ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിന് മികച്ച സാമ്പത്തിക നേട്ടം;വരുമാനത്തിൽ 19 ശതമാനവും അറ്റാദായത്തിൽ 34 ശതമാനവും വളർച്ച

കൊച്ചി : ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മികച്ച സാമ്പത്തിക വളർച്ച രേഖപ്പെടുത്തി.2026 സെപ്റ്റംബർ 30-ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ വരുമാനം 19 ശതമാനം വർധിച്ച് 2,829 കോടി രൂപയിലെത്തി.അറ്റാദായം 34 ശതമാനം വളർച്ചയോടെ 281 കോടി രൂപയായി.ലയനത്തിനു ശേഷമുള്ള ആദ്യ സമ്പൂർണ്ണ പാദത്തിലാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്.രണ്ടാം പാദത്തിൽ 22 ലക്ഷം രോഗികൾക്ക് ചികിത്സ നൽകിയതായും റോബോട്ടിക് സർജറി,വൃക്ക മാറ്റിവയ്ക്കൽ,സന്ധി മാറ്റിവയ്ക്കൽ തുടങ്ങിയ ചികിത്സാ മേഖലകളിൽ മികച്ച വളർച്ച കൈവരിച്ചതായും കമ്പനി അറിയിച്ചു.പുതിയ ആശുപത്രികളുടെ വികസനവും ക്ലിനിക്കൽ സേവനങ്ങളുടെ വിപുലീകരണവും തുടരുമെന്ന് ചെയർമാൻ ഡോ.ആസാദ് മൂപ്പനും മാനേജിങ് ഡയറക്ടർ വരുൺ ഖന്നയും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *