം.ഡി സി.എ.മുഹമ്മദ് സാലിഹും ചടങ്ങിൽ പങ്കെടുത്ത് വിജയികൾക്ക് ആശംസകൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *