കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍-പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതിയായ കണ്ണൂര്‍ സ്വദേശി

കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍-പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതിയായ കണ്ണൂര്‍ സ്വദേശി

പനമരം : നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പനമരം പോലീസ് പിടികൂടി.കഴിഞ്ഞ രണ്ട് മാസമായി പനമരം പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയ കണ്ണൂര്‍, കൂത്താളി,അത്തായക്കുന്ന് സ്വദേശിയായ നവാസ് മന്‍സിലില്‍ മുജീബി(37)നെയാണ് 16.09.2025ന് ബത്തേരിയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.14.09.2025 ന് നടവയല്‍ ജുമാ മസ്ജിദില്‍ അതിക്രമിച്ചു കയറി ഉസ്താദിന്റെ റൂമിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി സിസിടിവിയുടെ അനുബന്ധ ഉപകരണങ്ങള്‍ നശിപ്പിക്കുകയും നേര്‍ച്ചപ്പെട്ടി പൊളിച്ച് 8000 രൂപ കവരുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.ജില്ലയ്ക്ക് അകത്തും പുറത്തുമായി മോഷണം,ആൾമാറാട്ടം,ദേഹോപദ്രവം തുടങ്ങി പത്തില്‍ കൂടുതല്‍ കേസുകളില്‍ ഇയാള്‍ പ്രതിയുമാണ്.നിരവധി സി.സി.ടി.വികള്‍ നിരീക്ഷിച്ചും മറ്റു ശാസ്ത്രീയമായ അന്വേഷണത്തിനുമൊടുവിലുമാണ് ഇയാളെ പോലീസ് വലയിലാക്കിയത്.പനമരം ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ പി.ജി രാംജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുൾ റഹീം,സിവിൽ പോലീസ് ഓഫീസർ ഇബ്രായിക്കുട്ടി തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *