തരുവണയിൽ തെരുവ് നായ ശല്യം രൂക്ഷം;ഭീതിയിൽ വിദ്യാർത്ഥികൾ

തരുവണ : തരുവണ ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. കൂട്ടംകൂടിയെത്തുന്ന നായകൾ ടൗണിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്നത് നാട്ടുകാരിലും വിദ്യാർത്ഥികളിലും ഭീതിയുണ്ടാക്കുന്നുണ്ട്.
തരുവണ മീത്തൽ മദ്രസ്സയ്ക്ക് മുന്നിൽ ഇന്ന് രാവിലെയും നിരവധി തെരുവ് നായകൾ കൂട്ടമായി നിലയുറപ്പിച്ചിരുന്നു.സ്കൂളിലേക്കും മദ്രസ്സയിലേക്കും പോകുന്ന കുട്ടികൾ ഭയത്തോടെയാണ് ഇതുവഴി കടന്നുപോകുന്നത്.തെരുവ് നായ ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും കുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ പഞ്ചായത്തിനോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *