തിരുവനന്തപുരം : മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും. 2026 മാര്‍ച്ച് 31ന് മുന്‍പ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങള്‍ ആരംഭിച്ചതൊഴികെ ഉള്ള എല്ലാ തരം ചലാനുകളും ഈ പദ്ധതിയിലുടെ തീര്‍പ്പാക്കാം. 2026 നവമ്പര്‍ ഒന്നുമുതല്‍ 2027 ജനുവരി 31 വരെ മാത്രമെ ഈ സൗകര്യം ലഭിക്കുകയുള്ളൂ.ചലാനുകള്‍ പെന്‍ഡിങ് ഉള്ള വാഹനങ്ങള്‍ക്കും,ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും സേവനങ്ങള്‍ നല്കാന് പാടില്ല എന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തുന്ന സാഹചര്യത്തില്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.റോഡ് നിയമലംഘനത്തിനുള്ള ഫൈന്‍ അടക്കാന്‍ echallan.parivahan.gov.in എന്ന സൈറ്റ് മാത്രം ഉപയോഗപ്പെടുത്തുക.കോടതിയിലേക്ക് മാറിയ ലചെല്ലാനുകള് കോടതിയില്‍നിന്ന് തിരിച്ചെടുക്കാം.ഇതിനായി ചലാന്‍ തയ്യാറാക്കിയ ഓഫീസിനെ സമീപിക്കാം.ഇതിനുവേണ്ടി അദാലത്തുകളും സംഘടിപ്പിക്കാറുണ്ടെന്ന്് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
