ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഞായറാഴ്ച കൽപ്പറ്റയിൽ

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഞായറാഴ്ച കൽപ്പറ്റയിൽ

കൽപ്പറ്റ : ഓൾ കേരള ടൈലേഴ്സ് അസോസിയേഷന്റെ സംസ്ഥാന കൺവെൻഷൻ ഞായറാഴ്ച കൽപ്പറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും.സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. കാർത്തികേയൻ അധ്യക്ഷനാകും.സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.സംഘടനയുടെ ‘വിഷൻ 2031’ പദ്ധതിയുടെ ഭാഗമായി പതിനായിരം പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും,പതിനായിരം പേർക്ക് 25,000 രൂപ വിലവരുന്ന പവർ മെഷീനുകൾ വിതരണം ചെയ്യാനും കഴിഞ്ഞതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ ആരംഭിക്കുന്ന ടൈലറിംഗ് ക്യാമ്പസിന്റെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും അംഗങ്ങളും കൺവെൻഷനിൽ പങ്കെടുക്കും.സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ,തൊഴിൽ മേഖലയുടെ വികസനം,നൈപുണ്യ പരിശീലന പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ കൺവെൻഷനിൽ ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *