കോട്ടത്തറ പഞ്ചായത്ത് വികസന പ്രവർത്തനങ്ങൾ മാതൃകാപരം:അഡ്വ ടി.ജെ ഐസക്

കോട്ടത്തറ : കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡൻറ് അഡ്വ ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെയും സിപിഎം ൻ്റെ കള്ള പ്രചാരണങ്ങൾക്കെതിരെയും നടത്തുന്ന ദ്വിദിന ജനജാഗരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫണ്ട് തരാതെ വീർപ്പുമുട്ടിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നയങ്ങളും വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന സി പി.എം നയവും നാടിനാപത്താണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ജാഥാ ക്യാപ്റ്റൻ മണ്ഡലം

Read More

അവോക്കാഡോ കർഷക സെമിനാർ

റിപ്പൺ : കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാടും വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷക സെമിനാർ ഒക്ടോബർ 23 വ്യാഴം 2 പിഎം ന് റിപ്പൺ പുതുക്കാട് ഇർഷാദുൽ മുസ്ലിമീൻ സംഘം മദ്രസ ഹാളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാട് ജനറൽ സെക്രട്ടറി സൽമാൻ എൻ, പ്രസിഡൻ്റ് മൻസൂർ അലി പി.കെ,ട്രഷറർ സിയാബുദ്ധീൻ പനോളി എന്നിവർ അറിയിച്ചു. സെമിനാറിൽ അവോക്കാഡോ കൃഷി രീതിയും വള പ്രയോഗവും,മൂല്യവർദ്ധനയ്ക്കുള്ള സാധ്യതകൾ, ബ്രാൻഡിംഗ് നടപടി

Read More

ഹൃദ്യം ചെന്നലോട്,ജനങ്ങളെ ആദരിച്ച് വാർഡ് മെമ്പർ

ചെന്നലോട് : ജനപ്രതിനിധിയായി അഞ്ചു വർഷം പൂർത്തീകരിക്കുന്ന സമയത്ത് ഈ കാലയളവിൽ വാർഡിലെ പ്രവർത്തനങ്ങൾക്ക് സഹായസഹകരണങ്ങളും പിന്തുണയുമായി കൂടെ നിന്ന വാർഡിലെ ജനങ്ങളെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആദരിച്ചു.തരിയോട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് (ചെന്നലോട്) വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടിയുടെ നേതൃത്വത്തിൽ ‘ഹൃദ്യം ചെന്നലോട്’ എന്ന പേരിൽ സ്നേഹ സംഗമം നടത്തി ആദരിച്ചത്.വയനാട് ജില്ലയ്ക്ക് നീതി ആയോഗിന്റെ പുരസ്കാരം ലഭിക്കുന്നതിന് കാരണമായ സുരക്ഷാ പദ്ധതി രാജ്യത്ത് തന്നെ ആദ്യമായി ഒരു വാർഡിൽ പൂർണമായി നടപ്പിലാക്കിയത്

Read More

മറ്റുള്ളവരുടെ ജീവിതത്തിന് തെളിമ നൽകുന്നവരാണ് യഥാർത്ഥ നേതാക്കൾ – ഗീവർഗീസ് മാർ സ്തേഫാനോസ്

താളൂർ : മരണശേഷവും മറ്റുള്ളവരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വങ്ങളാണ് നേതാക്കളായി കാലങ്ങളോളം അറിയപ്പെടുന്നതെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത പറഞ്ഞു.ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തിൽ ഇരുണ്ട അധ്യായവും തെളിഞ്ഞ അധ്യായവും ഉണ്ടാകും. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് സ്വന്തം ജീവിതം കൊണ്ട് തെളിമ നൽകുന്നവരാണ് യഥാർത്ഥ നേതാക്കളെന്നും അങ്ങനെയുള്ളവരെ എന്നും കാലം ഓർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.താളൂർ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇഗ്നൈറ്റ് എന്ന പേരിൽ എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസനം നടത്തിയ വിദ്യാർത്ഥിനേതൃത്വ പരിശീലന

Read More

ഗതാഗത തടസം നേരിടുന്നു

താമരശ്ശേരി : ഏഴാം വളവിൽ ഒരു ചരക്ക് ലോറി തകരാറിൽ ആയത് കൊണ്ടും ചുരത്തിൽ 6,7,8 വളവുകൾക്കിടയിൽ ചെറിയ രീതിയിൽ ഗതാഗത തടസം നേരിടുന്നുണ്ട് താമരശ്ശേരി അവധി ദിവസത്തെ തിരക്ക് കാരണത്താലും,ഏഴാം വളവിൽ ഒരു ചരക്ക് ലോറി തകരാറിൽ ആയത് കൊണ്ടും ചുരത്തിൽ 6,7,8 വളവുകൾക്കിടയിൽ ചെറിയ രീതിയിൽ ഗതാഗത തടസം നേരിടുന്നുണ്ട്.മാന്യ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിച്ചു വാഹനം ഓടിക്കുക.

Read More

സ്നേഹാദരവും,ക്യാഷ് അവാർഡും നൽകി ആദരിച്ചു

കണിയാബറ്റ : ഗോവയിൽ സമാപിച്ച ദേശീയ ജൂനിയർ ഡെഫ് ഫുട്ബോളിൽ കിരീടം ചൂടിയ കേരള ടീമിന് അഭിമാനമായ ഡബ്ലിയു എം ഒ സ്പീച് ആൻഡ് ഹിയറിങ് സ്കൂൾ വിദ്യാർത്ഥി അരിജർമല സ്വദേശി ഷമ്മാസലിക്ക്.കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിയുടെ സ്നേഹാദരവ് ക്യാഷ് അവാർഡും നൽകി ആദരിച്ചു.പ്രസ്തുത പരിപാടിയിൽ നാട്ടിലുള്ള ഗ്ലോബൽ കെഎംസിസി ഓർ:സെക്രട്ടറി നാസർ എംകെ,അഹമ്മദ് പുതിയാണ്ടി,റഹീം പന്ന്യൻ,സബ് കമ്മറ്റി ഭവാഹികൾ,മുനീർ ചെട്ടിയങ്കണ്ടി,റഷീദ് പള്ളിമുക്ക്,ജലീൽ മോയിൻ,നുഹൈസ് അണിയേരി,ഫസൽ തച്ചറമ്പൻ ലീഗ് ഭാരവാഹി കക്കട്ടിൽ ബഷീർ,പുളിക്കൽ മഹ്റൂഫ്,ഗ്ലോബൽ കെഎംസിസി വനിത

Read More

സൺഡേ സ്കൂൾ വിദ്യാർത്ഥി നേതൃത്വ പരിശീലന ക്യാമ്പ് നാളെ താളൂരിൽ

മീനങ്ങാടി : യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ മലബാർ ഭദ്രാസന വിദ്യാർത്ഥി നേതൃത്വ പരിശീലന ക്യാമ്പ് നാളെ (നാളെ)നടക്കുമെന്ന് വൈ.പ്രസിഡൻ്റ് ഫാ.ബേബി പൗലോസ് ഓലിക്കൽ,ഡയറക്ടർ അനിൽ ജേക്കബ്,സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു.ഇഗ്നൈറ്റ് എന്ന പേരിൽ താളൂർ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലാണ് ക്യാമ്പ്.ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.ഫാ.ഡോ. മത്തായി അതിരംപുഴയിൽ അധ്യക്ഷത വഹിക്കും. സ്മാർട്ട് കിഡ്സ് എന്ന വിഷയത്തിൽ പ്രമുഖ ജേണലിസ്റ്റ് സി.വി ഷിബു,കണക്ടിംഗ് മൈൻഡ്‌സ് എന്ന വിഷയത്തിൽ ജോംസി

Read More

മുട്ടിൽ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് നടത്തി

മുട്ടിൽ : 1996 ൽ നിന്ന് 2025 ലേക്ക് എത്തിയപ്പോൾ തദ്ദേശ സ്വയം ഭരണ മേഖലയിൽ കാതലായ മാറ്റങ്ങൾ ഉണ്ടായതായി പട്ടികജാതി, പട്ടികവർഗ,പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ അർ കേളു അഭിപ്രായപ്പെട്ടു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാദേശിക സർക്കാരുകളാണ്.വിവര സാങ്കേതിക മേഖലയിലുണ്ടായിട്ടുള്ള പുരോഗതി ഭരണനിർവ്വഹണത്തിൽ ഉപയോഗപ്പെടുത്തണം. സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പ്രദർശനവും,തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശവും, ഗ്രാമപഞ്ചായത്ത് പ്രോഗസ്സ് റിപ്പോർട്ട് അവതരണവും, പഞ്ചായത്ത് പദ്ധതികളുടെ വീഡിയോ അവതരണവും വികസന നിർദ്ദേശങ്ങൾ അവതരിപ്പിച്ച

Read More

ദുരന്തനിവാരണ സേനക്കുള്ള ഐഡി കാർഡ് വിതരണം നടത്തി

കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദുരന്ത നിവാരണ സേന വിഭാഗത്തിലെ എക്സിക്യൂട്ടീവ് മെമ്പർമാർക്കുള്ള ഐഡന്റിറ്റി കാർഡ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി ഭരണസമിതി അംഗങ്ങളുടെ അധ്യക്ഷതയിൽ വിതരണം നടത്തി.കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ റഹിയാനത്ത് ബഷീർ ചടങ്ങിൽ സംബന്ധിച്ചു.ദുരന്തനിവാരണ സേന ചെയർമാൻ അബ്ദുൽ ഗഫൂർ ഊത്താലക്കൽ കൺവീനർ ഷിബു കറുകുളത്തിൽ ട്രഷറർ രാജേഷ് കോലോത്തൊടി കോഡിനേറ്റർ അജിത് കെ വൈസ് ചെയർമാൻ മുഹമ്മദ് പള്ളിക്കണ്ടി എക്സിക്യൂട്ടീവ് മെമ്പർമാരായ ജംഷീദ് കിഴക്കയിൽ അബ്ദുൽ

Read More

ഗോത്ര വർഗ്ഗ സങ്കേതങ്ങളിലെ വനിതകൾക്ക് പോത്തു വളർത്തൽ സംരംഭങ്ങളുമായി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്

പുൽപ്പള്ളി : ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളി ലെയും ഗോത്രവർഗ സങ്കേതങ്ങൾ കേന്ദ്രീകരിച്ചു ഭക്ഷ്യ സുരക്ഷ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പോത്ത് വളർത്തൽ യൂണിറ്റുകൾ ആരംഭിക്കുന്നു.ഗ്രാമ പഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതിയിൽ 30 ലക്ഷത്തോളംരൂപയാണ് പദ്ധതി നടത്തിപ്പിനായി മാറ്റി വെച്ചിട്ടുള്ളത്. പതിനേഴായിരം രൂപ വിലമതിക്കുന്ന 171 പോത്തു കുട്ടികളെ സൗജന്യമായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ട ഇരുപതോളം ഗോത്രവർഗ വനിത ഗ്രൂപ്പുകൾക്ക് നൽകുന്നത്.ആദ്യഘട്ടത്തിൽ ഓരോ പോത്തു കുട്ടി വീതമുള്ള യൂണിറ്റുകളാണ് വിതരണം ചെയ്യുക. മാംസോല്പാദന മേഖലയിൽ സ്വയം പര്യാപ്തമാവാനും ഗ്രാമീണ ഗോത്ര

Read More

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും

കൽപ്പറ്റ : ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി നടത്തിയ വ്യത്യസ്തങ്ങളായ പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവച്ച 2 വീതം വളണ്ടിയർമാരെ ക്ലസ്റ്റർ തലത്തിലേക്ക് തിരഞ്ഞെടുത്തു.ക്ലസ്റ്റർ തലത്തിൽ നിന്നും തെരഞ്ഞെടുത്ത രണ്ട് വീതം വളണ്ടിയർമാരെ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു. ജില്ലാതലത്തിൽ തെരഞ്ഞെടുത്ത എം സിദ്ധാർത്ഥ് 21,22 തീയതികളിൽ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ

Read More

പ്രാദേശിക ചരിത്ര രചനയിൽ ഗായത്രി ഗിരീഷിന് തിളക്കമാർന്ന വിജയം

പുൽപ്പള്ളി : വയനാട് റവന്യൂ ജില്ല ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗം പ്രാദേശിക ചരിത്രരചന മത്സരത്തിൽ പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഗായത്രി ഗിരീഷ് രണ്ടാം സ്ഥാനവും,എ ഗ്രേഡും കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. തുടർച്ചയായി മൂന്നാം തവണയാണ് ഗായത്രി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നത്.തുടർച്ചയായി രണ്ടുദിവസങ്ങളായി നടക്കുന്ന എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.കുടിയേറ്റ ഗ്രാമമായ പെരിക്കല്ലൂരിന്റെ സാമൂഹികം,സാംസ്കാരികം,രാഷ്ട്രീയം,വിദ്യാഭ്യാസം എന്നിവയുടെ വിശദമായ ചരിത്രങ്ങൾ അമ്പതോളം പേജിൽ എഴുതി ആണ് ഈ

Read More

‘ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ സ്ഥാനം രാജിവെക്കണം’:കെ റഫീഖ്

സുല്‍ത്താന്‍ ബത്തേരി : അര്‍ബന്‍ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസില്‍ പ്രതിയായ ഐസി ബാലകൃഷ്ണന്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്.

Read More

തീരാത്ത റോഡ്പണിയിലെ നാട്ടുകാരുടെ ആത്മനൊമ്പരങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ച് ഒരു പൗരൻ

മാനന്തവാടി : വയനാട്ടിലിപ്പോൾ പുതിയൊരു പഴഞ്ചൊല്ലുണ്ട്.പുളിഞാൽ റോഡ്‌ പോലെ എന്നതാണത്.അതായത് ഒരു ജോലി ആരംഭിക്കുകയും പൂർത്തിയാകാതെ അനന്തമായി നീളുകയും ചെയ്യുന്നതിനെയാണ് ഈ പഴഞ്ചൊല്ല് സൂചിപ്പിക്കുന്നത്.ഇപ്പോഴിതാ ഈ പഴഞ്ചൊല്ലിന്റെ ആത്മ നൊമ്പരങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുകയാണ് ഒരു പൗരൻ.ഭരണ സംവിധാനങ്ങളും സമര സമിതികളും രാഷ്ട്രീയ നേതൃത്വവും പരാജയപ്പെട്ട ഒരു നീണ്ട യജ്ഞത്തിന്റെ അവസാന അധ്യായമാണ് പുളിഞ്ഞാൽ സ്വദേശിയായ പാട്യായിൽ ബിജു പ്രധാനമന്ത്രിക്കച്ച കത്ത്.റോഡിനായുളള ഒരു ജനതയുടെ കാത്തിരിപ്പിനൊടുവിലാണ് പി.എം.ജി.എസ്.വൈ. പദ്ധതിയിൽ പുളിഞ്ഞാൽ റോഡിന് ഫണ്ടനുവദിക്കുന്നത്. വെള്ളമുണ്ടയിൽനിന്ന് തുടങ്ങി പുളിഞ്ഞാൽ മൊതക്കരവഴി

Read More

എൻ.ഡി.ജോയി

കൽപറ്റ : കൽപറ്റ കൊളവയൽ ട്രെയ് ഡേഴ്സ് ഉടമ കോട്ടവയൽ ചുങ്കത്തറ നെല്ലിക്കുന്നേൽ എൻ.ഡി.ജോയി (68) അന്തരിച്ചു.ഭാര്യ:ആനീസ് മലാന.മക്കൾ: എൻ ജെ നവീൻ,എൻ ജെ വിപിൻ, വിനീത.എൻ.ജോയി.മരുമക്കൾ:സാലു ജോസ്,നവ്യ നവീൻ,വീണ വീപിൻ.സഹോദരങ്ങൾ:എൻ.ഡി. ജോർജ്,എൻ.ഡി.തങ്കച്ചൻ, വൽസ ലാസർ.സംസ്കാരം നാളെ (ശനി) രാവിലെ 9 മണിക്ക് കൽപറ്റ സെൻ്റ് വിൻസൻ്റ് ഫൊറോന പള്ളിയിൽ.

Read More

മുത്തങ്ങയിൽ 72 ഗ്രാം എം ഡി എം എ യുമായി കാൽനട യാത്രക്കാരൻ പിടിയിൽ

ബത്തേരി : 72 ഗ്രാം എംഡിഎംഎ യുമായി കാൽനട യാത്രക്കാരനെ മുത്തങ്ങയിൽ നിന്ന് പിടികൂടി കോഴിക്കോട്,നടുവണ്ണൂർ,കുഞ്ഞോട്ട് വീട്ടിൽ,കെ ഫിറോസി(28) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.16.10.2025 വൈകീട്ടോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കർണാടക ഭാഗത്തു നിന്നും മുത്തങ്ങ ഭാഗത്തേക്ക് നടന്നു പോകുകയായിരുന്ന ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കകണ്ടപ്പോൾ പരിശോധിക്കുകയുമായിരുന്നു.ഇയാൾ ധരിച്ച പാന്റിന്റെ പോക്കറ്റിൽ നിന്നാണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ 72.09 ഗ്രാം എംഡിഎംഎ

Read More

കെ പി സി സി ജനറൽ സെക്രട്ടറി കെ.എൽ പൗലോസ്

കല്‍പ്പറ്റ : കെ പി സി സി ജനറല്‍ സെക്രട്ടറി പട്ടികയില്‍ ഇടം പിടിച്ച് പുല്‍പ്പള്ളി സ്വദേശി കെ.എല്‍.പൗലോസ്(70).എ ഐ സി സി ഇന്നു പ്രഖ്യാപിച്ച കെപിസിസി ഭാരവാഹി പട്ടികയില്‍ വയനാട്ടില്‍നിന്നു പൗലോസ് മാത്രമാണുള്ളത്.കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കേയാണ് സ്ഥാനക്കയറ്റം.വയനാട് ഡിസിസിയുടെ മുന്‍ അധ്യക്ഷനാണ് പൗലോസ്. അഞ്ച് പതിറ്റാണ്ടായി കോണ്‍ഗ്രസ് രാഷ്്ട്രീയത്തില്‍ സജീവമായ പൗലോസ് 2000ലും 2010ലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.ജില്ലാ വികസന സമിതി യോഗങ്ങളില്‍ പ്രിയങ്ക ഗാന്ധി എംപിയുടെ പ്രതിനിധിയായി പങ്കെടുക്കുന്നത് അദ്ദേഹമാണ്. വയനാട് മണ്ഡലത്തില്‍

Read More

സംസ്ഥാന സ്കൂൾ കായികമേള സ്വർണ്ണക്കപ്പിന് സ്വീകരണം നൽകി

കൽപ്പറ്റ : സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വർണക്കപ്പുമായി വന്ന ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകി. പരീക്ഷാഭവൻജോയിൻ്റ് സെക്രട്ടറി ഗിരീഷ് ചോലയിൽ ഡി ഡി ഇ ശ്രീ ശശീന്ദ്രവ്യാസ് എ ഇ ഒ മാരായ ശ്രീ സുനിൽ കുമാർ ശ്രീബാബു എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ വിവേകാനന്ദൻ ഹെഡ്മാസ്റ്റർ എം.പി കൃഷ്ണകുമാർ അധ്യാപകർ വിദ്യാർഥികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

Read More

തൊഴിൽ മേള ലോഗോ പ്രകാശനം

മാനന്തവാടി : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19ന് മാനന്തവാടി എൽ എഫ് യുപി സ്കൂളിൽ നടക്കുന്ന തൊഴിൽ മേളയുടെ ലോഗോ പ്രകാശനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ മേള സംഘടിപ്പിച്ചത്.ലോഗോ പ്രകാശന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ഇന്ദിരാ പ്രേമചന്ദ്രൻ,പി കെ അമീൻ,സ്റ്റാഫ്

Read More

സൂക്ഷ്മ ജലസേചനത്തിന് സാമ്പത്തിക സഹായം RKVY – PDMC :2025-2026 (പെർ ഡ്രോപ്പ് മോർ ക്രോപ്പ്)

മില്ലുമുക്ക് : നൂതന ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കുക, ഉയർന്ന ഉൽപാദനം ഉറപ്പുവരുത്തുക,ജലത്തിന്റെ ഉപയോഗക്ഷമത വർദ്ധിപ്പിക്കുക,എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന സൂക്ഷ്മ ജലസേചനം പി.ഡി.എം.സി മൈക്രിഗേഷൻ പദ്ധതിയിലൂടെ കൃഷിയിടങ്ങളിൽ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ (ഡ്രിപ്പ് സ്പ്രിംഗ്ലർ) സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.കർഷകർക്ക് ഈ പദ്ധതി പ്രകാരം കേന്ദ്ര ഗവൺമെന്റ് അംഗീകൃതനിരക്കിന്റെ 45% മുതൽ 55% വരെ പദ്ധതി നിബന്ധനകളോട് ധനസഹായമായി ലഭിക്കും.നിബന്ധനകൾക്ക് വിധേയമായി ജലസ്രോതസ്സുകളുടെ വികസനം,പമ്പിങ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പമ്പുകൾ എന്നിവക്ക് കൂടി സൂക്ഷ്മ ജലസേചന സംവിധാനത്തോടൊപ്പം ധനസഹായം ലഭിക്കുന്നതാണ്.നിശ്ചിത മാതൃകയിലുള്ള

Read More

ലോക മാനസികാരോഗ്യ ദിനമാചരിച്ചു

മേപ്പാടി : ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ഡോ.മൂപ്പൻസ് നഴ്‌സിങ് കോളേജും ആസ്റ്റർ വോളന്റിയേഴ്സും സംയുക്തമായി ബത്തേരി വാലുമ്മൽ ടീച്ചേർസ് ട്രെയിനിങ് കോളേജിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ഈ വർഷത്തെ പ്രമേയമായ “ദുരന്തങ്ങളിലും അടിയന്തരാവസ്ഥകളിലുമുള്ള മാനസികാരോഗ്യ സേവനങ്ങൾക്കുള്ള പ്രവേശനം” എന്നതിനെ ആസ്പദമാക്കി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മനഃശാസ്ത്ര വിദഗ്ധനുമായ ഡോ.ജിഷ്‌ണു ജനാർദ്ദനൻ ക്ലാസ്സെടുത്തു. വിദ്യാലയങ്ങളിൽ മാനസികാരോഗ്യ പിന്തുണാ സംവിധാനങ്ങൾ അനിവാര്യമാണെന്നും, വിദ്യാർത്ഥികളുമായി ആരോഗ്യകരമായ ഇടപെടലുകൾ നടത്തേണ്ടതിൻ്റെ പ്രാധാന്യവും,മാനസികാരോഗ്യ വിജ്ഞാനം നേടേണ്ടതിൻ്റെ ആവശ്യകത ബോധവത്കരണ

Read More

വൈത്തിരിയിൽ ഫുട്ബോൾ മൈതാനമെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്:ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരിക്ക് ജന്മനാടിന്റെ ആദരം

വൈത്തിരി : പഴയ വൈത്തിരിയുടെ ചിരകാല സ്വപ്നമായ ഫുട്ബോൾ മൈതാനം യാഥാർത്ഥ്യത്തിനായി ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരി സംഭാവന ചെയ്ത സ്ഥലത്തിന്റെ രേഖ വൈത്തിരി ഗ്രാമപഞ്ചായത്തിന് കൈമാറി ഈ മഹത്തായ സാമൂഹിക സംഭാവനയ്ക്ക് ആദരസൂചകമായി എം.എൽ.എ അഡ്വ.ടി.സിദ്ദീഖ് ഉസ്മാൻ മദാരിയെ പൊതുവേദിയിൽ ആദരിച്ചു. പരിപാടിയിൽ നാടിനോടുള്ള അടുപ്പവും സമൂഹത്തിനോടുള്ള ഉത്തരവാദിത്വബോധവുമാണ് ഉസ്മാൻ മദാരിയുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നത് എന്നും ഒരു യുവ സംരംഭകൻ സമൂഹത്തിന്റെ പുരോഗതിക്കായി ഇത്തരമൊരു മഹത്തായ സംഭാവന നൽകുന്നത് പ്രചോദനാത്മകമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More

പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ പുതുതായി വന്ന പ്രീമിയം സൂപ്പർഫാസ്റ്റ് അടൂർ കെഎസ്ആർടിസി ബസ്സിന് സ്വീകരണം നൽകി

പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ പുതുതായി വന്ന പ്രീമിയം സൂപ്പർഫാസ്റ്റ് അടൂർ കെഎസ്ആർടിസി ബസ്സിന് നാട്ടുകാരും വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് സ്വീകരണം നൽകി.അടൂർ -പെരിക്കല്ലൂർ റൂട്ടിൽ ഓടുന്ന സൂപ്പർഫാസ്റ്റ് സർവീസ് ഇന്നുമുതൽ പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസ് ആയി സർവീസ് തുടങ്ങി.അടൂരിൽ നിന്നും രാത്രി 8-15 pm ന് പുറപ്പെട്ട് 7-35 am ന് പെരിക്കല്ലൂർ എത്തി രാത്രി 7-30 pm ന് പെരിക്കല്ലൂരിൽ നിന്നും പുറപ്പെട്ട് 7-05 am ന് അടൂരിൽ എത്തിച്ചേരും.പുതിയ ബസ്

Read More

സാമ്പത്തിക അവബോധന പരിപാടി നടത്തി

മാനന്തവാടി : ആർ ബി ഐ-യുടെയും കേരളാപോലീസിന്റെയും സംയുക്തഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായുള്ള സാമ്പത്തിക അവബോധന പരിപാടി സംഘടിപ്പിച്ചു.മാനന്തവാടി പഴശ്ശി ഗ്രന്ഥലയത്തിൽ നടന്ന ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് നിർവഹിച്ചു.ആർ ബി ഐ ജനറൽ മാനേജർ മുഹമ്മദ്‌ സാജിദ് അധ്യക്ഷത വഹിച്ചു.സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എ വി ജലീൽ വർധിച്ചു വരുന്ന സാമ്പത്തിക തട്ടിപ്പുകളെകുറിച്ചും തട്ടിപ്പ് തടയാനും ജാഗ്രത പാലിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ക്ലാസ്സെടുത്തു.ബാങ്കിംഗ് സുരക്ഷയെക്കുറിച്ചും

Read More

വാർഷികം ആഘോഷിച്ചു

മാനന്തവാടി : നോർത്ത് വയനാട് കോ:ഓപ്പറേറ്റീവ് റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ 5 വർഷത്തെ സേവനം പൂർത്തീകരിച്ചു.അതിൻ്റെ ഭാഗമായി വിപുലമായി വാർഷിക ആഘോഷം നടത്തി.ആഘോഷങ്ങളുടെ ഭാഗമായി അടുത്ത ഒരു വർഷത്തിനിടയിൽ മെഡിക്കൽ ക്യാമ്പുകളും ആരോഗ്യബോധവൽക്കരണ സെമിനാറുകളും സംഘടിപ്പിക്കുന്നു.സംഘം വൈ:പ്രസിഡണ്ട് കടവത്ത് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.പ്രസിഡണ്ട് ടി.എ.റെജി ഉദ്ഘാടനം ചെയ്തു.എ.പ്രഭാകരൻ മാസ്റ്റർ,കെ.ജെ.പൈലി,സി.പി.ശശിധരൻ,എക്കണ്ടി മൊയ്തുട്ടി,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ സെൻമ മോയിൻ,സരസ്വതി എൻ.എം എന്നിവർ പ്രസംഗിച്ചു.

Read More

ബൈരക്കുപ്പ പാലം മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം:സംയുക്ത ബസ്സ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ

പുൽപ്പള്ളി : വളർന്നുകൊണ്ടിരിക്കുന്ന ടൗണാണ് പുൽപ്പള്ളി.വിദ്യാഭ്യാസം,കച്ചവടം,ആശുപത്രി ആവശ്യങ്ങൾക്ക് നിരവധി യാത്രക്കാർക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് മൈസൂർ,ബംഗളൂരു സിറ്റിയുമായി ബന്ധപ്പെടാനുള്ള റൂട്ടുമാണിത്.മഴ ശക്തമായാൽ ബൈരക്കുപ്പ പ്രദേശത്തുള്ള വിദ്യാർത്ഥികൾക്ക് മാസങ്ങളോളം പഠിപ്പ് മുടങ്ങുന്നു.അടിയൊഴുക്ക് അധികമുള്ള ഈ പുഴയിലൂടെ തോണിയാത്ര വളരെ ദുർഘടമാണ്.പഠിക്കാൻ പോകുന്ന കുരുന്നുകൾ ജീവൻ പണയം വച്ചാണ് ഈ പുഴയിലൂടെ മറുകര കടക്കുന്നത്.ഒരോ കാലങ്ങളിൽ വരുന്ന രാഷ്ട്രീയകക്ഷികൾ ഈ വിഷയം ഒരു വോട്ട് ബാങ്ക് തന്ത്രമായി ഉപയോഗിക്കുന്നു.ബൈരക്കുപ്പ പാലം വന്നാൽ വിദ്യാഭ്യാസ പരമായും,ആരോഗ്യപരമായും പിന്നോക്കം നിൽക്കുന്ന ബൈരക്കുപ്പമേഖലയിലെ

Read More

വ്യാജ സിഗരറ്റ് വിതരണം നടത്തി മുങ്ങിയയാൾ പിടിയിൽ

തലപ്പുഴ : സിഗരറ്റ് പാക്കറ്റുകൾ വ്യാജമായി നിർമിച്ച്‌ വിൽപ്പന നടത്തിയ കേസിലുൾപ്പെട്ട ശേഷം വിദേശത്തേക്ക് മുങ്ങിയയാൾ പിടിയിൽ.ബത്തേരി പള്ളിക്കണ്ടി കായാടൻ വീട്ടിൽ മുഹമ്മദ്‌ യാസിൻ (23) നെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബറിൽ ITC കമ്പനിയുടെ ബ്രാൻഡ് ആയ GOLD FLAKE സിഗരറ്റുകൾ എന്ന് തോന്നിക്കുന്ന തരത്തിലുള്ള സിഗരറ്റ് പാക്കറ്റുകൾ വ്യാജമായി നിർമിച്ച് തലപ്പുഴ ടൗണിലെ കച്ചവടക്കാർക്ക് വില്പന നടത്തുകയായിരുന്നു.മേൽ വിവരമറിഞ്ഞ ITC കമ്പനിയുടെ അംഗീകൃത വിതരണക്കാർ സ്ഥലത്ത് എത്തിയ്യതോടെ സിഗരറ്റ് പാക്കറ്റുകൾ ഉപേക്ഷിച്ച്

Read More

ശബരിമല സ്വര്‍ണകൊള്ള:ഹൈക്കോടതി മേല്‍നോട്ടത്തില്‍ സി ബി ഐ അന്വേഷിക്കണം:കെ മുരളീധരന്‍

കല്‍പ്പറ്റ : ശബരിമലയിലെ സ്വര്‍ണകൊള്ള ഹൈക്കോടതി മേല്‍നോട്ടത്തില്‍ സി ബി ഐ അന്വേഷിക്കണമെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരന്‍ ആവശ്യപ്പെട്ടു.കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമല വിഷയത്തില്‍ അഡീഷണല്‍ ഡി ജി പിയുടെ നേതൃത്വത്തിലുള്ള നിലവിലെ അന്വേഷണസംഘം ഹൈക്കോടതിക്ക് കൊടുക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ താത്പര്യത്തിന് ചേര്‍ന്നതല്ലെങ്കില്‍ മുഖ്യമന്ത്രി അവരെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ട്.യോഗേഷ് ഗുപ്ത ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അനുഭവം നമുക്ക് മുന്നിലുണ്ട്. അതുകൊണ്ട് ഈ റിസ്‌ക് അന്വേഷണസംഘം എടുക്കുമോയെന്ന സംശയവും കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം

Read More

“പ്രതിരോധം കുടുംബശ്രീയിലൂടെ”

മീനങ്ങാടി : സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്. അംഗങ്ങൾക്കായി “പ്രതിരോധം കുടുംബശ്രീയിലൂടെ പരിപാടിയുടെ ” ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം.സോമൻ സ്വാഗതമാശംസിച്ചു.കുടുംബശ്രീ സി.ഡി.എസ്. ചെയർപേർസൺ ശ്രീകല ദിനേശ് ബാബു അധ്യക്ഷത വഹിച്ചു.അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ വയനാട് ജില്ല മാനേജറുമായ സജിത് ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ

Read More

ഗതാഗത നിയന്ത്രണം

മാനന്തവാടി : മാനന്തവാടി പോലീസ് സ്‌റ്റേഷൻ താഴെയങ്ങാടി റോഡ് ഡ്രൈനേജ് അനുബന്ധ പ്രവൃത്തികളുടെ ഭാഗമായി റോഡ് ഐറിഷ് വർക്ക് നടക്കുന്നതിനാൽ ഒക്ടോബർ 15,17 തീയ്യതി കളിൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നതായിരി ക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read More