സുൽത്താൻ ബത്തേരി : എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 23/2019 കേസിലെ പ്രതിയായ ഫാറൂഖ് (വയസ്സ് 33/25 ) Slo അലി, ചാഞ്ചത്ത് വീട്,മംഗലം ദേശം,തിരൂർ താലൂക്ക്, മലപ്പുറം ജില്ല എന്നയാളെ വിൽപ്പനക്കായി 1.2 കി.ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കുറ്റത്തിനാണ് 1 വർഷം കഠിന തടവിനും 10000 രൂപാ പിഴയും ശിക്ഷ വിധിച്ചത്.2019 മാർച്ച് മാസം 22-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത് സു.ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ വി.ആർ ജനാർദ്ദനനും പാർട്ടിയും കണ്ടെടുത്ത
Category: Wayanad
പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു
ബത്തേരി : ബത്തേരി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും കൂള്‍ബാറുകളിലും മെസ്സുകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി.ആറ് സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തത്.വൃത്തിഹീനമായും മാലിന്യ സംസ്‌കരണസംവിധാനമില്ലാതെയും പ്രവര്‍ത്തിച്ച മൈസൂര്‍ റോഡിലെ അല്‍ജുനൂബ് കുഴിമന്തി എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും നിറുത്തിവെപ്പിച്ചു.ഇന്ന് രാവിലെ ബത്തേരി ടൗണിലും പരിസരങ്ങളിലെയും പതിനഞ്ചോളം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്ത് നടപടി സ്വാകരിച്ചത്.ഭക്ഷ്യയോഗ്യമല്ലാത്താതും പഴകിയതുമായ അലഫാം, കുബ്ബൂസ്,ബീഫ്,ചോറ്,മത്സ്യം,പച്ചക്കറി ഇനങ്ങള്‍ തുടങ്ങിയവാണ് പിടികൂടിയത്.ഹോട്ടല്‍ ഉഡുപ്പി, സ്റ്റാര്‍കിച്ചന്‍,മൈസൂര്‍
ബ്രഹ്മഗിരി നിക്ഷേപത്തട്ടിപ്പ്:സർവീസ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണം:പി പി ആലി
കൽപ്പറ്റ : കൽപ്പറ്റ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ച നിക്ഷേപകരുടെ പണം നിയമവിരുദ്ധമായി ബ്രഹ്മഗിരി സൊസൈറ്റിയിൽ നിക്ഷേപിച്ച സർവീസ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അനധികൃതമായി സാമ്പത്തിക തിരിമറി നടത്തിയതിൽ കുറ്റക്കാരായ ഭരണസമിതി അംഗങ്ങൾക്കെതിരെ കേസെടുക്കണമെന്ന്കെ പി സി സി മെമ്പർ പി പി ആലി.കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ സർവീസ് കോപ്പറേറ്റീവ് ബാങ്കിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാരിറ്റബിൾ സൊസൈറ്റി ആക്ടിൽ രജിസ്റ്റർ ചെയ്ത ബ്രഹ്മഗിരി സൊസൈറ്റിയിൽ പണം
വയനാടൻ റോബസ്റ്റ കാപ്പി ക്ക് അന്താരാഷ്ട്ര ബ്രാൻഡിംഗ്:കൂട്ടായ പ്രവർത്തനം വേണമെന്ന് കർഷകർ
വെള്ളമുണ്ട : വയനാടൻ റോബസ്റ്റ കാപ്പിയുടെ അന്താരാഷ്ട്ര ബ്രാൻഡിംഗിനായി കൂട്ടായ പ്രവർത്തനവും ഏകോപനവും വേണമെന്ന് കർഷകർ. അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ചുള്ള വാരാചരണത്തിന്റെ സമാപനത്തിൽ വെള്ളമുണ്ടയിൽ നടന്ന കർഷക സംഗമത്തിലാണ് ഈ അഭിപ്രായമുയർന്നത്.വിപുലമായ പരിപാടികളോടെയാണ് അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ ജില്ലാതല പരിപാടികൾ വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടന്നത്.കോഫി ബോർഡിന്റെയും വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെയായിരുന്നു പരിപാടി.വെള്ളമുണ്ട എട്ടേനാൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് സിറ്റി ഓഡിറ്റോറിയത്തിലേക്ക് വാക്ക് വിത്ത് കോഫി
ദുരന്തനിവാരണത്തിന് കരുത്തേകാൻ വയനാട്ടിൽ ഹെലിപ്പാഡ്;ബാണാസുരസാഗറിൽ നിർമ്മാണത്തിന് അനുമതി
കൽപ്പറ്റ : വയനാട് ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെലിപ്പാഡ് നിർമ്മിക്കാൻ അനുമതിയായി. വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ വില്ലേജിൽ, ബാണാസുരസാഗർ പദ്ധതി പ്രദേശത്ത് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഹെലിപ്പാഡ് നിർമ്മിക്കുക. ഇതിനായി പൊതുമരാമത്ത് വകുപ്പിന് നിരാക്ഷേപ പത്രം (NOC) നൽകാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.കേന്ദ്ര സർക്കാർ ഏജൻസിയായ എസ്.എ.എസ്.സി.ഐ (Special Assistance to States for Capital Investment) പദ്ധതിയിൽ നിന്ന് ദുരന്ത നിവാരണ വകുപ്പിന് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം.ബാണാസുരസാഗർ പദ്ധതി
ഡോ.മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്,ഫെലോഷിപ്പുകൾ വിതരണം ചെയ്തു
മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ.ആസാദ് മൂപ്പൻ.വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്,ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്,ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി എന്നിവിടങ്ങളിലേയ്ക്കുള്ള വിവിധ കോഴ്സുകൾക്ക് ഏർപ്പെടുത്തിയ ഡോ.മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പ്സിന് അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. കേരളത്തിൽ ആദ്യമായാണ് ഒരു മെഡിക്കൽ കോളേജ് യോഗ്യരായ വിദ്യാർത്ഥികൾക്ക്
പ്രവാസി ക്ഷേമനിധിക്ക് കേന്ദ്രവിഹിതം അനുവദിക്കണം:കേരള പ്രവാസി സംഘം
കൽപറ്റ : സംസ്ഥാന സർക്കാർ 2009 ൽ നടപ്പിലാക്കി തുടർന്നുപോരുന്ന പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്രസർക്കാരിന്റെ വിഹിതം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കേരളം പ്രവാസി സംഘം സംസ്ഥാന വ്യാപകമായി രാജ്ഭവന്റെ മുന്നിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലും നടത്തിയ രാപ്പകൽ സമരം കൽപറ്റ ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ സംസ്ഥാന വൈസ്പ്രസിഡന്റ് പി ഷാഫിജ ഉദ്‌ഘാടനം ചെയ്തു. എമിഗ്രെഷൻ ക്ലിയറൻസ് ഫണ്ടും,ഐ സി ഡബ്ള്യു എഫ് ഫണ്ടും പ്രവാസി ക്ഷേമത്തിന് ഉപയോഗിക്കണമെന്ന് പ്രവാസി സംഘം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ
കളനാടി സമുദായം നേതൃത്വ സംഗമം നടത്തി
കളനാടി : സമുദായ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ചീയമ്പത്തു വെച്ച് നേതൃത്വ സംഗമം വിപുലമായ പരിപാടികളോടുകൂടി നടത്തി.ഷൈജു ടി വി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കൃഷ്ണൻകുട്ടി കളപ്പുര സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രൗഢഗംഭീരമായ സദസ്സിൽ “ദേശീയ ആദിവാസി സംഘടന നാഷണൽ കോർഡിനേറ്റർ ” ശ്രീ ഇ എ ശങ്കരൻ അവറുകൾ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.യുവജനങ്ങൾക്കിടയിൽ ഇപ്പോൾ നടക്കുന്ന മയക്കു മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം
വൈത്തിരി ഉപജില്ല ശാസ്ത്രോത്സവം ആരംഭിച്ചു
കണിയാമ്പറ്റ : കണിയാമ്പറ്റ ഗവ ഹയർ സെക്കൻഡറി സ്കൂൾ,ഗവൺമെൻറ് ടീച്ചർ ട്രെയിനിങ് കോളേജ് കണിയാമ്പറ്റ,നിവേദിത വിദ്യാനികേതൻ സ്കൂൾ കണിയാമ്പറ്റ എന്നീ വേദികളിൽ വച്ച് വൈത്തിരി ഉപജില്ലാതല ശാസ്ത്രോത്സവം ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി ശാസ്ത്രമേള,ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള,ഐടി മേള, പ്രവർത്തിപരിചയമേള എന്നീ മേഖലകളിൽ 2500 ൽ അധികം പ്രതിഭകൾ മാറ്റുരക്കും.ഉപജില്ലയിലെ 79 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ,പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഉൽപ്പന്നങ്ങൾ,ബുക്ക് ബൈൻഡിങ്,പാവം നിർമ്മാണം,പാചകം, വെജിറ്റബിൾ പ്രിന്റിംഗ്,ഇലക്ട്രോണിക്സ്,ഒറിഗാമി ,ഉൾപ്പെടെ 38 മേഖലകളിൽ പ്രവർത്തിപരിചയമേള നടന്നു.ഡിജിറ്റൽ
സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത;ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഇതിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കൊല്ലം,പത്തനംതിട്ട,കോട്ടയം,ഇടുക്കി, കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച പത്തനംതിട്ട,ഇടുക്കി,പാലക്കാട്,മലപ്പുറം ജില്ലകളിലും,വെള്ളിയാഴ്ച പത്തനംതിട്ട,ഇടുക്കി, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ട്.ചൊവ്വാഴ്ച സംസ്ഥാനത്ത് ഇടത്തരം മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ലഹരി വിരുദ്ധ മാനസിക ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു
കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൈനാട്ടി ജനറലാശുപത്രിയുമായി സഹകരിച്ച് ലഹരിവിരുദ്ധ മാനസിക ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു.പ്രിൻസിപ്പൽ എം വിവേകാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.കൽപ്പറ്റ ജനറൽ ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ പി കെ നവാസ്, അഡോളസൻ്റ് കൗൺസിലർ പി.എസ് മേഘ്ന എന്നിവർ ക്ലാസുകൾ എടുത്തു. എൻഎസ്എസ് ജില്ലാ കൺവീനർ കെ.എസ് ശ്യാൽ, പ്രോഗ്രാം ഓഫീസർ എ സ്മിത,സീനിയർ അസിസ്റ്റൻറ് എം.പി ജഷീന എന്നിവർ സംസാരിച്ചു.
ദേശീയപാതയോരം ശുചീകരിച്ചു
ബത്തേരി : മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജ് എൻഎസ്എസ് യൂണിറ്റ് കോട്ടക്കുന്ന് ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഇല്ലിചുവട് മുതൽ മൂലങ്കാവ് വരെ ദേശീയപാതയോരത്ത് ശുചീകരണം നടത്തി.ബത്തേരി ഫോറസ്റ്റ് റെയിഞ്ച് വൈൽഡ് ലൈഫ് വാർഡൻ പ്രദീപ് നേതൃത്വം നൽകി.ചില്ല്, പ്ലാസ്റ്റിക്ക്,റബ്ബർ,തുണി,ബോട്ടിൽ എന്നിവ ശേഖരിച്ചു. 15 ചാക്കുകളോളം മാലിന്യമാണ് ശേഖരിച്ചത്. ലയൺസ് ക്ലബ് ഓഫീസർ ഡോ.റോയ്,പ്രോഗ്രാം ഓഫീസർ മുബഷീർ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജ്മോഹൻ എന്നിവർ സംസാരിച്ചു.
പെരിക്കല്ലൂർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് 2 വിദ്യാർത്ഥികളെ കാണ്മാനില്ല
മുള്ളൻകൊല്ലി : പെരിക്കല്ലൂർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പാക്കം ചെറിയമല ഉന്നതിയിലെ സുധീഷ് (14),എട്ടാം ക്ലാസ് വിദ്യാർത്ഥി യായ ഭൂദാനം ഇരുമുക്കി ഉന്നതിയിലെ അനിൽ (13) എന്നീ കുട്ടികളെ ഇന്ന് വൈകിട്ട് 3.45 മുതൽ സ്‌കൂളിൽ നിന്നും കാണാതായ തായി പരാതി. പെരിക്കല്ലൂർ ടൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന വരാണ് ഇരുവരും.റോസ് കളർ ഷർട്ടും,ചാര നിറത്തിലുള്ള പാന്റുമായ സ്കൂൾ യൂണിഫോം ആണ് ഇരുവരും ധരിച്ചിരുന്നത്.എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. Police inspector Pulpally:
കുട്ടിയുടെ മാതാപിതാക്കളെത്തി
പുൽപ്പള്ളി : പുൽപ്പള്ളിയിൽ വെച്ച് മാതാപിതാക്കളും രക്ഷിതാക്കളും ഇല്ലാത്ത നിലയിൽ കണ്ടെത്തിയ കുട്ടിയുടെ മാതാപിതാക്കൾ സ്ഥല ത്തെത്തി കുട്ടിയെ ഏറ്റുവാങ്ങി.ബംഗളൂർ കലാസി പാളയത്ത് നിന്നും വിനോദയാത്രക്ക് വന്നതായിരുന്നു സംഘം.പുൽപ്പളളി ഭാഗത്ത് റിസോർ ട്ടിലായിരുന്നു താമസം.ഇതിനിടയിൽ അബദ്ധത്തിൽ കുട്ടി പുറത്തിറങ്ങി പോകുകയായിരുന്നു.ഒടുവിൽ വിവരമറിഞ്ഞ രക്ഷിതാക്കൾ പുൽപ്പള്ളി സ്റ്റേഷനിലെത്തി കുട്ടിയെ ഏറ്റുവാങ്ങി.
നെൻമേനി വനിതാ ഐ.ടി.ഐ-യിൽ കോൺവൊക്കേഷൻ നടത്തി
കൽപ്പറ്റ : ജൂലൈ മാസത്തിൽ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിജയിച്ച നെൻമേനി ഗവ.വനിതാ ഐ.ടി.ഐ-യിലെ ട്രെയിനികളുടെ കോൺവൊക്കേഷൻ ചടങ്ങ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.അസൈനാർ ഉദ്ഘാടനം ചെയ്തു.നെൻമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു അനന്തൻ സർട്ടിഫിക്കറ്റുകളും മികച്ച വിജയം നേടിയവർക്കുള്ള അനുമോദന പത്രവും വിതരണം ചെയ്തു.വിജ്ഞാന കേരളം ജില്ലാ കോ-ഓർഡിനേറ്റർ ശ്രീജിത്ത് ശിവരാമൻ മുഖ്യ പ്രഭാഷണം നടത്തി.പി.ടി.എ ഭാരവാഹികളായ എം.സലിം,വാസന്തി,പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി മക്ബൂലത്ത്,സ്റ്റാഫ് സെക്രട്ടറി അതുല്യ എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ ജീവൻ
വർക്കി(96) നിര്യാതനായി
ചെറുകാട്ടൂർ : കുളത്തിങ്കൽ കരിമംക്കുന്ന് വർക്കി(96) നിര്യാതനായി.ഭാര്യ പരേതയായ ഏലിയാമ്മ,മക്കൾ ത്രേസ്യാമ്മ (ഗ്രേസി ),ലീലാമ്മ, റോസക്കുട്ടി,Sr സുദീപ (അന്നക്കുട്ടി)ആന്ധ്രാ പ്രദേശ്,Sr മേരി ആന്ധ്രാപ്രദേശ്,കുര്യാക്കോസ്, ജോസ് മോൻ,സജി ( ക്രിയേറ്റീവ് ബിൽഡേഴ്സ് ), സിസ്സി.മരുമക്കൾ – പരേതനായ ജോർജ്ജ്, ജോർജ്ജ്,കുര്യാച്ചൻ,സീലി,ഷാന്റി,സജിന, സിബിച്ചൻ,സംസ്കാരം നാളെ 7-10-25 ചൊവ്വ ഉച്ചകഴിഞ്ഞ് 3:30 ന് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ചെറുകാട്ടൂർ പള്ളി സെമിത്തേരിയിൽ.
വഴി തെറ്റി വന്ന കുട്ടിയുടെ ബന്ധുക്കളെ തിരയുന്നു
പുൽപള്ളി : ഇന്ന് (06.10.25) വൈകീട്ട് 4 മണിക്ക് വയനാട് പുൽപ്പള്ളി കൂനംതേക്ക് എന്ന സ്ഥലത്ത് എത്തിപ്പെട്ട കുട്ടിയാണിത്.ബന്ധുക്കളോ രക്ഷിതാക്കളോ കൂടെയില്ലാത്ത ഈ കുട്ടിയുടെ പേര് സെയ്‌ദ് അഹമ്മദ് (സുമാർ 5 വയസ്) എന്നും,മാതാപിതാക്കളുടെ പേര് സുഹൈൽ പാഷ, നൂർജഹാൻ എന്നുമാണെന്നാണ് കുട്ടി പറയുന്നത്.ഹിന്ദിയാണ് സംസാരിക്കുന്നത്.ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും സൂചനകൾ ലഭിക്കുന്നവർ പുൽപ്പള്ളി പോലീസുമായി ബന്ധപ്പെടുക. എസ്എച്ച്ഒ : 9497987201 സ്റ്റേഷൻ : 04936240294
പഞ്ചഗുസ്തിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സിവിൽ പോലീസ് ഓഫീസർ എം.ഖാലിദ്
പുൽപ്പള്ളി : പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജില്ലാതല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) ഒന്നാം സ്ഥാനം പോലീസുകാരന്.വൈത്തിരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം.ഖാലിദ് ആണ് ഒന്നാമതെത്തി ജില്ലാ പോലീസിന്റെ അഭിമാനമായത്. ഈ വർഷം ഡിസംബറിൽ ജില്ലയിൽ നടക്കാനിരിക്കുന്ന സംസ്ഥാന തല മത്സരത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
ബ്രഹ്മഗിരി സോസൈറ്റി തട്ടിപ്പ്:മന്ത്രി ഒ ആർ കേളു രാജിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്ക് കോണ്ഗ്രസ് മാർച്ച്
മാനന്തവാടി : ബ്രഹ്മഗിരി സോസൈറ്റി തട്ടിപ്പ് മന്ത്രി ഒ ആർ കേളു രാജിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്ക് കോണ്ഗ്രസ് മാർച്ച് നടത്തി.ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ ടി ജെ ഐസക് മാർച്ച് ഉദ്ഘാടനം ചെയ്തു.ബ്രഹ്മഗിരി സോസൈറ്റിയിൽ നടന്നത് 120 കോടി രൂപയുടെ അഴിമതിയാണ്.സോസൈറ്റിയിൽ നടന്നത് സി പി എം നേതൃത്വത്തിലുള്ള കൊള്ളയാണെന്ന് ടി ജെ lഐസക് പറഞ്ഞു ഇക്കാര്യത്തിൽ ഇ ഡി അന്വേഷണം നടത്തണമെന്നും ടി ജെ ഐസക്ക് ആവശ്യപെട്ടു. പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് ജിൽസൻ
ജില്ലയിലെ ആദ്യ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടറായി എം ജെ അഗസ്റ്റിൻ
കൽപ്പറ്റ : ജില്ലയിലെ ആദ്യ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടറായി എം ജെ അഗസ്റ്റിൻ.ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർമാർ ഇല്ലാത്തതും എന്നാൽ ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങളുണ്ടാവുന്നതുമായ വയനാട്ടിലും ഇടുക്കിയിലും തസ്‌തിക സൃഷ്ടിക്കാൻ രണ്ട് മാസം മുമ്പാണ് മന്ത്രി സഭായോഗം തീരുമാനിച്ചത്. ദുരന്തമുണ്ടാകുമ്പോൾ ആവശ്യമായ നടപടികൾ ഏകോപിപ്പിക്കുകയാണ് ഇവരുടെ പ്രധാന ചുമതല.
“കൂടോത്തുമ്മൽ പടിഞ്ഞാറേ വീട് ഉന്നതിയിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം:പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു “
കണിയാമ്പറ്റ : കൂടോത്തുമ്മൽ പടിഞ്ഞാറേവീട് ഉന്നതിയിലെ സാമൂഹ്യ പഠനമുറിയിൽ വച്ച് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഫെസിലിറ്റേറ്റർ കെ ശാന്തി സ്വാഗതം ആശംസിച്ചു.വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ സി സജിത്ത്കുമാർ അച്ചൂരാനം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിക്കുകയും “കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും ” എന്ന ആപ്തവാക്യം യുവ തലമുറ ഏറ്റെടുക്കണമെന്നും,തെറ്റായ ലഹരികളോട് നോ പറയണമെന്നും ആഹ്വാനം ചെയ്തു.ഊരുമൂപ്പൻ പി.രാമൻ,പി.വി.സുനിത മുതലായവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ട്രൈബൽ പ്രമോട്ടർ കെ.ഹരി
സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
കൽപ്പറ്റ : സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ.കാക്കവയൽ,കളത്തിൽ വീട്ടിൽ,അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്.സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500 മുതൽ 3000 രൂപ വരെ ലാഭം നേടാം എന്ന് വിശ്വസിപ്പിച്ച് തൃക്കൈപ്പറ്റ സ്വദേശിയിൽ നിന്നാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയത്. 2023 ജനുവരി മുതൽ 2024 ജനുവരി വരെ വിവിധ അക്കൌണ്ടുകളിലായി 2920000/-(ഇരുപത്തൊൻപത് ലക്ഷത്തി ഇരുപതിനായിരം) രൂപയാണ് പല തവണകളായി ഇയാൾ പരാതിക്കാരനിൽ നിന്ന് കൈപ്പറ്റിയത്.പിന്നീട് ലാഭ
ദുരന്തനിവാരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം:കെ എസ് സി (എം)
സുൽത്താൻ ബത്തേരി : ദുരന്തനിവാരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കെ എസ് സി എം സംസ്ഥാന പ്രസിഡണ്ട് ബ്രൈറ്റ് വട്ടനിരപ്പേൽ ആവശ്യപ്പെട്ടു.കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളുമുണ്ടാക്കുന്ന ദുരന്തങ്ങളെ നേരിടാൻ വിദ്യാർത്ഥികൾക്ക് മാനസിക ബലം നൽകേണ്ടത് അനിവാര്യമാണ്.പ്രത്യേക ശ്രദ്ധയും സംരക്ഷണവും വിദ്യാർത്ഥികൾക്ക് ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്.ദുരന്തങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ അതിനെ എങ്ങനെ നേരിടണം എന്ന് അറിവ് സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ വിദ്യാർത്ഥികൾക്ക് നൽകണമെന്നും ബ്രൈറ്റ് വട്ടനിരപ്പേൽ പറഞ്ഞു.കെ എസ് സി എം വയനാട് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
മലപ്പുറത്ത് നിന്നും വയനാട് സന്ദർശനത്തിനെതിയ 8 വയസ്സുകാരിക്ക് പാമ്പിന്റെ കടിയേറ്റു
കല്പറ്റ : മലപ്പുറത്ത് നിന്നും കുടുംബ സമേതം വയനാട് സന്ദർശനത്തിനെതിയ സംഘത്തിലെ 8 വയസ്സുകാരിക്ക് പാമ്പിന്റെ കടിയേറ്റു. ബേസുരസാഗർ ഡാം എൻട്രി പോയിന്റിൽ നിന്നാണ് പാമ്പിന്റെ കടിയേറ്റത്.മലപ്പുറം കൊണ്ടോട്ടി മഞ്ഞളാം കുന്ന് ആദിശ്രീ (8 ) ക്ക് ഇന്ന് രാവിലെ 10 മണിയോടെ കടിയേറ്റത് ഉടനെ കല്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷമാണ് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് വന്നത്.മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ള കുട്ടി സുഖം പ്രാപിച്ചു വരുന്നു.
അന്താരാഷ്ട്ര കാപ്പി ദിനാഘോഷം:ജില്ലാ തല പരിപാടി ചൊവ്വാഴ്ച വെള്ളമുണ്ടയിൽ
കൽപ്പറ്റ : അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ ജില്ലാതല പരിപാടി ചൊവ്വാഴ്ച വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും.കോഫി ബോർഡിന്റെയും വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ രാവിലെ 9 30 മുതൽ വൈകുന്നേരം നാലുമണി വരെയാണ് പരിപാടി.രാവിലെ 9.30 ന് വെള്ളമുണ്ട എട്ടേനാൽ ക്ഷീര സംഘം ഓഫീസ് പരിസരത്ത് നിന്ന് സിറ്റി ഓഡിറ്റോറിയത്തിലേക്ക് വാക്ക് വിത്ത് കോഫി എന്ന പേരിൽ കാപ്പി നടത്തം ആരംഭിക്കും.തുടർന്ന് സ്കൂളിന് സമീപത്തെ സിറ്റി ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം,കാർഷിക സെമിനാർ,ചർച്ച,പ്രദർശന വിപണന മേള എന്നിവ
വായ്പ തട്ടിപ്പ്:രാജേന്ദ്രന്‍ നായരുടെ കുടുംബത്തിന്റെ സമരം തുടരുന്നു
പുൽപ്പള്ളി : സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിനെ തുടര്‍ന്ന് ജീവനൊടുക്കിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രന്‍ നായരുടെ കുടുംബം ബാങ്കിന് മുന്നിൽ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച സമരം തുടരുന്നു.രാജേന്ദ്രന്റെ പിതാവിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാജേന്ദ്രന്‍ നായരുടെ ഭാര്യയും മക്കളുടെയും നേതൃത്വത്തിലാണ് സമരം തുടരുന്നത്.വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രന്‍ നായരുടെ പേരില്‍.കടബാധ്യത നീക്കി വസ്തുവിന്റെ ആധാരംതിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമരം.തങ്ങളുടെ ആവശ്യം അംഗീകരിച്ചാല്‍ മാത്രമെ സമരത്തില്‍ നിന്ന് പിന്‍മാറുകയുള്ളുവെന്ന ഉറച്ച നിലപാടിലാണ് രാജേന്ദ്രന്റ കുടുംബംഗ ങ്ങളും ജനകീയ സമരസമിതിയും.ബാങ്കിന്
മാനന്തവാടി കാട്ടിക്കുളം ബെഗുരിനടുത്ത് കാറും ലോറിയും ഇടിച്ച് ഒരു മരണം
മാനന്തവാടി : പുത്തൻ പുര സ്വദേശിനി ചെമല സഫിയ (52) ആണ് മരിച്ചത് ഇന്ന് രാവിലെ 9.30 ഓട് കൂടി യാണ് അപകടം കറിലുണ്ടയിരുന്ന മുഹമ്മദ് കുട്ടി (67),സത്താർ (30),തസ്‌ലീന (17),റിഫ (10),മിസ്ബ താജ് ( 23 ),ആയിഷ (2),ഇസ്മായിൽ (4) എന്നിവർക്ക് പരുക്കേറ്റു.
ആര്യയ്ക്ക് ചീരാൽ മണ്ഡലം പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി
ചീരാൽ : നെൻമേനി പഞ്ചായത്ത് കല്ലിങ്കര ഉന്നതിയിലെ കുമാരി ആര്യ സി വേലായുധൻ ആറു വർഷത്തെ എംബിബിഎസ് കോഴ്സിൽ പ്രവേശിച്ചു. പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് ഇന്ന് പുറപ്പെടുന്ന ആര്യയ്ക്ക് ചീരാൽ മണ്ഡലം പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.കോഴ്സ് പൂർത്തീകരിക്കാനും സമൂഹത്തിന് സേവനം ചെയ്യാനും നാടിന് അഭിമാനമാകാനും കഴിയട്ടെ എന്ന് ആശംസിച്ചു.ആവശ്യമായ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.പ്രവാസി കോൺഗ്രസ് ചീരാൽ മണ്ഡലം പ്രസിഡണ്ട് കെ സി കെ തങ്ങൾ ഹാരമണിയിച്ചു.യോഗം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ബത്തേരി
ജി.വി.എച്ച്.എസ്.എസ് മാനന്തവാടി “ഹൃദ്യം ” എൻ.എസ്.എസ് ദ്വിദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി സമത്വജ്വാല തെളിയിച്ചു
മാനന്തവാടി : മാനന്തവാടി ഗാന്ധി പാർക്കിൽ വച്ച് നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി.കെ.രത്നവല്ലി സമത്വ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.സിന്ധു സെബാസ്റ്റ്യൻ,പി ടി എ പ്രസിഡൻ്റ് ഷജിത്ത് എൻ.ജെ,എസ്.എം.സി ചെയർപേഴ്സൺ മൊയ്തൂട്ടി അണിയാരത്ത്,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ജിജി.കെ.കെ,സ്കൂൾ വൈസ് പ്രിൻസിപ്പാൾ സുരേഷ് കുമാർ കെ.കെ,എൻ.എസ്.എസ്.പി.ഒ.റംല കാവുങ്ങൽ, വാളണ്ടിയർ ലീഡർ അനുലയ ബിനു,സിദ്ധാർത്ഥ് പി ഗിരീഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.അദ്ധ്യാപകർ,പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ക്യാമ്പിൻ്റെ
പടിഞ്ഞാറത്തറ കാപ്പി ക്കളത്ത് വാഹനാപകടം ഒരാൾ മരണപ്പെട്ടു
പടിഞ്ഞാറത്തറ : ഡാം പരിസരത്ത് കാപ്പികളത്ത് വാഹനാപകടം ഒരാൾ മരണപ്പെട്ടു പടിഞ്ഞാറത്തറ നായിമൂല സ്വദേശി സഞ്ജിത്ത്(32) ആണ് മരണപ്പെട്ടത് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ.
