സാന്ത്വന അദാലത്ത്:ജില്ലയിലെ പ്രവാസിസംഘനകളുടെ യോഗം ചേർന്നു

കൽപ്പറ്റ : നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 2 ന് പനമരത്ത് നടക്കുന്ന പ്രവാസികൾക്കായി നടത്തുന്ന സാന്ത്വന അദാലത്തുമായി ബന്ധപ്പെട്ട് കൂടിയാലോ ചന നടത്തുവാൻ കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ റൗണ്ട് ഓഡിറ്റോറിയത്തിൽ ജില്ലയിലെ പ്രവാസിസംഘനകളുടെ യോഗം ചേർന്നു.നോർക്ക സെന്റർ മാനേജർ സി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി.നോർക്ക ജില്ലാ കോർഡിനേറ്റർ എ.കെ ലികേഷ് പദ്ധതി വിശദീക രിച്ചു.

Read More

പെരിക്കല്ലൂർ ബസ് ഓപ്പറേറ്റിംഗ് സെന്റർ & വനിത സൌഹൃദ വിശ്രമ കേന്ദ്രത്തിന്റെയും, കുടിവെള്ള പദ്ധതിയുടേയും ഉദ്ഘാടനം ചെയ്തു

മുള്ളൻകൊല്ലി : പെരിക്കല്ലൂർ ബസ് ഓപ്പറേറ്റിംഗ് സെന്റർ & വനിത സൌഹൃദ വിശ്രമ കേന്ദ്രത്തിന്റെയും, കുടിവെള്ള പദ്ധതിയുടേയും ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണൻ നിർവ്വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് 2021-22 ലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് ഇവ നടപ്പിലാക്കിയത്. സ്വാഗതം മേഴ്സി ബെന്നി (ചെയർപേഴ്‌സൺ വികസനകാര്യം പഞ്ചായത്ത് പനമരം) ബ്ലോക്ക് അദ്ധ്യക്ഷൻ – അബ്‌ദുൾ ഗഫൂർ കാട്ടി (വൈസ് പ്രസിഡൻ്റ് – ബ്ലോക്ക് പഞ്ചായത്ത് പനമരം) മുഘ്യ പ്രഭാഷണം പി കെ വിജയൻ (പ്രസിഡന്റ് മുള്ളൻകൊല്ലി

Read More

എസ്.പി.സി അംഗങ്ങൾക്ക് പരിശീലനം നൽകി

മീനങ്ങാടി : സ്റ്റുഡൻൻ്റ് പോലീസ് അംഗങ്ങളെ അണിനിരത്തി ലഹരിക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കുക എന്ന ലക്ഷ്യമായി മീനങ്ങാടി ഗവ.ഹയർെ സെക്കണ്ടറി സ്കൂളിലെ എസ്.പി. സി അംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിച്ചു. മീനങ്ങാടി പോലീസ്’ എസ്.എച്ച്.ഒ.കെ.സന്തോഷ്കുമാർ ക്ലാസ്സെടുത്തു. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ റജീന ബക്കർ, അലി അക്ബർ, ഡ്രിൽ ഇൻസ്പെക്ടർ കെ.അഫ്സൽ ,എം.കെ അനുമോൾ എന്നിവർ നേതൃത്വം നൽകി.

Read More

ഡി.വൈ.എഫ്.ഐ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ : ഡി.വൈ.എഫ്.ഐ. കൽപ്പറ്റ നോർത്ത് മേഖല കമ്മിറ്റി മേഖല സമ്മേളനത്തോട് അനുബന്ധിച്ചു രക്തദാനം നൽകി. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു .കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ്‌ അർജുൻ ഗോപാൽ, ജില്ലാ കമ്മിറ്റി അഗം ബിനീഷ് മാധവ്, സി.പി.ഐ.എം കൽപ്പറ്റ നോർത്ത് ലോക്കൽ സെക്രട്ടറി പി കെ അബു, മേഖല സെക്രട്ടറി മുഹമ്മദ്‌ റാഫിൽ, സംഗീത്, നിതിൻ പി സി, നിഖിൽ, ഷിനു, രാഹുൽ, അജ്മൽ, ജംഷീദ് ചേമ്പിൽ, അരുൺ, കൃപേഷ് എന്നിവർ നേതൃത്വം നൽകി.

Read More

സ്റ്റാർട്ടപ്പ് സംരംഭകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു

മേപ്പാടി : പുതിയ സംരംഭകർക്കായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഐ-നെസ്റ്റും കേരള സ്റ്റാർട്ടപ്പ് മിഷനും മൈൻഡ്കാർട്ടറും സംയുക്തമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സ്റ്റാർട്ടപ്പ് സ്ഥാപകർ, നൂതനാശയക്കാർ, ഡോക്ടർമാർക്കിടയിലെ സംരംഭകർ എന്നിവർക്കായി രൂപകൽപ്പന ചെയ്ത ഫൗണ്ടർ ഡെവലപ്‌മെന്റ് പ്രോഗ്രാമാണ് ശില്പശാലയിൽ നടത്തിയത് .കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. മൈൻഡ്കാർട്ടറിന്റെ സ്ഥാപകനും ഡയറക്ടറുമായ ശ്രീ. അമർ രാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡീൻ

Read More

ചൂരൽമല ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ വിജയോത്സവവും ശനിയാഴ്ച

കൽപ്പറ്റ : കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെൻ്റ് അസോഷിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽ മല ദുരന്തത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിൻ്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി. സിദ്ധിഖ് നിർവഹിക്കും പന്ത്രണ്ടിന് ശനിയാഴ്ച രാവിലെ 11 മണിക്ക് കൽപ്പറ്റ പുത്തൂർ വയലിലെ എം. എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിലാണ് നടത്തപ്പെടുന്നത് അൺ എയ്ഡഡ് സ്കൂളുകളിൽ എസ്.എസ്.എൽ സി , പ്ലസ് റ്റു തലങ്ങളിൽ 100 % വിജയം നേടിയ സ്കൂളുകളെയും ഫുൾ എ

Read More

ആർട്ടോൺ ചിത്ര കലാ വിദ്യാലയത്തിൽ സൗജന്യ ചിത്രകലാ പരിശീലനം

മാനന്തവാടി : 1984 ൽ വയനാട് ജില്ലയിൽ ആദ്യമായി സ്ഥാപിതമാകുകയും ഇന്ന് വയനാട്ടിലെ ഏക സർക്കാർ അംഗീകൃത ചിത്രകലാവിദ്യാലയവുമായ ആർട്ടോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ് , വിശാലമായ കാമ്പസിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ്മുറികൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി , ആർട്ട് ഗാലറി,വിദഗ്ധരായ അധ്യാപകർ,മുതലായ സൗകര്യങ്ങളോടെ പുനരാരംഭിക്കുകയാണ്. PSC അംഗീകൃത KGCE ഫൈൻ ആർട്സ് & അനിമേഷൻ കോഴ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അതോടനുബന്ധിച്ച് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും

Read More

വയനാട് മഡ് ഫെസ്റ്റ് സീസൺ-3 ജൂലൈ 12 മുതല്‍:മത്സരങ്ങളുടെ രജിസ്‌ട്രേഷൻ തുടങ്ങി

സുൽത്താൻബത്തേരി : ജില്ലയിൽ മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വയനാട് മഡ്ഫെസ്റ്റ്-സീസണ്‍ 3’ ജൂലൈ 12 ന് തുടങ്ങും.വിനോദസഞ്ചാര വകുപ്പ്, വിവിധ ടൂറിസം സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ജൂലൈ 12 മുതൽ 17 വരെയാണ് പരിപാടി. ഉദ്ഘടനം ജൂലൈ 12 ന് സുൽത്താൻ ബത്തേരിയിൽ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിക്കും. സമാപനം ജൂലൈ 15 ന് മാനന്തവാടി വള്ളിയൂർകാവിൽ പട്ടികജാതി

Read More

ചീങ്ങേരിയിലേക്ക് മൺസൂൺ ട്രക്കിംഗ്

അമ്പലവയൽ : മഡ് ഫെസ്റ്റിന്റെ അവസാന ദിവസമായ ജൂലൈ 17 ന് 50 പേർക്കായി റോക്ക് അഡ്വഞ്ചർ ടൂറിസം ചീങ്ങേരിയിലേക്ക് മൺസൂൺ ട്രക്കിംഗ് സംഘടിപ്പിക്കും.വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി പേരുകൾ മുൻകൂട്ടി 9447399793, 7593892961 നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.

Read More

കർലാട് തടാകത്തിൽ കയാക്കിങ് മത്സരം

കണ്ണൂർ : ജൂലൈ 14 ന് ഡബിൾ കാറ്റഗറി 100 മീറ്റർ വിഭാഗത്തിൽ കർലാട് തടകത്തിൽ കയാക്കിങ് മത്സരം നടക്കും. 500 രൂപയാണ് രജിസ്‌ട്രേഷൻ. ആദ്യ നാല് സ്ഥാനക്കാർക്ക് യഥാക്രമം 10000, 5000, 3000, 2000 രൂപയാണ് സമ്മാനം.

Read More

മഡ് ഫുട്‌ബോൾ 12ന്

സുൽത്താൻ ബത്തേരി : ജൂലൈ 12 സുൽത്താൻ ബത്തേരിയിൽ നടക്കുന്ന മഡ് ഫുട്ബോളിൽ ഏട്ട് മത്സരാർത്ഥികളുള്ള 16 ടീമുകൾക്കാണ് അവസരം. രജിസ്ട്രേഷൻ 800 രൂപ.15000, 10000, 4000, 4000 രൂപ വീതം യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനക്കാർക്ക് സമ്മാനമായി ലഭിക്കും.

Read More

കാലപ്പഴക്കം വന്ന ബസ്സ് വെയ്റ്റിംഗ് ഷെഡ്ഡുകൾ പുതിക്കിപ്പണിയണം-എസ്.ഡി.പി.ഐ

വടുവൻഞ്ചാൽ : മൂപ്പൈനാട് പഞ്ചായത്തിലെ പല ബസ്സ് വൈയ്റ്റിംഗ്‌ ഷെഡ്ഡുകളും കാലപ്പഴക്കത്താൽ ജീർണിച്ച് വീഴാറായ അവസ്ഥയിലാണെന്നും അവ പുതിക്കിപ്പണിയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അയ്യൂബ് നെടുങ്കരണ.പല വൈയിറ്റിംഗ് ഷെഡ്ഡുകളും മഴയത്ത് ചോർന്നൊലിക്കുന്നുതും, മേൽക്കൂര പൊട്ടി പൊളിഞ്ഞ അവസ്ഥയിലുമാണുള്ളത്.ബസ്സ് കാത്തിരിപ്പ്കാർക്ക് ഉപകാരപ്രദമാവുന്നതിനും അപകടം ഒഴിവാക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

Read More

ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് വേണ്ടി പ്രകടനവും പൊതുസമ്മേളനവും നടത്തി

സുൽത്താൻ ബത്തേരി : കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജൂലൈ 9 ബുധനാഴ്ച അഖിലേന്ത്യാതലത്തിൽ നടക്കുന്ന പണിമുടക്കിൽ എല്ലാ വ്യാപാരികളും തൊഴിലാളികളും പൊതുജനങ്ങളും സഹകരിക്കണമെന്നും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രകടനവും പൊതുയോഗവും നടത്തിയത്. പോതുയോഗം ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടുമായ ശ്രീ ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു,UDTF നിയോജകമണ്ഡലം ചെയർമാൻ സി എ ഗോപി അധ്യക്ഷത വഹിച്ചു.STU ജില്ലാ വൈസ് പ്രസിഡണ്ട്

Read More

വയനാട് മെഡിക്കൽ കോളേജ് കെട്ടിട ചോർച്ച, കുറ്റക്കാർക്കെതിരെ കേസെടുക്കണം എൻ.കെ റഷീദ് ഉമരി

കല്പറ്റ : വയനാട് മെഡിക്കൽ കോളേജിനോടുള്ള സർക്കാർ അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോടികൾ മുടക്കി നിർമ്മിച്ച കെട്ടിട്ടം ചോർന്നൊലിക്കുന്ന സംഭവമെന്നും കെട്ടിട നിർമാണത്തിലെ അപാകതകൾക്ക് ഉത്തരവാദികളായവർക്കെതിരെ കേസ് എടുക്കണമെന്നും എസ് ഡി പി ഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി ആവശ്യപ്പെട്ടു. എസ് ഡി പി ഐ വയനാട് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിയിരുന്നു അദ്ദേഹം.മെഡിക്കൽ കോളേജ് ഉദ്ഘാടനം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ പോലും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. മെഡിക്കൽ,

Read More

മാനന്തവാടി എരുമത്തെരുവിൽ കുഴിയിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

മാനന്തവാടി : 7 ദിവസം മുൻപ് കാണാതായ പശുവിനെ ആണ് മാനന്തവാടി എരുമത്തെരുവ് നേതാജി റോഡിനു സമിപം ഉള്ള കുഴിയിൽ വീണ നിലയിൽ കണ്ടെത്തിയത് കവുങ്ങും പ്ലാസ്റ്റിക് ചക്കുകളും വെച്ച് മൂടിയ നിലയിൽ ആയിരുന്നതിനാൽ പശു വീണത് ഇത്രയും ദിവസം ആയിട്ടു ആരുടെയും ശ്രദ്ധയിൽ പെട്ടില്ലായിരുന്നു. ഇന്ന് രാവിലെ 10 മണിയോട് കൂടെ ആണ് പശുവിനെ കുഴിയിൽ വീണതായി കണ്ടെത്തിയത്.മാനന്തവാടി അഗ്നിരക്ഷ സേന സ്ഥലത്ത് എത്തി പശുവിനെ രക്ഷപ്പെടുത്തി. അസി. സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫിന്റെ നേതൃത്വത്തിൽ

Read More

ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ഒപി സേവനം

മേപ്പാടി : കുട്ടികളിൽ മഴക്കാല രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 ജൂലൈ 3 മുതൽ 2025 ആഗസ്റ്റ് 31 വരെ ശിശുരോഗ വിഭാഗത്തിലെ എല്ലാ ഡോക്ടർമാരുടെയും വൈദ്യ പരിശോധന സൗജന്യമായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് 8111885061 എന്ന നമ്പറിൽ വിളിക്കുക.

Read More

നെല്ലിമുണ്ടയിലെ വന്യ മൃഗങ്ങളുടെ വിളയാട്ടം വനം വകുപ്പും ജനപ്രതിനിധികളും നിസംഗത വെടിയണം :ജാഫർ.എം

മേപ്പാടി : നെല്ലുമുണ്ടയിലും പരിസരങ്ങളിലും കാട്ടാനയുടെ ആക്രമണങ്ങളും പുലി കരടി എന്നിവയുടെ സാന്നിധ്യവും കൂടി വരുന്ന സാഹചര്യത്തിൽ വനം വകുപ്പും ജനപ്രതിനിധികളും തുടരുന്ന നിസംഗത അവസാനിപ്പിക്കണമെന്നും,നാട്ടിലിറങ്ങി നടക്കുന്ന വന്യമൃഗങ്ങളെ പിടികൂടി മനുഷ്യ ജീവനും നാൽക്കാലികൾക്കും കൃഷിക്കും സ്വത്തിനും സംരക്ഷണം നൽകണമെന്നും എസ്‌ഡിപിഐ കൽപ്പറ്റ മണ്ഡലം സെക്രട്ടറി ജാഫർ.എം പാർട്ടി നെല്ലിമുണ്ട ബ്രാഞ്ച് യോഗം ഉദ് ഘാടനം ചെയ്തുആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചകളായി കാട്ടാനകളുടെയും കരടി പുലി എന്നിവയുടെ സാന്നിധ്യം കാരണം പട്ടാപ്പകൽ പോലും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമാണ്

Read More

ഫാം ലൈവ് ലീ ഹുഡ്:ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി

കൽപ്പറ്റ : കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫാം ലൈവ് ലീ ഹുഡ് മേഖലയിലെ ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി. ഐഎഫ്‌സി, സിഡി എസ്, മെമ്പർ സെക്രട്ടറി, ഐഎഫ്സി ആങ്കർ, സീനിയർ സി.ആർ.പി, കൃഷി – മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, സി.ഡി.എസ് അക്കൗണ്ടന്റുമാർ, ഡോമെയിൻ സി.ആർ.പിമാർക്കാണ് ശിൽപശാല സംഘടിപ്പിച്ച്ത്. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. ഐ. എഫ്.സി പ്രവർത്തനങ്ങൾ സംബന്ധിച്ച് കാഡ്സ് പ്രതിനിധി മുഹയിമിൻ ക്ലാസ് എടുത്തു.അസിസ്റ്റന്റ് കോ ഓർഡിനേറ്റർ

Read More

തരിയോട് സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിക്ക് തുടക്കമായി

തരിയോട് : വിദ്യാർത്ഥികളിലെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കാൻ തരിയോട് ഗവ എൽ.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിക്ക് തുടക്കമായി. കഥകളിലൂടെയും കവിതകളിലൂടെയും വായനയുടെ പ്രാധാന്യം വരച്ചുകാട്ടി വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം അധ്യാപികയും എഴുത്തുകാരിയുമായ പി കെ ഷാഹിന ടീച്ചർ നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികളെ യോഗത്തിൽ അനുമോദിച്ചു.പി.ടി.എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷനായ പരിപാടിയിൽ പ്രധാനധ്യാപകൻ ജോൺസൺ ഡിസിൽവ, ബാലൻ മാസ്റ്റർ, എം.പി.ടി.എ പ്രസിഡന്റ് രാധിക ശ്രീരാഗ്, സീനിയർ അസിസ്റ്റൻ്റ് എം.പി

Read More

ബയോഗ്യാസ് പ്ലാന്റ്:വിതരണോദ്ഘാടനം നടത്തി

വെള്ളമുണ്ട : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബയോഗ്യാസ് പ്ലാന്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ടയിൽ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.മേഖല പ്രസിഡന്റ്‌ എം. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിലൂടെ ഹരിത ഭവനമാക്കുക എന്നതാണ് പരിഷത്ത് ലക്ഷ്യമിടുന്നത്. ജൈവവളവും ഇന്ധനവും ലഭിക്കുന്ന ചെലവു കുറഞ്ഞ ഒരു പദ്ധതിയാണ്‌. എരാജഗോപാൽ,പുഷ്പജ കെ.എം,സിജോ, ഉണ്ണി ബെന്നി,കെ.കെ സന്തോഷ്,പ്രസന്നകുമാർ പി.സി തുടങ്ങിയവർ സംബന്ധിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ബയോഗ്യാസ്

Read More

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി

വാളാട് : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനചാരണത്തോടനുബന്ധിച് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തും, പ്രാഥമിക ആരോഗ്യ കേന്ദ്രം വാളാടും സംയുക്തമായി ചേർന്ന് ലഹരി വിരുദ്ധ ദിനാചരണം നടത്തി.പോരൂർ സർവോദയം സ്കൂൾ അങ്കണം ചടങ്ങിന് വേദിയായി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പുകയില -ലഹരി വിമുക്ത വിദ്യാലയമായി പോരൂർ സർവോദയം യു പി സ്കൂളിനെ പ്രഖ്യാപിച്ചു.ലഹരിയോട് നോ പറയാൻ വിദ്യാർത്ഥികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പിടിഎ പ്രസിഡണ്ട് സന്തോഷ്‌ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ മനോഷ്

Read More

കെ.എസ്.ഇ.ബി ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ

മാനന്തവാടി : തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക് തരുവണയിൽ മാത്രമാണ് ചാർജിങ് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇത് പ്രവർത്തിക്കുന്നില്ല. വെള്ളമുണ്ട പഞ്ചായത്തിലെ ഓട്ടോറിക്ഷകൾ, സ്കൂട്ടറുകൾ, കാറുകൾ തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ പറ്റാതായി. വെള്ളമുണ്ടയിൽ ഒരു ചാർജിംഗ് സ്റ്റേഷൻ ആരംഭിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും കോറോത്ത് മാത്രമാണ്

Read More

ഇ.ജെ ബാബു സിപിഐ വയനാട് ജില്ലാ സെക്രട്ടറി

ചീരാല്‍ : ഇ.ജെ ബാബുവിനെ സിപിഐ വയനാട് ജില്ലാ സെക്രട്ടറി വീണ്ടും തെരഞ്ഞെടുത്തു. 1979ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി പൊതു പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പഞ്ചായത്ത് അംഗമായും, 2000-2005ല്‍ മാനന്തവാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കിലാ ഫാക്കല്‍റ്റിയുമായിരുന്നു. രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ ജില്ലയില്‍ നയിച്ചു. മുണ്ടക്കൈ ദുരന്തത്തില്‍ ദുരന്ത ബാധിതര്‍ക്ക് സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് സംഘടനകളെ ഏകോപിപ്പിച്ച് സഹായങ്ങള്‍ എത്തിക്കാന്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചു. വന്യമൃഗ ശല്യം പരിഹരിക്കണെമെന്ന് ആവശ്യപ്പെട്ട് കിസാന്‍ സഭ-

Read More

വെള്ളമുണ്ടയിൽ പുസ്തകപ്രദർശനം ആരംഭിച്ചു

വെള്ളമുണ്ട : പബ്ലിക് ലൈബ്രറിയിലെ പുതിയ പുസ്തക ശേഖരങ്ങളുടെ പ്രദർശനം ആരംഭിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രദർശനപരിപാടി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ എം. സുധാകരൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം മണികണ്ഠൻ, എം നാരായണൻ, മിഥുൻ മുണ്ടക്കൽ, എൻ.കെ ബാബുരാജ്, കെ.കെ സന്തോഷ്‌,ശാരദാമ്മ എൻ.ജി തുടങ്ങിയവർ സംബന്ധിച്ചു.

Read More

ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

തരുവണ : വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.ടി. മമ്മൂട്ടി, സീതി തരുവണ,അബ്ദുള്ള.വി,നസീർ.ടി.കെ, അബൂബക്കർ.കെ, ഉസ്മാൻ.കെ,മൂസ.പി.കെ, മൊയ്‌ദു.പി.കെ, അബ്ദുള്ള.പി.കെ,റൗഫ്, കോൺട്രാക്ടർ മോയി തുടങ്ങിയവർ സംബന്ധിച്ചു

Read More

ദുക്‌റാന തിരുനാൾ ആഘോഷിച്ചു

മാനന്തവാടി : മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു. തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ.നിധിൻ ആലക്കാതടത്തിൽ കാർമികനായി. ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ മിഷൻ ലീഗ് അംഗത്വ സ്വീകരണം നടന്നു. തുടർന്ന് നടന്ന ആഘോഷപരിപാടികൾ ഫാ. നിധിൻ ആലക്കാതടത്തിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ ചടങ്ങിൽ അധ്യക്ഷനായി. സിസ്റ്റർ ജിസ്സ DST ദുക്റാന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ജോണി കാരക്കട, കൈക്കാരൻ ജയ്സൺ കിഴക്കേക്കര, സൺഡേ സ്കൂൾ ലീഡർ

Read More

വയനാട് സ്വദേശിയായ യുവാവ് കർണാടകയിൽ ബൈക്ക് അപകടത്തിൽ മരണപെട്ടു

പിണങ്ങോട് : വാഴയിൽ അസ്‌ലം -റഹ്മത്ത് എന്നിവരുടെ മകൻ മുഹമ്മദ്‌ റഫാത്ത് (23) ആണ് മരണപെട്ടത്.ഇൻഡോനേഷ്യയിൽ നിന്നും മൂന്ന് ദിവസം മുമ്പാണ് അസ്‌ലം നാട്ടിൽ എത്തിയത്. മൈസൂരിൽ കച്ചവട ആവശ്യാർഥം പോകുമ്പോൾ ആണ് അപകടം. കർണാടകയിലെ ബേഗുർ പോലീസ് സ്റ്റേഷന് സമീപം വെച്ച് ബൈക്ക് ലോറിക്ക് പുറകിൽ ഇടിച്ചു നിയന്ത്രണം നഷ്ടമായ ശേഷം എതിരെ വരികയായിരുന്ന ടവേരയിൽ ഇടിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ ബേഗുർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.

Read More

സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ യുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു

ലക്കിടി : കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ ടി യും സംഘവും ഇന്ന് പുലർച്ചെ ലക്കിടിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ KL 03 AF 6910 നമ്പർ സ്കൂട്ടറിൽ കടത്തികൊണ്ടുപോവുകയായിരുന്ന 2.33 ഗ്രാം MDMA യുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. പൊഴുതന കല്ലൂർ എസ്റ്റേറ്റ് സ്വദേശി കോച്ചാൻ വീട്ടിൽ ഇർഷാദ്. കെ (32) ,പൊഴുതന മുത്താറിക്കുന്ന് സ്വദേശി പറമ്പൻ വീട്ടിൽ അൻഷിൽ. പി (22)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പരിശോധനയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)

Read More

കൃഷിഭവൻ സംഘടിപ്പിച്ച ഞാറ്റുവേലച്ചന്തയും കർഷകസഭയും ഉദ്ഘാടനം ചെയ്തു

പടിഞ്ഞാറത്തറ : ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച ഞാറ്റുവേലച്ചന്തയുടെയും കർഷകസഭയുടെയും ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ബാലൻ പി അവറുകൾ നിർവഹിച്ചു. കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി അസ്മ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ജോസ് പി എ, വാർഡ് മെമ്പർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടാശേഖര കുരുമുളക് സമിതി പ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Read More

കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ : കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു.പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും ചേർന്നാണ് സന്നദ്ധ പ്രവർത്തകൻ അബു താഹിർ രക്ഷാ പ്രവർത്തനം നടത്തിയത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് അബു താഹിർ സ്ഥലത്തെത്തിയത്. മുറിവുണങ്ങാൻ മരുന്നും ചെയ്താണ് പിണങ്ങോട് സ്വദേശിയായ അബുതാഹിറും സുഹൃത്തുക്കളായ വി.കെ.റെയ്സ് ,സാബിത് എന്നിവരും മടങ്ങിയത്.

Read More