കൽപ്പറ്റ : മുണ്ടക്കെ ചൂരൽ മല ദുരന്തത്തെ അതി തീവ്ര ദുരന്തങ്ങളുടെ ഗണത്തിൽ പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെ നിരാകരിച്ച കേന്ദ്രസർക്കാർ നടപടി അപലപനീയമാണെന്നും ഇത് ദുരന്തബാധിതരോടുള്ള അവഹേളനമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ദുരന്തത്തിനെ കുറിച്ച് പഠനം നടത്താൻ രണ്ട് സമിതികളെ കേന്ദ്രസർക്കാർ നിയോഗിക്കുകയും രണ്ട് സമിതികൾക്ക് മുമ്പിലും കൃത്യമായി അതിതീവ്ര ദുരന്തത്തിന്റെ ഗണത്തിൽ പെടുത്തണം എന്നുള്ള ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി സന്ദർശനം നടത്തിയ സമയത്തും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തര
Category: Wayanad
കാലിഗ്രഫി ക്യാമ്പ് `അക്ഷരവര’ വയനാട്ടിൽ
കൽപ്പറ്റ : വയനാട് ജില്ലയിൽ ഇതാദ്യമായി കാലിഗ്രഫി ക്യാമ്പ് സംഘടിപ്പിക്കുന്നു. വിമൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെയും ഉറവിന്റെയും സഹകരണത്തോടെ `സ്‌കൂൾ ഓഫ് സസ്‌റ്റൈനബിലിറ്റി’ എന്ന സംഘടനയാണ് `അക്ഷര വര’ എന്ന പേരിൽ കാലിഗ്രഫി ക്യാമ്പ് സംഘടിപ്പിക്കുന്നത്. തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവ് റിസോർട്ടിൽ നവംബർ 17 ഞായറാഴ്ച നടക്കുന്ന ക്യാമ്പിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ അവസരമുണ്ട്. വയനാടിന്റെ തനതു സംസ്കാരത്തെയും പാരമ്പര്യത്തെയും തനത് രുചികളെയും പരിചയപ്പെടുത്തുന്ന ക്യാമ്പിന് ബെംഗളൂരുവിൽ നിന്നുള്ള പ്രസിദ്ധ കാലിഗ്രഫി വിദഗ്ധൻ ഹരികുമാർ നേതൃത്വം
സൈക്കിൾ മരത്തോൺ സംഘടിപ്പിച്ചു
കൽപ്പറ്റ : ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ജെസിഐ കൽപ്പറ്റ, ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്, വയനാട് ബൈക്കേഴ്‌സ് ക്ലബ് എന്നിവയുമായി സഹകരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി സൈക്കിൾ മാരത്തോൺ സംഘടിപ്പിച്ചു. അമേത്തി എംപി ശ്രീ കിശോരി ലാൽ ശർമ്മ ഫ്ലാഗ്ഗ് ഓഫ് ചെയ്ത പരിപാടിയിൽ ജെസിഐ കൽപ്പറ്റ ചാപ്റ്റർ പ്രസിഡന്റ് ശിഖ നിധിൻ, സെക്രട്ടറി സംഗീത, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡിജിഎം ഡോ. ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വോളന്റിയർ ലീഡ് മുഹമ്മദ് ബഷീർ, വയനാട് ബൈക്കേഴ്‌സ് ക്ലബ്
വോട്ട് രേഖപ്പെടുത്തി പ്രമുഖർ: പോളിംഗ് ശതമാനം ഉയരുന്നു
കൽപ്പറ്റ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് പാർലമെന്റ് മണ്ഡലത്തിൽ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. സിനിമാ നടൻ അബു സലീം കൽപറ്റ ജി.എൽ.പി. സ്കൂളിൽ വോട്ട് ചെയ്തു. *പോളിങ്@വയനാട്* *ഇൻഫർമേഷൻ ഓഫീസ് – വയനാട് സമയം 9.43 AMആകെ പോളിങ് – 13.73%പുരുഷന്മാർ- 14.66സ്ത്രീകൾ – 12. 79ട്രാൻസ് ജെൻഡർ o%മാനന്തവാടി 13 . 05M- 14.33 F – 11.81സുൽത്താൻ ബത്തേരി 12. 66 M-14.20 F- 11.27കൽപ്പറ്റ-13. 81M-15.07 F-12.62TG – 0തിരുവമ്പാടി.14. 36Tg. 0M-
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് പാർലമെന്റ് മണ്ഡലത്തിൽ 8.45 വരെയുളള പോളിംഗ് ശതമാനം
മാനന്തവാടി 6.69 ബത്തേരി 6.59 കൽപ്പറ്റ 7.04 തിരുവമ്പാടി 7 .51 ഏറനാട് 7.55 നിലമ്പൂർ 6.78 വണ്ടൂർ 6.83 ശതമാനമാണ് പോളിംഗ്.
മുസ്ലിം ലീഗിനെ അപമാനിച്ച പ്രിയങ്ക ഗാന്ധി മാപ്പ് പറയണം എൻസിപി(എസ്) ജില്ലാ കമ്മിറ്റി
കൽപ്പറ്റ : അഹോരാത്രം കഷ്ടപ്പെട്ട് തരുവണയിൽ പ്രിയങ്ക ഗാന്ധിയുടെ സ്വീകരണ പരിപാടി സംഘടിപ്പിക്കുകയും മതേതര പാർട്ടിയായ മുസ്ലിം ലീഗിന്റെ അ ണികൾ വളരെ ആവേശത്തോടുകൂടി സ്വീകരണം ഒരുക്കി അവരെ കേൾക്കുവാനും സ്റ്റേജിൽ സ്വീകരിക്കുവാനും വേണ്ടി തടിച്ചുകുടുകയും ചെയ്തപ്പോൾ പച്ചക്കൊടി കണ്ടതിന്റെ പേരിൽ ഉത്തരേന്ത്യൻ മാധ്യമങ്ങളെ പേടിച്ച് സ്റ്റേജിൽ പോലും കയറാതെ ലീഗ് നേതാക്കളെയും അണികളെയും അപമാനിച്ച ലീഗിന്റെ പാർട്ടി പതാകയെ അവമതിച്ച ശ്രീമതി പ്രിയങ്ക ഗാന്ധി മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തോടും അണികളോടും മാപ്പ് പറയണമെന്ന് എൻസിപി(എസ്)
ആരവം സീസൺ 4 സ്വാഗത സംഘം രൂപീകരിച്ചു
വെള്ളമുണ്ട : വെള്ളമുണ്ടയിൽ നടക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ആരവം സീസൺ 4 ൻ്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. സാമൂഹ്യ , രാഷ്ട്രീയ , കായിക മേഖലയിലെ നിരവധിപേർ പങ്കെടുത്തു. വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുധീ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുജീബ് എം ചെയർമാനും , ഹാരിസ് എം ജനറൽ കൺവീനറും , സാലിം ടി ട്രഷററുമായ സംഘാടക
ഉപതെരഞ്ഞെടുപ്പ്; മാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധ വേണം
കൽപ്പറ്റ : ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനോടൊപ്പം മാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധ നല്‍കി ഹരിതതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ജില്ല. ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്പാദിപ്പിക്കന്ന മാലിന്യങ്ങളുടെ അളവ് കുറച്ച് പ്രകൃതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിച്ച് ഹരിത തെരഞ്ഞെടുപ്പ് നടപ്പാക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് കാലയളവിലെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് ശ്രദ്ധ നല്‍കണമെന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ എസ്.ഹര്‍ഷന്‍ അറിയിച്ചു. പ്രചാരണ സാമഗ്രികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പടെ 500 ടണ്ണില്‍ കൂടുതല്‍ മാലിന്യങ്ങളാണ് സംസ്ഥാനത്താകെ പ്രതീക്ഷിക്കുന്നത്. മാലിന്യങ്ങളുടെ അളവ് കാര്യക്ഷമമായ കുറച്ച് അവശേഷിക്കുന്ന മാലിന്യങ്ങളുടെ ശാസ്ത്രീയ
പോളിങ് ബുത്തുകള്‍ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
കൽപ്പറ്റ : പോളിങ് ബൂത്തുകള്‍ ഒരുക്കുമ്പോള്‍ ഹരിത പെരുമാറ്റചട്ടം പാലിക്കണം. കുടിവെള്ള ഡിസ്പെന്‍സറുകള്‍, സ്റ്റീല്‍/കുപ്പി ഗ്ലാസുകള്‍ എന്നിവ ഒരുക്കണം. മാലിന്യം തരം തിരിച്ച് നിക്ഷേപിക്കാന്‍ പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കണം. മാലിന്യം നീക്കം ചെയ്യാന്‍ ഹരിത കര്‍മ സേനയുമായി കരാറില്‍ ഏര്‍പ്പെടണം. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം പ്ലാസ്റ്റിക് കണ്ടയിനര്‍, സഞ്ചികള്‍ എന്നിവയില്‍ വിതരണം ചെയ്യരുത്. ബൂത്തുകളില്‍ ഭക്ഷണം കഴിക്കാന്‍ ഡിസ്പോസിബള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവ ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍, ബൂത്തുകള്‍ക്ക് മുന്നിലെ കൗണ്ടറുകള്‍ ഒരുക്കുമ്പോള്‍ ഹരിതചട്ടം പാലിക്കണം.
ഹരിതചട്ടം ലംഘിച്ചാല്‍ പിഴ
കൽപ്പറ്റ : തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം ലംഘിച്ചാല്‍ 10,000 രൂപ മുതല്‍ പിഴ ചുമത്തുമെന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.ഹര്‍ഷന്‍ പറഞ്ഞു. ഹരിതചട്ട ലംഘനം നിരീക്ഷിക്കാന്‍ ജില്ലാതലത്തില്‍ മൂന്ന് പേര്‍ അടങ്ങുന്ന ഒരു ടീമിനെയും തദ്ദേശ സ്ഥാപന പരിധിയില്‍ നോല് പേര്‍ അടങ്ങുന്ന 26 ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാന കായികമേള അമന്യക്ക് സ്വര്‍ണ്ണം
കൽപ്പറ്റ : സംസ്ഥാന കായിക മേളയില്‍ കല്‍പ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അമന്യ മണിക്ക് സ്വര്‍ണ്ണം. സബ് ജൂനിയര്‍ വിഭാഗം ഹൈ ജമ്പിലാണ് താരം മെഡല്‍ കരസ്ഥമാക്കിയത്.
അണ്ടര്‍ 17 ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്
പടിഞ്ഞാറത്തറ : ജില്ലാ ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ അണ്ടര്‍ 17 ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടില്‍ നവംബര്‍ 16 ന് നടക്കുന്ന ചാമ്പ്യന്‍ഷിപ്പിലേക്ക് 13 വരെ രജിസ്റ്റര്‍ ചെയ്യാമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. സംസ്ഥാന സീനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ പുരുഷ/വനിതാ ടീമിലേക്കുള്ള കളിക്കാരുടെ ഓപ്പണ്‍ സെലക്ഷന്‍ നടക്കും. ഫോണ്‍ – 7907938754, 9496209688.
ദേശീയ മന്ത്‌രോഗ വിരുദ്ധദിനം ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
മാനന്തവാടി : ദേശീയ മന്ത് രോഗ വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി സെന്റ് ജോസഫ് ടി.ടി.ഐയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കണിയാരം ടീച്ചേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ക്ലാസ്സ് ജില്ലാ വെക്ടര്‍ കണ്ട്രോള്‍ യൂണിറ്റ് ബയോളജിസ്റ്റ് കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. പടച്ചിക്കുന്ന് ട്രൈബല്‍ ഹോസ്റ്റലില്‍ മന്ത്‌രോഗ രക്ത പരിശോധന ക്യാമ്പ് നടത്തി.് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സനോജ് കുമാര്‍, ഫൈലേറിയ അസിസ്റ്റന്റ്മാരായ വിജേഷ് കുമാര്‍ ചെമ്മേരി, ജി.ജെ മണികണ്ഠന്‍, ഫീല്‍ഡ് വര്‍ക്കര്‍ പി. സുബൈദ എന്നിവര്‍ സംസാരിച്ചു.
ചൂരല്‍മല- മുണ്ടക്കൈ പ്രദേശത്തെ വോട്ടര്‍മാര്‍ക്ക് വാഹന സൗകര്യം
മേപ്പാടി : ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ദിവസം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് താത്ക്കാലികമായി പുനരസിപ്പിച്ചവര്‍ക്ക് സമ്മതിദാനം വിനിയോഗിക്കാന്‍ സൗജന്യ വാഹനം സൗകര്യം സജ്ജമാക്കുന്നു. മേപ്പാടി -ചൂരല്‍മല പ്രദേശങ്ങളില്‍ സജ്ജീകരിക്കുന്ന 167, 168, 169 ബൂത്തുകളിലേക്കാണ് ബസ് സൗകര്യം ക്രമീകരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ സഹകരണത്തോടെ നാല് റൂട്ടുകളിലായി 04 വയനാട് എച്ച് പി.സി – ഉപതെരഞ്ഞെടുപ്പ് 2024, ചൂരല്‍മല-മുണ്ടക്കൈ വോട്ട് വണ്ടി എന്ന പേരിലാണ് വാഹനം സര്‍വീസ് നടത്തുക. മുട്ടില്‍-തൃക്കൈപ്പറ്റ-മാണ്ടാട്-മൂപ്പൈനാട് -മേപ്പാടി വഴി ബൂത്തുകളിലേക്കും മീനങ്ങാടി-
ഉപതെരഞ്ഞെടുപ്പ്:വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കൽപ്പറ്റ : ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് പോളിങ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും (നവംബര്‍ 12, 13) തിയതികളില്‍ തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ -സ്വീകരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, സുല്‍ത്താന്‍ ബത്തേരി എച്ച്.എസ്. സകൂളിനും അവധിയായിരിക്കും.
ഉപതെരഞ്ഞെടുപ്പ്: വയനാട് ജില്ലയിൽ 13 ന് പൊതു അവധി
കൽപ്പറ്റ : വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13 ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയിൽ അന്ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണം. ഇത് കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭ, ചേലക്കര, മണ്ഡലങ്ങളിൽ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍-
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്;11 ബൂത്തുകളില്‍ മാറ്റം
കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മുമ്പ് നിശ്ചയിച്ച 11 പോളിങ്ങ് ബൂത്തുകളില്‍ റാഷണലൈസേഷന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ബൂത്ത് നമ്പര്‍, പഴയ ബൂത്തുകള്‍, പുതുക്കി നിശ്ചയിച്ച ബൂത്തുകള്‍ എന്നിവ യഥാക്രമം.44, ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാട്ടിക്കുളം ( പടിഞ്ഞാറ് ഭാഗം), ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാട്ടിക്കുളം (പുതിയ കെട്ടിടം).214, ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചീരാല്‍ (ഇടത് ഭാഗം), ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചീരാല്‍ ( വലത് ഭാഗം
പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത സംഭവം: റെവന്യൂമന്ത്രി രാജിവെക്കണം; കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യണമെന്നും അഡ്വ:ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ : ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെവന്യൂമന്ത്രി രാജിവെക്കണമെന്നും കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യണമെന്നും അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ആവശ്യപ്പെട്ടു. ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെ നിയമിക്കാതെ, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാത്ത സര്‍ക്കാരാണ് ഒന്നാംപ്രതി. ജില്ലാഭരണകൂടമാണ് ഇതിലെ രണ്ടാം പ്രതി. സംയുക്ത നിയമസഭാ സമിതി ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കണം. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതും അരുത്താതുമായ കാര്യങ്ങളാണ് നടന്നിട്ടുള്ളത്. പ്രാഥമിക അന്വേഷണം നടത്തി
മുന്നറിയിപ്പില്ലാതെ ജനവാസ മേഖലകൾ ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തുന്നു: പ്രിയങ്ക ഗാന്ധി
നായ്ക്കട്ടി : മുന്നറിയിപ്പില്ലാതെ ജനവാസ മേഖലകൾ ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തുകയാണെന്ന് വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ നായ്ക്കട്ടിയിൽ നടന്ന കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ആദിവാസികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ഇന്ദിരാഗാന്ധി ഒരുപാട് കാര്യങ്ങൾ ചെയ്തു. യു.പി.എ സർക്കാർ വനാവകാശ സംരക്ഷണ നിയമവും വിദ്യാഭ്യാസ അവകാശനിയമവും തൊഴിലുറപ്പ് നിയമവും കൊണ്ടുവന്നു. ഈ അവകാശങ്ങളാണ് ബി.ജെ.പി ഇന്ന് അട്ടിമറിയിച്ചു കൊണ്ടിരിക്കുന്നത്. ആദിവാസികളുടെ ഭൂമി കോർപ്പറേറ്റുകൾക്ക് പതിച്ചു നൽകുന്നു.
പള്ളിക്കുന്ന് ലൂർദ് മാതാ പള്ളി സന്ദർശിച്ച് പ്രിയങ്ക ഗാന്ധി:പള്ളിയിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രാർഥന നടത്തി
കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ലൂർദ് മാതാ പള്ളി സന്ദർശിച്ചു. കമ്പളക്കാട് നൽകിയ സ്വീകരണത്തിന് ശേഷം നായ്ക്കട്ടിയിലെ കോർണർ യോഗത്തിൽ പങ്കെടുക്കാൻ പോകവേയാണ് പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ലൂർദ് മാതാ പള്ളിയിലെത്തിയത്. പ്രിയങ്ക ഗാന്ധി എത്തിയപ്പോൾ പള്ളിയിൽ പ്രാർഥന നടക്കുകയായിരുന്നു. ഫാ. തോമസ് പനയ്ക്കൽ, പള്ളി വികാരി ഫാ. അലോഷ്യസ് എന്നിവരുടെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. തുടർന്ന് പ്രിയങ്ക വേണ്ടി പള്ളിയിൽ പ്രാർഥന നടന്നു. പള്ളിയിലൊരുക്കിയ ചായസൽക്കാരത്തിലും
ആനക്കുട്ടിയെ അമ്മയാനക്കരികിലെത്തിച്ചു
മാനന്തവാടി : വയനാട് വന്യജീവി സങ്കേതത്തിൽ തോൽപ്പെട്ടി തെറ്റ്റോഡ് ഭാഗത്ത് കൂട്ടം തെറ്റി ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടിയെ തിരികെ കാട്ടിലേക്ക് വിട്ടു. തോൽപ്പെട്ടി റെയിഞ്ചിന് പരിധിയിലെ തെറ്റ് റോഡ് ഭാഗത്ത് കൂട്ടംതെറ്റി ഒറ്റപ്പെട്ട നിലിയിൽ കാണപ്പെട്ട കാട്ടാനക്കുട്ടിയെ അമ്മയാനയെ കണ്ടെത്തി തിരികെ വനത്തിലേക്കയച്ചു. 08.11.2024 ന് രാവിലെ 7 മണിയോടെയാണ് മൂന്ന് മാസത്തോളം പ്രയം വരുന്ന ഒരു ആൺ ആനക്കുട്ടിയെ കൂട്ടംതെറ്റി ഒറ്റപ്പെട്ട നിലിയിൽ തെറ്റ് റോഡ് ഭഗത്ത് വച്ച് കാണപ്പെട്ടത്. കാട്ടാനക്കുട്ടിയെ തിരികെ വനത്തിലേക്ക്
നവ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രി; ജയിപ്പിച്ച് തരൂ, കേന്ദ്രമന്ത്രിയാക്കി തിരിച്ച് തരാം: സുരേഷ് ഗോപി
കൽപ്പറ്റ : വയനാട്ടിൽ നിന്നും നവ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രിയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയാവാൻ സാധ്യതയുള്ള വ്യക്തിയെ ആയിരിക്കണം വയനാട്ടിൽ നിന്നും വിജയിപ്പിക്കേണ്ടതെന്നും,നവ്യയെ ജയിപ്പിച്ചു വിട്ടാൽ കേന്ദ്ര മന്ത്രിയാക്കി തിരിച്ചു തരാമെന്നും സുരേഷ് ഗോപി പറഞ്ഞു. കൽപറ്റ- കമ്പളക്കാട് എൻഡിഎ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ‘ മത ജാതി രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറത്ത് പ്രജയാണ് ദൈവമെന്ന് കരുതുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ഇവിടെ വളർന്നുവരുന്നുണ്ട്. ആ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കണം.തൃശ്ശൂരിലെ തൻ്റെ വിജയത്തിനായി പ്രവർത്തിച്ചത് പാർട്ടി പ്രവർത്തകരും ഒപ്പം
ഉപതിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയുള്ള ജനവികാരം അടയാളപ്പെടുത്തു:ബെന്നി ബഹന്നാന്‍ എം.പി
മേപ്പാടി : വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൊള്ളരുതായ്മയ്കള്‍ക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അടയാളപ്പെടുത്തുന്നതായിരിക്കുമെന്ന് ബെന്നി ബഹന്നാന്‍ എം പി. പ്രിയങ്ക ഗാന്ധിയുടെ മേപ്പാടി പഞ്ചായത്തിലെ പൂത്തക്കൊല്ലി പ്രദേശത്തെ യു ഡി എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാടിനെ വഞ്ചിക്കുന്ന സമീപനമാണ് ഇരു സര്‍ക്കാരുകളും സ്വീകരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ പോലും വയനാടിനെ സഹായിക്കാന്‍ രണ്ടു സര്‍ക്കാരുകളും തയ്യാറായില്ല. മെഡിക്കല്‍ കോളേജ്,റെയില്‍വേ,തുരങ്കപാത എല്ലാം വയനാടന്‍ ജനതയ്ക്ക് വെറും സ്വപ്നങ്ങളായി അവശേഷിക്കുകയാണ്. പദ്ധതികള്‍ പ്രസ്താവനകളില്‍
വിഭാഗീയ ചിന്തകളും പ്രസ്താവനകളുമിറക്കി തെരഞ്ഞെടുപ്പുകളില്‍ ജയിക്കമെന്നത് സി പി എമ്മിന്റെ വ്യാമോഹം:പി കെ കുഞ്ഞാലിക്കുട്ടി
പടിഞ്ഞാറത്തറ : വിഭാഗീയ ചിന്തകളും പ്രസ്താവനകളുമിറക്കി തെരഞ്ഞെടുപ്പുകളില്‍ ജയിക്കമെന്നത് സി പി എമ്മിന്റെ വ്യാമോഹം മാത്രമാണെന്ന് അഖിലേന്ത്യ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പടിഞ്ഞാറത്തറ ടൗണില്‍ നടന്ന യു ഡി എഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം കാഫിര്‍ പ്രയോഗമുണ്ടാക്കി പരാജയപ്പെട്ടപ്പോള്‍, ഇപ്പോള്‍ നീലപെട്ടിയുടെ പേരിലാണ് വ്യാജപ്രചരണങ്ങള്‍ നടക്കുന്നത്. വ്യാജനിറക്കി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പെട്ടിയുംതൂക്കി പുറത്തുപോകേണ്ട സ്ഥിതിയാണ് ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു. മോദിസര്‍ക്കാരില്‍ നിന്നും മോചനം ലഭിക്കുന്നതിനുള്ള
രാത്രികാല യാത്രാനിരോധനം;കര്‍ണാടക സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യും:ഡി കെ ശിവകുമാര്‍
പടിഞ്ഞാറത്തറ : രാത്രികാല യാത്രാ നിരോധനത്തിന് പരിഹാരം കാണാന്‍ കര്‍ണാടക സര്‍ക്കാരിന് കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. പടിഞ്ഞാറത്തറ ടൗണില്‍ നടന്ന യു ഡി എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസം മുമ്പ് പ്രിയങ്കാഗാന്ധി ഫോണില്‍ വിളിച്ചിരുന്നുവെന്നും, രാത്രികാല യാത്രാനിരോധനത്തെ സംബന്ധിച്ച് സംസാരിക്കാന്‍ കര്‍ണാടകയില്‍ വരുമെന്ന് പറഞ്ഞിരുന്നതായും ശിവകുമാര്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന് രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് എന്തെല്ലാം ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്തു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ വന്ന്
വർഗീയതക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണം രമേശ് ചെന്നിത്തല
മീനങ്ങാടി : വർഗ്ഗീയതക്കെതിരെയുള്ള പോരാട്ടം ഏറ്റവും ശക്തിപ്പെടുത്തേണ്ട കാലത്താണ് നാമിപ്പോഴുള്ളത് ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . മീനങ്ങാടിയിൽ നവീകരിച്ച ഇന്ദിരാഭവൻ്റെയും രാജീവ് ഗാന്ധി സ്കിൽ ഡെവലപ്മെൻ്റ് സെൻ്ററിൻ്റെയും ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.BJP സർക്കാർ അധികാരവും ചില പത്രമാധ്യമങ്ങളെയും ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുമ്പോഴും ശക്തമായ പോരാട്ടം കൊണ്ട് മറുപടി നൽകിയ ഒരേയൊരു നേതാവാണ് രാഹുൽ ഗാന്ധിയെന്നും അനിവാര്യ സാഹചര്യത്തിൽ വയനാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്ന സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ സഹോദരിയെ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ട
ഭക്ഷ്യ കിറ്റുകൾ കൈനാട്ടിയിലെയും പാതിരിപ്പാലത്തെയും ഗോഡൗണുകള്‍ തുറന്നുകാണിക്കാന്‍ മന്ത്രിമാരെ വെല്ലുവിളിച്ച് ടി.സിദ്ദീഖ് എം.എൽ.എ
കല്‍പ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കുറ്റകൃത്യങ്ങളും ന്യായീകരിക്കാന്‍ റെവന്യൂ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്ന മന്ത്രിയായി കെ രാജന്‍ മാറിയെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ കുറ്റപ്പെടുത്തി. കണ്ണൂരില്‍ എ ഡി എം നവീന്‍ബാബു മരിച്ച സംഭവത്തിലെ പ്രതിയെ സംരക്ഷിക്കാന്‍ ജില്ലാകലക്ടര്‍ വ്യാജപ്രസ്താവന നല്‍കിയപ്പോഴും മിണ്ടാതിരുന്നയാളാണ് മന്ത്രി കെ രാജന്‍. ദുരന്തബാധിതര്‍ക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന്റെ ഉത്തരവാദിത്വം റെവന്യൂവകുപ്പിനും ജില്ലാഭരണകൂടത്തിനുമാണ്. ഇതില്‍ നിന്നും ജില്ലാകലക്ടര്‍ക്കും എ ഡി എമ്മിനും ഒരു കാരണവശാലും ഒഴിഞ്ഞുമാറാനാവില്ല. തെറ്റ്
കിറ്റ് വിതരണം പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കണമെന്ന് ടി. സി ദ്ദീഖ് എം.എൽ.എ
കൽപ്പറ്റ : സർക്കാർ ദുരന്തങ്ങളെ സൃഷ്ടിക്കുകയാണന്നും അത്തരത്തിൽ ഒരു ദുരന്തമാണ് ഇപ്പോഴത്തെ ദുരന്തമെന്ന് ടി. സിദ്ദീഖ്. പാവപ്പെട്ടവർക്ക് നൽകേണ്ട ഭക്ഷ്യ ധാന്യങൾ സർക്കാർ നശിപ്പിച്ചു. സംസ്ഥാന സർക്കാരിനും ജില്ലാഭരണകൂടത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും ഉത്തരവാദിത്വം ഉണ്ട്. ദുരന്ത ബാധിതർക്ക് സൗജന്യ വിതരണത്തിനായി ടൺ കണക്കിന് ഭക്ഷ്യ ധാന്യങ്ങൾ സൂക്ഷിച്ച മീനങ്ങാടി പാതിരിപ്പാലത്തെ ഗോഡൗൺ മന്ത്രിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കാൻ റവന്യൂ മന്ത്രിയെ വെല്ലു വിളിച്ച് ടി. സിദ്ദീഖ് എം എൽ.എ. മേപ്പാടി ഭക്ഷ്യധാന്യ കിറ്റ്
ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് & ടെക്നോളജിയുടെ ദ്വിദിന അവലോകനത്തിന് വേദിയായി ഡോ:മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി : കേന്ദ്ര സർക്കാർ സ്ഥാപനമായ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് & ടെക്നോളജിയുടെ കീഴിലുള്ള ഡി എസ് റ്റി നാഷണൽ എക്സ്പെർട്ട് അഡ്വൈസറി കമ്മിറ്റിയുടെ (NEAC) രണ്ട് ദിവസത്തെ ശാസ്ത്ര അവലോകനത്തിന് ആതിഥേയത്വം വഹിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. ഹരിത ഹൈഡ്രജനടക്കമുള്ള ഹരിത ഇന്ധനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ഏർപ്പെട്ട വിവിധ സർക്കാർ – സർക്കാറേതര സ്ഥാപനങ്ങൾ സമർപ്പിച്ച പ്രൊജക്റ്റ് റിപ്പോർട്ട് വിലയിരുത്തി മേൽ വിഷയത്തിൽ അവരുടെ ഭാവി പ്രവർത്തങ്ങൾകൂടി കണക്കിലെടുത്ത് ഗ്രാൻഡ് അനുവദിക്കുന്നതിനായി നടത്തിയ പ്രൊജക്റ്റ്
പ്രിയങ്ക ഞായറാഴ്ച വയനാട്ടില്‍
കല്‍പ്പറ്റ : വയനാട് പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഞായർ, തിങ്കൾ ദിവസങ്ങളിൽ വയനാട്ടില്‍ മൂന്നാംഘട്ട പ്രചാരണത്തിനെത്തും. ഞായറാഴ്ച രാവിലെ 12 മണിക്ക് ആരംഭിക്കുന്ന പ്രചാരണ പര്യടത്തില്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും പ്രിയങ്ക പ്രചാരണത്തിനെത്തും. 12 മണിക്ക് കാട്ടിക്കുളം, ഒരു മണിക്ക് എടവക പഞ്ചായത്തിലെ രണ്ടേനാല്‍, ഒന്നര മണിക്ക് തരുവണ, രണ്ട് മണിക്ക് കോട്ടത്തറ, രണ്ടരക്ക് കമ്പളക്കാട്, മൂന്ന് മണിക്ക് നായ്‌ക്കെട്ടി, മൂന്നരക്ക് ചീരാല്‍, നാല് മണിക്ക് ചുള്ളിയോട്, നാലരക്ക്