വൈത്തിരി : ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്പ്രസിഡണ്ട് എം വി വിജേഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കൃഷിഓഫീസർ അഖിൽ പി സ്വാഗതം പറഞ്ഞു.കൃഷി അസിസ്റ്റൻറ് ഡയറക്ടർ മാർക്കറ്റിംങ്ങ് ചിത്ര ആർ പദ്ധതി വിശദീകരണം നടത്തി.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ജോർജ്, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ തോമസ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിനിഷ് ഒ ,പഞ്ചായത്ത് സെക്രട്ടറി സജീഷ് കെ.എസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രസ്തുത
Category: Districts
ഇന്ത്യാ സ്റ്റോറി നാടകയാത്ര : സ്വാഗതസംഘം രൂപീകരിച്ചു
മാനന്തവാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ മാനന്തവാടിയിലെത്തുന്ന ‘ഇന്ത്യ സ്റ്റോറി’ എന്ന നാടക യാത്രയുടെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. മാനന്തവാടി ഓഫീസേർസ് ക്ലബ്ബിൽ ചേർന്ന യോഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി പി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.സംസ്ഥാനതലത്തിൽ നടത്തുന്ന നാടകയാത്ര ജനുവരി 22 ന് മാനന്തവാടിയിലെത്തും.*സംഘാടക സമിതി*ചെയർമാൻ. ജസ്റ്റിൻ ബേബി (പ്രസിഡന്റ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് )വൈസ് ചെയർമാൻ.മുസ്തഫ ദ്വാരക,പ്രിൻസ് അബ്രഹാം,എ വി മാത്യു. കൺവീനർ. സജി
കൂട്ടിലായ കടുവയുടെ മുൻകാലുകൾക്ക് പരിക്ക്: ചികിത്സ തുടങ്ങി
ബത്തേരി : ഇന്നലെ രാത്രിഅമരക്കുനിയിൽ കൂട്ടിലായ കടുവയെ ഇന്ന് വനപാലകർ പരിശോധിച്ചു. ഡി.എഫ്.ഒ. അജിത്ത് കെ. രാമൻ, വെറ്റിനറി ഡോക്ടർ മാരായ അജേഷ് മോഹൻദാസ്, ഇല്യാസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ച ശേഷം ചികിത്സ തുടങ്ങുകയും ചെയ്തു. ഏകദേശം 8 വയസ്സുള്ള പെൺ കടുവയുടെ മുൻ കാലുകൾക്ക് ചെറിയ പരിക്കുകകൾ ഉണ്ട്.
ശാമുവേൽ തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ : മിനങ്ങാടി കത്തീഡ്രലിൽ സമാപിച്ചു
മീനങ്ങാടി : മലബാര് ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ ശാമുവേല് മോര് പീലക്സീനോസ് മെത്രാപ്പോലീത്തായുടെ 40 മത് ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവുംമീനങ്ങാടി കത്തീഡ്രലിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റ സമാപന സമ്മേളനവും മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലിത്ത ഉൽഘാടനം ചെയ്തു ഇടവക നിര്മ്മിച്ചു നല്കുന്ന ഇരുപത്തിരണ്ടാമത് ഭവനത്തിന്റെ താക്കോല് ദാനം ‘ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാരും മീനങ്ങാടി കത്തീഡ്രൽ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് നൽകുന്ന ജൂബിലി ഭവനത്തിന്റെ താക്കോൽദാനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയനും
വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കണം : ഇഫ്റ്റ ഐ എൻ ടി യു. സി. വയനാട് ജില്ലാ കമ്മിറ്റി
കൽപ്പറ്റ : വയനാടിന്റെ വിവിധ പ്രദേശങ്ങളിൽ, കാടിറങ്ങി നാട്ടിൽ ഭീതി പരത്തുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നും, മനുഷ്യരെ ആക്രമിക്കുന്ന, വന്യമൃഗങ്ങളിൽ നിന്നും മനുഷ്യരെ സംരക്ഷിക്കണമെന്നും, ഇഫ്റ്റ ഐഎൻടിയുസിയുടെ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു. ഇഫ്റ്റ കലാകാരന്മാരുടെ, ചിത്രപ്രദർശനവും, കലാ സംഗമവും, ഏപ്രിൽ ആദ്യവാരത്ത് നടത്താൻ തീരുമാനിച്ചു. ഇഫ്റ്റ ജില്ലാ പ്രസിഡണ്ട് വയനാട് സക്കറിയസ് അധ്യക്ഷതവഹിച്ചു, കെ കെ രാജേന്ദ്രൻ, ഷാജഹാൻ വൈത്തിരി. മുരളി മേപ്പാടി, ലക്ഷ്മി
ഷാരോൺ കൊലപാതക കേസ്:പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു.ശിക്ഷ നാളെ പ്രസ്താവിക്കും
തിരുവനന്തപുരം : കാമുകനായ ഷാരോണിനെ കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മയും, അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി വിധിച്ചു.ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജ് എ.എം. ബഷീറാണ് വിധി പ്രസ്താവിച്ചത്.പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങൾക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്.2022 ഒക്ടോബർ 14-ന് ഷാരോൺരാജിനെ ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയത്.നെയ്യൂർ ക്രിസ്ത്യൻ കോളേജ് ഓഫ്
മാരക മയക്കുമരുന്നായ എം.ഡി.എം.എ : യുമായി യുവാവ് പിടിയിൽ
കമ്പളക്കാട് : മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ.കോട്ടത്തറ വാണമ്പ്രവൻ വീട്ടിൽ ഇർഷാദ്(33) നെയാണ് കമ്പളക്കാട് പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 15.01.2025 ബുധനാഴ്ച്ച വൈകീട്ടോടെ വെണ്ണിയോട് വച്ച് പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ പാന്റിന്റെ പോക്കറ്റിൽ പേഴ്സിൽ നിന്നും 3.34 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ വി.എം അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
ഗോപന്സ്വാമിയുടെ കല്ലറ തുറന്നു; ഇരിക്കുന്ന നിലയില് മൃതദേഹം; നെഞ്ച് വരെ പൂജാദ്രവ്യങ്ങള് നിറച്ച നിലയില്
നേറ്റാറ്റിൻകര : സമാധി വിവാദത്തില് ആറാലുംമൂട് ഗോപന് സ്വാമിയുടെ കല്ലറ തുറന്നു. ഇരിക്കുന്ന നിലയില് കല്ലറയ്ക്കുള്ളില് മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് സമീപം ഭസ്മം, സുഗന്ധദ്രവ്യങ്ങള് തുടങ്ങിയവ ഉള്ളതായാണ് പോലീസ് സൂചിപ്പിക്കുന്നത്. നെഞ്ചിന്റെ ഭാഗം വരെ പൂജാദ്രവ്യങ്ങള് നിറച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.രാവിലെ ഏഴോടെ സബ് കലക്ടര് അടക്കമുള്ളവര് എത്തിയതോടെയാണ് ഗോപന് സ്വാമിയെ സമാധിയിരുത്തിയ കല്ലറ തുറന്നത്. കല്ലറ തുറക്കുന്നതിന് മുന്നോടിയായി രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രദേശത്ത് വന് പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. സമാധി സ്ഥലത്തേക്ക് പ്രവേശനവും നിരോധിച്ചിരുന്നു.കല്ലറയ്ക്ക്
63-ാമത് സ്കൂൾ സംസ്ഥാന കലോത്സവത്തിൽ കിരീടം ചൂടി മാനന്തവാടി എംജിഎം
മാനന്തവാടി : 63-ാമത് സ്കൂൾ സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ (ജനറൽ )തലത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി കിരീടം ചൂടിയ മാനന്തവാടി എംജിഎം സ്കൂൾ പ്രതിഭകൾക്കും അധ്യാപർക്കും സ്കൂൾ മാനേജ്മെൻ്റിനും മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ സ്വീകരണം നൽകി ആദരിച്ചു.സ്കൂൾ പ്രിൻസിപ്പൽ മാത്യു സക്കറിയ മെമൻ്റോ ഏറ്റുവാങ്ങി .മാനന്തവാടി വ്യാപാര ഭവനിൽ നടത്തിയ സ്വീകരണ പൊതുസമ്മേളനം ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് ഉദ്ഘാടനം ചെയ്തു ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ എൻ പി ഷിബി,എം വി സുരേന്ദ്രൻ,
വൈബ്സ് സൈക്കോതെറപ്പി ആൻറ് റിസർച്ച് സെൻ്റർ ആരംഭിച്ചു
കല്പറ്റ : സിവിൽ സ്റ്റേഷന് സമീപം ആരംഭിച്ച വൈബ്സ് സൈക്കോതെറപ്പി തെറപ്പി സെൻ്റർ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സൈക്യാട്രി ഡോക്ടറുടെ സേവനം ,ടെൻഷൻ, വിഷാദം, സങ്കടം, പേടി, പഠനശ്രദ്ധക്കുറവ്, അനുസരണക്കുറവ്, അധികചിന്ത, മൂഡ് ഡിസോർഡർ, സംശയം, പേഴ്സണാലിറ്റി, ലൈംഗിക തകരാറുകൾ, ഡെല്യൂഷനൽ ഡിസോർഡർ, ഉറക്കതകരാറുകൾ, മനോശാരീരിക രോഗങ്ങൾ, സ്കിസോഫ്രീനിയ , മാനസിക സംഘർഷം, ആങ്സൈറ്റി , മദ്യപാന ചികിത്സ തുടങ്ങിയ വിവിധ മാനസിക അസ്വസ്ഥതകൾ പരിശോധിക്കും.മനശ്ശാസ്ത്ര ഇടപെടലിലൂടെയും,
ചേർത്തല തുറവൂരിൽ : ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു
ചേർത്തല : ദേശീയപാതയിൽചേർത്തല തുറവൂരിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട്ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.കടക്കരപ്പള്ളി ഒറ്റപ്പുന്നകല്യാണംപറമ്പ് ഷിതിൻ തങ്കച്ചൻ(29) ആണ് മരിച്ചത്.തുറവൂർ എൻ സി സി കവലയിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം.
സുമനസ്സുകളുടെ സഹായം തേടുന്നു
