അമ്പലവയൽ : ജി.വി.എച്ച്.എസ്.എസ് അമ്പലവയലിൽ എൻ.എസ്.എസ്
ദ്വിദിന സഹവാസ ക്യാമ്പ് “ജ്വാല” യുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.ചടങ്ങിന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.പി അനൂപ് സ്വാഗതം ആശംസിച്ചു.അധ്യാപകൻ വി.മുജീബ്,വളണ്ടിയർ ലീഡർമാരായ കെ.എസ്.ശിവനന്ദന,ഇ.യു.ആകാശ് മാധവ്, അമീനുൽ ഇഹ്ഷാദ്,മുതലായവർ ആശംസകളർപ്പിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലവരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നയിച്ചു.തെറ്റായ ലഹരികളോടുള്ള അടിമത്തം വ്യക്തികൾക്കും കുടുംബത്തിനും മാത്രമല്ല നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് എന്നും സമൂഹത്തിൻറെ ആരോഗ്യവും സാമ്പത്തിക- സാംസ്കാരിക സുസ്ഥിരതയും അത് നശിപ്പിക്കുമെന്നും ജീവിതത്തിൻറെ സർവ്വ വർണ്ണങ്ങളെയും കവർന്നെടുക്കുമെന്നും,അതിനാൽ എല്ലാവരും തെറ്റായ ലഹരികളോട് ഒരേ സ്വരത്തിൽ “നോ” പറയണമെന്നും സെമിനാറിൽ ചൂണ്ടിക്കാട്ടി.
വളണ്ടിയർ എ.റെജ സൈനബ നന്ദി പ്രകാശനം നടത്തി.
