പുൽപ്പള്ളി : കഴിഞ്ഞ 25 വർഷങ്ങളായി പുൽപ്പള്ളി മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആശ്വാസവും കരുതലുമായിരുന്ന പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിൻ്റെ ജൂബിലി ആഘോഷ സമാപന പരിപാടികൾ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദിലിപ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മദർ പ്രൊവിൻഷ്യൽ റവ.സി പൗളിൻ മൂകാല അധ്യക്ഷത വഹിച്ചു.കൃപാലയ സ്പെഷ്യൽ സ്‌കൂൾ എച്ച് എം സിസ്റ്റർ ആൻ ട്രീസ് സ്വാഗതമാശംസിച്ചു.കൗൺസിലർ സിസ്റ്റർ ആൻസ് മരിയ സ്കൂൾ ചരിത്രം പങ്ക് വച്ച്.റവ.ഫാ.ജയ്സൺ കാഞ്ഞിരംപാറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഗീത കുഞ്ഞികൃഷ്ണൻ,പിടിഎ പ്രസിഡൻ്റ് ജോസഫ് കരിക്കേടത്ത്,പ്രോഗ്രാം കോർഡിനേറ്റർ ഷിബു റ്റി യു,എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ടെസീന ഉപകാര സമർപ്പണം നടത്തി.സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ ആൻസീന നന്ദി പറഞ്ഞു.
