• Lisha Mary

  • April 20 , 2020

ന്യൂഡല്‍ഹി : ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടിയതിനു പിന്നാലെ 'സഹജ്', 'സുഖം' ഫോമുകള്‍ കേന്ദ്രം പരിഷ്‌കരിക്കുന്നു. ആദായ നികുതിയിളവിനുള്ള നിക്ഷേപകാലയളവ് ജൂണ്‍ 30 വരെ നീട്ടിയിരുന്നു. 80ജി പ്രകാരം സംഭാവനകള്‍ക്കുള്ള ആനുകൂല്യത്തിനും ജൂണ്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഇടപാടുകളുടെയും നിക്ഷേപങ്ങളുടെയും ആനുകൂല്യം നികുതിദായകര്‍ക്ക് ലഭ്യമാക്കുന്നതിനാണ് റിട്ടേണ്‍ ഫോമുകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി.) വ്യക്തമാക്കി. മാറ്റങ്ങളോടെയുള്ള റിട്ടേണ്‍ സംവിധാനം മേയ് 31 -ഓടെ ലഭ്യമാക്കുമെന്നും സി.ബി.ഡി.ടി. അറിയിച്ചു.