• admin

  • November 11 , 2020

ബംഗളൂരു : ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ അറസ്​റ്റിലായ ബിനീഷ്​ കോടിയേരിയെ 14 ദിവസത്തേക്ക്​ റിമാന്‍ഡ്​ ചെയ്​തു.ബംഗളൂരു സെഷന്‍സ്​ കോടതിയുടേതാണ്​ നടപടി. ബിനീഷിനെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക്​ മാറ്റും. ഈ മാസം 18ന്​ ബിനീഷി​െന്‍റ ജാ​മ്യാപേക്ഷ പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ ഒരാഴ്​ചത്തെ സമയം എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ചോദിച്ചിട്ടുണ്ട്​. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ്​ ബിനീഷ് അറസ്റ്റിലായത്​.ബിനീഷിന്‍െറ വസതിയില്‍നിന്ന്​ അനൂപ്​ മുഹമ്മദിന്‍െറ ഡെബിറ്റ്​ കാര്‍ഡ്​ കണ്ടെടുത്തതായി എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​​ടറേറ്റ്​ കോടതിയെ അറിയിച്ചു.