കൽപ്പറ്റ : ജൂലൈ മാസത്തിൽ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിജയിച്ച നെൻമേനി ഗവ.വനിതാ ഐ.ടി.ഐ-യിലെ ട്രെയിനികളുടെ കോൺവൊക്കേഷൻ ചടങ്ങ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.അസൈനാർ ഉദ്ഘാടനം ചെയ്തു.നെൻമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു അനന്തൻ സർട്ടിഫിക്കറ്റുകളും മികച്ച വിജയം നേടിയവർക്കുള്ള അനുമോദന പത്രവും വിതരണം ചെയ്തു.വിജ്ഞാന കേരളം ജില്ലാ കോ-ഓർഡിനേറ്റർ ശ്രീജിത്ത് ശിവരാമൻ മുഖ്യ പ്രഭാഷണം നടത്തി.പി.ടി.എ ഭാരവാഹികളായ എം.സലിം,വാസന്തി,പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി മക്ബൂലത്ത്,സ്റ്റാഫ് സെക്രട്ടറി അതുല്യ എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ ജീവൻ
Category: Districts
വർക്കി(96) നിര്യാതനായി
ചെറുകാട്ടൂർ : കുളത്തിങ്കൽ കരിമംക്കുന്ന് വർക്കി(96) നിര്യാതനായി.ഭാര്യ പരേതയായ ഏലിയാമ്മ,മക്കൾ ത്രേസ്യാമ്മ (ഗ്രേസി ),ലീലാമ്മ, റോസക്കുട്ടി,Sr സുദീപ (അന്നക്കുട്ടി)ആന്ധ്രാ പ്രദേശ്,Sr മേരി ആന്ധ്രാപ്രദേശ്,കുര്യാക്കോസ്, ജോസ് മോൻ,സജി ( ക്രിയേറ്റീവ് ബിൽഡേഴ്സ് ), സിസ്സി.മരുമക്കൾ – പരേതനായ ജോർജ്ജ്, ജോർജ്ജ്,കുര്യാച്ചൻ,സീലി,ഷാന്റി,സജിന, സിബിച്ചൻ,സംസ്കാരം നാളെ 7-10-25 ചൊവ്വ ഉച്ചകഴിഞ്ഞ് 3:30 ന് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ചെറുകാട്ടൂർ പള്ളി സെമിത്തേരിയിൽ.
വഴി തെറ്റി വന്ന കുട്ടിയുടെ ബന്ധുക്കളെ തിരയുന്നു
പുൽപള്ളി : ഇന്ന് (06.10.25) വൈകീട്ട് 4 മണിക്ക് വയനാട് പുൽപ്പള്ളി കൂനംതേക്ക് എന്ന സ്ഥലത്ത് എത്തിപ്പെട്ട കുട്ടിയാണിത്.ബന്ധുക്കളോ രക്ഷിതാക്കളോ കൂടെയില്ലാത്ത ഈ കുട്ടിയുടെ പേര് സെയ്ദ് അഹമ്മദ് (സുമാർ 5 വയസ്) എന്നും,മാതാപിതാക്കളുടെ പേര് സുഹൈൽ പാഷ, നൂർജഹാൻ എന്നുമാണെന്നാണ് കുട്ടി പറയുന്നത്.ഹിന്ദിയാണ് സംസാരിക്കുന്നത്.ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും സൂചനകൾ ലഭിക്കുന്നവർ പുൽപ്പള്ളി പോലീസുമായി ബന്ധപ്പെടുക. എസ്എച്ച്ഒ : 9497987201 സ്റ്റേഷൻ : 04936240294
പഞ്ചഗുസ്തിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സിവിൽ പോലീസ് ഓഫീസർ എം.ഖാലിദ്
പുൽപ്പള്ളി : പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജില്ലാതല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) ഒന്നാം സ്ഥാനം പോലീസുകാരന്.വൈത്തിരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം.ഖാലിദ് ആണ് ഒന്നാമതെത്തി ജില്ലാ പോലീസിന്റെ അഭിമാനമായത്. ഈ വർഷം ഡിസംബറിൽ ജില്ലയിൽ നടക്കാനിരിക്കുന്ന സംസ്ഥാന തല മത്സരത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
ഒടുവിൽ ആ ഭാഗ്യശാലിയെ കിട്ടി;25 കോടിയുടെ ബമ്പർ അടിച്ചത് ആലപ്പുഴക്കാരന്
ആലപ്പുഴ : ആകാംക്ഷകൾക്കും ഊഹാപോഹങ്ങൾക്കും വിരാമം.25 കോടി രൂപയുടെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്തി.ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർക്കാണ് ബമ്പർ ലോട്ടറി അടിച്ചത്. നെട്ടൂരിലെ പെയിന്റ് കടയിലെ ജീവനക്കാരനാണ് ശരത്. തുറവൂർ എസ്ബിഐയിൽ ടിക്കറ്റ് നൽകി.
സൂര്യ അയൽക്കൂട്ടത്തിലെ 5 പേർ പങ്കിട്ടെടുത്ത ടിക്കറ്റിന് 50 ലക്ഷം
കോട്ടയം : സൂര്യ അയൽക്കൂട്ടത്തിലെ 5 പേർ പങ്കിട്ടെടുത്ത ടിക്ക ടിക്കറ്റിന് 50 ലക്ഷം.സാലി സാബു,രമ്യ അനൂപ്, ഉഷ മോഹിനി,ഉഷ സാബു,സൗമ്യ – ഇവർ അഞ്ചുപേർ ആണ് കേരളക്കര കാത്തിരുന്ന ആ ഓണം ബംബർ ഭാഗ്യശാലികൾ.കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുപ്പിലെ 25 കോടി രൂപയുടെ ഒന്നാം സമ്മാനം ആലപ്പുഴക്കാരൻ ശരതിനാണ്. എന്നാൽ,ബമ്പറിന്റെ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ച സന്തോഷത്തിലാണ് കോട്ടയം പൂഞ്ഞാർ തെക്കേക്കരയിലെ ‘സൂര്യ’ അയൽക്കൂട്ടത്തിലെ അഞ്ച്
ലോട്ടറി തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് ധർണ്ണ
എറണാകുളം : ലോട്ടറിയുടെ ജി.എസ്.ടി 28% ത്തിൽനിന്ന് 40 % ആയി വർദ്ധിച്ചത് മൂലം ലോട്ടറി വിൽപ്പനക്കാർക്ക് ഒരു ടിക്കറ്റിൽ ഒരു രൂപ മുതൽ ഒന്നര രൂപ വരെ വരുമാനം കുറഞ്ഞു.പ്രതിദിനം 500 രൂപവരുമാനം ഉണ്ടായിരുന്നവരുടെ വരുമാനം 400 ആയി കുറഞ്ഞു. സമ്മാനത്തിന് ലഭിച്ചിരുന്ന കമ്മീഷൻ 12 ൽ നിന്ന് 9 ആയി കുറഞ്ഞു.ടിക്കറ്റ് വിലവർദ്ധനവ്,ജി.എസ് ടി വർദ്ധനവ് എന്നിവയിടെ പേരിൽ ആറ് മാസത്തിനുള്ളിൽ സമ്മാനങ്ങളിൽ 2 കോടി രൂപയ്ക്ക് മുകളിൽ കുറച്ചു.കേരളലോട്ടറി വാങ്ങുന്നവനും, വിൽക്കുന്നവനും നഷ്ടം
ബ്രഹ്മഗിരി സോസൈറ്റി തട്ടിപ്പ്:മന്ത്രി ഒ ആർ കേളു രാജിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്ക് കോണ്ഗ്രസ് മാർച്ച്
മാനന്തവാടി : ബ്രഹ്മഗിരി സോസൈറ്റി തട്ടിപ്പ് മന്ത്രി ഒ ആർ കേളു രാജിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്ക് കോണ്ഗ്രസ് മാർച്ച് നടത്തി.ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ ടി ജെ ഐസക് മാർച്ച് ഉദ്ഘാടനം ചെയ്തു.ബ്രഹ്മഗിരി സോസൈറ്റിയിൽ നടന്നത് 120 കോടി രൂപയുടെ അഴിമതിയാണ്.സോസൈറ്റിയിൽ നടന്നത് സി പി എം നേതൃത്വത്തിലുള്ള കൊള്ളയാണെന്ന് ടി ജെ lഐസക് പറഞ്ഞു ഇക്കാര്യത്തിൽ ഇ ഡി അന്വേഷണം നടത്തണമെന്നും ടി ജെ ഐസക്ക് ആവശ്യപെട്ടു. പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് ജിൽസൻ
ജില്ലയിലെ ആദ്യ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടറായി എം ജെ അഗസ്റ്റിൻ
കൽപ്പറ്റ : ജില്ലയിലെ ആദ്യ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടറായി എം ജെ അഗസ്റ്റിൻ.ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർമാർ ഇല്ലാത്തതും എന്നാൽ ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങളുണ്ടാവുന്നതുമായ വയനാട്ടിലും ഇടുക്കിയിലും തസ്തിക സൃഷ്ടിക്കാൻ രണ്ട് മാസം മുമ്പാണ് മന്ത്രി സഭായോഗം തീരുമാനിച്ചത്. ദുരന്തമുണ്ടാകുമ്പോൾ ആവശ്യമായ നടപടികൾ ഏകോപിപ്പിക്കുകയാണ് ഇവരുടെ പ്രധാന ചുമതല.
“കൂടോത്തുമ്മൽ പടിഞ്ഞാറേ വീട് ഉന്നതിയിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം:പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു “
കണിയാമ്പറ്റ : കൂടോത്തുമ്മൽ പടിഞ്ഞാറേവീട് ഉന്നതിയിലെ സാമൂഹ്യ പഠനമുറിയിൽ വച്ച് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഫെസിലിറ്റേറ്റർ കെ ശാന്തി സ്വാഗതം ആശംസിച്ചു.വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ സി സജിത്ത്കുമാർ അച്ചൂരാനം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിക്കുകയും “കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും ” എന്ന ആപ്തവാക്യം യുവ തലമുറ ഏറ്റെടുക്കണമെന്നും,തെറ്റായ ലഹരികളോട് നോ പറയണമെന്നും ആഹ്വാനം ചെയ്തു.ഊരുമൂപ്പൻ പി.രാമൻ,പി.വി.സുനിത മുതലായവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ട്രൈബൽ പ്രമോട്ടർ കെ.ഹരി
സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
കൽപ്പറ്റ : സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ.കാക്കവയൽ,കളത്തിൽ വീട്ടിൽ,അഷ്കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്.സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500 മുതൽ 3000 രൂപ വരെ ലാഭം നേടാം എന്ന് വിശ്വസിപ്പിച്ച് തൃക്കൈപ്പറ്റ സ്വദേശിയിൽ നിന്നാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയത്. 2023 ജനുവരി മുതൽ 2024 ജനുവരി വരെ വിവിധ അക്കൌണ്ടുകളിലായി 2920000/-(ഇരുപത്തൊൻപത് ലക്ഷത്തി ഇരുപതിനായിരം) രൂപയാണ് പല തവണകളായി ഇയാൾ പരാതിക്കാരനിൽ നിന്ന് കൈപ്പറ്റിയത്.പിന്നീട് ലാഭ
ദുരന്തനിവാരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം:കെ എസ് സി (എം)
സുൽത്താൻ ബത്തേരി : ദുരന്തനിവാരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കെ എസ് സി എം സംസ്ഥാന പ്രസിഡണ്ട് ബ്രൈറ്റ് വട്ടനിരപ്പേൽ ആവശ്യപ്പെട്ടു.കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളുമുണ്ടാക്കുന്ന ദുരന്തങ്ങളെ നേരിടാൻ വിദ്യാർത്ഥികൾക്ക് മാനസിക ബലം നൽകേണ്ടത് അനിവാര്യമാണ്.പ്രത്യേക ശ്രദ്ധയും സംരക്ഷണവും വിദ്യാർത്ഥികൾക്ക് ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്.ദുരന്തങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ അതിനെ എങ്ങനെ നേരിടണം എന്ന് അറിവ് സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ വിദ്യാർത്ഥികൾക്ക് നൽകണമെന്നും ബ്രൈറ്റ് വട്ടനിരപ്പേൽ പറഞ്ഞു.കെ എസ് സി എം വയനാട് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
മലപ്പുറത്ത് നിന്നും വയനാട് സന്ദർശനത്തിനെതിയ 8 വയസ്സുകാരിക്ക് പാമ്പിന്റെ കടിയേറ്റു
കല്പറ്റ : മലപ്പുറത്ത് നിന്നും കുടുംബ സമേതം വയനാട് സന്ദർശനത്തിനെതിയ സംഘത്തിലെ 8 വയസ്സുകാരിക്ക് പാമ്പിന്റെ കടിയേറ്റു. ബേസുരസാഗർ ഡാം എൻട്രി പോയിന്റിൽ നിന്നാണ് പാമ്പിന്റെ കടിയേറ്റത്.മലപ്പുറം കൊണ്ടോട്ടി മഞ്ഞളാം കുന്ന് ആദിശ്രീ (8 ) ക്ക് ഇന്ന് രാവിലെ 10 മണിയോടെ കടിയേറ്റത് ഉടനെ കല്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷമാണ് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് വന്നത്.മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ള കുട്ടി സുഖം പ്രാപിച്ചു വരുന്നു.
അന്താരാഷ്ട്ര കാപ്പി ദിനാഘോഷം:ജില്ലാ തല പരിപാടി ചൊവ്വാഴ്ച വെള്ളമുണ്ടയിൽ
കൽപ്പറ്റ : അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ ജില്ലാതല പരിപാടി ചൊവ്വാഴ്ച വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും.കോഫി ബോർഡിന്റെയും വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ രാവിലെ 9 30 മുതൽ വൈകുന്നേരം നാലുമണി വരെയാണ് പരിപാടി.രാവിലെ 9.30 ന് വെള്ളമുണ്ട എട്ടേനാൽ ക്ഷീര സംഘം ഓഫീസ് പരിസരത്ത് നിന്ന് സിറ്റി ഓഡിറ്റോറിയത്തിലേക്ക് വാക്ക് വിത്ത് കോഫി എന്ന പേരിൽ കാപ്പി നടത്തം ആരംഭിക്കും.തുടർന്ന് സ്കൂളിന് സമീപത്തെ സിറ്റി ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം,കാർഷിക സെമിനാർ,ചർച്ച,പ്രദർശന വിപണന മേള എന്നിവ
വായ്പ തട്ടിപ്പ്:രാജേന്ദ്രന് നായരുടെ കുടുംബത്തിന്റെ സമരം തുടരുന്നു
പുൽപ്പള്ളി : സര്വ്വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിനെ തുടര്ന്ന് ജീവനൊടുക്കിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രന് നായരുടെ കുടുംബം ബാങ്കിന് മുന്നിൽ വെള്ളിയാഴ്ച മുതല് ആരംഭിച്ച സമരം തുടരുന്നു.രാജേന്ദ്രന്റെ പിതാവിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാജേന്ദ്രന് നായരുടെ ഭാര്യയും മക്കളുടെയും നേതൃത്വത്തിലാണ് സമരം തുടരുന്നത്.വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രന് നായരുടെ പേരില്.കടബാധ്യത നീക്കി വസ്തുവിന്റെ ആധാരംതിരികെ നല്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.തങ്ങളുടെ ആവശ്യം അംഗീകരിച്ചാല് മാത്രമെ സമരത്തില് നിന്ന് പിന്മാറുകയുള്ളുവെന്ന ഉറച്ച നിലപാടിലാണ് രാജേന്ദ്രന്റ കുടുംബംഗ ങ്ങളും ജനകീയ സമരസമിതിയും.ബാങ്കിന്
മാനന്തവാടി കാട്ടിക്കുളം ബെഗുരിനടുത്ത് കാറും ലോറിയും ഇടിച്ച് ഒരു മരണം
മാനന്തവാടി : പുത്തൻ പുര സ്വദേശിനി ചെമല സഫിയ (52) ആണ് മരിച്ചത് ഇന്ന് രാവിലെ 9.30 ഓട് കൂടി യാണ് അപകടം കറിലുണ്ടയിരുന്ന മുഹമ്മദ് കുട്ടി (67),സത്താർ (30),തസ്ലീന (17),റിഫ (10),മിസ്ബ താജ് ( 23 ),ആയിഷ (2),ഇസ്മായിൽ (4) എന്നിവർക്ക് പരുക്കേറ്റു.
ആര്യയ്ക്ക് ചീരാൽ മണ്ഡലം പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി
ചീരാൽ : നെൻമേനി പഞ്ചായത്ത് കല്ലിങ്കര ഉന്നതിയിലെ കുമാരി ആര്യ സി വേലായുധൻ ആറു വർഷത്തെ എംബിബിഎസ് കോഴ്സിൽ പ്രവേശിച്ചു. പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് ഇന്ന് പുറപ്പെടുന്ന ആര്യയ്ക്ക് ചീരാൽ മണ്ഡലം പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.കോഴ്സ് പൂർത്തീകരിക്കാനും സമൂഹത്തിന് സേവനം ചെയ്യാനും നാടിന് അഭിമാനമാകാനും കഴിയട്ടെ എന്ന് ആശംസിച്ചു.ആവശ്യമായ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.പ്രവാസി കോൺഗ്രസ് ചീരാൽ മണ്ഡലം പ്രസിഡണ്ട് കെ സി കെ തങ്ങൾ ഹാരമണിയിച്ചു.യോഗം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ബത്തേരി
ജി.വി.എച്ച്.എസ്.എസ് മാനന്തവാടി “ഹൃദ്യം ” എൻ.എസ്.എസ് ദ്വിദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി സമത്വജ്വാല തെളിയിച്ചു
മാനന്തവാടി : മാനന്തവാടി ഗാന്ധി പാർക്കിൽ വച്ച് നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി.കെ.രത്നവല്ലി സമത്വ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.സിന്ധു സെബാസ്റ്റ്യൻ,പി ടി എ പ്രസിഡൻ്റ് ഷജിത്ത് എൻ.ജെ,എസ്.എം.സി ചെയർപേഴ്സൺ മൊയ്തൂട്ടി അണിയാരത്ത്,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ജിജി.കെ.കെ,സ്കൂൾ വൈസ് പ്രിൻസിപ്പാൾ സുരേഷ് കുമാർ കെ.കെ,എൻ.എസ്.എസ്.പി.ഒ.റംല കാവുങ്ങൽ, വാളണ്ടിയർ ലീഡർ അനുലയ ബിനു,സിദ്ധാർത്ഥ് പി ഗിരീഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.അദ്ധ്യാപകർ,പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ക്യാമ്പിൻ്റെ
പടിഞ്ഞാറത്തറ കാപ്പി ക്കളത്ത് വാഹനാപകടം ഒരാൾ മരണപ്പെട്ടു
പടിഞ്ഞാറത്തറ : ഡാം പരിസരത്ത് കാപ്പികളത്ത് വാഹനാപകടം ഒരാൾ മരണപ്പെട്ടു പടിഞ്ഞാറത്തറ നായിമൂല സ്വദേശി സഞ്ജിത്ത്(32) ആണ് മരണപ്പെട്ടത് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ.
അറിവ് ജീവിത വ്യവസ്ഥയുടെ അടിസ്ഥാനം:ജുനൈദ് കൈപ്പാണി
മീനങ്ങാടി : അറിവ് ആയുധമാണ്. ഉപജീവനമാർഗ്ഗമാണ്.സംസ്കാരമാണ്.നമ്മുടെ ജീവിത വ്യവസ്ഥയുടേയും സമ്പദ് വ്യവസ്ഥയുടേയും അടിസ്ഥാനമായി അറിവ് മാറിയിരിക്കുന്നുവെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.മീനങ്ങാടി ഗവ.കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുമായി സെമിനാർ ഹാളിൽ സംവദിക്കുയായിരുന്നു അദ്ദേഹം.ജി.സി.ഐ സൂപ്രണ്ട് സിൻഡ്രീല്ല ജേക്കബ്,പ്രതിഭ കെ.എസ്,ഹരീഷ് കുമാർ എ.വി,മിഥുന സി.വി,അശ്വനി കെ.ആർ തുടങ്ങിയവർ സംസാരിച്ചു.മനുഷ്യ ജീവിതത്തിന്റെ ചരിത്രം പരിശോധിച്ചാൽ അത് കൃഷിയിൽ നിന്ന് ആരംഭിച്ച് വാണിജ്യ വ്യവസായ യുഗങ്ങളിലൂടെ കടന്ന് വിവര സാങ്കേതിക യുഗവും പിന്നിട്ട് വൈജ്ഞാനിക
കുന്നുമ്മൽ കുടുംബ സംഗമം നടത്തി
കൂളിവയൽ : പ്രമുഖ കുടുംബമായി കുന്നുമ്മൽ കുടുംബത്തിന്റെ സംഗമവും സൗഹൃദ വിരുന്നും സംഘടിപ്പിച്ചു.കൂളിവയലിൽ നടന്ന പരിപാടിയിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യ പ്രഭാഷണം നടത്തി.ഉമ്മർ മുസ്ലിയാർ,ഉനൈസ് മുസ്ലിയാർ,അബുബക്കർ കെആഷിക് കെ,ശരീഫ് ഫൈസി,ഇബ്രാഹിം കെ,അബ്ദുറഹ്മാൻ എം.സി,ഉസ്മാൻ കെ,മുഹമ്മദ് കെ,നാസർ കെ,സുഹൈൽ സഅദി തുടങ്ങിയവർ സംസാരിച്ചു.
അഭിമാന നിമിഷം,ചടങ്ങിൽ നിൽക്കുന്നത് വൈകാരിക ഭാരത്തോടെ:മോഹൻലാൽ
തിരുവനന്തപുരം : ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണ്.ഇന്ത്യൻ സിനിമാ ലോകത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കിയപ്പോൾ,അതിന്റെ സന്തോഷം പങ്കുവെക്കാനായി സ്വന്തം നാട്ടിലെത്തിയപ്പോൾ,കേരള സർക്കാർ നൽകുന്ന ഈ ആദരം ഹൃദയം നിറഞ്ഞ നന്ദിയോടെ സ്വീകരിക്കുകയാണെന്ന് മോഹൻലാൽ പറഞ്ഞു.’ഇത് ഞാൻ ജനിച്ചുവളർന്ന് കൗമാരവും യൗവനവും ചെലവഴിച്ച മണ്ണാണ്.എന്റെ അമ്മയും അച്ഛനും ജ്യേഷ്ഠനും ജീവിച്ച ഇടമാണ്.ജീവിതത്തിന്റെ സങ്കീർണതകളൊന്നുമറിയാതെ അവർക്കൊപ്പം ഞാൻ കഴിഞ്ഞ നാടാണ്.ഇവിടത്തെ കാറ്റും മരങ്ങളും വഴികളും പഴയ പലകെട്ടിടങ്ങളും എന്റെ ഓർമകളുടെയും ആത്മാവിന്റെയും
ഒളിവിലായിരുന്ന അനീഷ് മാമ്പള്ളി പൊലീസ് കസ്റ്റഡിയിൽ
മുള്ളൻ കൊല്ലി : പെരിക്കല്ലൂരിലെ കാനാട്ട് മലയിൽ തങ്കച്ചന്റെ വീട്ടിൽ കർണാടക മദ്യവും തോട്ടയും കൊണ്ടുവെച്ച കേസിൽ പ്രതിയായ മരക്കടവ് സ്വദേശിയായ അനീഷ് മാമ്പള്ളിയെ പോലീസ്പിടികൂടി.കുടക് കുശാൽ നഗറിൽ നിന്നാണ് ഇയാളെ പിടികൂടിയത്.കാനാട്ട് മല തങ്കച്ചൻ കേസിൽ ഉൾപ്പെട്ട് 17 ദിവസം ജയിലിൽ കിടന്നിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാൾ പ്രതിയല്ലെന്ന് കണ്ടെത്തിയിരുന്നു.ഇയാൾ കർണാടകയിൽ ഉണ്ടെന്ന് പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് അന്വേഷണസംഘം തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.ബാംഗ്ലൂരിൽ പോലീസ് സംഘം എത്തിയപ്പോൾ കുശാൽനഗറിലേക്ക് ഇയാൾ കടക്കുകയായിരുന്നു.ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷെരീഫിന്റെ
മീനങ്ങാടിയിൽ മാനസികാരോഗ്യ പ്രദർശനം
മീനങ്ങാടി : “മാനസികാരോഗ്യം,എല്ലാവർക്കും, എല്ലായിടത്തും,എല്ലായ്പ്പോഴും” എന്ന മുദ്രാവാക്യവുമായി മീനങ്ങാടി ഗ്രാമപഞ്ചായത്തും, സാമൂഹികാരോഗ്യ കേന്ദ്രവും,ലൂയിസ് മൗണ്ട് മാനസികാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന മാനസികാരോഗ്യ പ്രദർശനം 2025 ഒക്ടോബർ 9 മുതൽ 11 വരെ ജി എച് എസ് എസ് മീനങ്ങാടിയിൽ നടക്കും.മാനസികാരോഗ്യ ബോധവൽക്കരണവും പൊതുജനങ്ങളിൽ ആരോഗ്യപരമായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിനായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.മാനസികാരോഗ്യ പ്രദർശനം,ബോധവൽക്കരണ പരിപാടികൾ,കൗൺസിലിംഗ് സെഷനുകൾ,അഭിരുചി നിർണ്ണയ ക്യാമ്പ്,പഠന വൈകല്യ നിർണ്ണയ ക്യാമ്പ്,ബുദ്ധി പരിശോധന ക്യാമ്പ്,ലഹരി വിരുദ്ധ പരിപാടികൾ,പോസ്റ്റർ പ്രദർശനങ്ങൾ,പൊതുചർച്ചകളും സംവാദങ്ങളും പ്രദശനത്തിൻ്റെ ആകർഷണങ്ങൾ ആണ്.എല്ലാവർക്കും സൗജന്യ പ്രവേശനം ഉണ്ടായിരിക്കും.
വാളവയല്,അതിരാറ്റുകുന്ന്,പുളിഞ്ഞാല് സ്കൂളുകളില് യു വിഭാഗം അധ്യാപകരെ നിയമിക്കണം:ഐസി ബാലകൃഷ്ണന് എം എല് എ
സുല്ത്താന് ബത്തേരി : വാളവയല് ,അതിരാറ്റുകുന്ന്,പുളിഞ്ഞാല് ഗവ.സ്കൂളുകളില് അടിയന്തരമായി യു പി വിഭാഗത്തില് ആവശ്യമായ അധ്യാപകരെ നിയമിക്കണമെന്ന് ഐ സി ബാലകൃഷ്ണന് എം എല് എ ആവശ്യപ്പെട്ടു.ജില്ലയിലെ മൂന്നു സ്കൂളുകളില് യു പി വിഭാഗത്തില് പഠിപ്പിക്കാന് അധ്യാപകരില്ലാത്ത സാഹചര്യമാണുള്ളത്.കുട്ടികളുടെ ദുരിതം ഒഴിവാക്കാനായി രക്ഷിതാക്കള് പണം പിരിച്ച് അധ്യാപകരെ നിയമിച്ച അവസ്ഥയാണ് നിലവിലുള്ളത്.വാളവയല് ഗവ.സ്കൂള് ഈ അടുത്തിടെയാണ് അപ്ഗ്രേഡ് ചെയ്ത് യു പി വിഭാഗം കൂടി ഉള്പ്പെടുത്തിയത്.എന്നാല് ഈ സ്കൂളില് അധ്യാപകരില്ലാത്തതിനാല് രക്ഷിതാക്കള് സ്വന്തം കൈയ്യില് നിന്നും പണമെടുത്ത്
എം.ഡി.എം.എയുമായി ബസ് യാത്രികൻ പിടിയിൽ
ബത്തേരി : കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും എം.ഡി.എം.എ പിടികൂടി. കോഴിക്കോട്,അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടിൽ പി.മുഹമ്മദ് ഫയാസ്(32)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.04.10.2025 രാവിലെ മുത്തങ്ങ തകരപ്പാടി വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇയാളുടെ പാന്റിന്റെ വലതു പോക്കറ്റിൽ നിന്ന് കവറിൽ പൊതിഞ്ഞ നിലയിൽ 9.24 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. സബ് ഇൻസ്പെക്ടർ കെ.എം അർഷിദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.സി പി ഓ
എം ഡി എം എ യുമായി യുവാവ് പിടിയിൽ
തൊണ്ടർനാട് : കോഴിക്കോട് അഴിയൂർ കുഞ്ഞിപ്പള്ളി റഹ്മത്ത് വീട്ടിൽ ടി പി റാഷിഖി(29) നെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്. 04.10.2025 രാവിലെ മട്ടിലയം അംഗൻവാടിക്കു സമീപം നടത്തിയ വാഹന പരിശോധനക്കിടെ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളുടെപാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന പേഴ്സിൽ നിന്നാണ് 0.44 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.സബ് ഇൻസ്പെക്ടർ പി.പി അഖിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കാർഷിക മേഖല സംപുഷ്ഠമാക്കാൻ പദ്ധതി വേണം:പി.കെ.എ അസീസ്
സുൽത്താൻ ബത്തേരി : വെല്ലുവിളികൾ നേരിടുന്ന കാർഷിക മേഖല സംപുഷ്ഠമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പദ്ധതി തയ്യാറാക്കണമെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ.അബ്ദുൽ അസീസ്.കൃഷിയും കർഷക സമൂഹവും കാലങ്ങളായി അനുഭവിക്കുന്ന ദുരിതത്തിൽ നിന്ന് കരകയറിയെങ്കിൽ മാത്രമേ കാർഷിക മേഖലയുടെ വളർച്ച പൂർണ്ണമാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര – സംസ്ഥാന സർക്കാറുകൾ കർഷകരോട് കാണിക്കുന്ന അവഗണനയിലും കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനുമെതിരെ സ്വതന്ത്ര കർഷക സംഘം ഒക്ടോ.14ന് നടത്തുന്ന കലക്ടറേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം സുൽത്താൻ ബത്തേരി നിയോജക
മാൻ കാൻകോറിന് നാല് ദേശീയ,അന്തർദേശീയ പുരസ്കാരങ്ങൾ
കൊച്ചി : ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ,അന്തർദേശീയ പുരസ്കാരങ്ങൾ.സസ്റ്റെയിനബിൾ സോഴ്സിങ്, ഇന്നവേഷൻ,ജീവനക്കാരുടെ ക്ഷേമം,എന്നീ മേഖലകളിലെ മികവിനാണ് അംഗീകാരം.എഫ്ഐ ഇന്ത്യ 2025,ഇഫിയാറ്റ് 2025 (ഐഎഫ്ഇഎടി) , സി ഐ ഐ കേരള എച്ച്ആർ കോൺക്ലേവ് 2025 എന്നിവയുടെ അവാർഡുകളാണ് ലഭിച്ചത്.എഫ്ഐ ഇന്ത്യ 2025-ൽ സസ്റ്റയിനബിൾ സോഴ്സിങ് മികവിനുള്ള പുരസ്കാരം കമ്പനിയുടെ മിന്റ് സസ്റ്റയിനബിലിറ്റി പ്രോഗ്രാമിന് ലഭിച്ചു. ഉത്തർപ്രദേശിലെ 550 ഗ്രാമങ്ങളിലായി 6,000-ത്തിലധികം കർഷകരുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ ജലസേചനം 30
മൂന്ന് പേർക്ക് ദേശീയ തലത്തിൽ ഒന്നാം റാങ്ക്:അഭിമാന നേട്ടത്തിൽ കൽപ്പറ്റ കെ.എം.എം.ഗവ.ഐ.ടി.ഐ
കൽപ്പറ്റ : സ്കിൽ ഇന്ത്യ പരീക്ഷയിൽ വയനാടിന് അഭിമാന നേട്ടം.38 ലക്ഷം പേർ പരീക്ഷയെഴുതിയ ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ ചരിത്ര വിജയം നേടി കൽപ്പറ്റ കെ.എം.എം.ഗവ.ഐ.ടി.ഐ ദേശീയ തലത്തിൽ മൂന്ന് പേർക്ക് ഒന്നാം റാങ്ക് ലഭിച്ചു.മെക്കാനിക്കൽ ഡീസൽ ട്രേഡിൽ ഒന്നാം റാങ്കുകാരനായ പി.ആർ അഖിൽ ദേവ് ഡൽഹിയിൽ പ്രധാനമന്ത്രിയിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു.മികച്ച ഐടിഐക്കുള്ള ദേശീയ പുരസ്കാരം നേടിയ കൽപ്പറ്റ കെ എം എം ഗവൺമെൻറ് ഐടിഐ ഇത്തവണ സുവർണ്ണ നേട്ടമാണ് ഉണ്ടായത്. ഫ്രണ്ട് ഓഫീസ്