ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ റെയില്‍വേ സ്റ്റേഷനുകളിലെ ഉര്‍ദു നെയിം ബോര്‍ഡ് സംസ്‌കൃതത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനം. ഡെറാഡൂണ്‍, ഹരിദ്വാര്‍, റൂര്‍ക്കേ റെയില്‍വേ സ്റ്റേഷനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ മാറ്റം നടപ്പിലാക്കുക. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ്, ഉര്‍ദു എന്നീ ഭാഷകളിലാണ് ഉത്തരാഖണ്ഡിലെ റെയില്‍വേ സ്റ്റേഷനുകളില്‍ നെയിം ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ ഉറുദു നീക്കം ചെയ്ത് സംസ്‌കൃതത്തിലേക്ക് മാറ്റാനാണ് പുതിയ റെയില്‍വെ മാന്യുവല്‍ നിര്‍ദേശം. 2010 ല്‍ ഉത്തരാഖണ്ഡിന്റെ രണ്ടാം ഭാഷയായി സംസ്‌കൃതം തെരഞ്ഞെടുത്തിരുന്നു. തീരുമാനം നടപ്പിലാക്കാനുള്ള നടപടികള്‍ റെയില്‍ ഉദ്യോഗസ്ഥര്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി സ്ഥാപിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റേഷനുകളില്‍ നിന്ന് ഉറുദു പേര് നീക്കം ചെയ്യാനുള്ള തീരുമാനവുമായി ഉത്തരാഖണ്ഡ് ബി.ജെ.പി സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി