കണിയാരത്ത് സർഗോൽസവവും ഗുരുവന്ദനവും നടത്തി

കണിയാരം : ഫാ.ജികെഎം ഹയർ സെക്കണ്ടറി സ്‌കൂൾ കണിയാരം സംഘടിപ്പിച്ച സർഗോൽസവവും ഗുരു വന്ദനം പരിപാടിയും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഫാ.ജെറിൻ പൊയ്കയിൽ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ മാർട്ടിൻ എൻ പി,അദ്വൈത് അജി കൊളോണിയ,ബിനു കെ,അലോണ മേരി,ജിഷ ജോർജ്,നിഹാൽ ഇ തുടങ്ങിയവർ പ്രസംഗിച്ചു

Read More

വായനാമൽസരം സംഘടിപ്പിച്ചു

തോണിച്ചാൽ : തോണിച്ചാൽ യുവജനവായനശാലയുടെ ആഭിമുഖ്യത്തിൽ പൈങ്ങാട്ടിരി ജി.എൽ.പി സ്കൂളിൽ വച്ച് ലൈബ്രറികൗൺസിലിൻ്റെ നിർദ്ദേശപ്രകാരമുള്ള യു.പി.വിഭാഗം വായനമത്സരം സംഘടിപ്പിച്ചു. നീരദ്കൃഷ്ണ കെ.വി,നാഫിഅ ഫാത്തിമ എന്നിവർ വിജയികളായി.തോണിച്ചാൽ യുവജനവായനശാല സെക്രട്ടറി പി.കെ.അനിൽകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ എടവക ഗ്രാമപഞ്ചായത്തഗം എം.പി.വത്സൻ മത്സരം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷാജി.ഇ.ജെ സമ്മാനദാനം നിർവഹിച്ചു.ഷമീനടീച്ചർ സ്വാഗതവും,വീണറാണി നന്ദിയും രേഖപ്പെടുത്തി.വായനശാല വനിതാവേദി പ്രസിഡൻ്റ് സുധാവത്സൻ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു.

Read More

മേഖല എക്സാൈസ് ഗെയിംസ് വയനാട് ജില്ല ജേതാക്കളായി

കണ്ണൂർ : ഒൿടോബർ 17,18,19 തീയതികളിൽ വയനാട്ടിൽ വച്ച് നടക്കുന്ന സംസ്ഥാന എക്സൈസ് കലാ കായികമേളയുടെ മുന്നോടിയായി കണ്ണൂരിൽ വെച്ച് നടന്ന സോണൽ ഗെയിംസിൽ ക്രിക്കറ്റിലും, വടംവലിയിലും വയനാട് ജേതാക്കളായി.വടംവലിയിൽ കാസർഗോഡിനെ പരാജയപ്പെടുത്തിയാണ് വയനാട് ജേതാക്കളായത്.ക്രിക്കറ്റിൽ 44 റൺസിന് എതിരാളികളായ കണ്ണൂരിനെ പരാജയപ്പെടുത്തി ജേതാക്കളായി മാൻ ഓഫ് ദി മാച്ച് ആയി വൈശാഖ് വി.കെ യെ തെരഞ്ഞെടുത്തു

Read More

പേരില്ലാത്ത ചെക്കിന് ഇനി മുതൽ ട്രഷറിയിൽ നിന്ന് പണം ലഭിയ്ക്കില്ല;തീരുമാനം ക്രമക്കേടുകൾ ഒഴിവാക്കാൻ‌

കൽപ്പറ്റ : പേരില്ലാത്ത ചെക്കിന് ഇനി മുതൽ ട്രഷറിയിൽ നിന്ന് പണം ലഭിയ്ക്കില്ല.‘ഓർ ബെയറർ’ പരാമർശം ഒഴിവാക്കി.ചെക്ക് കൊണ്ടു വരുന്നയാൾക്ക് പണം നൽകണം എന്ന് നിഷ്കർഷിക്കുന്നതാണ് ‘ഓർ ബെയറർ’.ക്രമക്കേടുകൾ ഒഴിവാക്കാനാണ് തീരുമാനം.സ്വന്തമായാണ് ചെക്ക് മാറാനെത്തുന്നതെങ്കിൽ ‘പേ ടു സെൽഫ്’ എന്നെഴുതണം.മൂന്ന് തരത്തില്‍ ട്രഷറി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുമായിരുന്നു.ഒന്ന് അക്കൗണ്ട് ഉടമയക്ക് നേരിട്ടെത്തി പണം പിന്‍വലിക്കാം.രണ്ടാമത് മറ്റൊരാള്‍ക്ക് എത്തി പണം പിന്‍വലിക്കാന്‍ കഴിയുമായിരുന്നു.മൂന്നാമതായാണ് ഓര്‍ ബെയറര്‍ എന്ന മൂന്നാം കക്ഷിക്കെത്തി പണം പിന്‍ വലിക്കാന്‍ കഴിയുന്ന

Read More

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലേക്ക്

കൽപ്പറ്റ : വയനാട് സന്ദർശിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് എത്തും. രാവിലെ 10നു കരിപ്പൂർ വിമാനത്താവളത്തിലിറങ്ങുന്ന ഇരുവരും കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തും.പ്രതികൂല കാലാവസ്ഥയാണെങ്കിൽ റോഡ് മാർഗം യാത്ര ചെയ്യാനും പദ്ധതിയുണ്ട്.ഇരുവർക്കും ഇന്നു പൊതുപരിപാടിയൊന്നും തീരുമാനിച്ചിട്ടില്ല.പ്രിയങ്ക ഗാന്ധി എംപി കഴിഞ്ഞ ഒരാഴ്ചയായി മണ്ഡല പര്യടനത്തിനായി വയനാട്ടിലുള്ളതുകൂടി കണക്കിലെടുത്താണ് രാഹുലും സോണിയയും ഒരുമിച്ചുള്ള വരവ്.സ്വകാര്യ സന്ദർശനം എന്ന നിലയിലാണ് യാത്രയെന്നതിനാൽ ഇതുവരെ മറ്റു പരിപാടികൾ

Read More

എം.ജെ.എസ്.എസ്.എ ഭദ്രാസന കലോത്സവം 21ന്

കൽപ്പറ്റ : മലങ്കര യാക്കോബായ സിറിയൻ സൺ ഡേസ്ക്കൂൾ അസോസി യേഷൻ മലബാർ ഭദ്രാസന കലോൽസവം മീനങ്ങാടി ജെക്സ് ക്യാമ്പസിൽ നടക്കുമെന്ന് വൈസ് പ്രസിഡൻ്റ് ഫാ.ബേബി പൗലോസ് ഓലിക്കൽ,ഡയറക്ടർ അനിൽ ജേക്കബ്,സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു.സെപ്തംബർ 21 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ മൽസരം ആരംഭിക്കും.മേഖലാ തലത്തിൽ നിന്നും വിജയിച്ച നീലഗിരി,വയനാട് ജില്ലകളിലെ കലാപ്രതിഭകളാണ് മൽസരത്തിൽ പങ്കെടുക്കുക.ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗിസ് മോർ സ്തേഫാനോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.രാവിലെ പതാക ഉയർത്തലിന് ശേഷം

Read More

തിരുനെല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം സംഘടിപ്പിച്ചു

തിരുനെല്ലി : തിരുനെല്ലി ഗ്രാമപഞ്ചായത്ത് സിഡിഎസ് കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.ജില്ലയുടെ സാമൂഹ്യ വികസനത്തിൽ സുപ്രധാന പങ്ക് വഹിച്ച കുടുംബശ്രീ ദാരിദ്ര്യം നിർമാർജനം,ആരോഗ്യം,വിദ്യാഭ്യാസം, ജനകീയസൂത്രണം,സാക്ഷരത,കേരള മിഷൻ, വിജ്ഞാനകേരളം തുടങ്ങിയ വിവിധ മേഖലകളിൽ കഴിവും പ്രാഗത്ഭ്യവും തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.കുടുംബശ്രീയുടെ പ്രവര്‍ത്തനം ശക്തവും വിപുലവുമാകുന്നത് സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനത്തിലൂടെയാണെന്നും പെൺ കൂട്ടായ്മയിലൂടെ രൂപപ്പെട്ട പല സംരംഭങ്ങളും ജില്ലയുടെ മുഖച്ഛായ മാറ്റിയെന്നും ജസ്റ്റിൻ ബേബി കൂട്ടിച്ചേർത്തു.

Read More

വൈദ്യുതി മുടങ്ങും

പനമരം : പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂലക്കര,ആനകുഴി,അമലനഗർ,കൂടമാടിപൊയിൽ, വിക്കലം,ദാസനകര,ലക്ഷ്മി കോളനി,അപ്പൻകവല, ചന്ദനകൊല്ലി,കല്ലുവയൽ,നീർവാരം ടൗൺ, മഞ്ഞവയൽ,നീർവാരം ബ്രിഡ്ജ്, അമ്മാനി, പുഞ്ചവയൽ മിൽ,പുഞ്ചവയൽ ടൗൺ, കീഞ്ഞുകടവ്,മാതോത്ത് പൊയിൽ,ആനപ്പാറ വയൽ,കൊളത്താറ,പാലുകുന്ന്,മാങ്കണി,ക്ലബ്‌ സെന്റർ,പള്ളിമുക്ക്,വെള്ളരിവയൽ, കുരിശുംത്തോട്ടി,ഉരളകുന്ന് പ്രദേശങ്ങളിൽ (സെപ്റ്റംബർ 19) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കൊച്ചേട്ടൻ കവല,കുപ്പാടിത്തറ,മുണ്ടക്കുറ്റി,കുറുമണി, ബാങ്ക്കുന്ന്, ചേരിയംകൊല്ലി പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 19) ഉച്ച 1 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി

Read More

കേരള ഭാഗ്യക്കുറിയെ തകർക്കരുത്-ലോട്ടറി തൊഴിലാളികൾ പോസ്റ്റോഫീസ് മാർച്ച് നടത്തി

കൽപ്പറ്റ : ലോട്ടറിയുടെ മേലുള്ള ജി.എസ്.ടി 40 % മായി വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ്പോസ്റ്റോഫീസ് മാർച്ച് നടത്തി നിലവിൽ ലോട്ടറിക്ക് ജി.എസ്.ടി.28 ശതമാനമാണ്.അത് 40 ശതമാനമായി വർധിപ്പിച്ചത് കേരള ഭാഗ്യക്കുറിയെ തകർക്കും.തൊഴിലാളികളുടെ വരുമാനത്തെ സാരമായി ബാധിക്കും.സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവരാണ് ലോട്ടറി തൊഴിലാളികൾ.ഭിന്നശേഷിക്കാരും പ്രായമായവരും രോഗികളുമായ രണ്ട് ലക്ഷത്തോളം പേർ ഈ മേഖലയിൽ ഉപജീവനം നടത്തുന്നു. ജി.എസ്.ടി.28 ശതമാനം എന്ന സ്ലാബ്

Read More

റിപ്പൺ-ആനടിക്കാപ്പ് കാന്തൻപാറ റോഡ് നവീകരണത്തിന് ഭരണാനുമതി

കൽപ്പറ്റ : 2025-26 സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപ അടക്കൽ വരുന്ന റിപ്പൺ – ആനടിക്കാപ്പ് കാന്തൽപാറ നവീകരണം ബഡ്ജറ്റിൽ അനുവദിച്ചിരുന്നു.പ്രസ്തുത റോഡ് ബി.എം&ബിസി നിലവാരത്തിൽ നവീകരിക്കുന്നതിന് വേണ്ടി വിനോദസഞ്ചാര വകുപ്പിൽ നിന്നും ഭരണാനുമതി ലഭിച്ചതായി കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ:ടി സിദ്ധീഖ് അറിയിച്ചു.കാന്തൻപാറ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും റിപ്പൺ,ആനടിക്കാപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന ആളുകൾക്ക് ഏറെ പ്രയാസകരമായിരുന്നു ഇതിലൂടെയുള്ള യാത്ര.ഈ റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ വിനോദസഞ്ചാര വകുപ്പ് മന്ത്രിയെ കാണുകയും നിവേദനം

Read More

വയനാട് ഉത്സവം 2025 ഭാഗമായി സംഘടിപ്പിക്കുന്ന കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിൻ്റെ ലോഗോ ജില്ല കളക്‌ടർ മേഘ്ശ്രീ പ്രകാശനം ചെയ്യുന്നു

കൽപ്പറ്റ : വയനാട് ഉത്സവം 2025 ഭാഗമായി സംഘടിപ്പിക്കുന്ന കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം ജില്ല കളക്ട‌ർ മേഘശ്രീ നിർവഹിച്ചു.വയനാട് വിനോദ സഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിൻ്റെ ആഭിമുഖ്യത്തിലാണ് വയനാട് ഉത്സവം 2025 നടത്തുന്നത്.കാരാപ്പുഴ ഡാം ഗാർഡനിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെയാണ് ആഘോഷ പരിപാടികൾ അരങ്ങേറുക.32 അവധിയിൽ ജില്ലയിലേക്ക് ആകർഷിക്കുന്ന രാത്രി വിനോദസഞ്ചാരികളെ പരിഅപടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.കൂടുതൽ വിധത്തിലാണ് സംസ്ഥാനത്തെയും കർണ്ണാടകത്തിലെയും കലാകാരന്മാരും വിവിധ ട്രൂപുകളും പരിപാടികൾ

Read More

മേരാ യുവ ഭാരത്:വെള്ളമുണ്ടയിൽ ക്ലീൻ ഡ്രൈവ് നടത്തി

വെള്ളമുണ്ട : മേരാ യുവ ഭാരത് വയനാട്,വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം,പബ്ലിക് ലൈബ്രറി വെള്ളമുണ്ട,ഗവ.ഹയർ മോഡൽ സെക്കന്ററി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് എന്നിവർ സംയുക്തമായി വെള്ളമുണ്ടയിൽ സംഘടിപ്പിച്ച ക്ലീൻ ഡ്രൈവ് പൊതുശുചീകരണം ക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ്‌ എം സുധാകരൻ അധ്യക്ഷത വഹിച്ചു.മിഥുൻ മുണ്ടക്കൽ,എം നാരായണൻ,സുറുമി എച്ച്‌.ഐ,ധന്യ എൻ,അതുൽ കെ തുടങ്ങിയവർ പ്രസംഗിച്ചു

Read More

ഉറക്കമില്ലാതെ കുടുംബങ്ങൾ

മേപ്പാടി : മേപ്പാടി-ചൂരൽമല റോഡ് നവീകരണത്തിന്റെ ഭാഗമായി മാപ്പിള തോട്ടം ഭാഗത്ത് നിർമിക്കുന്ന സംരക്ഷണഭിത്തി നിരവധി കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു.വീടുകളുടെ മേൽഭാഗത്തായി 50 അടിയോളം ഉയരത്തിൽ വരുന്ന കൂറ്റൻ സംരക്ഷണഭിത്തി അപകട ഭീഷണി ഉയർത്തുകയാണ്. റോഡ് നവീകരണ പ്രവൃത്തി നടക്കുന്ന റോഡിന്റെ ഇരുവശത്തും എച്ച് എം എൽ തേയിലത്തോട്ടമാണ്. ഇതിന്റെ താഴെ ഭാഗത്തായാണ് വീടുകൾ സ്ഥിതിചെയ്യുന്നത്.ഇവിടെ നിലവിൽ റോഡിന് സംരക്ഷണ ഭിത്തിയുണ്ട്.എന്നാൽ നവീകരണത്തിന്റെ ഭാഗമായി പുതിയ സംരക്ഷണഭിത്തി നിർമിക്കാനുള്ള പ്രവൃ ത്തി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.മുപ്പതിലധികം മനുഷ്യർ

Read More

കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും,സൈക്കിളും കൂട്ടിയിടിച്ച് അപകടം:അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

കമ്പളക്കാട് : കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം:അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്.പരിക്ക് പറ്റിയവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിയാരം സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവർക്കണ് പരിക്കേറ്റത്.ഇന്ന് രാവിലെ 6.30ഓടെ പള്ളിമുക്ക് ജുമാ മസ്ജിദിന്റെ മുമ്പിൽ ആയിരുന്നു അപകടം.

Read More

കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി

കരുളായി : കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി എത്തി ഫോറസ്റ്റ് ഐ.ബി-യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി കാട് കയറിയത്.വഴിയിൽ റേഷൻ ലഭിക്കാനായി നിന്നവരെ കണ്ട് അവരോട് സംസാരിച്ചാണ് യാത്ര തുടർന്നത്.ചോലനായ്ക്കർ വിഭാഗത്തിൽ നിന്ന് ട്രൈബൽ ഇക്കണോമിയിൽ പി.എച്ച്.ഡി ചെയ്യുന്ന സി. വിനോദ് കാടിനെ കുറിച്ചും അവരുടെ പ്രശ്നങ്ങളെ കുറിച്ചും യാത്രയിൽ വിശദീകരിച്ചു. പ്രിയങ്ക ഗാന്ധി എം.പി-യുടെ തിരഞ്ഞെടുപ്പ് സമയത്ത് ചോലനയ്ക്കാരുടെ ദുരവസ്ഥ വിവരിച്ച

Read More

മീനങ്ങാടി ചെണ്ടകുനി കൊളപ്പുറത്ത് പൈലി (89)നിര്യാതനായി

മീനങ്ങാടി : ചെണ്ടകുനി കൊളപ്പുറത്ത് പൈലി (89)നിര്യാതനായി. സംസ്ക്കാരം നാളെ (വ്യാഴാഴ്ച) ഉച്ചക്ക് 12 മണിക്ക് മീനങ്ങാടി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.ഭാര്യ:അച്ചാമ്മ (പിറവം മധുരയിൽ കുടുംബാംഗമാണ്) മക്കൾ:കെ.പി.ജോൺസൺ,കെ.പി.ഷാലി,കെ.പി.ഷീല,കെ.പി.ബീന,കെ.പി.ജെസ്സി.മരുമക്കൾ:ബെന്നി പോൾ ചിറ്റേമാലിൽ മൂലംകാവ്,കുര്യാക്കോസ് നെല്ലിയാട്ട് കുഴിയിൽ പുൽപ്പള്ളി,ഏലിയാസ് കണ്ണംകോട്ട് മീനങ്ങാടി,രാജു പെരിങ്ങാട്ട് കോളിയാടി,സ്മിത റെജി (സ്റ്റാഫ് നേഴ്സ് ഗവൺമെന്റ് ആശുപത്രി പനമരം).

Read More

പ്രധാനമന്ത്രിയുടെ പിറന്നാൾ രക്തദാനം നടത്തി യുവമോർച്ച

മാനന്തവാടി : പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ എഴുപത്തി അഞ്ചാമത് ജൻമദിനത്തോടനുബന്ധിച്ച് യുവമോർച്ച പ്രവർത്തകർ വയനാട് മെഡിക്കൽ കോളേജിൽ രക്തദാനം നടത്തി.രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടനം ടീം ജ്യോതിർഗമയ കോർഡിനേറ്റർ കെ.എം ഷിനോജ് നിർവ്വഹിച്ചു.അഖിൽ കേളോത്ത് അധ്യക്ഷത വഹിച്ചു.യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി.അഖിൽ പ്രേം മുഖ്യപ്രഭാഷണം നടത്തി.കണ്ണൻ കണിയാരം,പുനത്തിൽ രാജൻ, സുമരാമൻ,ജിതിൻ ഭാനു,ശ്രീജിത്ത് കണിയാരം, അരുൺരമേശ്,രാഗിൽ പി.ജി,മനു വർഗ്ഗീസ് ,ഇ.മാധവൻ,പി സജീവൻ തുടങ്ങിയവർ സംസാരിച്ചു.

Read More

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം;ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെൻഷൻ

കല്‍പറ്റ : വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ്‌ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ അർധരാത്രി ഓഫിസില്‍വെച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.അതേസമയം,പരാതിയില്‍ നിന്ന് പിൻമാറാൻ യുവതിക്ക് മേല്‍ സമ്മർദ്ദം ചെലുത്തുന്ന രതീഷ് കുമാറിന്റെ ശബ്ദരേഖ പുറത്ത് വന്നു.തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാർ പറയുന്നു.കേസിന് പോകാതിരുന്നാല്‍ എന്ത് ചെയ്യാനും തയ്യാറാണ്.അതിജീവിതയ്‌ക്ക് പണം വാഗ്ദാനം ചെയതു.തനിക്ക് നേരിട്ട പീഡന

Read More

കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍-പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതിയായ കണ്ണൂര്‍ സ്വദേശി

പനമരം : നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പനമരം പോലീസ് പിടികൂടി.കഴിഞ്ഞ രണ്ട് മാസമായി പനമരം പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയ കണ്ണൂര്‍, കൂത്താളി,അത്തായക്കുന്ന് സ്വദേശിയായ നവാസ് മന്‍സിലില്‍ മുജീബി(37)നെയാണ് 16.09.2025ന് ബത്തേരിയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.14.09.2025 ന് നടവയല്‍ ജുമാ മസ്ജിദില്‍ അതിക്രമിച്ചു കയറി ഉസ്താദിന്റെ റൂമിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി സിസിടിവിയുടെ അനുബന്ധ ഉപകരണങ്ങള്‍ നശിപ്പിക്കുകയും നേര്‍ച്ചപ്പെട്ടി പൊളിച്ച് 8000 രൂപ കവരുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.ജില്ലയ്ക്ക് അകത്തും പുറത്തുമായി

Read More

സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു

പനമരം : പനങ്കണ്ടി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പുറത്തിറക്കിയ പ്രിൻറഡ് സ്കൂൾ മാഗസിൻ പ്രശസ്ത എഴുത്തുകാരൻ ഷാജി പുൽപ്പള്ളി പ്രകാശനം ചെയ്തു.സിനി ആർട്ടിസ്റ്റും ഗായികയുമായ അനു സൊനാര സലാം വിശിഷ്ടാതിഥി ആയിരുന്നു. ‘മക്രാമെ’ എന്നു പേരിട്ട ഈ സർഗ സൃഷ്ടി വിദ്യാലയ ചരിത്രത്തിൽ തന്നെ ആദ്യ സംരംഭമാണ്.എൽ.കെ.ജി.മുതൽ+2 വരെയുള്ള സർഗധനരായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മികവാർന്ന കലാസൃഷ്ടികളാണ് മാഗസിന്റെ ഉള്ളടക്കം.പി ടി എ പ്രസിഡന്റ് വിനോദ് കുമാർ വി എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ

Read More

സുധീഷ് കരിങ്ങാരി അനുസ്മരണം സംഘടിപ്പിച്ചു

കരിങ്ങാരി : പ്രമുഖ പരിസ്ഥിതി പ്രവർത്തകനും, ചിത്രകാരനുമായിരുന്ന സുധീഷ് കരിങ്ങാരിയുടെ മായാത്ത ഓർമ്മകൾ അയവിറക്കിക്കൊണ്ട് കരിങ്ങാരി ഗവ.യു.പി.സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സുധീഷ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.പൂർവ്വ വിദ്യാർഥിയായിരുന്ന സുധീഷ് വിദ്യാലയത്തിനും പ്രകൃതിക്കും വേണ്ടി ചെയ്ത സേവനങ്ങൾ വിലമതിക്കാനാവാത്ത വയാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.എസ്.എം.എസി ചെയർമാൻ നാസർ.എസ് ഉദ്ഘാടനം ചെയ്തു.അനുശ്രീ സുധീഷ്,അദ്വിക് സുധീഷ് എന്നിവർ മുഖ്യാഥിതികളായിരുന്നു.പ്രധാനാധ്യാപകൻ ജോൺസൺ എം.എ അധ്യക്ഷത വഹിച്ചു.പി.ടി.എ അംഗങ്ങളായ ജാസ്മിൻ കെ.കെ,അസ്മ കെ ,സിന്ധു കെ.എം,ബെഞ്ചമിൻ മോളോയിസ്, സ്റ്റാഫ് സെക്രട്ടറി മമ്മൂട്ടി.കെ,തുടങ്ങിയവർ പ്രസംഗിച്ചു. അനുസ്മരണത്തിൻ്റെ

Read More

പനമരം പ്രദേശത്തെ കള്ളനെ പിടികൂടി

പനമരം : കഴിഞ്ഞ രണ്ട് മാസമായി പനമരം പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയ കള്ളനെ പനമരം പോലീസ് പിടികൂടി.കൂത്താളി സ്വദേശി നവാസ് മൻസിലിൽ മുജീബാണ് പിടിയിലായത്.ഇന്ന് ബത്തേരിയിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഇയ്യാളെ പിടികൂടിയത്.കഴി ഞ്ഞരണ്ട് മാസമായി പനമരത്തും പരിസരത്തും നിരവധി വീടുകളിലും,സ്ഥാപനങ്ങളിലും,ആരാധനാലയങ്ങളിലും മോഷണം നടത്തിയ വ്യക്തി യാണിയാൾ.കൂടാതെ ജില്ലയ്ക്ക് അകത്തും പുറത്തും നിരവധി കേസു കളിൽ പ്രതിയുമാണ് ഇയാൾ.പനമരം പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

Read More

കുളിരുമറയുന്ന വയനാട്‌ പുസ്തകം പ്രകാശനം ചെയ്തു

കൽപ്പറ്റ : മാധ്യമപ്രവർത്തകൻ സയൻസൺ പുന്നശ്ശേരിയുടെ വയനാടിന്റെ ഉള്ളറകൾ വിവരിക്കുന്ന പുസ്തകം പ്രകാശനം ചെയ്തു.വയനാടിന്റെ ഇന്നലകളും വർത്തമാനവും ഭാവി ജീവിതവും ചർച്ചയാവുന്ന കുളിരുമറയുന്ന വയനാട്‌ എന്ന പുസ്തകമാണ്‌ സംസ്ഥാന ജേർണലിസ്റ്റ്‌ ക്രിക്കറ്റ്‌ ലീഗ്‌ നടന്ന കൃഷ്‌ണഗിരിയിലെ സ്‌റ്റേഡിയത്തിൽ പ്രകശിപ്പിച്ചത്‌.വയനാടിന്ർെ പരിസ്ഥിയിലെ ഗ‍ൗരവമായ മാറ്റങ്ങളും ഗോത്രജനതയുടെ സംസ്കാരം മുതൽ ചൂരൽമലയിലെയും മുണ്ടകൈയിലേയും ഉരുൾപൊട്ടൽ വരെയുള്ള കാര്യങ്ങളാണ്‌ പുസ്തകത്തിലെ 26 ലേഖനങ്ങളിൽ വിവരിക്കുന്നത്‌.വയനാട്ടിലെ താപനില ഉയരാനുള്ള കാരണം,മുത്തങ്ങയിലെ ആന പരിപലനകേന്ദ്രത്തിലെ വിശേഷം,പതിനായിരത്തിലധികം മുളകൾ കൃഷിചെയ്യുന്ന കർഷകൻ‍,മുളകൊണ്ട്‌ മാത്രം നിർമ്മിക്കുന്ന സംഗീത

Read More

യോഹന്നാൻ നിര്യാതനായി

മാനന്തവാടി : ദീർഘകാലം മാനന്തവാടി സെയ്ൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ശുശ്രുഷകനായിരുന്ന എടവക മുത്താറിമൂല ചിറക്കാട്ട് യോഹന്നാൻ (92) അന്തരിച്ചു.ഭാര്യ:പരേതയായ റാഹേൽ.മക്കൾ: മിനി, എൽദോ,മേരി,വർഗീസ്. മരുമക്കൾ:മത്തായി,ബീന,മേരി,പരേതനായ ബേബി.സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് മാനന്തവാടി സെയ്ൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

Read More

ഏകദിന ഫിലിം ഫെസ്റ്റിവൽ നടത്തി

കൽപ്പറ്റ : നേതി ഫിലിം സൊസൈറ്റി സ്ത്രീ ശാക്തികരണ കൂട്ടായ്മയായ വിംഗ്സ് കേരളയുമായി സഹകരിച്ച് കൽപ്പറ്റ എം ജി റ്റി ഹാളിൽ ഏകദിന ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.മർസിയ മെഷ്കിനി സംവിധാനം ചെയ്ത ‘ദി ഡേ ഐ ബികേയ്മ് എ വുമൺ’ ജാഫർ പനാഹി സംവിധാനം ചെയ്ത ‘ഓഫ് സൈഡ്’ അബ്ബാസ് കിയാരോ സ്തമി സംവിധാനം ചെയ്ത ‘ടെൻ’ എന്നീ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു.പ്രദർശനത്തിന് ശേഷം സിനിമകളെ കുറിച്ച് സംവാദവും നടത്തി.പതിനഞ്ചോളം സ്ത്രീകൾ സിനിമാനുഭവങ്ങൾ പങ്കുവെച്ചു.ഫിലിം ഫെസ്റ്റിവൽ പ്രശസ്ത സിനിമാ

Read More

യാക്കോബായ സുറിയാനി സഭ മെത്രാപോലിത്തയെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി

സുൽത്താൻ ബത്തേരി : യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന അധിപൻ ഗീവർഗ്ഗീസ് മോർ സ്റ്റെഫാനോസ് മെത്രപൊലീത്തയെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി.മീനങ്ങാടിയിലെ സഭയുടെ ആസ്ഥാനത്ത് എത്തിയ പ്രിയങ്ക ഗാന്ധി എം.പി.യെ ഭദ്രാസനം സെക്രട്ടറി ഫാ.ബേസിൽ കരനിലത്ത്, ജോയിന്റ് സെക്രട്ടറി ബേബി വാളങ്ങോട്ട്,അരമന മാനേജർ എൽദോ മനയത്ത്,റവ.ഫാ.മത്തായി അതിരമ്പുഴയിൽ,റവ.ഫാ.ലിജോ ആനിക്കാട്ട്, ബൈജു തെക്കുംപുറത്ത് എന്നിവർ ചേർന്ന സ്വീകരിച്ചു.മെത്രപൊലീത്ത എഴുതിയ പുസ്തകങ്ങളും സമ്മാനിച്ചാണ് പ്രിയങ്ക ഗാന്ധിയെ യാത്രയാക്കിയത്.

Read More

ഇന്ത്യാ കോഫി ആപ്പ് രജിസ്ട്രേഷൻ:അക്ഷയ സംരംഭകർക്ക് പരിശീലനം നൽകി

കൽപ്പറ്റ : യൂറോപ്യൻ യൂണിയൻ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നതോടെ പ്രതിസന്ധിയിലായിരുന്ന കാപ്പിക്കർഷകർക്ക് ഇന്ത്യ കോഫി ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങൾ വഴി സൗകര്യം ഒരുക്കും.ചൊവ്വാഴ്ച വെള്ളമുണ്ടയിൽ നടക്കുന്ന സൗജന്യ മെഗാ രജിസ്ട്രേഷൻ ക്യാമ്പയിന് ശേഷം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ വഴിയായിരിക്കും കാപ്പി കർഷക രജിസ്ട്രേഷൻ. ആധാർ കാർഡ്,കൈവശാവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നികുതി ശീട്ട്,ബാങ്ക് പാസ് ബുക്ക് എന്നിവ ഉപയോഗിച്ചാണ് ഇന്ത്യാ കോഫി മൊബൈൽ ആപ്പിൽ കർഷകർ രജിസ്റ്റർ ചെയ്യേണ്ടത്.കർഷക രജിസ്ട്രേഷൻ നടത്തുന്ന അക്ഷയ സംരംഭകർക്ക് കോഫി

Read More

ചെട്ടിയാലത്തൂർ ഉന്നതിയിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

ചെട്ടിയാലത്തൂർ : സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ ചെട്ടിയാലത്തൂർ ഉന്നതിയിൽ സന്ദർശനം നടത്തി പ്രിയങ്ക ഗാന്ധി എം.പി അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും വൈദ്യുതി,ഗതാഗത പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രദേശവാസികൾ പ്രിയങ്ക പരാതിപ്പെട്ടു. പുനരാധിവാസ പാക്കേജ് അപര്യാപ്തമാണെന്നും നഷ്ടപരിഹാര തുക ഉയർത്തണമെന്നും അവർ പ്രിയങ്ക ഗാന്ധി എം.പി-യോട് ആവശ്യപ്പെട്ടു.

Read More

മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി:ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി

പുൽപ്പള്ളി : മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ വനം വകുപ്പിൻ്റെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി.മനുഷ്യ – വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിനും സംശയ നിവാരണത്തിനുമാണ് ഇത് പ്രവർത്തിക്കുന്നത്.ഈ മാസം 16 മുതൽ 30 വരെയാണ് ഗ്രാമ പഞ്ചായത്ത് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നത്.വനം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിനും ജനങ്ങളുടെയും വന്യജീവികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സർക്കാർ 45 ദിവസം നീളുന്ന തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നത്.

Read More

പോലീസ് മർദ്ദനത്തിൽ യുവാവിന് ഗുരുതര പരിക്ക് പറ്റിയതായി പരാതി

കൽപ്പറ്റ : ചുണ്ടേൽ എസ്റ്റേറ്റ് സ്വദേശി സതക്കത്ത് (36) നാണ് പോലീസിന്റെ മർദ്ദനത്തിന് ഇരയായത്.മേപ്പാടി സ്റ്റേഷൻ പരിധിയിൽ ഉണ്ടായ സംഭവത്തിൽ തൊട്ടടുത്ത സ്വകാര്യ മെഡിക്കൽ കോളേജിൽ കൊണ്ടുപോകാതെ പോലീസ് 20 കിലോമീറ്ററിൽ അധികം ദൂരമുള്ള കൈനാട്ടി ജനറൽ ആശുപത്രിയിലാണ് മർദ്ദനമേറ്റ് അവശനായ യുവാവിനെ എത്തിച്ചത്.സംഭവത്തിൽ പോലീസിനും പരിക്കേറ്റിട്ടുണ്ട്.യുവാവിന്റെ ഭാര്യ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് പോലീസ് വീട്ടിൽ എത്തിയതെന്നും തുടർന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനു ഇടയിൽ ഉണ്ടായ സംഘർഷത്തിലാണ് പരിക്കേറ്റതും എന്നാണ് പോലീസ് പറയുന്നത്.മർദ്ദനത്തിൽ പരിക്കേറ്റ യുവാവ്

Read More