കല്‍പ്പറ്റ : ജില്ലയില്‍ സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഇരുപത് പഠിതാക്കള്‍ക്ക് ഒരു പരിശീലകന്‍ എന്ന നിലയില്‍ 1300 പരിശീലകരെയാണ് ജില്ലയില്‍ ഒരുക്കുന്നത്. 15 ബാച്ചുകളിലായാണ് പരിശീലനം. പത്താം ക്ലാസ്സ് വിജയിച്ച ആദിവാസി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നാണ് ഇന്‍സ്ട്രക്ടര്‍മാരെ കണ്ടെത്തിയത്. ജില്ലയിലെ 2975 ആദിവാസി ഊരുകളിലായി 25000 ത്തോളം നിരക്ഷരുണ്ടെന്നാണ് കണ്ടെത്തല്‍. ജില്ലയിലെ ആദിവാസി മേഖലയുടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന് നിരക്ഷരത തടസ്സമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സാക്ഷരതാ പദ്ധതി ആവിഷ്‌കരിച്ചത്. പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ആര്‍.ടി.ഒ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പരിപാടിയുടെ ഭാഗമായി പൊഴുതന, വൈത്തിരി പഞ്ചായത്തുകളിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി