വനപലകരെ ആക്രമിച്ചതിൽ കേസ്

പുൽപ്പള്ളി : ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരെ ആക്രമിച്ചതിലും ജീപ്പ് കേടുപാടുകൾ വരുത്തുകയും ചെയ്തതിൽ പുൽപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.പുൽപ്പള്ളി കുറിച്ചിപറ്റ ഭാഗത്ത് കാട്ടാന കൃഷിഭൂമിയിൽ ഇറങ്ങിയതിൽ വനത്തിലേക്ക് തിരികെ തുരത്താൻ പോയ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെ ഒരു സംഘം ആളുകൾ തടയുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. കാട്ടാനയെ വനത്തിലേക്ക് കയറ്റിയ വനപാലകർ തിരികെ പോയ ശേഷം വീണ്ടും കാട്ടാന ഇറങ്ങി എന്നു വ്യാജ വിവരം നൽകി തിരികെ എത്തിയ വനപാലകരെ ആക്രമിക്കുകയും വനം വകുപ്പ്

Read More

രാത്രി യാത്രാ നിരോധനം പിൻവലിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് : പ്രിയങ്ക ഗാന്ധി എം.പി.ക്ക് നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ നിവേദനം നൽകി

കൽപ്പറ്റ : കർണാടക സർക്കാർ മുത്തങ്ങ മൈസൂർ റൂട്ടിൽ ഏർപ്പെടുത്തിയ രാത്രിയാത്ര നിരോധനം പ്രദേശത്തെ ജനങ്ങളെയും, വിദ്യാർത്ഥികളെയും, തൊഴിലാളികളെയും പ്രത്യേകിച്ച് കർണാടകയിൽ കൃഷിചെയ്തു ജീവിക്കുന്ന പാട്ട കൃഷിക്കാരെയും വളരെയധികം ബുദ്ധിമുട്ടിലാക്കികൊണ്ടിരിക്കുകയാണന്നും വിഷയത്തിൽ ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഭരണഘടനാ ഉറപ്പുതരുന്ന മൗലികവകാശങ്ങളുടെ ഈ ലംഘനം വർഷങ്ങളായി തുടരുന്ന സാഹചര്യത്തിൽ ഇക്കാര്യം ഇന്ത്യൻ പാർലിമെന്റിൽ ഉന്നയിക്കുന്നതിനായി വന്യജീവി സങ്കേതത്തിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത ബദൽ നിർദേശങ്ങൾ അടങ്ങിയ നിവേദനമാണ് വയനാട് എം പി പ്രിയങ്ക ഗാന്ധിക്ക് കൈമാറിയത്. എൻ.എഫ്.പി.ഒ. ചെയർമാൻ ഫിലിപ്പ്

Read More

ബത്തേരിയിൽ മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു :സുൽത്താൻ

സുൽത്താൻബത്തേരി : ബത്തേരിയിൽ മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചുസുൽത്താൻ ബത്തേരി:സർവജന ഹൈസ്ക്കൂളിൽ 1980-ൽ പടിയിറങ്ങിപ്പോയ കുട്ടുകാരുടെ കൂട്ടായ്മയായ സർവജന SSLC@80 കൂട്ടുകാർ ഗ്രൂപ്പിലെ 60 വയസ് പൂർത്തിയായവരേയും 2025 ഡിസംബർ 31-ന് 60 വയസ് പൂർത്തിയാകുന്നവരേയും ചേർത്ത് മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു.ആദരം@60എന്ന പേരിൽ ബത്തേരി അധ്യാപക ഭവനിൽ നടന്ന സംഗമത്തിൽ സന്ദേശപ്രഭാഷണവും ആദരവ്ഫലക വിതരണവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നടത്തി.ബത്തേരി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്

Read More

വോളിബോൾ താരങ്ങളെ നേരിൽ കണ്ട് അഭിനന്ദിച്ച് : പ്രിയങ്ക ഗാന്ധി

കല്പറ്റ : മുപ്പത്തി എട്ടാമത് ദേശീയ ഗയിംസിൽ സ്വർണ്ണവും വെള്ളിയും നേടിയ പുരുഷ വനിതാ വോളിബോൾ ടീമിലെ വയനാട് സ്വദേശികളായ ജോൺ ജോസഫ്, ഐബിൻ ജോസ്, അശ്വതി രവീന്ദ്രൻ, ആര്യ സതീഷ് എന്നിവരെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എം.പി. ടി. സിദ്ദിഖ് എം. എൽ. എ., വോളിബോൾ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സലിം കല്ലൂർ എന്നിവരും സന്നിഹിതരായിരുന്നു.

Read More

മേപ്പാടി പുനരധിവാസം:ജോബ് ഓറിയന്റേഷൻ സംഘടിപ്പിച്ചു

കൽപ്പറ്റ : കുടുംബശ്രീ മിഷൻ വയനാട് ഡി ഡി യു ജി കെ വൈ ഡിപ്പാർട്ട്മെന്റും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച യുവജനങ്ങൾക്കായുള്ള ജോബ് ഓറിയന്റേഷൻ പ്രോഗ്രാം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി. മേപ്പാടി മുണ്ടക്കൈ- ചൂരൽമല പ്രദേശത്തുള്ള യുവജനങ്ങൾക്കായാണ് രണ്ടുദിവസത്തെ ഒറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചത്. യുവതലമുറയിൽ ആത്മവിശ്വാസം വർധിപ്പിക്കാനും മികച്ച കരിയർ

Read More

കേരള കോൺഗ്രസ് : ജേക്കബ്ബ് കർഷക യൂണിയൻ വയനാട് ജില്ലാ പ്രസിഡണ്ട്

വിളമ്പുകണ്ടം : മലങ്കര പിണക്കാട്ടുപറമ്പിൽ ബേബി (66) നിര്യാതനായി. സംസ്കാരം ഇന്ന് (ഞായർ ) വൈകുന്നേരം അഞ്ച് മണിക്ക് വിളമ്പുകണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ..ഭാര്യ: എൽസി, മക്കൾ: മെൽബിൻ , അരുൺ( യു.കെ.).കിരൺ , , മരുമക്കൾ.. ചിഞ്ചു ( യു.കെ) ഷെറിൻ.

Read More

സാമൂഹ്യ ശാക്തീകരണത്തിൽ പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തനത്തിന് നിർണായക പങ്ക് : റവ.ഡോ.ജോസഫ് മാർ തോമസ്

സുൽത്താൻ ബത്തേരി : മാറുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ സമൂഹവുമായി നിരന്തരം ആശയവിനിമയം നടത്തി ഉചിതമായ പദ്ധതികൾ നടപ്പാക്കുന്നതിൽ പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തനത്തിന് നിർണായക പങ്കാണുള്ളതെന്ന് ബത്തേരി ബിഷപ് റവ. ഡോ. ജോസഫ് മാർ തോമസ് പറഞ്ഞു. കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ ബത്തേരി ശ്രേയസിൽ ആരംഭിച്ച ദ്വിദിന സംസ്ഥാനതല നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ക്യാപ്സ് സംസ്ഥാന പ്രസിഡന്റ്‌ ഡോ. ചെറിയാൻ പി കുര്യന്റെ അധ്യക്ഷത വഹിച്ചു. വർക്കിംഗ്‌

Read More

വയനാട് ജില്ലയിലെ മുഴുവൻ ഹയർസെക്കണ്ടറി സ്കൂളുകളിലും പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന : ‘ഷുഗർ ബോർഡ് ‘ സ്ഥാപിക്കുമെന്ന് ലയൺസ് ഇൻ്റർനാഷണൽ

കൽപ്പറ്റ : പഞ്ചസാരയുടെ അമിത ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ പദ്ധതി ജില്ലാ ഭരണകൂടം, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുകയെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ജില്ലയിലെ 40 സ്കൂളുകളിലാണ് ബോർഡുകൾ സ്ഥാപിക്കുക. കുട്ടികൾക്കിടയിൽ പ്രമേഹരോഗം കൂടിവരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. മധുരപാനീയങ്ങളുടെ അമിതമായ ഉപയോഗം മൂലമാണ് പ്രധാനമായും കുട്ടികളിൽ പ്രമേഹരോഗം ഉണ്ടാവുന്നത്. അമിതമായ പഞ്ചസാര ഉപയോഗം പൊണ്ണത്തടി , ഹൃദയരോഗങ്ങൾ, ശാരീരിക മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകുന്നു. ഒരാൾക്ക് ദിവസം 25 ഗ്രാം പഞ്ചസാരയാണ് ഐസിഎംആർ

Read More

പാതിവിലക്ക് സ്കൂട്ടർ തട്ടിപ്പിൽ ഇടനിലക്കാരായ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്ന് : ഇന്റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ് വർക്കേഴ്സ്

കൽപ്പറ്റ : സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളുടെ മുഴുവൻ വിശ്വാസ്യതയും തകർന്നിരിക്കുകയാണ്. തൊഴിലുറപ്പ് പണിക്ക് പോകുന്ന പാവപെട്ട സ്ത്രീകൾ മുതൽ ഉദ്യോഗസ്ഥർ വരെ സീഡ് സൊസൈറ്റി നടത്തിയ തട്ടിപ്പിന് വിധേയരായിട്ടുണ്ടന്ന് ഇവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അക്ഷയ കേന്ദ്രങ്ങൾ 5000 രൂപ വരെ ഓരോ വ്യക്തിയിൽ നിന്നും കമ്മീഷൻ ഇനത്തിൽ കൈപ്പറ്റിയിട്ടാണ് തട്ടിപ്പിന് കൂട്ടുനിന്നത്. അക്ഷയ കേന്ദ്രങ്ങൾ സംസ്ഥാന സർക്കാരിന്റെ സംരംഭമാണ് എന്ന് പ്രചരിപ്പിച്ച് പല അക്ഷയ കേന്ദ്രങ്ങളും ജനങ്ങളെ കബളിപ്പിച്ച് വൻതുക കമ്മീഷൻ പറ്റുന്നതിന് വേണ്ടി പാതിവില

Read More

വയനാട്ടിൽ : പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ് രണ്ട് പോലീസുകാർക്ക് പരിക്ക്

മാനന്തവാടി : കണിയാരത്തിന് സമീപം പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു. മാനന്തവാടി സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈ എസ്പി ഓഫീസിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ജീപ്പ് ഡ്രൈവർ എ എസ് ഐ ബൈജു, സിവിൽ പോലീസ് ഓഫീസർ ലിപിൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. എതിരെ വന്ന മറ്റൊരു വാഹനത്തെ മറികടന്ന് തെറ്റായ ദിശയിൽ കടന്നു വന്ന കാറിനെ വെട്ടിച്ച് മാറ്റാനുള്ള ശ്രമിക്കുന്നനിടെയായിരുന്നു അപകടമെന്നാണ് വിവരം.

Read More

പ്രിയങ്ക ഗാന്ധി ഇന്നെത്തില്ല: നാളെ രാവിലെ കണ്ണൂരിൽ വിമാനമിറങ്ങും

കല്പറ്റ : നാളെ മുതൽ പത്ത് വരെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എ. ഐ. സി. സി. ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി എം. പി. ഇന്ന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇൻഡിഗോ വിമാനത്തിൽ എത്തില്ല. നാളെ രാവിലെ 9.30 ന് കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങി റോഡ്‌ . മാർഗ്ഗം മാനന്തവാടിക്ക് വരും .ശനിയാഴ്ച രാവിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ നിയോജകമണ്ഡലങ്ങളിലെ യു. ഡി. എഫ്. ബൂത്ത്‌ തല നേതൃസംഗമങ്ങളിൽ പങ്കെടുക്കും. വൈകിട്ടോടെ കണിയാംപറ്റ

Read More

“ഭിന്നശേഷി സാങ്കേതികത്വം”നിയമന പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം : കെ.എച്ച്.എസ്.ടി.യു

കൽപ്പറ്റ : ഭിന്നശേഷി സാങ്കേതികത്വത്തിൻ്റെ പേര് പറഞ്ഞ് നിരവധി അധ്യാപകരുടെ നിയമനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന നിയമന പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്ന് കെ.എച്ച്.എസ്.ടി.യു ജില്ലാ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. ഭിന്നശേഷി സാങ്കേതികത്വത്തെ സംബന്ധിച്ച് സർക്കാരിന് പോലും കൃത്യമായ ധാരണയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഭിന്നശേഷി വിഭാഗങ്ങൾക്ക് സീറ്റ് മാറ്റി വെച്ച ഇടങ്ങളിൽ പോലും മറ്റ് നിയമനങ്ങൾക്ക് അംഗീകാരം നൽകില്ല എന്ന നിലപാട് പ്രയാസകരമാണ്. ഹയർ സെക്കണ്ടറി അധ്യാപക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. അർഹമായ ഡി.എ ഉൾപ്പെടെയുള്ള ആനുകൂല്യം തടയുന്ന

Read More

റെക്കോര്‍ഡുകളില്‍ ഹാട്രിക്കടിച്ച് അഞ്ചുവയസ്സുകാരി : ആദിലക്ഷ്മി

കൽപ്പറ്റ : ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് കൂടി നേടിയതോടെ റെക്കോർഡുകളിൽ ഹാട്രിക്കടിച്ചിരിക്കുകയാണ് കൽപ്പറ്റ സ്വദേശിനിയായ അഞ്ചുവയസ്സുകാരി ആദിലക്ഷ്മി. കൽപ്പറ്റ  ഓണിവയലിലെ സനേഷ് – രഞ്ജിനി ദമ്പതികളുടെ മകളുമായ ആദിലക്ഷ്മി സനേഷാണ് ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്.25 രാജ്യങ്ങളുടെ പേരുകൾ എ മുതൽ ഇസഡ് വരെയുള്ള അക്ഷരമാല ക്രമത്തിൽ ദേശീയ മൃഗങ്ങൾക്കൊപ്പം 38 സെക്കൻഡിനുള്ളിൽ പറഞ്ഞാണ് ആദിലക്ഷ്മി അഭിമാന നേട്ടത്തിന് അർഹയായത്. കേരളത്തിലെ ജില്ലകളും, ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേരുകൾ പഠിച്ചെടുത്ത ആദിലക്ഷ്മിക്ക് പിതാവ് സനേഷ് വേൾഡ് മാപ്പ്

Read More

വി.ജെ.ജോഷിതക്ക് അഞ്ച് ലക്ഷം രൂപയും സ്വർണ്ണ പതക്കവും നൽകി : മനോരമ ആദരിച്ചു

കൽപ്പറ്റ : ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ഹോം ഗ്രൗണ്ടിൽ ഇന്ത്യൻ താരം വി.ജെ. ജോഷിതയെ ആദരിച്ചു മലയാള മനോരമ. വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമുയർത്തിയ അണ്ടർ 19 ലോകകപ്പ് നേട്ടത്തിനുശേഷം ആദ്യമായി നാട്ടിലെത്തിയ താരത്തിന് 5 ലക്ഷം രൂപയുടെ ചെക്കും സ്വർണപ്പതക്കവുമാണു മലയാള മനോരമ സമ്മാനിച്ചത്. നാട്ടുകാരും സ്പോർട്സ് പ്രേമികളും ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും ക്രിക്കറ്റ് അക്കാദമിയിലെ താരങ്ങളും കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിനു സാക്ഷികളായി. മിന്നു മണിക്കും സജ്ന സജീവനും പിന്നാലെ കൃഷ്ണഗിരി അക്കാദമിയിൽനിന്ന്

Read More

ഗാസ്ട്രോ കെയർ ക്യാമ്പുമായി : ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ സർജറിവിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗാസ്ട്രോ ക്ലിനിക്കിന്റെ ലോഗോ പ്രകാശനം മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. ഗാസ്ട്രോ സർജൻ ഡോ. ശിവപ്രസാദ് കെ വി യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രസ്തുത ഗാസ്ട്രോ ക്ലിനിക്കിൽ 2025 മാർച്ച്‌ 10 വരെ നീണ്ടു നിൽക്കുന്ന ഗാസ്ട്രോ ക്യാമ്പിൽ കുറഞ്ഞ പാക്കേജുകളോടെ ഹെർണിയ, കോളിസിസ്‌റ്റക്ടമി തുടങ്ങിയ രോഗങ്ങൾക്കുള്ള താക്കോൽദ്വാര ശസ്ത്രക്രിയകൾ കൂടാതെ രജിസ്‌റ്റർ ചെയ്യുന്നവർക്ക് ഉദര കരൾ രോഗ വിഭാഗം

Read More

അനന്തുകൃഷ്ണൻ പറ്റിച്ചത് മുണ്ടക്കൈ ദുരിത ബാധിതരെയും

വയനാട് : സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതരും കബളിപ്പിക്കപ്പെട്ടു. പകുതി വിലയിൽ സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും തട്ടി. പണമടച്ച നൂറുകണക്കിന് സ്ത്രീകൾക്ക് സ്കൂട്ടർ ലഭിച്ചില്ല. വയനാട് ജില്ലയിലാകെ നൂറുകണക്കിന് പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും തട്ടിപ്പിനിരായ യുവതി പറഞ്ഞു.തട്ടിപ്പിനെ തുടർന്ന് കോടികളുടെ ഭൂസ്വത്താണ് അനന്തു കൃഷ‌ണൻ വാങ്ങിക്കൂട്ടിയത്. ഇടുക്കിയിൽ അനന്തുവിൻ്റെ വീടിന് സമീപത്തും പാലായിലുമായിട്ടാണ് ഭൂമി വാങ്ങിയത്. എൻജിഒകൾ രൂപീകരിച്ച് ജനപ്രതിനിധികളെയടക്കം ഉൾപ്പെടുത്തി വിശ്വാസ്യത സൃഷ്‌ടിച്ച ശേഷമായിരുന്നു തട്ടിപ്പ്.എൻജിഒ കോൺഫെഡറേഷൻ്റെ പേരിൽ

Read More

കേരള ചിക്കൻ പദ്ധതി ഇനി വയനാട്ടിലും

കൽപറ്റ : സംശുദ്ധമായ ബ്രോയ്ലർ കോഴിയിറച്ചി മിതമായ നിരക്കിൽ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ കേരള ചിക്കൻ പദ്ധതി ഇനി വയനാട്ടിലും. ആയിരം കോഴികളെ വളർത്താൻ താൽപര്യവും പരിസര സാഹചര്യവുമുള്ള കുടുംബശ്രീ അയൽക്കൂട്ട കർഷകർക്കാണ് പദ്ധതി ഗുണഭോക്താക്കളാവാൻ സാധിക്കുക. കേരള ചിക്കൻ ഫാം,ഓട്ട്ലെറ്റ് എന്നിവ ആരംഭിക്കാൻ താൽപര്യമുള്ള കർഷകർക്കും, സി.ഡി.എസ് ചെയർപേഴ്സൺമാർക്കും, ഫാം ലൈവ് ലി ഹുഡ് ബിസിമാർക്കുമുള്ള ഓറിയൻ്റേഷൻ ക്ലാസ്സ്‌ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം

Read More

മേപ്പാടി പുനരധിവാസം; മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഫണ്ട് വിതരണം ചെയ്‌തു

കൽപ്പറ്റ : കുടുംബശ്രീ ജില്ലാ മിഷന്റെ എ.എച്ച് ഡിപ്പാർട്ട്മെൻ്റിൻ്റെ നേത്യ ത്വത്തിൽ മേപ്പാടി പുനരധിവാസത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച എഎച്ച് സിഇ എഫ് ഫണ്ട് വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. കുടും ബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷ നായിരുന്നു. മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കായാണ് 5 പേർക്ക് 160000 രൂപ ഫണ്ട്അനുവദിച്ചു നൽകിയത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മൈക്രോ പ്ലാനിൻ്റെ അടിസ്ഥാനത്തിലാണ് ഫണ്ട് നൽകിയത്.

Read More

വയനാട് പേര്യ വില്ലേജില്‍ പട്ടയം അനുവദിച്ച് 27 വര്‍ഷം കഴിഞ്ഞിട്ടും ഭൂമി ലഭിക്കാത്ത പട്ടികജാതി : വര്‍ഗ കുടുംബങ്ങള്‍ക്ക് ഹൈക്കോടതി ഉത്തരവ് പ്രതീക്ഷയായി

കല്‍പ്പറ്റ : തോല്‍പ്പെട്ടി നെടുന്തന ഉന്നതിയിലെ കാളന്റെ മകന്‍ എന്‍. ദിനേശന്‍ അഡ്വ.പി.കെ. ശാന്തമ്മ മുഖേന സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ജസ്റ്റിസ് ടി.ആര്‍. രവി പുറപ്പെടുവിച്ച ഉത്തരവാണ് പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി ലഭിക്കുന്നതിന് വഴി തുറന്നത്.ജില്ലാ കളക്ടര്‍, മാനന്തവാടി ഭൂരേഖ തഹസില്‍ദാര്‍, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, മാനന്തവാടി ട്രൈബല്‍ ഓഫീസര്‍, തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ദിനേശന്റെ ഹര്‍ജി. ഹരജിക്കാരന് പട്ടയം ലഭിച്ച 15 സെന്റ് ഭൂമി മൂന്നു ആഴ്ചയ്ക്കുള്ളില്‍ അളന്നുതിരിച്ച് നല്‍കണമെന്ന് ഹൈക്കോടതി ജില്ലാ

Read More

ആരോഗ്യം ആനന്ദം : കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന് വയനാട്ടിൽ തുടക്കമായി

കൽപ്പറ്റ : ആരോഗ്യ വകുപ്പിൻറെ ആഭിമുഖ്യത്തിൽ‘ആരോഗ്യം ആനന്ദം , അകറ്റാം അർബുദം’ എന്ന പ്രമേയവുമായി സംഘടിപ്പിക്കപ്പെടുന്ന കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി . നല്ലൂർ നാട് അംബേദ്കർ മെമ്മോറിയൽ ജില്ലാ കാൻസർ സെൻററിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവ്വഹിച്ചു. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി അദ്ധ്യക്ഷനായി. മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡിൻറെ ഉദ്ഘാടനവും ക്യാമ്പയിൻ പ്രിലോഞ്ച് പരിപാടികളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്

Read More

മാരിക (the path of wisdom)സ്കൂൾ വാർഷികം : സ്വാഗത സംഘം രൂപീകരിച്ചു

പിലാക്കാവ് : സെന്റ് ജോസഫ്സ് എൽ പി സ്കൂളിന്റെ അറുപത്തി എട്ടാമത് വാർഷികാഘോഷ പരിപാടികൾക്ക് വേണ്ടിയുള്ള സ്വാഗതസംഘം രൂപീകരിച്ചു. സ്കൂളിലെ ഗോത്ര വിദ്യാർത്ഥികൾ തയ്യാറാക്കുന്ന ഗോത്ര പുസ്തകം മാരിഗയുടെ പ്രകാശനവും ഗോത്ര ഫെസ്റ്റും നേഴ്സറി സ്കൂൾ കലോത്സവവും ഫെബ്രുവരി 17ന് സ്കൂളിൽ വച്ച് നടക്കും ബഹുമാനപ്പെട്ട പിന്നാക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഓ ആർ കേളു വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും ഫൈസൽ പഞ്ചാരകൊല്ലി ചെയർമാനായും നൗഷാദ് ടി കെ ജനറൽ കൺവീനറായും സനു വി

Read More

വികസന സെമിനാർ നടത്തി

പടിഞ്ഞാറത്തറ : ഗ്രാമപഞ്ചായത്ത് വികസന സെമിനാർ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.ഇ ഹാരീസിന് നൽകി പദ്ധതി രേഖാപ്രകാശനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ജോസ് പദ്ധതി വിശദീകരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗിരിജ കൃഷ്ണ യോഗത്തിന് സ്വാഗതം

Read More

സൺഡേ സ്കൂൾ 60-ാം വാർഷികം;പബ്ലിസിറ്റി പോസ്റ്റർ പ്രകാശനം ചെയ്തു

പടിഞ്ഞാറത്തറ : പുതുശേരിക്കടവ് സെൻ്റ് ജോർജ് സൺഡേ സ്ക്കൂൾ 60-ാം വാർഷികാഘോഷ സമാപനത്തിൻ്റെ ഭാഗമായുള്ള പബ്ലിസിറ്റി പോസ്റ്റർ പ്രകാശനംവികാരി ഫാ. ബാബു നീറ്റുംകര നിർവഹിച്ചു. ട്രസ്റ്റി ബിജു ജോൺ ,സെക്രട്ടറി ബിനു മാടേടത്ത് ,ഹെഡ്മിസ്ട്രസ് ശാലിനി തോമസ്, പിടിഎ പ്രസിഡൻ്റ് ബാബു തോക്കമ്പേൽ ,ഫിനാൻസ് കമ്മിറ്റി ഭാരവാഹികളായ എൽദോ കോലഞ്ചേരി , ഷിബു പുത്തൻ കുടിലിൽ പങ്കെടുത്തു. ഫെബ്രുവരി 14 നാണ് വൈവിധ്യമാർന്ന പരിപാടികൾ നടക്കുന്നത്. സമ്മേളനം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം

Read More

വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃതത്തിൽ 15 ദിവസത്തെ സംരംഭക വികസന പരിപാടി (EDP) സംഘടിപ്പിക്കുന്നു

വൈത്തിരി : എങ്ങനെ സംരംഭം ആരംഭിക്കാം, എന്തെല്ലാം ലൈസൻസ് ആവശ്യമാണ്, പ്രൊജക്ട് നിർമാണം, മാർക്കറ്റിംഗ്, ബാങ്കിംഗ് എന്നിവയെ കുറിച്ചെല്ലാം വിശദമായ പരിശീലനം ഉണ്ടായിരിക്കും താല്പര്യമുള്ളവർ മുട്ടിലിൽ സ്ഥിതിചെയുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിൽ, താലൂക്ക് വ്യവസായ ഓഫീസ് എന്നിവിടങ്ങളിൽ അപേക്ഷ ഫോം ലഭ്യമാണ് 10/02/2025 മുൻപ് ലഭ്യമാക്കണം കൽപ്പറ്റ, ബത്തേരി ബ്ലോക്ക്‌ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് Mob : 9496923262, Mob:7907352630

Read More

പദ്മപ്രഭ പാട്ടരുവി : എം. ടി. ക്കുള്ള ആദരാവായി

കല്പറ്റ : പദ്മപ്രഭ പൊതുഗ്രന്ഥലയത്തിന്റെ പ്രതിമാസം പരിപാടിയായ പാട്ടരുവിയുടെ 19-)മതു പതിപ്പ് വിഖ്യാത സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർക്കുള്ള ആദരവായി. അദ്ദേഹം എഴുതിയതും സംവിധാനം ചെയ്തതുമായ മലയാള സിനിമകളിലെ 20 ഗാനങ്ങളാണ് വയനാട്ടിലെ ഗായകർ വേദിയിൽ ആലപിച്ചത്.ലൈബ്രറി കൌൺസിൽ വൈത്തിരി താലൂക്ക് സെക്രട്ടറി സി. എം. സുമേഷ് ഉദ്ഘടനം ചെയ്തു. ഗ്രന്ഥലയം പ്രസിഡന്റ്‌ ടി.വി. രവീന്ദ്രൻ അധ്യക്ഷനായി. സുൽത്താൻ ബത്തേരി ഗ്രാമഫോൺ സംഗീത പരിപാടിയുടെ അമരക്കാരൻ ഡോ. കുഞ്ഞിക്കണ്ണൻ, പാട്ടരുവി ജന. കൺവീനർ എസ്.സി. ജോൺ,

Read More

മലയാളിക്കഭിമാനമായി വി.ജെ.ജോഷിത : ലഡു വിതരണം ചെയ്ത് അമ്മ

കൽപ്പറ്റ : കേരളത്തിനഭിമാനമായി വി.ജെ.ജോഷിത. സന്തോഷം പങ്ക് വെച്ച് മാതാപിതാക്കൾ. ഇന്ത്യ അണ്ടർ 19 വനിതാ ലോക കപ്പ് നേടിയ ശേഷം ജോഷിത നാളെ കൽപ്പറ്റയിലെ വാടക വീട്ടിലെത്തും. പരമ്പരയിലാകെ 6 വിക്കറ്റ് നേടിയ ജോഷിത മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.ഇന്ത്യ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തോൽപ്പിച്ചാണ് കപ്പടിച്ചത്.തുടർച്ചയായ രണ്ടാം കീരീടമാണ് ഇന്ത്യക്ക്.തികഞ ആത്മവിശ്വാസത്തോടെയാണ് നാട്ടിൽ നിന്ന് പോയതെന്നും ഇന്ത്യ കപ്പ് നേടുമെന്ന് ജോഷിതക്കുറപ്പായിരുന്നുവെന്നും അമ്മ ശ്രീജ പറഞ്ഞു. അമ്മ ശ്രീജ ജോലി ചെയ്യുന്ന ആനപ്പാലം ജംഗ്ഷനിൽ കടകളിലും

Read More

വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി : ജുനൈദ് കൈപ്പാണിയെ ആദരിച്ചു

വെള്ളമുണ്ട : മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യംഅന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം,മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം, പൊതുപരിപാടികളിലെ പങ്കാളിത്തതിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്,കേന്ദ്ര സർക്കാർ ദേശീയ വികസന ഏജൻസിയായ ഡൽഹി ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ മികച്ച ജില്ലാപഞ്ചായത്ത്‌ മെമ്പർക്കുള്ളഭാരത് സേവക് പുരസ്കാർ ,മികച്ച ജനപ്രതിനിധിക്കുള്ള കൗമുദി ജനരത്ന പുരസ്‌കാരം എന്നീ അംഗീകാരങ്ങൾ കരസ്ഥമാക്കിയ വയനാട് ജില്ലാ പഞ്ചായത്ത്

Read More

ജനകീയനായ ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ : ഹംസ ഇസ്മാലി പടിയിറങ്ങി

മാനന്തവാടി : വയനാട് ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി സേവനത്തിൽ നിന്ന് വിരമിച്ചു. വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നിർണായകമായ പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നതിനിടെയിലാണ് അദ്ദേഹം സേവനത്തിൽ നിന്നും വിരമിക്കുന്നത്.കോവിഡ് കാലത്തും അതിന് ശേഷവും ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിയതിന് സംസ്ഥാന തലത്തിൽ തന്നെ വിവിധ അനുമോദനങ്ങളും അഭിനന്ദനങ്ങളും ലഭിച്ചിട്ടുണ്ട്.പൊതുജനാരോഗ്യ മേഖലയിൽ വിവിധ തസ്തികളിൽ സംസ്ഥാനത്തിൻറെ വിവിധ

Read More

സംസ്ഥാന സ്പെഷ്യൽ സ്കൂൾ അധ്യാപകനു ള്ള പ്രത്യേക : ജൂറി പുരസ്കാരം ടി. യു ഷിബുവിന്

കൽപ്പറ്റ : പുൽപ്പള്ളി കൃപാലയ സ്കൂളിന് അഭിമാനത്തിന്റെ തിളക്കം.കൃപാലയ സ്കൂളിന് അഭിമാനത്തിന്റ തൂവലുമായി . ടി. യു . ഷിബു. 2024-2025സംസ്ഥാന സ്പെഷ്യൽ സ്കൂൾ മികച്ച അധ്യാപക നു ള്ള പ്രത്യേക ജൂറി പുരസ്കാരം ഷിബു ടി. യു വിന് ലഭിച്ചു. കോട്ടയത്തു വെച്ചു നടത്തപ്പെട്ട സദ്ഗമയ 2025 ന്റെ സമാപന സമ്മേളനത്തിൽ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി . പി . എ ൻ . വാസവന്റെ പക്കൽ നിന്നും ശ്രേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങി.സ്കൂളിൽ പ്രോഗ്രാം

Read More

സഞ്ജു കെ.ജെ.യ്ക്ക് ജെസിഐ കൽപ്പറ്റ ബിസിനസ് അവാർഡ്

കൽപ്പറ്റ : ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടുപോയിട്ടും, മനക്കരുത്തോടെ വീണ്ടും തിരിച്ചുവരുകയും പ്രദേശത്തിന് തൊഴിൽ സൃഷ്ടിക്കുകയും ചെയ്ത സഞ്ജു കെ.ജെ.യ്ക്ക് ഈ വർഷത്തെ ജെസിഐ കൽപ്പറ്റ ബിസിനസ് അവാർഡ് ലഭിച്ചു. ജെസിഐ സോണൽ പ്രസിഡന്റ് ജെസ്സിൽ ജയൻ ആണ് അവാർഡ് നൽകിയത്.സഞ്ജു കെ.ജെ. സൂചിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ *എക്സോട്ടിക് പെറ്റ്സ് സോൺ* എന്ന പേരിൽ അപൂർവമായ കിളികൾ, പാമ്പുകൾ, അണ്ണാൻ മീനുകൾ തുടങ്ങിയവയുടെ പ്രദർശനം ആരംഭിച്ചതോടെ പ്രദേശത്തെ ആറോളം പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും

Read More