കൽപ്പറ്റ : ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു.മേളയുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ പി വിശ്വനാഥൻ നിർവഹിച്ചു.ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ദീപശിഖ തെളിയിച്ച ചടങ്ങിൽ ഇടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ സുധാകരൻ അധ്യക്ഷം വഹിച്ചു.ചടങ്ങിനു സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി ജയപ്രകാശ് സ്വാഗതവും ജനറൽ കൺവീനർ ടി പി മനോജ് നന്ദിയും അർപ്പിച്ചു.സിനി മോൾ
Category: Wayanad
വയനാട്ടിൽ തണുപ്പ് കൂടി:കാപ്പിയുടെ ഉണക്ക് കുറഞ്ഞാൽ ഗുണത്തെയും വിലയെയും ബാധിക്കുമെന്ന് കോഫി ബോർഡിൻ്റെ മുന്നറിയിപ്പ്
കൽപ്പറ്റ : കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വയനാട്ടിൽ തണുപ്പ് കൂടിയിട്ടുണ്ട്. അതിനാൽ കൂടുതൽ സമയം വെയിലത്തിട്ട് ഉണക്കിയില്ലങ്കിൽ കാപ്പിയുടെ ഗുണനിലവാരത്തെയും വിലയെയും ബാധിക്കുമെന്ന് കോഫി ബോർഡിൻറെ മുന്നറിയിപ്പ്.അന്താരാഷ്ട്ര മാർക്കറ്റിൽ ഏറ്റവും ഡിമാൻഡുള്ള വയനാടൻ റോബസ്റ്റ കാപ്പിക്ക് ചുരുങ്ങിയത് 12 ദിവസമെങ്കിലും വെയിലത്തിട്ട് ഉണക്കൽ ആവശ്യമാണെന്ന് കോഫി ബോർഡ് അധികൃതർ മുന്നറിയിപ്പു നൽകി.സിമൻറ് ചെയ്തതോ ഇൻറർലോക്ക് പാകിയതോ ആയ കളങ്ങളിൽ ഉണക്കണമെന്നും നിർദ്ദേശമുണ്ട്. വർഷങ്ങളുടെ മുന്നൊരുക്കം കൊണ്ട് കഴിഞ്ഞ വർഷങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വയനാടൻ റോബസ്റ്റ കാപ്പിയുടെ
പ്രവാസി ഭാരത് ദിവസ് സംഘടിപ്പിച്ചു
കൽപ്പറ്റ : പ്രവാസി കോൺഗ്രസ്സ് പ്രവാസി ഭാരത് ദിവസ് 2026 പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പി.ഇഷു സുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജന:സെക്രട്ടി മമ്മൂട്ടി കോമ്പി ഉത്ഘാടനം ചെയ്തു.വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.രാജൻ വിശിഷ്ടാതിഥിയായിരുന്നു.എ.എ. വർഗ്ഗീസ്,ഫൈസൽ വൈത്തിരി,സജി മണ്ഡലത്തിൽ,പി.വി.ആൻ്റണി,പി.സി. അസൈനാർ,ടി.ടി.സുലൈമാൻ,പൗലോസ്.ടി. ജെ,സുനിൽ മുട്ടിൽ,സഹീർ,ത്രേസ്യാമ്മ ആൻ്റണി, ജമാൽ വൈത്തിരി,രാജീവ് നായ്ക്കട്ടി എന്നിവർ സംസാരിച്ചു.ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയികളായ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.
മെഡിക്കല്‍ കോളജിലെ ചികിത്സാപിഴവ്: മന്ത്രി ഒ ആര്‍ കേളുവിന് തത്സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല
കൽപ്പറ്റ : മാനന്തവാടിയിലെ മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാപിഴവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ എം എല്‍ എ എന്ന നിലയില്‍ ഒ ആര്‍ കേളുവിന് തല്‍സ്ഥാനത്ത് തുടരാന്‍ ധാര്‍മ്മികമായി യാതൊരു അവകാശവുമില്ല. രാഷ്ട്രീയമര്യാദയുണ്ടെങ്കില്‍ അദ്ദേഹം ഈ സ്ഥാനത്ത് നിന്നും മാറി നില്‍ക്കുകയാണ് വേണ്ടത്.എം ഐ ഷാനവാസ് എം പിയായിരുന്ന കാലത്ത് ഒരു കോടി രൂപ ജില്ലാ ആശുപത്രിക്ക് അനുവദിച്ചാണ് സി ടി സ്‌കാനിംഗ് ആരംഭിച്ചത്.എട്ടുമാസമായി അത് പ്രവര്‍ത്തിക്കുന്നില്ല.സ്‌കാനിംഗിന് വേണ്ടി 2025-26 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച
ഉരുള്‍ദുരന്തബാധിര്‍ക്കായുള്ള ഭവനപദ്ധതി; കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീട് പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് 13ന് പൂര്‍ത്തിയാവും ഒന്നാംഘട്ടമായി ഏറ്റെടുക്കുന്നത് 3.24 ഏക്കര്‍ ഭൂമി
കല്‍പ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീടുകളുടെ പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് ജനുവരി 13-ഓടെ പൂര്‍ത്തീയാക്കുമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് പറഞ്ഞു. ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒന്നാംഘട്ടമായി 3.24 ഏക്കര്‍ ഭൂമിയാണ്ഏറ്റെടുക്കുക.രജിസ്‌ട്രേഷന്റെ ഭാഗമായുള്ള മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ സി പി എം ഉന്നയിക്കുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനഹരിതമാണ്. ദുരന്തബാധിതര്‍ക്കായി പാര്‍ട്ടി പ്രഖ്യാപിച്ച നൂറു വീടുകള്‍ നല്‍കും.കര്‍ണാടക സര്‍ക്കാര്‍ നൂറുവീടുകള്‍ക്കായി 20 കോടി
വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തിരഞ്ഞെടുത്തു
• ജിനി തോമസ് (കോൺഗ്രസ് ) – വികസനകാര്യം. • വി.എൻ ശശീന്ദ്രൻ (കോൺഗ്രസ് ) – പൊതുമരാമത്ത് • സൽമ മോയി (മുസ്ലിം ലീഗ് ) – ആരോഗ്യ – വിദ്യാഭ്യാസ കാര്യം. • ഗിരിജ കൃഷ്ണൻ (കോൺഗ്രസ് ) – ക്ഷേമകാര്യം എന്നിവരാണ് തിരഞെടുക്കപ്പെട്ടത്.
ഗോത്രജനതയുടെ വിദ്യാഭ്യാസ ഉത്കണ്ഠതകൾ:സംവാദം
കണിയാമ്പറ്റ : കണിയാമ്പറ്റ ഗോൾഡൻ ജൂബിലി (കെ.ജി.എഫ് 2026) ആഘോഷങ്ങളുടെ ഭാഗമായി കണിയാമ്പറ്റ ഗവ ഹയർ സെക്കണ്ടറി സ്കൂളും കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപക പരിശീലന കേന്ദ്രവും സംയുക്തമായി ഗോത്ര ജനതയും വിദ്യാഭ്യാസ ഉത്കണ്ഠയും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഡി പി.ഒ രാജേഷ് കെ.ആർ മോഡറേറ്ററായ സംവാദത്തിൽ.ഡയറ്റ് പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ എം,വയനാട് ഡി ഇ ഒ മൻമോഹൻ സി വി,കെ എസ്,ആക്ടിവിസ്റ്റുകളായ മണിക്കുട്ടൻ പണിയൻ,എഴുത്തുകാരനായ സുഗുമാരൻ ചാലി ഗദ്ദ,പൂർവ്വ വിദ്യാർത്ഥി ഡോക്ടർ കെ പി നിതീഷ്
കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
മാനന്തവാടി : എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബൈജുവിന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബസ് യാത്രക്കാരനിൽ നിന്ന് 205 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.വൈത്തിരി പൊഴുതന അത്തിമൂല കീച്ചേരി ജെസീർ.കെ.സി (36) ആണ് വിൽപനയ്ക്കായി കഞ്ചാവ് കൊണ്ടുപോകവെ ബാവലിയിൽ അറസ്റ്റിലായത്. പ്രിവന്റിവ് ഓഫിസർമാരായ അരുൺപ്രസാദ്.ഇ,സജി മാത്യു,സിവിൽ എക്സൈസ് ഓഫിസർമാരായ മഹേഷ്.എം,മാനുവൽ ജിംസൺ,അർജുൻ.എം, ഡ്രൈവർ സജീവ്.കെ.കെ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
ചിറക്കരയിൽ കടുവാഭീതി;വനപാലകർ തിരച്ചിൽ നടത്തി;4 ക്യാമറകൾ സ്ഥാപിച്ചു
മാനന്തവാടി : മാനന്തവാടി ചിറക്കര എണ്ണപ്പന ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനംവകുപ്പ് നടപടികൾ ശക്തമാക്കി.പ്രദേശത്ത് നിരീക്ഷണത്തിനായി നാല് ക്യാമറകൾ സ്ഥാപിച്ചു. ഇന്നലെ രാത്രി വനപാലകർ നാട്ടുകാരുമായി ചേർന്ന് നടത്തിയ തിരച്ചിൽ പുലർച്ചെ വരെ നീണ്ടു.രാവിലെ ഒമ്പത് മണി മുതൽ മാനന്തവാടി ആർ.ആർ.ടി (RRT) സംഘം പ്രദേശത്ത് പരിശോധന നടത്തിവരികയാണ്.ബേഗൂർ റെയിഞ്ച് ഓഫീസർ രഞ്ജിത്ത് ഇതിന് നേതൃത്വം നൽകുന്നു.ഇന്നലെ രാത്രി ഒമ്പതരയോടെയാണ് പ്രദേശവാസികൾ കടുവയെ കണ്ടത്.ഷഹലാസ് എന്നയാൾ കടുവയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു.ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും എന്നാൽ ജാഗ്രത
ക്ലിന്റ് ജില്ലാതല ചിത്രരചന മത്സരം 10ന് ശിശുക്ഷേമ സമിതി യോഗം ചേര്‍ന്നു
മേപ്പാടി : സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി,രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി,ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം ഫെസ്റ്റ് 2026 സംഘടിപ്പിക്കുന്നു. ജനുവരി ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന സയന്‍സ്,ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സെമിനാര്‍, സിമ്പോസിയം,ചര്‍ച്ച,സംവാദം, പുസ്തകോത്സവം,പ്രദര്‍ശനം,കലാപരിപാടികള്‍ എന്നിവ ഉണ്ടാവും.എം ഫെസ്റ്റില്‍ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 10ന് മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലിന്റ് ജില്ലാതല ചിത്രരചന മത്സരം
പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങളുടെ നിയമപരമായ വനാവകാശങ്ങൾ സംരക്ഷിക്കപ്പെടണം – പ്രിയങ്ക ഗാന്ധി എം.പി
കല്പറ്റ : ദുർബല ഗോത്ര വിഭാഗങ്ങളുടെ വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങൾ അവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നാവശ്യപ്പെട്ട് പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ.കേളുവിന് പ്രിയങ്ക ഗാന്ധി എം.പി.കത്തയച്ചു.പാർലമെന്റിൽ ഈ വിഷയം താൻ ഉന്നയിച്ച ചോദ്യത്തിന് രണ്ടായിരത്തി ആറിലെ വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങൾ ഇത് വരെ അനുവദിച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്.2006 ലെ വനാവകാശ നിയമം പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങളുടെ സവിശേഷമായ സാമൂഹിക-സാംസ്കാരിക സവിശേഷതകളെ അംഗീകരിക്കുകയും അവർക്ക് പ്രത്യേക അവകാശങ്ങളും
ജില്ലയിലെ ആദ്യ 128-സ്ലൈസ് CT സ്കാനർ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ,ട്രസ്റ്റി.നസീറ ആസാദ് എന്നിവരുടെ സാന്നിധ്യത്തിൽ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ മാനേജിങ് ഡയറക്ടറും ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ ചെയർമാനുമായ ഡോ.ആസാദ് മൂപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു.മെഡിക്കൽ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകൾ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സി ടി മെഷീൻ സ്ഥാപിച്ചത്.രോഗനിർണ്ണയത്തിൽ കാലോചിതമായ
ഉത്സവത്തിനിടെ ആന ഇടഞ്ഞു;പുൽപ്പള്ളിയിൽ രണ്ട് പാപ്പാൻമാർക്ക് പരിക്ക്
പുൽപ്പള്ളി : പുൽപ്പള്ളി സീതാദേവി ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് രണ്ട് പാപ്പാൻമാർക്ക് പരിക്കേറ്റു.ഉണ്ണി,രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 10 മണിയോടെ ക്ഷേത്രവളപ്പിലായിരുന്നു സംഭവം.പട്ടണ പ്രദക്ഷിണത്തിന് ശേഷം കൊല്ലത്ത് നിന്ന് കൊണ്ടുവന്ന ‘ശിവൻ’ എന്ന ആനയാണ് ഇടഞ്ഞത്. പരിക്കേറ്റ പാപ്പാൻമാരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടഞ്ഞ ആനയെ പിന്നീട് തളച്ചു.
ദേശീയ വിരവിമുക്ത ദിനാചരണം:വയനാട് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു
മാനന്തവാടി : ‘വിരബാധയില്ലാത്ത കുട്ടികള്‍, ആരോഗ്യമുള്ള കുട്ടികള്‍’ എന്ന സന്ദേശവുമായി ആരോഗ്യ കേരളത്തിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ഗവ.യുപി സ്‌കൂളില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആന്‍സി മേരി ജേക്കബ് അധ്യക്ഷത വഹിച്ചു.ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ജെറിന്‍ എസ്.ജെറോഡ്,ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം.മുസ്തഫ,ഡെപ്യൂട്ടി ഓഫീസര്‍ പി.എം.ഫസല്‍,പ്രധാനാധ്യാപകന്‍ ടി.പി. വര്‍ക്കി,ഡിവിഷന്‍ കൗണ്‍സിലര്‍ ഹംസ,ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് മജോ ജോസഫ്,ജൂണിയര്‍ ഹെല്‍ത്ത്
വയനാട്ടിൽ ആദ്യമായി മോർ അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നു
കൽപ്പറ്റ : യാക്കോബായ സുറിയാനി സഭയിലെ പരിശുദ്ധനായ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് അഞ്ചു കുന്ന് കുണ്ടാല ദേവാലയത്തിൽ സ്ഥാപിക്കുന്നു.ജനുവരി 11ന് വൈകിട്ട് 4:30നാണ് ചടങ്ങ്. മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.വൈദിക ശ്രേഷ്ഠർ സഹകാർമികത്വം വഹിക്കും.ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.ജോസഫ് പള്ളിപ്പാട്ട്,ട്രസ്റ്റി ജോർജ്അമ്മിണിശ്ശേരി,സെക്രട്ടറി ജിതിൻ തോമ്പിക്കോട്ട്,കൺവീനർ ജോബേഴ്‌സ് അമ്മിണിശ്ശേരി അറിയിച്ചു.ഇതോടൊപ്പം തന്നെ ബാവയുടെ പേരിൽ നാമകരണം ചെയ്ത ദേവാലയത്തിൻ്റെ വിശുദ്ധ മൂറോൻ കൂദാശയും നടക്കും മലങ്കര യാക്കോബായ
കഞ്ചാവും മാഹി മദ്യവുമായി വയോധികൻ പിടിയിൽ
അമ്പലവയൽ : കഞ്ചാവും മാഹി മദ്യവുമായി വയോധികനെ എക്സൈസ് പിടികൂടി.അമ്പലവയൽ കളത്തു വയൽ പുത്തൻപുരയിൽ പി രാമചന്ദ്രൻ (73) ആണ് പിടിയിലായത്.ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴ് ലിറ്റർ മാഹി മദ്യവും 304 ഗ്രാം ഉണങ്ങിയ കഞ്ചാവും പിടിച്ചെടുത്തു.വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ് ബിജുമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.ജില്ലാ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ രമേശിന്റെ നേതൃത്വത്തിൽ പി ഒ സി.ഡി സാബു,സി.ഇ.ഒ മാരായ
നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: നഗരത്തെ ആവേശത്തിലാക്കി പ്രൊമോ റൺ
കൊച്ചി : നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു.രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും വൈസ് പ്രസിഡന്റുമായ ജോസ്‌മോൻ പി.ഡേവിഡ്,ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ റെയ്സ് ഡയറക്ടർ ഒളിമ്പ്യൻ ആനന്ദ് മെനസിസ്,ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ,ഓറഞ്ച് റണ്ണേഴ്സ് ക്ലബ് പ്രസിഡന്റ് കൃഷ്ണപ്രസാദ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഓറഞ്ച് റണ്ണേഴ്സ് ക്ലബിൻ്റെ സഹകരണത്തോടെ നടന്ന പ്രൊമോ റണ്ണിൽ കേരളത്തിലെ പ്രമുഖ റണ്ണിങ്
സിന്ധു ചെന്നലോടിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു
മാനന്തവാടി : പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കവി സിന്ധു ചെന്നലോടിന്റെ മനുഷ്യൻ ഭൂമി വീട് പ്രകൃതി പി.ഒ എന്ന കവിത സമാഹാരം മാനന്തവാടി ഗവൺമെൻറ് യുപി സ്കൂളിൽ വച്ച് പ്രകാശനം ചെയ്തു.ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകളും സിന്ധു രചിച്ച പുസ്തകത്തിൽ കയ്യൊപ്പ് ചാർത്തി ആ പുസ്തകം കവിക്ക് കൈമാറി കൊണ്ടായിരുന്നു പ്രകാശന കർമ്മം നടന്നത്.എഴുത്തുകാരി ഷാഹിന ടീച്ചർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി കെ സത്താർ,ജില്ലാ പ്രസിഡണ്ട് മുസ്തഫ ദ്വാരക,അനീസ് മാനന്തവാടി തുടങ്ങിയവർ ചേർന്ന്
നവലോക സൃഷ്ടിക്കായി ലെൻസ്ഫെഡ് മുന്നിട്ടിറങ്ങണം മന്ത്രി:ഒ.ആർ.കേളു
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി.ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം നടത്തി ജില്ലാ സെക്രട്ടറി രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു തുടർന്ന് പട്ടിക ജാതീ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു സമ്മേളനം ഉദ്ഘാടനം ചെയ്തു. കൺസ്ട്രക്ഷൻ മേഖലയിൽ വയനാടിനു വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും,ഹൈറിസ്ക്ക് ബിൽഡിങ്ങിന് പ്രാധാന്യം കൊടുക്കണമെന്നും പഞ്ചായത്ത് മുനിസിപ്പാലിറ്റി എന്നീ തരം തിരിച്ചുള്ള
തരിയോട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരടക്കം മൂന്ന് പേർ കോൺഗ്രസിൽ ചേർന്നു
തരിയോട് : തരിയോട് ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മിന് തിരിച്ചടി നൽകിക്കൊണ്ട് പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. സി.പി.എം പത്താം മൈൽ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ നോയൽ റോജർ ജോസ്,സിങ്കോണ ബ്രാഞ്ച് സെക്രട്ടറി അഗസ്റ്റിൻ തെക്കിലക്കാട്ട്,എ.ഐ.വൈ.എഫ് അംഗം എം.ആർ.വൈശാഖ് എന്നിവരാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.പാർട്ടിയിൽ നിന്നുണ്ടായ മോശം അനുഭവങ്ങളും അഭിപ്രായ ഭിന്നതകളുമാണ് തങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഇവർ പറഞ്ഞു.കൽപ്പറ്റ എം.എൽ.എ ടി.സിദ്ദിഖ്, ഡി.സി.സി പ്രസിഡന്റ് ടി.ജെ.ഐസക് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ
നവകേരളം സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം: സുൽത്താൻ ബത്തേരിയിൽ ഗൃഹ സന്ദർശനത്തിന് തുടക്കമായി
സുൽത്താൻ ബത്തേരി : നവകേരളം സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ ഗൃഹ സന്ദർശനങ്ങൾക്ക് തുടക്കമായി.നെന്മേനി പഞ്ചായത്തിലെ 17 വാർഡ് മാടക്കരയിൽ റിട്ട. എ.ഡി.എം എൻ.ടി മാത്യുവിന്റെ വീട്ടിൽ നിന്നും വളണ്ടിയർമാർ അഭിപ്രായങ്ങൾ ശേഖരിച്ചാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സുൽത്താൻ ബത്തേരി തഹസിൽദാർ എം.എസ് ശിവദാസൻ, നിയോജക മണ്ഡലം ചാർജ്ജ് ഓഫീസർ സി.ആർ ശ്രീനിവാസൻ,നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളായ എ.എൻ ഗീത,എൻ.ടി ജോൺ, നവകേരളം കർമ്മസേന അംഗങ്ങളായ
എസ് ദേവ്നക്ക് മൂന്നിനങ്ങളിൽ എ.ഗ്രേഡ്
കൽപ്പറ്റ : പാലക്കാട് വെച്ച് നടന്ന സംസ്ഥാന വിദ്യാനികേതൻ സ്‌കൂൾ കലോത്സവത്തിൽ ഭരതനാട്യം,നാടോടിനൃത്തം,ഹിന്ദി പദ്യം എന്നിവയ്ക്ക് എ.ഗ്രേഡ് നേടിയ ദേവ്ന എസ് ചെറുകര ശ്രീശങ്കര വിദ്യാനികേതൻ 6 ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കല്പറ്റ നവരസ ഡാൻസ് സ്കൂളിലെ രേണുകാ സലാമാണ് നൃത്താധ്യപിക.
പടിഞ്ഞാറത്തറ ഉമ്മുൽ ഖുറാ അക്കാദമിയിൽ ഹിഫ്‌ള് സനദ് ദാനവും അജ്മീർ നേർച്ചയും സമാപിച്ചു
പടിഞ്ഞാറത്തറ : ഉമ്മുൽ ഖുറാ അക്കാദമിയുടെ കീഴിൽ ഖുർആൻ മനഃപാഠമാക്കിയ 14 വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും അജ്മീർ നേർച്ചയും പ്രൗഢമായ ചടങ്ങുകളോടെ സമാപിച്ചു. സനദ് ദാന പ്രഭാഷണവും സർട്ടിഫിക്കറ്റ് വിതരണവും പി.എം.എസ്.തങ്ങൾ തൃശൂർ നിർവ്വഹിച്ചു. മമ്മൂട്ടി മദനി അധ്യക്ഷത വഹിച്ചു ചടങ്ങ് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മത-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.അബ്ദുൽ ഖാദർ തങ്ങൾ മലപ്പുറം, ഇബ്രാഹിം ഫൈസി പന്തിപ്പൊയിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.അക്കാദമി സെക്രട്ടറി മജീദ് സഖാഫി സ്വാഗതവും മജീദ് തൃശൂർ നന്ദിയും പറഞ്ഞു.അജ്മീർ
ചുരത്തിലെ ഗതാഗത കുരുക്ക് അടിയന്തിര പരിഹാരം കാണണം – എസ്ഡിപിഐ
കൽപ്പറ്റ : വയനാട് ചുരത്തിൽ നിത്യേനയെന്നോണം അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.മണിക്കൂറുകളോളം നീളുന്ന ഗതാഗത തടസ്സം കാരണം യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.വയനാട് ജില്ലയിലേക്കുള്ള പ്രധാന പാതയെന്ന നിലയിൽ,അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും യഥാസമയം ആശുപത്രികളിൽ എത്താനാവാതെ വഴിയിൽ കുടുങ്ങുന്നത് അതീവ ഗൗരവതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ചുരത്തിൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി ആവശ്യത്തിന് പോലീസിനെയോ ചുരം സംരക്ഷണ
പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര ഉത്സവം താലപ്പൊലി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പുൽപ്പള്ളി ടൗണിൽ ഗതാഗത നിയന്ത്രണം
നിയന്ത്രണം 04.01.2026 ഞായറാഴ്ച വൈകിട്ട് 5.00 മണി മുതൽ ഗതാഗത നിയന്ത്രണങ്ങൾ 1. ബത്തേരി ഭാഗത്തുനിന്നും പുൽപ്പള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും പുൽപ്പള്ളി ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും ഷെഡ് വഴി പോകേണ്ടതാണ് 2. പെരിക്കല്ലൂർ മുള്ളൻകൊല്ലി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ താന്നിതെരുവ് വഴി പോകേണ്ടതാണ് 3. മാനന്തവാടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വടാനകവല വഴി പോവേണ്ടതാണ് 4. അന്നേദിവസം വൈകിട്ട് 4 മണി മുതൽ ടൗണിൻ്റെ ഇരു ഭാഗങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല
പിതാവിന്റെ വേർപാടിന് പിന്നാലെ വിപിനും യാത്രയായി:അവയവങ്ങൾ ദാനം ചെയ്യാനൊരുങ്ങി ബന്ധുക്കൾ
കൽപ്പറ്റ : പിതാവിന്റെ വേർപാടിന് പിന്നാലെ വിപിനും യാത്രയായി:അവയവങ്ങൾ ദാനം ചെയ്യാനൊരുങ്ങി ബന്ധുക്കൾ.പുത്തൂർ വയൽ വിപിൻ എൻ ജെ (നെല്ലിക്കുന്നേൽ) നിര്യാതനായി (41) കൽപ്പറ്റ വൈറ്റ് ഹൗസ് ട്രേഡേഴ്സ് ഉടമയാണ്.പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു.മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള നടപടിക്രമങ്ങളിലാണ് ബന്ധുക്കൾ.പിതാവ് കൽപ്പറ്റയിലെ വ്യാപാരി ജോയി രണ്ട് മാസം മുമ്പാണ് മരിച്ചത്.വീണയാണ് വിപിന്റെ ഭാര്യ (വലിയതടത്തിൽ കുടുംബാംഗം) മക്കൾ:നിധാൻ,നിധാനിയ,നിധിയ.പിതാവ് പരേതനായ ജോയ് എൻ ഡി,മാതാവ് ആനിസ് മലാന.സഹോദരങ്ങൾ:നവീൻ(ഭാര്യ നവ്യ),വിനീത (ഭർത്താവ് സലു)
നായ കുറുകെ ചാടിയപ്പോൾ വെട്ടിച്ചു : ഓട്ടോ മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പടെ ആറ് പേർക്ക് പരിക്ക്
കൽപ്പറ്റ : നായ കുറുകെ ചാടിയപ്പോൾ വെട്ടിച്ചു. ഓട്ടോ മറിഞ്ഞ് രണ്ട് വയസ്സുകാരനും നാല് വയസ്സുകാരനും ഉൾപ്പടെ ആറ് പേർക്ക് പരിക്കേറ്റു. മീനങ്ങാടി ചെണ്ടക്കുനിക്ക് സമീപം ഇന്ന് വൈകുന്നേരമാണ് അപകടം.വാരാമ്പറ്റ കൊടുവേരി ഹാരീസ് (36),ഉമ്മുകുത്സു (31),സഖിയ ( 25),രണ്ട് വയസ്സുകാരൻ അബ്ദുൾ ഫത്താഹ് എന്നിവർക്കും തരുവണ പന്നോക്കാരൻ ഇബ്രാഹിം (39),നാലു വയസ്സുകാരൻ മുഹമ്മദ് ഫാദി എന്നിവർക്കുമാണ് പരിക്കേറ്റത്.ഇവരെ കൽപ്പറ്റയിലെ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂഴിത്തോട് – പടിഞ്ഞാറത്തറ ജനകീയ കർമ്മ സമിതി ജനപ്രതിനിധികൾക്ക് സ്വീകരണവും , സമരപ്രഖ്യാപനവും ജനുവരി : 4 ന്
പടിഞ്ഞാറത്തറ : പൂഴിത്തോട് -bപടിഞ്ഞാറത്തറ ജനകീയ കർമ്മ സമിതിയുടെ നേത്യത്വത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും നാലാം വർഷത്തേക്കുള്ള സമരപ്രഖ്യാപനവും ജനുവരി 4 വൈകുന്നേരം 4 മണിക്ക് പടിഞ്ഞാറത്തറ ബസ് സ്റ്റാന്റ് പരിസരത്തുള്ള സമര പന്തലിൽ നടക്കും. പൊതു സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയി ഉദ്ഘാടനം ചെയ്യും.പാതയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 2 നോഡൽ ഓഫീസർമാരേ നിശ്ചയിച്ചെങ്കിലും,ഇവർ ഇതുവരെ ഔധ്യോകികമായി പാത സന്ദർശിക്കുകയോ.കർമ്മ സമിതിയെ കേൾക്കുകയോ
കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര:ജനുവരി അഞ്ചിന് കൽപ്പറ്റയിൽ
കൽപറ്റ : കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയത്രക്ക് ജനു.5 ന് തിങ്കളാഴ്ച കൽപ്പറ്റയിൽ സ്വീകരണം നൽകും.കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് യാത്ര നായകൻ.സയ്യിദ് ഇബ്രാഹിം ഖലീൽബുഖാരി,പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ ഉപനായകരാണ്.മനുഷ്യർകൊപ്പം എന്നതാണ് ഇത്തവണ കേരള യാത്ര ഉയർത്തിപ്പിടിക്കുന്ന സന്ദേശം.യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്.തിങ്കളാഴ്ച രാവിലെ 9മണിക്ക് ലക്കിടിയിൽ കേരളായാത്രാ സംഘത്തെ ജില്ലയിലെ സുന്നീനേതാക്കളും സെൻ്റിനറി ഗാർഡും
വയനാട് അരിവയൽ നമ്പീശൻകവലയിൽ വളർത്തു പട്ടിയെ വന്യമൃഗം പാതിഭക്ഷിച്ച നിലയിൽ
അരിവയൽ : കല്ലെകുളങ്ങര വീട്ടിൽ ഷൈൻ്റെ വീട്ടിലെ പട്ടിയെയാണ് കൊന്നത്.പുലിയാണെന്ന് പ്രാഥമിക നിഗമനം വനം വകുപ്പ്ഉദ്യോഗസ്ഥർ പരിശോധന നടത്തി.പ്രദേശത്തു ക്യാമറ സ്ഥാപിച്ചു.പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ നിർദേശം.ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്ന പ്രദേശമാണ് ഇവിടം.തൊട്ടടുത്തുള്ള ചൂരിമല ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കടുവ അടക്കം വന്യ മൃഗങ്ങളുടെ ശല്യം പതിവായിരുന്നു.
