വയനാട് : ആദിവാസി സ്ത്രീ ചൂഷകര്‍ക്ക് താക്കീതുമായി വയനാട് കല്‍പ്പറ്റ പ്രസ് ക്ലബ്ബില്‍ മാവോയിസ്റ്റുകളുടെ കത്ത്. അട്ടമലയിലെ ലെഗസി ഹോംസ് റിസോര്‍ട്ടിന് നേരെയുണ്ടായ ആക്രമണം ഇത്തരക്കാര്‍ക്കുളള മുന്നറിയിപ്പാണെന്ന് കത്തില്‍ പറയുന്നു. സിപിഐ(മാവോയിസ്റ്റ്) നാടുകാണി ഏരിയാ സമിതിയുടെ പേരില്‍ വക്താവ് അജിതയാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. കോളനി നിവാസികളെ ചൂഷണം ചെയ്യുന്നതിന് സര്‍ക്കാര്‍-ടൂറിസം മാഫിയ കൂട്ടുനില്‍ക്കുകയാണെന്ന് കത്തില്‍ പറയുന്നു. ഇവരുടെ സൈ്വര്യ ജീവിതത്തിന് തടസ്സം നില്ക്കുന്ന റിസോര്‍ട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും എതിരെ സമരരംഗത്തിറങ്ങാന്‍ പൊതുജനങ്ങളെ ആഹ്വാനം ചെയ്താണ് കത്ത് അവസാനിക്കുന്നത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കല്‍പ്പറ്റ പ്രസ് ക്ലബ്ബിലേക്ക് മാവോയിസ്റ്റുകളുടെ കത്ത് ലഭിക്കുന്നത്. തോട്ടം മേഖലയിലെ ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്നും നാമമാത്ര വേതനം പിണറായി സര്‍ക്കാരിന്റെ വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടി ജനുവരി 17 നും നാടുകാണി ഏരിയാ സമിതിയുടെ പേരില്‍ പ്രസ് ക്ലബ്ബില്‍ കത്ത് ലഭിച്ചിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി