വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡിസംബർ 20 മുതൽ 23 വരെ;സംഘാടക സമിതി രൂപീകരണ യോഗം ജൂലൈ 11ന്

കൽപ്പറ്റ : ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിയ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (WLF) മൂന്നാം പതിപ്പ് 2026 ഡിസംബർ 20 മുതൽ 23 വരെ മാനന്തവാടി ദ്വാരകയിൽ നടക്കും. ഫെസ്റ്റിവലിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ജൂലൈ 11ന് വൈകിട്ട് 4 മണിക്ക് ദ്വാരക കാസാ മരിയയിൽ ചേരും.ബിനാലെ മാതൃകയിൽ ഒന്നിടവിട്ട വർഷങ്ങളിലായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിൽ ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും പ്രമുഖ എഴുത്തുകാർ,സാംസ്കാരിക പ്രവർത്തകർ,സിനിമാ പ്രവർത്തകർ,കലാകാരൻമാർ തുടങ്ങിയവർ പങ്കെടുക്കും.പങ്കെടുക്കുന്ന പ്രമുഖരുടെ പേരുവിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.

2022ലും 2024ലും നടന്ന ഫെസ്റ്റിവലുകൾ സാഹിത്യലോകത്തും പൊതുസമൂഹത്തിലും വലിയ സ്വീകാര്യത നേടിയിരുന്നു.2024-ലെ രണ്ടാം പതിപ്പിൽ ഒരു ലക്ഷത്തിലധികം പേർ നേരിട്ട് പങ്കെടുത്തതായും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഏഴ് കോടിയിലധികം ആളുകളിലേക്ക് ഫെസ്റ്റിവലിന്റെ ഉള്ളടക്കം എത്തിയതായും സംഘാടകർ വ്യക്തമാക്കി.
സംവാദങ്ങൾ,പ്രഭാഷണങ്ങൾ,കവിയരങ്ങ്, കഥയരങ്ങ് എന്നിവയ്‌ക്കൊപ്പം വിപുലമായ അന്താരാഷ്ട്ര അക്കാദമിക് കോൺഫറൻസും ഇത്തവണ സംഘടിപ്പിക്കും.കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം,കർഷകരുടെയും ആദിവാസികളുടെയും ഉപജീവനാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.

Leave a Reply

Your email address will not be published. Required fields are marked *