• Lisha Mary

  • April 15 , 2020

തിരുവനന്തപുരം : ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ഉപേക്ഷിച്ചു. പൂരം ക്ഷേത്ര ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിതല യോഗം തീരുമാനിച്ചു. കോവിഡ് ഭീതിയില്‍ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് തൃശൂര്‍ പൂരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ക്ഷേത്രത്തില്‍ നടക്കുന്ന പൂര ചടങ്ങുകളില്‍ അഞ്ച് പേര്‍ മാത്രമേ പങ്കെടുക്കുകയുള്ളു. ചെറു പൂരങ്ങള്‍ അടക്കമുള്ള ചടങ്ങുകള്‍ ഇത്തവണ ഉണ്ടാകില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന ആറാട്ടുപുഴ പൂരം നടത്തേണ്ടെന്നും മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചതായി കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ വ്യക്തമാക്കി. ചരിത്രത്തിലാദ്യമായാണ് തൃശൂര്‍ പൂരം ഒഴിവാക്കുന്നത്.