കൊച്ചി :
ഇന്ധന വില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ കുറവുണ്ടാകുന്നത്. പെട്രോള്‍ വില ലിറ്ററിന് 16 പൈസയും ഡീസല്‍ വില 26 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ജനുവരി 12നു ശേഷം പെട്രോള്‍, ഡീസല്‍ വില കുറയുന്ന പ്രവണതയാണ് കാണുന്നത്. ഇതുവരെയായി ശരാശരി രണ്ടര രൂപയോളം ലിറ്ററിന് കുറഞ്ഞു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 75 രൂപ 72 പൈസയാണ്. ഡീസല്‍ വില 70 രൂപ 37 പൈസയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77 രൂപ 07 പൈസയും ഡീസലിന്റെ വില 71 രൂപ 73 പൈസയുമാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 76.രൂപ 05 പൈസ, 70 രൂപ 70 പൈസ എന്നിങ്ങനെയാണ്.
ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 73.71 രൂപയായി. ഡീസലിനാകട്ടെ 66.71 രൂപയുമാണ് വില. മുംബൈയില്‍ യഥാക്രമം 79.32 ഉം 69 രൂപ 92 പൈസയുമാണ് വില.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില കുറയുകയാണ്. ചൈനയിലെ കൊറോണ വൈറസ് ഭീതി ആഗോള തലത്തില്‍ എണ്ണ ഉപഭോഗത്തില്‍ ഇടിവുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് എണ്ണ വില കുറയുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി