മല്ലികാർജജുൻ ഖർഗെയും സോണിയ ഗാന്ധിയും എത്തും. പ്രിയങ്ക ഗാന്ധി ബുധനാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കല്പറ്റ : ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണത്തിന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി എം. പി. യുമെത്തും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് പതിനൊന്നിന് ആരംഭിക്കും. പന്ത്രണ്ട് മണിയോടെ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

Read More

എ.ഡി.എമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ മൗനം ക്രൂരം: വി.ഡി സതീശൻ

തിരുവമ്പാടി : സ്വന്തം ജില്ലയിൽ നടന്ന എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തുടരുന്ന മൗനം ക്രൂരമാണെന്നും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥന്റെ മരണത്തിൽ അനുശോചന കുറിപ്പ് ഇറക്കാൻ പോലും തയാറാവാത്ത ധാർഷ്ട്യമാണ് പിണറായി വിജയൻ പിന്തുടരുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച തിരുവമ്പാടി നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മുസ്ലിംങ്ങളെ പോലെ ക്രൈസ്തവരും ആക്രമിക്കപ്പെടുകയാണ്.

Read More

ഉപതെരഞ്ഞെടുപ്പുകൾ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിധിയെഴുത്ത്: പി.കെ കുഞ്ഞാലിക്കുട്ടി

അരീക്കോട് : വയനാട് ലോക്‌സഭ മണ്ഡലം, ചേലക്കര, പാലക്കാട് ഉപതെരെഞ്ഞെടുപ്പുകൾ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിധി എഴുത്തായിരിക്കുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച ഏറനാട് നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ അബ്ദുല്ലക്കുട്ടി അധ്യക്ഷനായി. ലോക്സഭ തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ പി.കെ ബഷീർ എം.എൽ.എ, നിരീക്ഷകരായ സി.ആർ മഹേഷ്‌ എം.എൽ.എ, കുറുക്കോളി

Read More

നവ്യ ഹരിദാസ് വയനാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി

കൽപ്പറ്റ : കോഴിക്കോട് കോർപ്പറേഷനിലെ ബിജെപി പാർലമെൻ്ററി പാർട്ടി നേതാവും, മഹിളാ മോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശ്രീമതി നവ്യാ ഹരിദാസിനെ വയനാട് പാർലമെൻ്റ് മണ്ഡലം എൻ.ഡി. എ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നവ്യ ഹരിദാസ്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. തിങ്കളാഴ്ച കൽപ്പറ്റയിൽ എത്തുന്ന സ്ഥാനാർത്ഥിയെ പ്രവർത്തകരും നേതൃത്വവും ചേർന്ന് റോഡ് ഷോ ആയി സ്വീകരിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ അറിയിച്ചു.

Read More

പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം: അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി മേൽനോട്ടം വഹിക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം : കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസന്വേഷണം ആട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സി.പി.എം നേതൃത്വം നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്താനും ദിവ്യയ്ക്ക് സംരക്ഷണ കവചം ഒരുക്കാനും ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ സിറ്റിംഗ് ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം. ദിവ്യയുടെ പേരിൽ കേസെടുക്കാനുള്ള തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളത് മാത്രമാണ്. ദിവ്യയെ

Read More

മാസപ്പടി കേസിൽ എൽഡിഎഫ്- യുഡിഎഫ് ഡീലാണുള്ളത്: കെ.സുരേന്ദ്രൻ

കോഴിക്കോട് : മാസപ്പടി കേസിൽ വീണാ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്തതോടെ കേന്ദ്രസർക്കാരിനെതിരായ യുഡിഎഫ് ആരോപണത്തിൻ്റെ മുനയൊടിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.കേരളത്തിലെ ഇടതു- വലതു മുന്നണികളുടെ യഥാർത്ഥ മുഖം ഈ കേസിലൂടെ വ്യക്തമായിരിക്കുകയാണ്. കരിമണൽ കർത്തയുടെ കയ്യിൽ നിന്നും പണം വാങ്ങാത്ത ഒരേയൊരു പാർട്ടി കേരളത്തിലുള്ളത് ബിജെപി മാത്രമാണ്. വീണ വിജയൻ വാങ്ങിയ 1.71 കോടി മാത്രമല്ല 90 കോടി രൂപയാണ് കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥരും അടക്കമുള്ളവർ കർത്തയിൽ നിന്നും വാങ്ങിയത്. ബിജെപിയും

Read More

മൂന്നാം മോദി സർക്കാരിന്റെ നൂറു ദിനങ്ങൾ : രാജ്യം വികസനരംഗത്ത് വൻ മുന്നേറ്റം ഉണ്ടാക്കുന്നു : കെ.സുരേന്ദ്രൻ

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു വരെ ബിജെപി വിപുലമായ സേവന പ്രവർത്തനങ്ങൾ നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആശുപത്രികളിൽ രക്തദാനം, പട്ടികജാതി കോളനികളിൽ മെഡിക്കൽ ക്യാമ്പുകൾ, മുതിർന്ന പൗരന്മാർക്ക് മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി നിരവധി സേവാ പ്രവർത്തനങ്ങൾ പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടക്കും. ഒപ്പം തന്നെ പാർട്ടിയുടെ മെമ്പർഷിപ്പ് ക്യാമ്പയിനും നടന്നുവരികയാണ്. പുതിയ ജനവിഭാഗങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കാനുള്ള വലിയ പ്രചരണങ്ങളാണ് നടക്കുന്നത്. നൂറു ദിനം പൂർത്തിയാക്കിയ

Read More

സർക്കാരിന്റെ കൊള്ള കണക്കിനെതിരെ ലീഗ് പ്രതിഷേധം

സുൽത്താൻബത്തേരി : നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു വയനാട്ടിലെ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ പേരിൽ വ്യാജ കണക്കുകൾ പുറത്തുവന്നതിനെതിരെ സുൽത്താൻബത്തേരി ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കണക്കുകളാണ് ദുരിതാശ്വാസനിധിയുടെ പേരിൽ ഇപ്പോൾ പുറത്തുവരുന്നത് വ്യക്തവും സുതാര്യവുമായ കണക്കുകൾ പുറത്തുകൊണ്ടുവന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി പി അയ്യൂബ് നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ അസൈനാർ,

Read More

സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ഡൽഹി : സി.പി.എം. ദേശീയ സെക്രട്ടറിസീതാറാം യെച്ചൂരി അന്തരിച്ചു.72 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . സി.പി.എമ്മിൻ്റെ വിദ്യാർത്ഥി സംഘടനയായ എസ് .എഫ് .ഐ .യിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സീതാറാം യെച്ചൂരി 1992 മുതൽ 32 വർഷം സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്ന് തവണ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.രാജ്യത്തെ കറകളഞ്ഞ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും കർമ്മനിരതനായ സഖാവായിരുന്നു. വയനാട് ഉൾപ്പടെ പ്രാദേശിക രാഷ്ട്രീയം മുതൽ ദേശീയ രാഷ്ട്രീയം വരെ ഇടത് നിലപാടിലുറച്ച്

Read More

സംസ്ഥാന സർക്കാർ സ്ത്രീകളോട് മാപ്പ് പറയണം : കെ സുരേന്ദ്രൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ കേരളത്തിലെ സ്ത്രീകളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതി നിർദ്ദേശം പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നാല് കൊല്ലം റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് ഹൈക്കോടതി സർക്കാരിനെ നിർത്തി പൊരിച്ചു. സിനിമാ മേഖലയിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളോടുമുള്ള വെല്ലുവിളിയാണ് ഇടതുപക്ഷ സർക്കാർ നടത്തിയത്. ഇത്രയും സ്ത്രീവിരുദ്ധമായ സർക്കാർ കേരളം ഭരിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.ഹേമ കമ്മിറ്റി പൂർണ റിപ്പോർട്ട് എസ്ഐടിക്ക് വിടാനുള്ള

Read More

കെ മുരളീധരനെ വിഡി സതീഷനും സംഘവും ബലിയാടാക്കി : കെ സുരേന്ദ്രൻ

കോഴിക്കോട് : ലീഡർ കെ.കരുണാകരന്റെ മകൻ കെ മുരളീധരനെ തൃശൂരിൽ കൊണ്ടുവന്ന് മത്സരിപ്പിച്ച് വിഡി സതീശനും സംഘവും ബലിയാടാക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശൂരിൽ വിജയസാധ്യത എൽഡിഎഫിന് ആയിരുന്നുവെന്നും അങ്ങനെ യുഡിഎഫിന്റെ കുറെ വോട്ടുകൾ എൽഡിഎഫിന് പോയതായും വിഡി സതീശൻ തുറന്നുപറഞ്ഞിരുന്നു. സുനിൽ കുമാറിന് വോട്ട് മറിച്ചുകൊടുക്കുകയായിരുന്നുവെന്ന് സതീശൻ സമ്മതിച്ചിരിക്കുകയാണെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു. മുരളീധരനെ ചതിക്കാൻ വേണ്ടിയാണ് വിജയസാധ്യതയുണ്ടായിരുന്ന വടകരയിൽ നിന്ന് തൃശൂരിലേക്ക് അദ്ദേഹത്തെ മാറ്റിയത്. മുരളീധരന്റെ രാഷ്ട്രീയ ഭാവി തന്നെ

Read More

ഇ പി ജയരാജൻ എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്നു മാറുന്നു : പകരം ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍സ്ഥാനത്ത് നിന്ന് മാറുന്നു: പകരം ടി.പി.രാമകൃഷ്ണൻ ഇടതുമുന്നണി കൺവീനറാകും.ബി ജെ പി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചാ വിവാദത്തിലാണ് നീക്കം.ഇന്നത്തെ സി പി എം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുക്കില്ല.ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. ഇ പി കണ്ണൂരിലേക്ക് മടങ്ങും.

Read More

കോൺഗ്രസ് കളക്ടറേറ്റ് ധർണ ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്ന മുഴുവന്‍ ആളുകള്‍ക്കെതിരെയും മുഖം നോക്കാതെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്‌ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആറ് പേജുകള്‍ കാണാതാവുകയും ആറ് പാരഗ്രാഫുകള്‍ മാറ്റുകയും ചെയ്തിരിക്കുകയാണ്. ഇതെല്ലാം മുഖ്യമന്ത്രിയുടെ പേരിലുണ്ടായ

Read More