• admin

  • January 20 , 2021

: ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇത് ഒരു ക്ലാസിക് വിജയം. ഇന്ന് ബെംഗളൂരു എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 95ആം മിനുട്ടിലെ ഗോളിലാണ് ഏറ്റവും വലിയ വൈരികളായ ബെംഗളൂരുവിനെതിരെ വിജയം നേടിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. പരിക്ക് ഏറെ വലച്ച കേരള ബ്ലാസ്റ്റേഴ്സിന് ഈ വിജയം അഭിമാനം തന്നെയാണ്. പരിക്ക് കാരണം ഫകുണ്ടോയും ജസലും ഒന്നും ഇല്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് മത്സരത്തിനിടയില്‍ പരിക്ക് കാരണം സ്ട്രൈക്കര്‍ ജോര്‍ദന്‍ മറിയെയും നഷ്ടമായിരുന്നു. അവസാന മത്സരങ്ങളില്‍ നടത്തിയ നല്ല പ്രകടനം ഇന്ന് കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് കാണാ‌ കഴിഞ്ഞില്ല. എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു മികച്ച രീതിയില്‍ ഇന്ന് കളി തുടങ്ങിയത്. പക്ഷെ നല്ല ഫൈനല്‍ ബോളുകള്‍ ഇല്ലാത്തതു കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് നല്ല അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല. ബെംഗളൂരു എഫ് സി ആകട്ടെ അവര്‍ക്ക് ലഭിച്ച ആദ്യ അവസരം തന്നെ മുതലെടുത്ത് ലക്ഷ്യം കണ്ടു. 24ആം മിനുട്ടില്‍ രു ലോങ് ത്രോയില്‍ നിന്ന് കിട്ടിയ അവസരം ഒരു മനോഹരമായ ആക്രൊബാറ്റിക് വോളിയിലൂടെ ക്ലൈറ്റന്‍ സില്‍വ വലയില്‍ എത്തിച്ചു. ഈ ഗോളിന് ശേഷം ബെംഗളൂരു എഫ് സി കൂടുതല്‍ ശക്തമാകുന്നതാണ് കണ്ടത്. ഛേത്രിയുടെ ഒരു ഫ്രീകിക്ക് സമര്‍ത്ഥമായി തട്ടിയകറ്റാന്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോയ്ക്ക് ആയി. രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സിന് സ്ട്രൈക്കര്‍ മറെയെ പരിക്ക് കാരണം നഷ്ടമായി. പകരക്കാരനായി പ്യൂട്ടിയയെ ഇറക്കി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഈ പ്യൂട്ടിയ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് സമനില നല്‍കി. 73ആം മിനുട്ടിലാണ് ഗോള്‍ വന്നത്. ഹൂപ്പറിന്റെ ഒരു ഷോട്ട് തടഞ്ഞ ഗുര്‍പ്രീത് നിലത്തു വീണു കിടക്കെ പ്യൂട്ടിയ പന്ത് വലയില്‍ എത്തിക്കുക ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് അര്‍ഹിച്ച സമനില ഗോളായിരുന്നു ഇത്‌. പ്യൂട്ടിയയുടെ കരിയറിലെ ആദ്യ ഐ എസ് എല്‍ ഗോളായിരുന്നു ഇത്. അവസാന നിമിഷങ്ങളില്‍ രണ്ടു ഗോള്‍ പോസ്റ്റുകളിലും അറ്റാക്കുകള്‍ വന്നുകൊണ്ടേ ഇരുന്നു. ബെംഗളൂരു അറ്റാക്കിനെ കൗണ്ടര്‍ ചെയ്ത് നടത്തിയ മുന്നേറ്റത്തിന് ഒടുവില്‍ ആയിരുന്നു രാഹുലിന്റെ വിജയ ഗോള്‍ വന്നത്. ഈ വിജയം കേരള ബ്ലാസ്റ്റേഴ്സിനെ 13പോയിന്റുമായി ഒമ്ബതാം സ്ഥാനത്ത് എത്തിച്ചു. നിര്‍ത്തുകയാണ്‌. 13 പോയിന്റുള്ള ബെംഗളൂരു ഏഴാമതാണ് ഉള്ളത്.