• Lisha Mary

  • March 20 , 2020

തിരുവനന്തപുരം : കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെയ്ക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാമാണ് മാറ്റിയത്. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കാന്‍ ഉന്നതലയോഗത്തില്‍ തീരുമാനിച്ചത്. രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കാനുള്ള കേന്ദ്രം നിര്‍ദേശം വന്നിട്ടും മുന്‍നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്താനായിരുന്നു വ്യാഴാഴ്ച വരെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.