സുൽത്താൻ ബത്തേരി : ദുരന്തനിവാരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കെ എസ് സി എം സംസ്ഥാന പ്രസിഡണ്ട് ബ്രൈറ്റ് വട്ടനിരപ്പേൽ ആവശ്യപ്പെട്ടു.കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളുമുണ്ടാക്കുന്ന ദുരന്തങ്ങളെ നേരിടാൻ വിദ്യാർത്ഥികൾക്ക് മാനസിക ബലം നൽകേണ്ടത് അനിവാര്യമാണ്.പ്രത്യേക ശ്രദ്ധയും സംരക്ഷണവും വിദ്യാർത്ഥികൾക്ക് ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്.ദുരന്തങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ അതിനെ എങ്ങനെ നേരിടണം എന്ന് അറിവ് സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ വിദ്യാർത്ഥികൾക്ക് നൽകണമെന്നും ബ്രൈറ്റ് വട്ടനിരപ്പേൽ പറഞ്ഞു.കെ എസ് സി എം വയനാട് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.എസ്.സി(എം) വയനാട് ജില്ലാ പ്രസിഡൻ്റ് ആൽവിൻ അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി സംസ്ഥാന ജന.സെക്രട്ടറി കെ.ജെ ദേവസ്യ മുഖ്യപ്രഭാഷണം നടത്തി,പാർട്ടി ജില്ലാ പ്രസിഡൻ്റ് ജോസഫ് മാണിശേരി,ടി.എസ് ജോർജ്,റെജി ഓലിക്കരോട്ട്,മാത്യു എടയക്കാട്ട്,ടോം ജോസ്,സാൻ ജോസ്,ജിസ് ജോർജ് എന്നിവർ സംസാരിച്ചു.
