• admin

  • February 21 , 2020

:

പാന്‍കാര്‍ഡ് ലഭിക്കാന്‍ ഇനി രണ്ടുപേജ് അപേക്ഷാഫോം പൂരിപ്പിച്ച് പണവുമടച്ച് കാത്തിരിക്കേണ്ടതില്ല. 

ആധാര്‍ ഉണ്ടെങ്കില്‍ 10 മിനുട്ടിനുള്ളില്‍ സൗജന്യമായി പാന്‍ ലഭിക്കും. അതിനായി നിങ്ങള്‍ നല്‍കേണ്ടത് അധാര്‍ നമ്പര്‍ മാത്രം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കിയാല്‍ ഇ-കെവൈസി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. 

അതോടെ 10 മിനുട്ടിനുള്ളില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ പാന്‍ ലഭിക്കും. പാന്‍ കാര്‍ഡിന് തുല്യമായി ഇത് ഉപയോഗിക്കുകയും ചെയ്യാം. ലാമിനേറ്റഡ് പാന്‍കാര്‍ഡ് ആവശ്യമുള്ളവര്‍ റീപ്രിന്റിനായി 50രൂപ മുടക്കേണ്ടിവരും.

എങ്ങനെ അപേക്ഷിക്കാം:

  • ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലില്‍ 'ഇന്‍സ്റ്റന്റ് പാന്‍ ത്രു ആധാര്‍' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. 
  • പുതിയ പേജില്‍ 'ഗെറ്റ് ന്യു പാന്‍' എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് ക്ലിക്ക് ചെയ്യുക. 
  • പുതിയ പാന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ആധര്‍ നമ്പര്‍ നല്‍കുക. ക്യാപ്‌ചെ കോഡ് നല്‍കിയാല്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും.
  • ഒടിപി നല്‍കുക.
  • ആധാര്‍ വിവരങ്ങല്‍ വാലിഡേറ്റ് ചെയ്യുക.
  • പാന്‍ അപേക്ഷയോടൊപ്പം ഇ-മെയില്‍ ഐഡിയും വാലിഡേറ്റ് ചെയ്യാന്‍ അവസരമുണ്ട്.
  • ആധാര്‍ നമ്പര്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയ്ക്ക് കൈമാറിയതിനുശേഷം അപ്പോള്‍തന്നെ നിങ്ങള്‍ക്ക് ഇ-പാന്‍ അനുവദിക്കും. എല്ലാറ്റിനുംകൂടി 10മിനുട്ടില്‍ കൂടുതല്‍ സമയം ആവശ്യമില്ല. 
  • ചെക്ക് സ്റ്റാറ്റസ്/ഡൗണ്‍ലോഡ് പാന്‍- എന്നസ്ഥലത്ത് ആധാര്‍ നമ്പര്‍ നല്‍കി പിഡിഎഫ് ഫോര്‍മാറ്റിലുള്ള പാന്‍ ഡൗണ്‍ലോഡ് ചെയ്യാം. ആധാര്‍ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇ-മെയിലിലും പിഡിഎഫ് ഫോര്‍മാറ്റില്‍ പാന്‍ ലഭിക്കും. 

ഇത്തരത്തില്‍ പുതിയ പാന്‍ ലഭിക്കുന്നതിന് പണമൊന്നും നല്‍കേണ്ടതില്ല. പേപ്പറില്‍ അപേക്ഷ നല്‍കേണ്ടതില്ല. എളുപ്പവുമാണ്. രേഖകളൊന്നും പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതുമില്ല. 

ശ്രദ്ധിക്കുക:
നേരത്തെ പാന്‍ ലഭിക്കാത്തവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുമുണ്ടാകണം. ജനനതിയതി മാസവും വര്‍ഷവും ഉള്‍പ്പടെ ആധാറില്‍ ഉണ്ടായിരിക്കുകയുംവേണം. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പാന്‍ ലഭിക്കില്ല.

പാന്‍ എളുപ്പത്തില്‍ ലഭിക്കുന്നതിന് നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്ന് ഫ്രെബ്രുവരി ഒന്നിലെ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.