• admin

  • November 11 , 2020

ന്യൂഡൽഹി : ​മഹത്യ പ്രേരണ കുറ്റം ചുമത്തി മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത റിപബ്ലിക്​ ടി.വി എഡിറ്റര്‍ അര്‍ണബ്​ ഗോസ്വാമിക്ക് ഇടക്കാല​ ജാമ്യം. സുപ്രീംകോടതിയാണ്​ അര്‍ണബിന്​ ഇടക്കാല ജാമ്യം അനുവദിച്ചത്​. ബോംബൈ ഹൈകോടതിക്ക്​ അര്‍ണബി​െന്‍റ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ വീഴ്​ചപ്പറ്റിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഉത്തരവ്​ നടപ്പാക്കുന്നുണ്ടെന്ന്​ മുംബൈ ​പൊലീസ്​ ഉറപ്പ്​ വരുത്തണമെന്ന്​ കോടതി നിര്‍ദേശിച്ചു. 50,000 രൂപയുടെ ബോണ്ടിലാണ്​ ജാമ്യം അനുവദിച്ചത്​. കേസ്​ അന്വേഷണവുമായി അര്‍ണബ്​ പൂര്‍ണമായും സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്​റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്​, ഇന്ദിരബാനര്‍ജി എന്നിവരടങ്ങുന്ന ബെഞ്ചി​േന്‍റതാണ്​ ഉത്തരവ്​. ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വയ്​ നായികും മാതാവ്​ കുമുദ്​ നായികും 2018ല്‍ ആത്മഹത്യ ചെയ്​തതുമായി ബന്ധപ്പെട്ട്​ പ്രേരണകുറ്റം ചുമത്തിയാണ്​ അര്‍ണബിനെ മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്