കാസര്‍കോട് : ആരോഗ്യ ജാഗ്രത ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതു ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന തടയാന്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. നിപ്പ, കൊറോണാ പോലുള്ള പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ച കേരളംരാജ്യത്തിന് മാതൃകയാണെന്ന് മന്ത്രിപറഞ്ഞു. അര്‍ദ്രം ജനകീയ ക്യാമ്പയിന് ആരോഗ്യ ജാഗ്രതയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഉറവിട മാലിന്യ സംസ്കരണം, സമ്പൂര്‍ണ്ണ ശുചിത്വം തുടങ്ങി പകര്‍ച്ചവ്യാധിപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. വരുന്ന മൂന്നുമാസം വേനല്‍ ചൂട് വര്‍ദ്ധിക്കാനിടയുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റ വിലയിരുത്തല്‍. ഈ സാഹചര്യം പരിഗണിച്ച് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും ഊര്‍ജിതമായി രംഗത്തിറങ്ങണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ശുചിത്വത്തിനും ആരോഗ്യപരിപാലനത്തിനും പഞ്ചായത്ത് തലത്തില്‍ പദ്ധതികള്‍ തയ്യാറാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു ചടങ്ങില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി