‘ബഡ്‌സ് ഒളിമ്പിയ 2025’പ്രഥമ കിരീടത്തിൽ മുത്തമിട്ട് കൽപറ്റ ബഡ്‌സ് സ്കൂൾ

കൽപറ്റ : പരിമിതികൾ മറികടന്ന് ട്രാക്കിൽ മികവ് തെളിയിച്ച് ബഡ്‌സ് സ്കൂൾ കുട്ടികൾ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബൗദ്ധികമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച പ്രഥമ ജില്ലാതല കായിക മേള ‘ബഡ്‌സ് ഒളിമ്പിയ 2025’ൽ 81 പോയിന്റ് കരസ്ഥമാക്കി കൽപറ്റ ബഡ്‌സ് സ്കൂൾചാമ്പ്യൻമാരായി .62 പോയിന്റ് നേടി തിരുനെല്ലി ബഡ്‌സ് പാരഡൈസ് രണ്ടാം സ്ഥാനവും 52 പോയിന്റുമായി ചിമിഴ് ബഡ്‌സ് സ്കൂൾ നൂൽപ്പുഴ മൂന്നാം സ്ഥാനവും നേടി.കൽപറ്റ എം കെ ജിനചന്ദ്രൻ ജില്ല സ്റ്റേഡിയത്തിൽ വെച്ച്

Read More

ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി

പനമരം : “നൽകാം ജീവന്റെ തുള്ളികൾ”എന്ന പ്രമേയത്തിൽ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. നിയോജകമണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് കബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു. ഇസഹാക് അഞ്ചുകുന്ന്,സ്വാലിഹ് ദയരോത്ത്, ജാഫർ കുണ്ടാല, ഹാരിസ് പുഴക്കൽ,ഡോ:ഹാഷിം,നാഫിൽ,നാസർപുളിക്കണ്ടി ,ജസീർ കടന്നോളി, ബാപ്പൂട്ടി മുനീർ ഒ പി , അജ്മൽ തിരുവാൾ, റിയാസ് ലിംറസ്,നൗഫൽ വടകര, അൻവർ,തുടങ്ങിയവർ പങ്കെടുത്തു.

Read More

‘ശുഭയാത്ര’ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ : അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷിക്കാർക്ക് സൗജന്യ ഇലക്ട്രോണിക് വീൽചെയർ നൽകുന്ന വയനാട് ജില്ലാ പഞ്ചായത്ത് ശുഭയാത്ര പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ ജില്ലാ ആസൂത്രണ ഭവൻ പഴശ്ശി ഹാളിൽ വെച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാട‌നം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജോൺ ജോഷി കെ. ജെ അധ്യക്ഷത വഹിച്ചു.ബിനേഷ് ജി, അബ്ബാസ് പി, ഡോ. ശോഭി കൃഷ്ണ,ഡോ. ലക്ഷ്മി

Read More

മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരികൾ : മാർച്ചും ധർണ്ണയും നടത്തി

മാനന്തവാടി : തൊഴിൽ നികുതി വർദ്ധിപ്പിച്ചതിനെതിരെയും ഹരിത കർമ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത വ്യാപാരികളിൽ നിന്ന് യൂസർഫീ പിരിക്കുന്നതിനെതിരെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചൂഷണങ്ങൾക്കുമെതിരെ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി നഗരസഭയുടെ മുമ്പിൽ വ്യാപാരികൾ ധർണ്ണ നടത്തി. യാതൊരു തത്വദീക്ഷയുമില്ലാതെയാണ് തൊഴിൽ നികുതി വർധിപ്പിച്ചിട്ടുള്ളത് ലൈസൻസ് ഫീസ് നിരക്കുകൾ ഇരട്ടിയിലധികമാണ് മാലിന്യങ്ങൾ തീരെ ഇല്ലാത്ത വ്യാപാരികൾ പോലും ഹരിത കർമ്മസേനക്ക് യൂസർ ഫീകൊടുക്കണമെന്ന നിബന്ധന അശാസ്ത്രീയമാണ് ഇങ്ങനെയുള്ള വ്യാപാര വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന

Read More

കേരളം അരാജകത്വത്തിന്റെ പിടിയിൽ : ഗാന്ധിദർശൻ വേദി

കൽപ്പറ്റ : കേരളത്തിലെ സർവ്വകലാശാലകളിലും ഹോസ്റ്റലുകളിലും നടക്കുന്നത് കോൺസെൻട്രേഷൻ ക്യാമ്പുകളിൽ എന്നതുപോലെയുള്ള പീഡനമാണ്.വയനാട് പൂക്കോട് വൈറ്റിനറി സർവകലാശാല ഹോസ്റ്റലിൽ പീഡനത്തിന് വിധേയമായി കൊല്ലപ്പെട്ട സിദ്ധാർത്ഥൻ്റെ കേസിൽ ഫലപ്രദമായി ഗവർമെൻറ് ഇടപെട്ടിരുന്നു എങ്കിൽ കേരളത്തിൽ ഇന്ന് ഈ ദുർഗ്ഗതി വരില്ലായിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ഉയർന്നുവരുന്ന റാഗിംഗ് ആഭാസം ഒഴിവാക്കാൻ ഭരണകൂടം അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് കേരള പ്രദേശത്ത് ഗാന്ധിദർശൻ വേദി വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും ഈ അരാജകത്വത്തിന് ഉത്തരവാദികളാണ്.

Read More

പ്രധാനമന്ത്രിയുടെ വസതിക്ക്‌ മുന്നിൽ രാപകൽ സമരം : എൽ.ഡി..എഫ്‌ വാഹനപ്രചാരണ ജാഥ തുടങ്ങി

കൽപ്പറ്റ : എൽ.ഡി.എഫ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ നടത്തുന്ന രാപകൽ സമരത്തിന്റെ വാഹന പ്രചാരണ ജാഥ തുടങ്ങി. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കും വന്യമൃഗ ആക്രമണം ഉൾപ്പെടെ ജില്ല നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളും ഉയർത്തിയാണ്‌ രാജ്യതലസ്ഥാനത്തെ പ്രക്ഷോഭം.എൽ.ഡി.എഫ്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ക്യാപ്‌റ്റനും സി.പി.ഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു വൈസ്‌ ക്യാപ്‌റ്റനുമായ ജാഥ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ബുധൻ രാവിലെ വടുവഞ്ചാലിൽ

Read More

ബന്ദിപ്പുരിനു സമീപത്തെ ഗ്രാമത്തിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

പുൽപള്ളി : വയനാടിനോടു ചേർന്നുള്ള ബന്ദിപ്പുർ കടുവാ സങ്കേതത്തിനു സമീപത്തെ കർണാടക ഗ്രാമത്തിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഗദ്ദള്ള സ്വദേശി അവിനാഷ് (22) ആണ് കൊല്ലപ്പെട്ടത്.പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. എച്ച്ഡി കോട്ട സർഗൂർ പോലീ സ് സ്റ്റേഷൻ പരിധിയിലെ ഗദ്ദള്ള ഗ്രാമത്തിലായിരുന്നു സംഭവം.വനാതിർത്തിയിൽനിന്നു രണ്ടു കിലോമീറ്റർ അകലെ ഗ്രാമീണ റോഡിലെത്തിയാണ് ആന യുവാവിനെ ആക്രമിച്ചത്.

Read More

അടിക്കടിയുള്ള ഹർത്താലുകളിൽ വാഹനം നിർത്തിയുള്ള ഹർത്താലുകൾക്ക് സഹകരിക്കില്ല : പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്

കൽപ്പറ്റ : അടിക്കടിയുള്ള ഹർത്താലുകളിൽ വാഹനം നിർത്തിയുള്ള ഹർത്താലുകൾക്ക് സഹകരിക്കില്ല എന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുൻകൂട്ടി റോഡു നികുതിയും ഇൻഷുറൻസും അടച്ച് സർവ്വീസ് നടത്തുന്ന വിഭാഗം എന്ന നിലയിൽ സ്വകാര്യ ബസ്സുകൾക്ക് ഇത്തരത്തിലുള്ള ഹർത്താലിൽ ഇനി മുതൽ സഹകരിക്കാനാകില്ലെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ . ആന ആക്രമണത്തിൽ മരണമടഞ്ഞ കുടുംമ്പത്തിൻ്റെ ദു:ഖത്തിൽ പങ്ക്ചേരുന്നു. ഇനിയും ഇത്തരത്തിൽ ഒരു ജീവഹാനി പോലും ഉണ്ടാവരുത്. ജില്ലാ ഭരണകൂടവും ഗവർമെൻ്റും കാടിനോട് ചേർന്ന് കിടക്കുന്ന

Read More

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബാലകൃഷ്ണന് : നാട് വിട നൽകി

കൽപ്പറ്റ : വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. ഗോത്രവർഗ്ഗ ഉന്നതിയിലെ യുവാവാണ് ഇന്ന് കൊല്ലപ്പെട്ടത്. മേപ്പാടി അട്ടമലയിൽ ഏറട്ടാറക്കുണ്ട് ഉന്നതിയിലെ ബാലകൃഷ്ണനാണ് (27) മരിച്ചത്. ഇന്നലെ സന്ധ്യയോടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരും വഴിയാണ് കാട്ടാന ആക്രമിച്ചത്. ബാലകൃഷ്ണനെ കാണാതായെങ്കിലും ആന ശല്യം ഉള്ളതിനാൽ ഇന്ന് രാവിലെയാണ് തിരച്ചിലനിടെ മരിച്ചനിലയിൽ ബാലകൃഷ്ണനെ കണ്ടെത്തിയത്. തുടർന്ന് വിവരമറിഞ് എത്തിയ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരോടും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടും പ്രതിഷേധമറിയിക്കുകയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകുന്നതിന് തടയുകയും ചെയ്തു.കലക്ടർ സ്ഥലത്തെത്തണമെന്നായിരുന്നു

Read More

എം.എൽ.എ ഐ സി ബാലകൃഷ്ണൻ: മുഖ്യ പ്രഭാഷണം നടത്തും

കൽപ്പറ്റ : എം എൽ എ ടി സിദ്ദിഖ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ,ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലുംങ്കൽ, പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗിരിജ കൃഷ്ണൻ, പുൽപള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എസ് ദിലീപ് കുമാർ, മുള്ളൻകൊല്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ വിജയൻ, ജില്ലാ ഡിവിഷൻ മെമ്പർമാരായ ഉഷ തമ്പി, ബിന്ദു പ്രകാശ്, പുൽപ്പള്ളി മലങ്കര ചർച്ച് പ്രോട്ടോ വികാരി ഫാ ചാക്കോ ചേലംപറമ്പത്ത്, ശ്രേയസ് പ്രോഗ്രാം മാനേജർ ഷാജി

Read More

ശ്രേയസ് ചെറ്റപ്പാലം യൂണിറ്റ് ഗ്രാമോത്സവം : ശനിയാഴ്ച

പുൽപള്ളി : സുൽത്താൻ ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസ് ചെറ്റപ്പാലം യൂണിറ്റിന്റെ ഗ്രാമോത്സവം 2025 ശനിയാഴ്ച നടക്കും. ചെറ്റപ്പാലം മലങ്കര കത്തോലിക്കാ ദേവാലയ അങ്കണത്തിൽ വൈകുന്നേരം 5 മണി മുതൽ നടക്കുന്ന പരിപാടിയിൽ ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ചെറ്റപ്പാലം യൂണിറ്റിലെ അറുപതോളം ശ്രേയസ് സംഘങ്ങളെ ഉൾപ്പെടുത്തി വിപുലമായ ഘോഷയാത്രയും, സാംസ്‌കാരിക സമ്മേളനവും, കലാപരിപാടികളും സംഘടിപ്പിക്കും. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളു

Read More

നാളെ പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കൽപ്പറ്റ : വന്യ ജീവി അക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് ചില സംഘടനകൾ നാളെ പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു.ജില്ലയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും നാളെ തുറന്നു പ്രവർത്തിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു വന്യജീവി ആക്രമണത്തിന്നെതിരെ ഫലപ്രദമായ നടപടികൾതന്നെ ഉണ്ടാവേണ്ടതുണ്ട് . നിരന്തരം ഹർത്താലുകൾ നടത്തിയത് കൊണ്ട് പ്രയോജനമൊന്നുമില്ല വയനാട്ടിലെ ജനജീവിതം സാധാരണ നിലയിലും സമാധാനപൂർവ്വവുമാവുന്ന രീതിയിൽഉറപ്പാക്കുന്നതിനുവേണ്ടിവനംവകുപ്പും അതിൻറെ മേധാവികളും ഇടപെടുകയാണ് വേണ്ടത് നൂൽപ്പുഴയിൽ യുവാവ് കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ട

Read More

ബസ് നിർത്തി വെച്ച് കൊണ്ടുള്ളഹർത്താലിൽപങ്കെടുക്കില്ലെന്ന് : ജില്ലാപ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സുൽത്താൻ ബത്തേരി : കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും,ബസ് നിർത്തി വെച്ച് കൊണ്ടുള്ളഹർത്താലിൽപങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രൻ ജിത്ത് രാം മുരളീധരൻ വ്യക്തമാക്കി.ഇത്തരം കാട്ടാനകളുടെ ആക്രമണത്തെ പ്രതിരോധിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കി ഇനി ഒരു ജീവഹാനി വരാതെ നോക്കാൻ വേണ്ട നടപടി ജില്ലാ ഭരണകൂടം എടുക്കണം.നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിർത്തി വെച്ച് കൊണ്ടുള്ള സമരത്തിൽ പങ്കെടുക്കാൻ കഴിയില്ല, ബസ് സർവ്വീസ് നടത്താൻ ഉള്ള എല്ലാ

Read More

കേരള ഹജ്ജ് കമ്മിറ്റി ഹജ്ജ് പഠന ക്ലാസ്സ് സംഘടിപ്പിച്ചു

അഞ്ചുക്കുന്ന് : കേരളാ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കവർക്കുള്ള സാങ്കേതിക പഠന ക്ലാസ്സ് അഞ്ചുകുന്ന് മദ്രസാ ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.ജില്ലാ ട്രൈനർ ജമാലുദ്ദീൻ സഅദി അദ്ധ്യക്ഷനായി. ട്രൈനർമാരായ നൗഷാദ് മണ്ണാർ, മുസ്ഥഫാ ഹാജി എന്നിവർ ക്ലാസിന് നേതൃത്വം നൽകി.കണക്കശ്ശേരി മൊയ്തു ഹാജി സ്വാഗതവും നാസർ കൂളിവയൽ നന്ദിയും പറഞ്ഞു.

Read More

പാതിവില തട്ടിപ്പ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക: എ.ഐ.ടി. ഇ.സി. ഐ.ടി.യു

കല്പറ്റ : അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് സി ഐ ടി യു വിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ്ണ നടത്തി.പാതിവില തട്ടിപ്പിൽപൊതുജനങ്ങളെ വഞ്ചിച്ച വയനാട് സീഡ് സൊസൈറ്റി നേതാക്കന്മാർക്കെതിരെനടപടി വേണമെന്നാവശ്യപ്പെട്ട് അക്ഷയ സംരംഭകരുടെയും ജീവനക്കാരുടെയുംനേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധ ധർണ്ണ. മൂന്നുമാസം മുമ്പ് ഇത്തരമൊരു തട്ടിപ്പ് ശ്രദ്ധയിൽപ്പെടുത്തിയിട്ടും ജില്ലാ ഭരണകൂടമോ അക്ഷയ പ്രൊജക്റ്റ് ഓഫീസോ ജാഗ്രത കാണിക്കാത്തത് തട്ടിപ്പിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ഈ പദ്ധതിക്കായി ഡാറ്റാ എൻട്രി നടത്താൻ സമീപിച്ച ആളുകൾക്ക് ഡാറ്റാ എൻട്രി നടത്തി കൊടുത്തു

Read More

മുട്ടിൽ ഡബ്ല്യു എം ഒ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ 13 മുതൽ:ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ

കൽപ്പറ്റ : മുട്ടിൽ ഡബ്ല്യു എം ഒ ആർട്സ് ആൻ്റ് സയൻസ് കോളേജ് മാസ് കമ്യൂണിക്കേഷൻ ആൻ്റ് ജേർണലിസം ഡിപ്പാർട്ട്മെൻ്റ് കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് രണ്ട് ദിവസത്തെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13, 14 തീയ്യതികളിലാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മേളയിൽ രണ്ട് തിയേറ്ററുകളിലായി വിവിധ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിക്കും. തിങ്കളാഴ്ച നിശ്ചയം, ദി കിഡ്, എബൗട്ട് എല്ലി, ചിൽഡ്രൻ ഓഫ് ഹെവൻ, റെഡ് ബലൂൺ, ബൈസിക്കിൾ തീവ്സ് , പഥേർ പാഞ്ചാലി,

Read More

വയനാട്ടിലെ ജനങ്ങൾ വന്യമൃഗ ശല്യം കൊണ്ട് മരിച്ചൊടുങ്ങുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ:ഗുരുതരമായ നിസംഗത പാലിക്കുന്നു.കെ.കെ.ഏബ്രഹാം

കൽപ്പറ്റ : വയനാട്ടിൽ വന്യമൃഗങ്ങൾ ദിവസേന മനുഷ്യരെ കൊന്നൊടുക്കുമ്പോൾ കേന്ദ്ര സംസ്ഥാനസർക്കാരുകൾ ഗുരുതരമായ നിസംഗത പാലിക്കുന്നുവെന്ന് മുൻ കെ.പി.സി. സി. ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആരോപിച്ചു.വന്യമൃഗങ്ങൾ നിത്യേന ജനവാസ കേന്ദ്രങ്ങളിലെത്തി മനുഷ്യരെയും വളർത്തുമൃഗങ്ങളെയും വേട്ടയാടുന്ന ദുരന്ത ഭീകരമായ അവസ്ഥയാണ് വയനാട്ടിൽ .വനവും ജനവാസ മേഖലയും കൃത്യമായി വേർതിരിച്ച് വന്യമൃഗങ്ങളെ വനത്തിനുള്ളിൽ സംരക്ഷിക്കുകയും ജനവാസമേഖല പൂർണ്ണമായും വന്യമൃഗ ശല്യത്തിൽനിന്ന് സംരക്ഷിച്ച് ജനങ്ങളുടെ സൈര്യ ജീവിതവും കൃഷിയിടങ്ങളുംസംരക്ഷിക്കാൻ ദീർഘവീക്ഷണത്തോടു കൂടിയക്രിയാത്മക നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരുകൾ വൻ പരാജയമാണ്.ഒരു ജനതയുടെ

Read More

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ : യുവാവ് കൊല്ലപ്പെട്ടു

ബത്തേരി : വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം.നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് സംഭവം. ഇന്ന് രാവിലെയാണ് വിവരമറിയുന്നത്. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്ഇയാളോടൊപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ലന്ന് നാട്ടുകാർ പറഞ്ഞു.

Read More

‘പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് ‘ മേള നടത്തി

കൽപ്പറ്റ : രാജ്യത്തെ മനുഷ്യ വിഭവ ശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതനുവേണ്ടി വ്യവസായ സ്ഥാപനങ്ങളിലെ ഭൗതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് യുവാക്കളുടെ നൈപുണ്യശേഷി വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര നൈപുണ്യ വികസന സംരംഭക മന്ത്രാലയത്തിന്റെയും കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് (PMNAM) മേളയുടെ വയനാട് ജില്ലാ തല ഉദ്ഘാടനം കൽപ്പറ്റ കെ.എം.എം. ഗവ.ഐ.ടി.ഐ- യിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.കൽപ്പറ്റ

Read More

ഗോത്രസമൂഹത്തോടുള്ള വെല്ലുവിളിയാണ് എ എൻ പ്രഭാകരന്റെ പരാമർശം : ഐസി ബാലകൃഷ്ണൻ എം.എൽ.എ

സുൽത്താൻ ബത്തേരി : പനമരത്ത് കഴിഞ്ഞദിവസം നടന്ന പൊതുയോഗത്തിൽ സി.പി ഐ എം നേതാവ് എ എൻ പ്രഭാകരൻ നടത്തിയമുസ്ലിം വനിതക്ക് പ്രസിഡണ്ട് ആവാനുള്ള അവസരം നിഷേധിച്ചതിന് മുസ്ലിം ലീഗ് മറുപടി പറയേണ്ടിവരും എന്ന ഗുരുതരമായ ആരോപണം സി പി എം പോലുള്ള പ്രസ്ഥാനത്തിൻ്റെ നേതാവിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണ് ഏറ്റവും വലിയ വർഗ്ഗീയ ആരോപണമായിട്ടേ ഇതിനെ കാണാൻ കഴിയു പ്രസംഗത്തിൽ മാത്രമാണ് പുരോഗമനം എന്നും പ്രവർത്തിയിൽ അറു പിന്തിരിപ്പന്മാരാണ് സിപിഎം എന്നും പ്രഭാകരന്റെ പരാമർശത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്

Read More

തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം നാളെ(ചൊവ്വാഴ്ച )

കൽപ്പറ്റ : സംസ്ഥാന ഹോർട്ടികോർപ്പിന്റെ സഹായത്തോടെ വയനാട് ഗ്രാമ വികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ വെച്ച് കർഷകർക്ക് വേണ്ടി തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം സഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 11,12,13 തീയതികളിൽ പരിശീലനം. വിദക്തരായവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തിയറി /പ്രാക്റ്റിക്കൽ പരിശീലനത്തിന് ശേഷം താല്പര്യം ഉള്ള കർഷർക്ക്‌ സബ്‌സിഡി നിരക്കിൽ പദ്ധതി ഉപകരണങ്ങൾ ലഭ്യമാക്കുന്നതാണ്. പരിശീലനത്തിൽ പങ്കെടുക്കാൻ 9400707109,8848685457, 04936 288198 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Read More

മാനേജ്മെന്റ് സ്റ്റഡീസിൽ : ഡോക്ടറേറ്റ് നേടി സജി ജോർജ്

പുൽപ്പള്ളി : എം ജി സർവകലാശാലയിൽ നിന്നും മാനേജ്മെന്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടി സജി ജോർജ്. എറണാകുളം രാജഗിരി കോളേജ് ഓഫ് സോഷ്യൽ സർവീസ് മാനേജ്മെന്റ് വിഭാഗം അധ്യാപകനാണ് സജി. പുൽപ്പള്ളി പഴശ്ശിരാജ കോളേജിലും അധ്യാപകനായി സജി ജോർജ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുൽപ്പള്ളി, ശിശുമല മുണ്ടോക്കുഴിയിൽ ജോർജിന്റെയും, മേരിയുടെയും മകനാണ് സജി. മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ രൂപ ജോസാണ് ഭാര്യ. ഗായകനായ സാജു ജോർജ് മുണ്ടോ കുഴിയിലും, സ്വപ്നയുമാണ് സഹോദരങ്ങൾ.

Read More

മാനേജ്മെന്റ് സ്റ്റഡീസിൽ : ഡോക്ടറേറ്റ് നേടി സജി ജോർജ്

പുൽപ്പള്ളി : എം ജി സർവകലാശാലയിൽ നിന്നും മാനേജ്മെന്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടി സജി ജോർജ്. എറണാകുളം രാജഗിരി കോളേജ് ഓഫ് സോഷ്യൽ സർവീസ് മാനേജ്മെന്റ് വിഭാഗം അധ്യാപകനാണ് സജി. പുൽപ്പള്ളി പഴശ്ശിരാജ കോളേജിലും അധ്യാപകനായി സജി ജോർജ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുൽപ്പള്ളി, ശിശുമല മുണ്ടോക്കുഴിയിൽ ജോർജിന്റെയും, മേരിയുടെയും മകനാണ് സജി. മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ രൂപ ജോസാണ് ഭാര്യ. ഗായകനായ സാജു ജോർജ് മുണ്ടോ കുഴിയിലും, സ്വപ്നയുമാണ് സഹോദരങ്ങൾ.

Read More

പള്ളിക്കുന്ന് പെരുന്നാൾ: കുടുംബശ്രീ കഫേ ഉദ്ഘാടനം ചെയ്തു

പള്ളിക്കുന്ന് : തത്സമയം പാചകം ചെയ്ത കലർപ്പില്ലാത്ത രുചിയേറിയ ഭക്ഷണം കഴിക്കാനും കുടുംബശ്രീ യൂണിറ്റുകൾ നിർമിച്ച വിവിധ ഉത്പന്നങ്ങൾ വാങ്ങാനും അവസരമൊരുക്കി കുടുംബശ്രീയുടെ നേതൃത്വത്തിൽ കമ്പളക്കാട് പള്ളിക്കുന്ന് ലൂർദ് മാതാ പള്ളിപ്പെരുന്നാൽ പരിസരത്ത് ആരംഭിച്ച ഭക്ഷ്യമേള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി. നബാർഡ് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് മാനേജർ ആനന്ദ് ആർ മുഖ്യാതിഥിയായി. ഭക്ഷ്യമേള ഈ മാസം

Read More

മൂന്ന് ദിവസത്തെ സന്ദർശനത്തിന് വയനാട് പാർലമെന്റ് മണ്ഡലത്തിലെത്തിയ പ്രിയങ്ക ഗാന്ധി : എം.പി ഏഴ് നിയോജക മണ്ഡലങ്ങളിലും കോൺഗ്രസ് നേതൃസംഗമത്തിൽ പങ്കെടുത്തു

കൽപ്പറ്റ : മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ വനാതിർത്തിയിലെ ട്രഞ്ചുകൾ നേരിൽ കണ്ടു.. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സരോജിനിയുടെ ബന്ധുക്കളെ വീട്ടിൽ സന്ദർശിച്ചപ്പോഴാണ് കാട്ടിൽ നിന്ന് ആനകൾ ഇറങ്ങാൻ കെട്ടിയ ട്രെഞ്ചിന്റെ ശോച്യാവസ്ഥയെ കുറിച്ച് കുടുംബവും പ്രദേശവാസികളും പ്രിയങ്കയോട് പരാതിപ്പെട്ടത്. തുടർന്ന് ട്രഞ്ച് കാണണം എന്ന് അവർ ആവശ്യപ്പെടുകയായിരുന്നു. ട്രഞ്ച് നേരിൽ കണ്ട പ്രിയങ്ക ഗാന്ധി പലയിടത്തും തകർന്നതും മണ്ണുമൂടിയതും കണ്ടു ആശങ്കയറിയിച്ചു. പ്രദേശവാസികളോടൊപ്പം ഏറെ നേരം ട്രഞ്ചിന്റെ പല ഭാഗങ്ങളിൽ കണ്ട് അവരുടെ പരാതി കേട്ട പ്രിയങ്ക

Read More

കുടുംബാംഗങ്ങളെ സന്ദർശിച്ചു : പ്രിയങ്ക ഗാന്ധി എം.പി.

കൽപ്പറ്റ : കാട്ടാനയുടെയും കാട്ടുപന്നിയുടെയും ആക്രമണങ്ങളിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രിയങ്ക ഗാന്ധി എം.പി. സന്ദർശിച്ചു. വനാതിർത്തിൽ തകർന്ന ട്രെൻഞ്ചുകൾ പുനർനിർമ്മിക്കണമെന്ന് പ്രിയങ്ക ഗാന്ധി. മൂന്ന് ദിവസത്തെ മണ്ഡല സന്ദർശനം കഴിഞ്ഞ് ഡൽഹിക്ക് മടങ്ങി .

Read More

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ വിപുലമായ ബോധവൽക്കരണം വേണമെന്ന് കലക്ടർ : ഡി.ആർ.മേഘശ്രീ

കൽപ്പറ്റ : കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ വിപുലമായ ബോധവൽക്കരണം വേണമെന്ന് കലക്ടർ ഡി.ആർ.മേഘശ്രീ. മികച്ച വിജയത്തിന് ആരോഗ്യവും പ്രധാനമെന്ന് കലക്ടർ . ലയൺസ് ഇൻ്റർനാഷണലിൻ്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ മുഴുവൻ ഹയർസെക്കണ്ടറി സ്കൂളുകളിലും പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ‘ഷുഗർ ബോർഡ് ‘ സ്ഥാപിക്കുന്നതിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടർ.ന്യൂജൻ ഭക്ഷണ രീതിയെ തൻ്റെ കുട്ടികളുടെ ഉദാഹരണത്തിലൂടെ പറഞ്ഞാണ് ജില്ലാ കലക്ടർ പ്രസംഗമാരംഭിച്ചത്.ഭക്ഷണ രീതിയിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള പ്രചരണത്തിൽ കുട്ടികൾ പങ്കാളികളാകണമെന്നും കലക്ടർ

Read More

ദുരന്തമുണ്ടാക്കുന്ന തുരങ്ക പാതക്ക് 2142 കോടിയും ദുരിത ബാധിതർക്ക് 750 കോടിയുമാണെന്ന് : മാവോയിസ്റ്റ് സോമൻ

കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതർക്ക് പുനരധിവാസ പദ്ധതിക്കായി 750 കോടി രൂപമാത്രം വകയിരുത്തിയ സർക്കാർ നടപടിക്കെതിരെ കോടതി വളപ്പിൽ പ്രതിഷേധിച്ചു.നേതാവ് സോമൻ എതിരെയുള്ള ഒരു കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് മാധ്യമങ്ങൾക്ക് മുമ്പിൽ സംസ്ഥാന ബഡ്ജറ്റിനെതിരെ പ്രതികരിച്ചത്. തുരങ്കപാതയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് സോമൻ കോടതി മുറിയിലേക്ക് കയറിയത്.മാ വോയിസ്റ്റ് നേതാവ് വയനാട് കൽപ്പറ്റ സ്വദേശി സോമൻ എതിരെ വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പല കേസുകൾ ഉണ്ട് ബത്തേരിയിലെ ഒരു കേസിലാണ് ഇന്ന് ക

Read More

അജീഷിന്റെ മരണത്തിന് ഒരു വയസ്സ് : വനം വകുപ്പ് അജീഷിന്റെ കുടുംബത്തെ അവഗണിച്ചു. ബി.ജെ.പി

മാനന്തവാടി : പാൽവെളിച്ചത്ത് കാട്ടാന ആക്രമണത്തിൽ പനിച്ചിയിൽ അജീഷ് കൊല്ലപ്പെട്ടിട്ട് ഫെബ്രുവരി 10 ന് ഒരു വർഷം തികയുമ്പോൾ വന വകുപ്പിന്റെ ഭാഗത്തിനിന്ന് അവഗണനങ്ങൾ മാത്രംമരണപ്പെട്ട അജീഷിന്റെ ഭാര്യക്ക് ക്ലറിക്കൽ പോലുള്ള ഓഫീസ് ജോലി ഉറപ്പ് നൽകിയ വനം വകുപ്പ് വാച്ചർ ജോലിക്കാണ് പിന്നീട് വിളിച്ചത്. ഓഫീസ് തസ്തികകൾ പലതും ഒഴിവുണ്ടായിട്ടും ഒരു വനിത എന്ന പരിഗണനപോലും നൽകിയില്ല. കുടുംബത്തിന്റെ ഏക ആശ്രമായ അജീഷ് മരണപ്പെട്ട ശേഷം ഏറെ ദു:ഖത്തിലും രോഗാവസ്ഥയിലുമാണ് അജീഷിന്റെ മാതാപിതാക്കൾ.വനം വകുപ്പിന്റെ അനാസ്ഥ

Read More

കടുവ സാന്നിധ്യം പരിശോധന നടത്തി

പേര്യ : റേഞ്ച് വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കമ്പിപ്പാലം, കണ്ണോത്ത് മല, 44 മൈൽ ഭാഗങ്ങളിലായി കടുവയുടെ കാൽപ്പാട് കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് പരിശോധന ശക്തമാക്കി. കണ്ണോത്ത് മല,44 മൈൽ, തലപ്പുഴ,കമ്പിപ്പാലം ഭാഗങ്ങളിലും കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. 9.2. 2025 നു രാവിലെ 10 മണിയോടെ കമ്പിപ്പാലം ഭാഗത്ത് പുല്ലുവെട്ടാൻ പോയവർ പുഴ അരികിൽ കടുവയെ കണ്ടു എന്ന വിവരം അറിയിച്ചതിനെത്തുടർന്ന് മാനന്തവാടി RRT, പേരിയ,ബെഗുർ റേഞ്ചുകളിലെ മുപ്പതോളം വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പരിശോധന

Read More