കൽപറ്റ : വയനാട് ഉൾപ്പെടെ 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മഴ ശക്തമാകുകയാണ്.ഇന്ന് മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂര്‍,കാസർകോട് ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,ഇടുക്കി,എറണാകുളം,തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Category: Wayanad
എൻ എസ് എസ് സ്പെസിഫിക് ഓറിയന്റേഷൻ സംഘടിപ്പിച്ചു
കുഞ്ഞോം : കുഞ്ഞോം ഗവ:ഹയർസെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയേഴ്സിനുള്ള സ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലസ്റ്റർ കൺവീനർ പി.കെ സാജിദ് മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി.പ്രിൻസിപ്പൾ ഡോ:ബിജുമോൻ പി.എസ്,പ്രോഗ്രാം ഓഫീസർ ഡോ:സാലിം കെ,ഷിജോ ജോർജ്,അമൽദേവ്,എൻ എസ് എസ് ലീഡർമാരായ ഫായിസ് പി,അർബിന ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.
വയനാട് വിമാനത്താവളം:നടപടികൾ വേഗത്തിലാക്കാൻ വയനാട് ചേംബർ ഓഫ് കൊമേഴ്സ് ശ്രമം തുടങ്ങി:പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കൽപ്പറ്റ : വയനാട് ചേംബർ ഓഫ് കൊമേഴ്സിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി (മാനേജിംഗ് ഡയറക്ടർ) ജോണി പാറ്റാനിയും,സെക്രട്ടറി(ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ )യായി ഫാ.വർഗീസ് മറ്റമനയും,ട്രഷററാറായി (ചീഫ് ഫിനാൻഷ്യൽ ഓഫീസർ) ഒ.എ.വീരേന്ദ്രകുമാറും തിരഞ്ഞെടുക്കപ്പെട്ടു.വയനാട് ചേംബർ ഓഫ് കൊമേഴ്സ് പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് ഡയറക്ടർ ബോർഡ് തീരുമാനിച്ചു.വയനാടൻ ഉൽപ്പന്നങ്ങൾക്ക് പ്ലേസ് ഓഫ് ഒറിജിനൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അവകാശം കേന്ദ്ര ഗവൺമെന്റിൽ നിന്ന് നേടിയെടുക്കുക,വയനാട് എയർപോർട്ട് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനം ഊർജിതമാക്കുക,വയനാട്ടിലേക്ക് വിവിധ പാതകൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വ രിതപ്പെടുത്തുക,നിലവിൽ
ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജി എച്ച് എസ് എസ് പനമരം ചാമ്പ്യന്മാരായി
കൽപ്പറ്റ : ജി എച്ച് എസ് എസ് പനമരം ജേതാക്കൾ പനമരം ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജി എച്ച് എസ് എസ് പനമരം ചാമ്പ്യന്മാരായി.ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം.വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ട്രോഫികൾ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്തിന്റെ വൺ സ്കൂൾ വൺ ഗെയിം പദ്ധതിയിൽ ഉൾപ്പെടുത്തി പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച സൈക്കിൾ ഉപയോഗിച്ചാണ് പനമരം
വായനക്കൂട് ലൈബ്രറി ഉദ്ഘാടനം ചെയ്തു
കാക്കവയൽ : കാക്കവയൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടി തയ്യാറാക്കിയ വായനക്കൂട് ലൈബ്രറി പി ടി എ പ്രസിഡൻ്റ് വിശ്വേശ്വരൻ ഉദ്ഘാടനം ചെയ്തു.മുൻ അധ്യാപകരായ വനജ ടീച്ചറും റെൻസി ടീച്ചറുമാണ് വായനക്കൂട് സ്കൂളിന് സമർപ്പിച്ചത്. വായനക്കൂട്ടിലേക്ക് വിശ്വേശ്വരൻ,മണി കെ എം എന്നിവർ പുസ്തകങ്ങൾ നൽകി.പ്രിൻസിപ്പാൾ ബിജു ടി എം അധ്യക്ഷനായിരുന്നു.ഹെഡ്മാസ്റ്റർ മണി കെ എം,സോളി ടീച്ചർ,റിയ ടീച്ചർ,ഹേമ മാലിനി എന്നിവർ പ്രസംഗിച്ചു.
പോലീസ് സ്മൃതി ദിനം;വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ സ്മരണാഞ്ജലി:അനുസ്മരണ പരേഡ് നടത്തി
കൽപ്പറ്റ : ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് സ്മരണാഞ്ജലികളർപ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്മൃതി ദിനം ആചരിച്ചു. ഒക്ടോബർ 21ന് രാവിലെ ഡി.എച്ച്.ക്യൂ ക്യാമ്പിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ അനുസ്മരണ ദിന പരേഡ് നടന്നു.ജില്ലാ പോലീസ് മേധാവി സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു.01.09.2024 മുതൽ 31.08.2025 വരെ ഡ്യൂട്ടിക്കിടയിൽ മരണമടഞ്ഞ രാജ്യത്തെ 191 സേനാംഗങ്ങളുടെ പേരുവിവരങ്ങൾ വായിച്ച് ആദരാഞ്ജലികളർപ്പിച്ചു.1959-ലെ ഇന്ത്യാ-ചൈന തർക്കത്തിൽ ലഡാക്കിലെ ഹോട്ട് സ്പ്രിംഗിൽ
വയനാട് മെഡിക്കല്‍ കോളേജിലേക്ക് സി പി ഐ എം വാട്ടര്‍പ്യുരിഫയര്‍ നല്കി
തിരുവനന്തപുരം : സിപിഐ എം നേതൃത്വത്തില്‍ വയനാട് ഗവ.മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കാവശ്യമായ വാട്ടര്‍പ്യൂരിഫയര്‍ നല്കി.പ്രവേശന ദിനത്തില്‍ വാട്ടര്‍ പ്യൂരിഫയര്‍ ആവശ്യമുണ്ടെന്ന് വിദ്യാര്‍ഥികള്‍ ആവശ്യം അറിയിച്ചതോടെ സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് നല്‍കാമെന്ന് അറിയിച്ചിരുന്നു.തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വാട്ടര്‍ പ്യൂരിഫയര്‍ എത്തിച്ച് നല്‍കുകയായിരുന്നു.സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖില്‍ നിന്നും വിദ്യാര്‍ഥികൾ പ്യുരിഫയര്‍ ഏറ്റുവാങ്ങി.ജില്ലാ സെക്രട്ടറിയേറ്റംഗം പി വി സഹദേവന്,ഏരിയ സെക്രട്ടറി പി ടി ബിജു, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ചാന്ദിനി,വൈസ്
പോത്ത് കച്ചവടത്തിന്റെ മറവിൽ മയക്ക്മരുന്ന് കച്ചവടം:എം.ഡി.എം.എ.യും മെത്താഫിറ്റമിനും പിടികൂടി
കൽപ്പറ്റ : മയക്കുമരുന്ന് ശേഖരം പിടികൂടി മുട്ടിൽ ചെറുമൂലവയലിൽ നിന്നും മയക്കുമരുന്ന് ശേ ഖരം പിടികൂടി.ചൊക്ലിയിൽ അബൂബക്കറിൻ്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന്പി ടികൂടിയത്.എം.ഡി.എം.എ,മെത്താഫിറ്റമിൻ,സിറിഞ്ചുകൾ എന്നിവ പിടിച്ചെടുത്തു പോലീസും എക്സൈസും സംയുക്തമായാണ് മയ ക്കുമരുന്ന് പിടികൂടിയത്. പോത്ത് കച്ചവടത്തിന്റെ മറ വിലായിരുന്നു മയക്കുമരുന്ന് കച്ചവടം.അബുബക്കറിൻ്റെ ബൈക്കിൽ നിന്നും മാരകായുധങ്ങളും പിടിച്ചെ ടുത്തു.രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായി രുന്നു പരിശോധന.ചൊക്ലിയിൽ അബൂബക്കറിനെ പോലീസ് അറസ്റ്റുചെയ്തു.
സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്ലറ്റിക്സ്ചാ മ്പ്യൻഷിപ്പ്:വിജയികൾക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സമ്മാനവിതരണം നടത്തി
കൽപ്പറ്റ : എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിൽ വച്ച് 21,22 തീയതികളിൽ കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷൻ നടത്തുന്ന സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ.ഷാജി സമ്മാനവിതരണം നടത്തി. എക്സൈസ് വിമുക്തി മിഷൻ ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.ചന്ദ്രശേഖരൻ പിള്ള,സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ ട്രഷറർ കെ.രാമചന്ദ്രൻ,വയനാട് അത്ലറ്റിക് അസോസിയേഷൻ ട്രഷറർ സജീഷ് മാത്യു,വയനാട് ജില്ല അത്ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് സി.പി സജി ചെങ്ങനാമഠത്തിൽ, സ്പോർട്സ് കൗൺസിൽ
കോട്ടത്തറ പഞ്ചായത്ത് വികസന പ്രവർത്തനങ്ങൾ മാതൃകാപരം:അഡ്വ ടി.ജെ ഐസക്
കോട്ടത്തറ : കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡൻറ് അഡ്വ ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെയും സിപിഎം ൻ്റെ കള്ള പ്രചാരണങ്ങൾക്കെതിരെയും നടത്തുന്ന ദ്വിദിന ജനജാഗരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫണ്ട് തരാതെ വീർപ്പുമുട്ടിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നയങ്ങളും വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന സി പി.എം നയവും നാടിനാപത്താണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ജാഥാ ക്യാപ്റ്റൻ മണ്ഡലം
അവോക്കാഡോ കർഷക സെമിനാർ
റിപ്പൺ : കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാടും വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷക സെമിനാർ ഒക്ടോബർ 23 വ്യാഴം 2 പിഎം ന് റിപ്പൺ പുതുക്കാട് ഇർഷാദുൽ മുസ്ലിമീൻ സംഘം മദ്രസ ഹാളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാട് ജനറൽ സെക്രട്ടറി സൽമാൻ എൻ, പ്രസിഡൻ്റ് മൻസൂർ അലി പി.കെ,ട്രഷറർ സിയാബുദ്ധീൻ പനോളി എന്നിവർ അറിയിച്ചു. സെമിനാറിൽ അവോക്കാഡോ കൃഷി രീതിയും വള പ്രയോഗവും,മൂല്യവർദ്ധനയ്ക്കുള്ള സാധ്യതകൾ, ബ്രാൻഡിംഗ് നടപടി
ഹൃദ്യം ചെന്നലോട്,ജനങ്ങളെ ആദരിച്ച് വാർഡ് മെമ്പർ
ചെന്നലോട് : ജനപ്രതിനിധിയായി അഞ്ചു വർഷം പൂർത്തീകരിക്കുന്ന സമയത്ത് ഈ കാലയളവിൽ വാർഡിലെ പ്രവർത്തനങ്ങൾക്ക് സഹായസഹകരണങ്ങളും പിന്തുണയുമായി കൂടെ നിന്ന വാർഡിലെ ജനങ്ങളെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആദരിച്ചു.തരിയോട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് (ചെന്നലോട്) വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടിയുടെ നേതൃത്വത്തിൽ ‘ഹൃദ്യം ചെന്നലോട്’ എന്ന പേരിൽ സ്നേഹ സംഗമം നടത്തി ആദരിച്ചത്.വയനാട് ജില്ലയ്ക്ക് നീതി ആയോഗിന്റെ പുരസ്കാരം ലഭിക്കുന്നതിന് കാരണമായ സുരക്ഷാ പദ്ധതി രാജ്യത്ത് തന്നെ ആദ്യമായി ഒരു വാർഡിൽ പൂർണമായി നടപ്പിലാക്കിയത്
മറ്റുള്ളവരുടെ ജീവിതത്തിന് തെളിമ നൽകുന്നവരാണ് യഥാർത്ഥ നേതാക്കൾ – ഗീവർഗീസ് മാർ സ്തേഫാനോസ്
താളൂർ : മരണശേഷവും മറ്റുള്ളവരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വങ്ങളാണ് നേതാക്കളായി കാലങ്ങളോളം അറിയപ്പെടുന്നതെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത പറഞ്ഞു.ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തിൽ ഇരുണ്ട അധ്യായവും തെളിഞ്ഞ അധ്യായവും ഉണ്ടാകും. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് സ്വന്തം ജീവിതം കൊണ്ട് തെളിമ നൽകുന്നവരാണ് യഥാർത്ഥ നേതാക്കളെന്നും അങ്ങനെയുള്ളവരെ എന്നും കാലം ഓർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.താളൂർ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇഗ്നൈറ്റ് എന്ന പേരിൽ എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസനം നടത്തിയ വിദ്യാർത്ഥിനേതൃത്വ പരിശീലന
ഗതാഗത തടസം നേരിടുന്നു
താമരശ്ശേരി : ഏഴാം വളവിൽ ഒരു ചരക്ക് ലോറി തകരാറിൽ ആയത് കൊണ്ടും ചുരത്തിൽ 6,7,8 വളവുകൾക്കിടയിൽ ചെറിയ രീതിയിൽ ഗതാഗത തടസം നേരിടുന്നുണ്ട് താമരശ്ശേരി അവധി ദിവസത്തെ തിരക്ക് കാരണത്താലും,ഏഴാം വളവിൽ ഒരു ചരക്ക് ലോറി തകരാറിൽ ആയത് കൊണ്ടും ചുരത്തിൽ 6,7,8 വളവുകൾക്കിടയിൽ ചെറിയ രീതിയിൽ ഗതാഗത തടസം നേരിടുന്നുണ്ട്.മാന്യ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിച്ചു വാഹനം ഓടിക്കുക.
സ്നേഹാദരവും,ക്യാഷ് അവാർഡും നൽകി ആദരിച്ചു
കണിയാബറ്റ : ഗോവയിൽ സമാപിച്ച ദേശീയ ജൂനിയർ ഡെഫ് ഫുട്ബോളിൽ കിരീടം ചൂടിയ കേരള ടീമിന് അഭിമാനമായ ഡബ്ലിയു എം ഒ സ്പീച് ആൻഡ് ഹിയറിങ് സ്കൂൾ വിദ്യാർത്ഥി അരിജർമല സ്വദേശി ഷമ്മാസലിക്ക്.കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിയുടെ സ്നേഹാദരവ് ക്യാഷ് അവാർഡും നൽകി ആദരിച്ചു.പ്രസ്തുത പരിപാടിയിൽ നാട്ടിലുള്ള ഗ്ലോബൽ കെഎംസിസി ഓർ:സെക്രട്ടറി നാസർ എംകെ,അഹമ്മദ് പുതിയാണ്ടി,റഹീം പന്ന്യൻ,സബ് കമ്മറ്റി ഭവാഹികൾ,മുനീർ ചെട്ടിയങ്കണ്ടി,റഷീദ് പള്ളിമുക്ക്,ജലീൽ മോയിൻ,നുഹൈസ് അണിയേരി,ഫസൽ തച്ചറമ്പൻ ലീഗ് ഭാരവാഹി കക്കട്ടിൽ ബഷീർ,പുളിക്കൽ മഹ്റൂഫ്,ഗ്ലോബൽ കെഎംസിസി വനിത
സൺഡേ സ്കൂൾ വിദ്യാർത്ഥി നേതൃത്വ പരിശീലന ക്യാമ്പ് നാളെ താളൂരിൽ
മീനങ്ങാടി : യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ മലബാർ ഭദ്രാസന വിദ്യാർത്ഥി നേതൃത്വ പരിശീലന ക്യാമ്പ് നാളെ (നാളെ)നടക്കുമെന്ന് വൈ.പ്രസിഡൻ്റ് ഫാ.ബേബി പൗലോസ് ഓലിക്കൽ,ഡയറക്ടർ അനിൽ ജേക്കബ്,സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു.ഇഗ്നൈറ്റ് എന്ന പേരിൽ താളൂർ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലാണ് ക്യാമ്പ്.ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.ഫാ.ഡോ. മത്തായി അതിരംപുഴയിൽ അധ്യക്ഷത വഹിക്കും. സ്മാർട്ട് കിഡ്സ് എന്ന വിഷയത്തിൽ പ്രമുഖ ജേണലിസ്റ്റ് സി.വി ഷിബു,കണക്ടിംഗ് മൈൻഡ്സ് എന്ന വിഷയത്തിൽ ജോംസി
മുട്ടിൽ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് നടത്തി
മുട്ടിൽ : 1996 ൽ നിന്ന് 2025 ലേക്ക് എത്തിയപ്പോൾ തദ്ദേശ സ്വയം ഭരണ മേഖലയിൽ കാതലായ മാറ്റങ്ങൾ ഉണ്ടായതായി പട്ടികജാതി, പട്ടികവർഗ,പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ അർ കേളു അഭിപ്രായപ്പെട്ടു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാദേശിക സർക്കാരുകളാണ്.വിവര സാങ്കേതിക മേഖലയിലുണ്ടായിട്ടുള്ള പുരോഗതി ഭരണനിർവ്വഹണത്തിൽ ഉപയോഗപ്പെടുത്തണം. സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പ്രദർശനവും,തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശവും, ഗ്രാമപഞ്ചായത്ത് പ്രോഗസ്സ് റിപ്പോർട്ട് അവതരണവും, പഞ്ചായത്ത് പദ്ധതികളുടെ വീഡിയോ അവതരണവും വികസന നിർദ്ദേശങ്ങൾ അവതരിപ്പിച്ച
ദുരന്തനിവാരണ സേനക്കുള്ള ഐഡി കാർഡ് വിതരണം നടത്തി
കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദുരന്ത നിവാരണ സേന വിഭാഗത്തിലെ എക്സിക്യൂട്ടീവ് മെമ്പർമാർക്കുള്ള ഐഡന്റിറ്റി കാർഡ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി ഭരണസമിതി അംഗങ്ങളുടെ അധ്യക്ഷതയിൽ വിതരണം നടത്തി.കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ റഹിയാനത്ത് ബഷീർ ചടങ്ങിൽ സംബന്ധിച്ചു.ദുരന്തനിവാരണ സേന ചെയർമാൻ അബ്ദുൽ ഗഫൂർ ഊത്താലക്കൽ കൺവീനർ ഷിബു കറുകുളത്തിൽ ട്രഷറർ രാജേഷ് കോലോത്തൊടി കോഡിനേറ്റർ അജിത് കെ വൈസ് ചെയർമാൻ മുഹമ്മദ് പള്ളിക്കണ്ടി എക്സിക്യൂട്ടീവ് മെമ്പർമാരായ ജംഷീദ് കിഴക്കയിൽ അബ്ദുൽ
ഗോത്ര വർഗ്ഗ സങ്കേതങ്ങളിലെ വനിതകൾക്ക് പോത്തു വളർത്തൽ സംരംഭങ്ങളുമായി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്
പുൽപ്പള്ളി : ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളി ലെയും ഗോത്രവർഗ സങ്കേതങ്ങൾ കേന്ദ്രീകരിച്ചു ഭക്ഷ്യ സുരക്ഷ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പോത്ത് വളർത്തൽ യൂണിറ്റുകൾ ആരംഭിക്കുന്നു.ഗ്രാമ പഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതിയിൽ 30 ലക്ഷത്തോളംരൂപയാണ് പദ്ധതി നടത്തിപ്പിനായി മാറ്റി വെച്ചിട്ടുള്ളത്. പതിനേഴായിരം രൂപ വിലമതിക്കുന്ന 171 പോത്തു കുട്ടികളെ സൗജന്യമായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ട ഇരുപതോളം ഗോത്രവർഗ വനിത ഗ്രൂപ്പുകൾക്ക് നൽകുന്നത്.ആദ്യഘട്ടത്തിൽ ഓരോ പോത്തു കുട്ടി വീതമുള്ള യൂണിറ്റുകളാണ് വിതരണം ചെയ്യുക. മാംസോല്പാദന മേഖലയിൽ സ്വയം പര്യാപ്തമാവാനും ഗ്രാമീണ ഗോത്ര
ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും
കൽപ്പറ്റ : ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി നടത്തിയ വ്യത്യസ്തങ്ങളായ പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവച്ച 2 വീതം വളണ്ടിയർമാരെ ക്ലസ്റ്റർ തലത്തിലേക്ക് തിരഞ്ഞെടുത്തു.ക്ലസ്റ്റർ തലത്തിൽ നിന്നും തെരഞ്ഞെടുത്ത രണ്ട് വീതം വളണ്ടിയർമാരെ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു. ജില്ലാതലത്തിൽ തെരഞ്ഞെടുത്ത എം സിദ്ധാർത്ഥ് 21,22 തീയതികളിൽ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ
പ്രാദേശിക ചരിത്ര രചനയിൽ ഗായത്രി ഗിരീഷിന് തിളക്കമാർന്ന വിജയം
പുൽപ്പള്ളി : വയനാട് റവന്യൂ ജില്ല ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗം പ്രാദേശിക ചരിത്രരചന മത്സരത്തിൽ പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഗായത്രി ഗിരീഷ് രണ്ടാം സ്ഥാനവും,എ ഗ്രേഡും കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. തുടർച്ചയായി മൂന്നാം തവണയാണ് ഗായത്രി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നത്.തുടർച്ചയായി രണ്ടുദിവസങ്ങളായി നടക്കുന്ന എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.കുടിയേറ്റ ഗ്രാമമായ പെരിക്കല്ലൂരിന്റെ സാമൂഹികം,സാംസ്കാരികം,രാഷ്ട്രീയം,വിദ്യാഭ്യാസം എന്നിവയുടെ വിശദമായ ചരിത്രങ്ങൾ അമ്പതോളം പേജിൽ എഴുതി ആണ് ഈ
‘ഐ സി ബാലകൃഷ്ണന് എം എല്‍ എ സ്ഥാനം രാജിവെക്കണം’:കെ റഫീഖ്
സുല്‍ത്താന്‍ ബത്തേരി : അര്‍ബന്‍ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസില്‍ പ്രതിയായ ഐസി ബാലകൃഷ്ണന് എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്.
തീരാത്ത റോഡ്പണിയിലെ നാട്ടുകാരുടെ ആത്മനൊമ്പരങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ച് ഒരു പൗരൻ
മാനന്തവാടി : വയനാട്ടിലിപ്പോൾ പുതിയൊരു പഴഞ്ചൊല്ലുണ്ട്.പുളിഞാൽ റോഡ് പോലെ എന്നതാണത്.അതായത് ഒരു ജോലി ആരംഭിക്കുകയും പൂർത്തിയാകാതെ അനന്തമായി നീളുകയും ചെയ്യുന്നതിനെയാണ് ഈ പഴഞ്ചൊല്ല് സൂചിപ്പിക്കുന്നത്.ഇപ്പോഴിതാ ഈ പഴഞ്ചൊല്ലിന്റെ ആത്മ നൊമ്പരങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുകയാണ് ഒരു പൗരൻ.ഭരണ സംവിധാനങ്ങളും സമര സമിതികളും രാഷ്ട്രീയ നേതൃത്വവും പരാജയപ്പെട്ട ഒരു നീണ്ട യജ്ഞത്തിന്റെ അവസാന അധ്യായമാണ് പുളിഞ്ഞാൽ സ്വദേശിയായ പാട്യായിൽ ബിജു പ്രധാനമന്ത്രിക്കച്ച കത്ത്.റോഡിനായുളള ഒരു ജനതയുടെ കാത്തിരിപ്പിനൊടുവിലാണ് പി.എം.ജി.എസ്.വൈ. പദ്ധതിയിൽ പുളിഞ്ഞാൽ റോഡിന് ഫണ്ടനുവദിക്കുന്നത്. വെള്ളമുണ്ടയിൽനിന്ന് തുടങ്ങി പുളിഞ്ഞാൽ മൊതക്കരവഴി
എൻ.ഡി.ജോയി
കൽപറ്റ : കൽപറ്റ കൊളവയൽ ട്രെയ് ഡേഴ്സ് ഉടമ കോട്ടവയൽ ചുങ്കത്തറ നെല്ലിക്കുന്നേൽ എൻ.ഡി.ജോയി (68) അന്തരിച്ചു.ഭാര്യ:ആനീസ് മലാന.മക്കൾ: എൻ ജെ നവീൻ,എൻ ജെ വിപിൻ, വിനീത.എൻ.ജോയി.മരുമക്കൾ:സാലു ജോസ്,നവ്യ നവീൻ,വീണ വീപിൻ.സഹോദരങ്ങൾ:എൻ.ഡി. ജോർജ്,എൻ.ഡി.തങ്കച്ചൻ, വൽസ ലാസർ.സംസ്കാരം നാളെ (ശനി) രാവിലെ 9 മണിക്ക് കൽപറ്റ സെൻ്റ് വിൻസൻ്റ് ഫൊറോന പള്ളിയിൽ.
മുത്തങ്ങയിൽ 72 ഗ്രാം എം ഡി എം എ യുമായി കാൽനട യാത്രക്കാരൻ പിടിയിൽ
ബത്തേരി : 72 ഗ്രാം എംഡിഎംഎ യുമായി കാൽനട യാത്രക്കാരനെ മുത്തങ്ങയിൽ നിന്ന് പിടികൂടി കോഴിക്കോട്,നടുവണ്ണൂർ,കുഞ്ഞോട്ട് വീട്ടിൽ,കെ ഫിറോസി(28) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.16.10.2025 വൈകീട്ടോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കർണാടക ഭാഗത്തു നിന്നും മുത്തങ്ങ ഭാഗത്തേക്ക് നടന്നു പോകുകയായിരുന്ന ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കകണ്ടപ്പോൾ പരിശോധിക്കുകയുമായിരുന്നു.ഇയാൾ ധരിച്ച പാന്റിന്റെ പോക്കറ്റിൽ നിന്നാണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ 72.09 ഗ്രാം എംഡിഎംഎ
കെ പി സി സി ജനറൽ സെക്രട്ടറി കെ.എൽ പൗലോസ്
കല്‍പ്പറ്റ : കെ പി സി സി ജനറല്‍ സെക്രട്ടറി പട്ടികയില്‍ ഇടം പിടിച്ച് പുല്‍പ്പള്ളി സ്വദേശി കെ.എല്‍.പൗലോസ്(70).എ ഐ സി സി ഇന്നു പ്രഖ്യാപിച്ച കെപിസിസി ഭാരവാഹി പട്ടികയില്‍ വയനാട്ടില്‍നിന്നു പൗലോസ് മാത്രമാണുള്ളത്.കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കേയാണ് സ്ഥാനക്കയറ്റം.വയനാട് ഡിസിസിയുടെ മുന്‍ അധ്യക്ഷനാണ് പൗലോസ്. അഞ്ച് പതിറ്റാണ്ടായി കോണ്‍ഗ്രസ് രാഷ്്ട്രീയത്തില്‍ സജീവമായ പൗലോസ് 2000ലും 2010ലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.ജില്ലാ വികസന സമിതി യോഗങ്ങളില്‍ പ്രിയങ്ക ഗാന്ധി എംപിയുടെ പ്രതിനിധിയായി പങ്കെടുക്കുന്നത് അദ്ദേഹമാണ്. വയനാട് മണ്ഡലത്തില്‍
സംസ്ഥാന സ്കൂൾ കായികമേള സ്വർണ്ണക്കപ്പിന് സ്വീകരണം നൽകി
കൽപ്പറ്റ : സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വർണക്കപ്പുമായി വന്ന ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകി. പരീക്ഷാഭവൻജോയിൻ്റ് സെക്രട്ടറി ഗിരീഷ് ചോലയിൽ ഡി ഡി ഇ ശ്രീ ശശീന്ദ്രവ്യാസ് എ ഇ ഒ മാരായ ശ്രീ സുനിൽ കുമാർ ശ്രീബാബു എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ വിവേകാനന്ദൻ ഹെഡ്മാസ്റ്റർ എം.പി കൃഷ്ണകുമാർ അധ്യാപകർ വിദ്യാർഥികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
തൊഴിൽ മേള ലോഗോ പ്രകാശനം
മാനന്തവാടി : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19ന് മാനന്തവാടി എൽ എഫ് യുപി സ്കൂളിൽ നടക്കുന്ന തൊഴിൽ മേളയുടെ ലോഗോ പ്രകാശനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ മേള സംഘടിപ്പിച്ചത്.ലോഗോ പ്രകാശന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇന്ദിരാ പ്രേമചന്ദ്രൻ,പി കെ അമീൻ,സ്റ്റാഫ്
സൂക്ഷ്മ ജലസേചനത്തിന് സാമ്പത്തിക സഹായം RKVY – PDMC :2025-2026 (പെർ ഡ്രോപ്പ് മോർ ക്രോപ്പ്)
മില്ലുമുക്ക് : നൂതന ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കുക, ഉയർന്ന ഉൽപാദനം ഉറപ്പുവരുത്തുക,ജലത്തിന്റെ ഉപയോഗക്ഷമത വർദ്ധിപ്പിക്കുക,എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന സൂക്ഷ്മ ജലസേചനം പി.ഡി.എം.സി മൈക്രിഗേഷൻ പദ്ധതിയിലൂടെ കൃഷിയിടങ്ങളിൽ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ (ഡ്രിപ്പ് സ്പ്രിംഗ്ലർ) സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.കർഷകർക്ക് ഈ പദ്ധതി പ്രകാരം കേന്ദ്ര ഗവൺമെന്റ് അംഗീകൃതനിരക്കിന്റെ 45% മുതൽ 55% വരെ പദ്ധതി നിബന്ധനകളോട് ധനസഹായമായി ലഭിക്കും.നിബന്ധനകൾക്ക് വിധേയമായി ജലസ്രോതസ്സുകളുടെ വികസനം,പമ്പിങ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പമ്പുകൾ എന്നിവക്ക് കൂടി സൂക്ഷ്മ ജലസേചന സംവിധാനത്തോടൊപ്പം ധനസഹായം ലഭിക്കുന്നതാണ്.നിശ്ചിത മാതൃകയിലുള്ള
ലോക മാനസികാരോഗ്യ ദിനമാചരിച്ചു
മേപ്പാടി : ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ഡോ.മൂപ്പൻസ് നഴ്സിങ് കോളേജും ആസ്റ്റർ വോളന്റിയേഴ്സും സംയുക്തമായി ബത്തേരി വാലുമ്മൽ ടീച്ചേർസ് ട്രെയിനിങ് കോളേജിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ഈ വർഷത്തെ പ്രമേയമായ “ദുരന്തങ്ങളിലും അടിയന്തരാവസ്ഥകളിലുമുള്ള മാനസികാരോഗ്യ സേവനങ്ങൾക്കുള്ള പ്രവേശനം” എന്നതിനെ ആസ്പദമാക്കി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മനഃശാസ്ത്ര വിദഗ്ധനുമായ ഡോ.ജിഷ്ണു ജനാർദ്ദനൻ ക്ലാസ്സെടുത്തു. വിദ്യാലയങ്ങളിൽ മാനസികാരോഗ്യ പിന്തുണാ സംവിധാനങ്ങൾ അനിവാര്യമാണെന്നും, വിദ്യാർത്ഥികളുമായി ആരോഗ്യകരമായ ഇടപെടലുകൾ നടത്തേണ്ടതിൻ്റെ പ്രാധാന്യവും,മാനസികാരോഗ്യ വിജ്ഞാനം നേടേണ്ടതിൻ്റെ ആവശ്യകത ബോധവത്കരണ
