തൃശൂര്‍ : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ സാനിറ്റൈസര്‍ കിയോസ്‌ക് സ്ഥാപിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബി സേതുരാജില്‍ നിന്നും സാനിറ്റൈസര്‍ സ്വീകരിച്ച് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് കിയോസ്‌ക് ഉദ്ഘാടനം ചെയ്തു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ടറേറ്റിലെത്തുന്ന പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതിന്റെ സേവനം ഉപയോഗപ്പെടുത്താനാകും. കൈകഴുകി കോവിഡിനെ പ്രതിരോധിക്കുക എന്ന സന്ദേശം നല്‍കുന്ന പോസ്റ്ററുകള്‍ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ വിവിധയിടങ്ങളില്‍ പതിപ്പിച്ചു. പരിപാടിയില്‍ അസിസ്റ്റന്റ് എഡിറ്റര്‍ പി പി വിനീഷ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍ ബിജു, ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി