• admin

  • February 8 , 2020

ന്യൂഡല്‍ഹി :

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റമെന്ന് വിവിധ സര്‍വേ ഫലങ്ങള്‍. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം നേടി ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.

കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ടൈംസ് നൗ, ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. ന്യൂസ് എക്‌സിന്റെ എക്‌സിറ്റ് പോള്‍ ഫലത്തില്‍ എഎപി 53-57 സീറ്റുകള്‍ നേടുമെന്ന് പറയുന്നു. ബിജെപിക്ക് 11-17 സീറ്റും, മറ്റുള്ളവര്‍ക്ക് 0-2 സീറ്റുകളുമാണ് ന്യൂസ് എക്‌സ് പ്രവചിക്കുന്നത്.

ടൈംസ് നൗവിന്റെ എക്‌സിറ്റ് പോള്‍ ഫലത്തില്‍ 44 സീറ്റുകള്‍ എഎപി നേടുമെന്നാണ് പ്രവചനം.  ഡല്‍ഹിയില്‍ ബിജെപിക്ക് 26 സീറ്റുകളാണ് ടൈംസ് നൗ പ്രവചിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് സാധ്യത നല്‍കിയാണ് റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ് പോള്‍ ഫലവും. 48 മുതല്‍ 61 സീറ്റ് വരെ എഎപി പിടിക്കുമെന്നാണ് റിപ്പബ്ലിക് ടിവിയുടെ പ്രവചനം. 9 മുതല്‍ 21 സീറ്റുകളില്‍ വരെയാണ് ബിജെപിക്ക് റിപ്പബ്ലിക് ടിവിക്ക് വിജയം പറയുന്നത്. എഎപിക്ക് 44 സീറ്റും, ബിജെപിക്ക് 26 സീറ്റും ലഭിക്കുമെന്നാണ് ഇന്ത്യ ടിവിയുടെ എക്‌സിറ്റ് പോള്‍ ഫലം.