പുൽപ്പള്ളി : പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 18-ാം വാർഡ് ആലൂർകുന്ന് താമസിക്കുന്ന കൂലിപ്പണി ചെയ്തു നിത്യവൃത്തി നടത്തുന്ന മാനിക്കാട് ലക്ഷ്മണന്റയും പ്രസനയുടെയും മകലാണ് ലിമിഷ (23).ലിമിഷ ഇപ്പോൾ ശ്വാസകോശ രോഗം ബാധിച്ചതിനെ തുടർന്ന് ഗുരുതര വസ്ഥയിൽ ആണുള്ളത് . ശ്വാസകോശത്തിന്റെ ഒരു ഭാഗം നശിച്ചു പോയതിനാൽ ആ ഭാഗം സർജറിലൂടെ നീക്കം ചെയ്താൽ മാത്രമേലിമിഷയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കു എന്ന് ഡോക്ടർമാർ പറയുന്നു.വലിയ ചിലവു വരുന്ന സർജറിക്കും തുടർ ചികിത്സക്കും ഉള്ള പണം കണ്ടത്താൻ
റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു
പുൽപ്പള്ളി : പുൽപ്പള്ളി, ചെറ്റപ്പാലത്ത് നിന്ന് കാപ്പിസെറ്റി ലേക്ക് പോകുന്ന റോഡ് നവീകരണത്തിന് ശേഷവും 30 ഓളം വലുതും ചെറുതുമായ അപകടങ്ങളാണ് താഴെ ചെറ്റപ്പാലം ഭജനമഠം കവല പരിസരത്ത് ഉണ്ടായിട്ടുള്ളത് . ഉദയാ കവല ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങളെ കണാൻ കഴിയാത്തത് വലിയ അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട് ജനങ്ങൾ മാധ്യമങ്ങളോട് പറയുന്നു . നിരന്തരം അപകടമുണ്ടാകുന്ന ചെറ്റപ്പാലം മുതൽ താഴെ ചെറ്റപ്പാലം ഭജനമഠം കവല വരെ
മൂന്നാമത് ഫെഡറല് ബാങ്ക് കൊച്ചി മാരത്തോണ്: ആസ്റ്റര് മെഡ്സിറ്റി മെഡിക്കല് പാര്ട്ണര്
കൊച്ചി : ക്ലിയോസ്പോര്ട്സിന്റെ ആഭിമുഖ്യത്തില് നടക്കുന്ന മൂന്നാമത് ഫെഡറല് ബാങ്ക് കൊച്ചി മാരത്തോണിന്റെ ഓദ്യോഗിക മെഡിക്കല് പാര്ട്ണറായി ആസ്റ്റര് മെഡ്സിറ്റിയെ പ്രഖ്യാപിച്ചു. തുടര്ച്ചയായി മൂന്നാം തവണയാണ് ആസ്റ്റര് മെഡ്സിറ്റി മാരത്തോണിന്റെ ഔദ്യോഗിക മെഡിക്കല് പാര്ട്ണറാകുന്നത്.ഫെബ്രുവരി ഒമ്പതിന് മറൈന് ഡ്രൈവില് നടക്കുന്ന മാരത്തോണിന്റെ മെഡിക്കല് ഡയറക്ടറായി ആസ്റ്റര് മെഡ്സിറ്റി എമര്ജന്സി മെഡിസിന് വിഭാഗം മേധാവി ഡോ. ജോണ്സണ് കെ. വര്ഗീസ് പ്രവര്ത്തിക്കും.സര്ക്കുലര് ഇക്കോണമിയുടെ പ്രോത്സാഹനം ലക്ഷ്യമാക്കിയുള്ള ഫെഡറല് ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പില് സഹകരിക്കാനാകുന്നതില് സന്തോഷമുണ്ടെന്ന് ആസ്റ്റര്
അതിരപ്പള്ളിയില് കാട്ടാന കാര് കുത്തിപ്പൊളിച്ചു; യാത്രക്കാര് രക്ഷപ്പെട്ടത് തലനാരിഴക്ക്
തൃശൂർ : ആതിരപ്പള്ളി കണ്ണൻകുഴിയില് കാട്ടാന വാഹനം ആക്രമിച്ചു. ഷൂട്ടിങ് ലെക്കേഷനിലേക്ക് പോയ ഷവർല ടവേര കാറാണ് മുറിവാലൻ കൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാന ആക്രമിച്ചത്.ഇന്ന് രാവിലെ 6.15നാണ് സംഭവം. കാറിന്റെ സൈഡ് ഡോർ കുത്തിപ്പൊളിച്ച ആന വാഹനം ഉയർത്തി. ഡ്രൈവറുൾപ്പെടെ അഞ്ച് പേരാണ് വാഹനത്തില് ഉണ്ടായിരുന്നത്. ഇവർ ഇറങ്ങി ഓടിയതിനാല് കാര്യമായി പരിക്കേറ്റില്ല. ഇതിനിടയിൽ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. അതിരപ്പള്ളിയിലെ ചിത്രീകരണം കഴിഞ്ഞ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷൻ പൊളിക്കാൻ പോവുകയായിരുന്ന മരപ്പണിക്കാരാണ് കാറിൽ ഉണ്ടായിരുന്നത്.
ധന്യം വയോധികം: പ്രഥമ വയോധിക സമ്മേളനം 16-ന് കൽപ്പറ്റയിൽ
കൽപ്പറ്റ : വിമൻ ചേംബർ ഓഫ് കൊമേഴ്സും കെ ജെ ആശുപത്രിയും ചേർന്ന് സംഘടിപ്പിക്കുന്ന `ധന്യം വയോധികം ‘ വയോധിക സമ്മേളനം ജനുവരി 16 നു നടക്കും . കൽപ്പറ്റ കൈനാട്ടിയിലെ കെ ജെ ആശുപത്രി കോൺഫെറൻസ് ഹാളിലാണ് പരിപാടിയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോക്ടർ ഗോപകുമാർ കർത്ത പരിപാടി ഉദ് ഘാടനം ചെയ്യും. കേരളത്തിൽ തനിച്ചു താമസിയ്ക്കുന്ന വയോധികരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ അവർ നേരിടുന്ന സാമൂഹ്യവും ആരോഗ്യപരവുമായ
കുട്ടിത്താരങ്ങളെ : വാര്ത്തെടുക്കാന് പ്രൈമറി ചാമ്പ്സുമായി ട്രന്റ്സ് സ്പോര്ട്സ് എഫ്.സി
കല്പ്പറ്റ : കുട്ടിത്താരങ്ങളെ വാര്ത്തെടുക്കാന് പ്രൈമറി ചാമ്പ്സുമായി ട്രന്റ്സ് സ്പോര്ട്സ് എഫ്.സി. ജില്ലയിലെ പ്രൈമറി സ്കൂളിലെ കുട്ടികള്ക്കായാണ് ടൂര്ണമെന്റ് സംഘടിപ്പിക്കുന്നത്. കുട്ടികളില് ഫുട്ബോള് ഇഷ്ടം വളര്ത്തിയെടുക്കുക എന്ന ലക്ഷ്യത്തില് കേരള ഫുട്ബോള് അസോസിയേഷന്റെയും, ജില്ലാ ഫുട്ബോള് അസോസിയേഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെയാണ് ടൂര്ണമെന്റ് സംഘടിപ്പിക്കുന്നത്. ട്രെന്റ് സ്പോര്ട്സ് കല്പ്പറ്റയാണ് ടൂര്ണമെന്റ് സ്പോണ്സര് ചെയ്യുന്നത്. പദ്ധതിയുടെ ഘടനയും കരിക്കുലവും തുടര് പദ്ധതികളും രൂപകല്പന ചെയ്യുന്നതും ടൂര്ണമെന്റിന്റെ സ്ട്രാറ്റജിക് പാര്ട്ണറും വയനാട് ഫുട്ബോള് ക്ലബാണ്. മൂന്ന് ഉപജില്ലകളില് നിന്നുള്ള ടീമുകള്
ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന സൈക്ലിംഗ് താരങ്ങൾക്ക് : യാത്രയയപ്പ് നൽകി
സുൽത്താൻ ബത്തേരി : ഫെബ്രുവരി 3 മുതൽ 12 വരെ ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന ദേശീയ ഗെയിംസിലെ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ട്രാക്ക് വിഭാഗത്തിൽ ഡിവിനാ ജോയിയും , മൗണ്ടൻ സൈക്ലിംഗ് വിഭാഗത്തിൽ അയ്ഫാ മെഹ്റിനുമാണ് സൈക്ലിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സുൽത്താൻ ബത്തേരി ഡി വൈ . എസ്. പി അബ്ദുൽ ഷെറീഫ് ഉത്ഘാടനം ചെയ്തു. ഡി. എഫ്. ഒ സജ്നാ കരീം മുഖ്യാതിഥിയായിരുന്നു. സൈക്ലിംഗ് അസോസിയേഷൻ
കൂട്ടം തെറ്റിയ കുട്ടിയാനയെ : മുത്തങ്ങയിലേക്ക് കൊണ്ടുപോയി
മാനന്തവാടി : 10.1.25ന് പിടികൂടി ബെഗുർ റേഞ്ച്ലെ ഉൾവനത്തിൽ തുറന്നു വിട്ട ആനക്കുട്ടി യെ ഇന്ന് രാവിലെ സ്വകാര്യ സ്ഥലത്ത് കണ്ടെത്തിയതിനെ തുടർന്ന് വനപാലക സംഘം പിടികൂടി മുത്തങ്ങ ആന ക്യാമ്പിൽ എത്തിച്ചു.ആന കൂട്ടത്തിൽ സഞ്ചരിക്കവേ കൂട്ടം തെറ്റി മാനന്തവാടി എടയൂർ കുന്ന് ജനവാസ കേന്ദ്രത്തിലിറങ്ങിയ ആന കുട്ടിയെ വനപാലകർ കഴിഞ്ഞ ദിവസം പിടികൂടി ബെഗുർ ഉൾവനത്തിൽ അനക്കൂട്ടത്തോടൊപ്പം തുറന്നു വിട്ടെങ്കിലും തിങ്കളാഴ്ച രാവിലെ കാർമേൽ എസ്റ്റേറ്റ് പരിസരത്തു കണ്ടതിയതിനെ തുടർന്ന് മാനന്തവാടി ആർ.ആർ.ടി.യും വയനാട് വെറ്റിനറി
പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവം ; പ്രതിക്ക് 12 വർഷം തടവും 120,000 രൂപ പിഴയും
മേപ്പാടി : പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ മൂപ്പൈനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയിൽ മുട്ടിയാൻ വീട്ടിൽ അലവിക്കുട്ടി എന്ന സൈദലവി (67)യെയാണ് വയനാട് അഡിഷണൽ സെഷൻസ് കോടതി (സ്പെഷ്യൽ എൻ.ഡി.പി.എസ് ) ജഡ്ജ് വി. അനസ് 12 വർഷം തടവും 120,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2020 ജൂൺ മാസത്തിൽ ഇയാളുടെ പറമ്പിൽ നട്ടു വളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തുകയായിരുന്നു. അന്നത്തെ മേപ്പാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന പി. സി
സ്പാർക്ക് വിദ്യാഭ്യാസ പദ്ധതി: വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ഉണർവാകും പ്രതിപക്ഷ നേതാവ്: വി ഡി സതീശൻ
കൽപറ്റ : അഡ്വ ടി സിദ്ദിഖ് എം എൽ എ നേതൃത്വം നൽകുന്ന 2024-25 സ്പാർക്ക് വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു.വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രതിപക്ഷ നേതാവ്യുവൽ നോഹ് ഹരാരിയുടെ ഹോമോ സാപ്പിയൻസ് മുതൽ ഹ്യൂമൻ ഇന്റിലിജൻസിനെ വെല്ലുവിളിയാകുന്ന ആർട്ടിഫിഷ്യൽ ഇൻലിജെൻസിൻ്റെ കാലഘട്ടം വരെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി . സ്പാർക്ക് വിദ്യാഭ്യാസ പദ്ധതി കൽപ്പറ്റ നിയോജക മണ്ഡലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ മാതൃകപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയോജകമണ്ഡലത്തിലെ
വൈ. യുനാഫിന്: പി.ടി. കുഞ്ഞുമുഹമ്മദ് സ്മാരക പുരസ്കാരം സമർപ്പിച്ചു
കൽപ്പറ്റ : ജീവകാരുണ്യ മേഖലയിൽ സജീവമായ കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ മാർഗ്ഗദർശിയായിരുന്ന പി.ടി.കുഞ്ഞി മുഹമുദിന്റെ മൂന്നാം അനുസ്മരണ വാർഷികവും ജില്ലയിലെ ഏറ്റവും മികച്ച ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുള്ള പുരസ്കാരദാനവും കൽപ്പറ്റയിൽ നടന്നു. ഉരുൾ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ചൂരൽമല കാരുണ്യ റെസ്ക്യൂ ടീം അംഗവും സിവിൽ ഡിഫൻസ് വോളണ്ടിയറുമായ വൈ യുനാഫിനാണ് ഈ വർഷത്തെ പുരസ്കാരം . കൽപറ്റ ആനപ്പാലം ജംഗ്ഷനിൽ നടന്ന പരിപാടി അഡ്വ. ടി.സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പുരസ്കാര സമർപ്പണവും നടത്തി. കൽപ്പറ്റ
ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ : യുടെ രാജി ആവശ്യപ്പെട്ട് സി.പി.എം. പ്രതിഷേധ സദസ്സ്
ബത്തേരി : ഡി.സി.സി ട്രഷറർ എൻ എം വിജയൻ്റേയും മകൻ്റേയും മരണത്തിനുത്തരവാദിയായി പ്രതിയായ ഐ സി ബാലകൃഷ്ണൻ രാജി വെക്കുക , പ്രതി ചേർക്കപ്പെട്ട മുഴുവൻ കോൺഗ്രസ് നേതാക്കളേയും അറസ്റ്റ് ചെയ്യുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ.എം സംഘടിപ്പിച്ച പ്രതിഷേധ സദസ്സ്ബത്തേരിയിൽപാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ പി കുഞ്ഞുമോൾ അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ റഫീഖ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി കെ ശശീന്ദ്രൻ, പി ഗഗാറിൻ എന്നിവർ സംസാരിച്ചു. പി
കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ : സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
കണിയാമ്പറ്റ : ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസത്തിൻ്റെ സാമൂഹ്യ തലം ഉറക്കുന്ന വിധത്തിൽ അടിസ്ഥാന മേഖലയുടെ വികസനത്തിന് ഊന്നുന്ന രീതികൾ ഇന്ന് ആവശ്യമാണ്. ജീവിതത്തിൽ വിദ്യാലയം നൽകിയ ഊർജവും മാർഗദർശനവും എന്നും മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.വയനാട് എം.പി ശ്രീമതി പ്രിയങ്ക ഗാന്ധി സുവർണ ജൂബിലി ശബ്ദ സന്ദേശം നൽകി. എം എൽ എ അഡ്വ.ടി.സിദ്ദിഖ് ശബ്ദ സന്ദേശം നൽകി.എട്ടാം ക്ലാസ് മുതൽ
അമരക്കുനിയിൽ: കടുവക്കായി ഒരു കൂട് കൂടി സ്ഥാപിച്ചു
ബത്തേരി : അമരക്കുനി ഭാഗത്ത് ഇറങ്ങിയ കടുവയെ പിടികൂടുന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ന് ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മേഖല മുഴുവൻ മൂന്ന് സംഘങ്ങളായി തിരിഞ്ഞു പരിശോധന നടത്തി. വന്യജീവി സാങ്കേതത്തിന്റെ വനാതിർത്തി വരെ പരിശോധന തുടർന്നു. പിന്നീട് രണ്ടു സ്ഥലങ്ങളിലായി കൂടുകൾ മാറ്റി സ്ഥാപിക്കുകയും പുതിയതായി ഒരു കൂട് കൂടി സ്ഥാപിക്കുകയും ചെയ്തു. കാട് പിടിച്ചു കിടക്കുന്ന തോട്ടങ്ങളിൽ തിരച്ചിലിനായി മുത്തങ്ങ ആന ക്യാമ്പിൽ നിന്നും കുങ്കിയാനകളായ വിക്രം, സുരേന്ദ്രൻ എന്നിവരെ
കനിവ് പുരസ്കാരം സ്റ്റെല്ലാ മാത്യുവിന്
കൽപ്പറ്റ : ആറാമത് മതിലകം കനിവ് ഒറ്റകവിതാ പുരസ്കാരം വയനാട് പള്ളിക്കുന്ന് സ്വദേശി സ്റ്റെല്ല മാത്യുവിന്. പനമുടിത്തെയ്യം എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്. 10000 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 23 ശനിയാഴ്ച തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് തമിഴ് കവി രാജ് കുമാർ സമ്മാനിക്കും.ഇതിനോടകം നിരവധി പുരസ്കാരങ്ങൾ നേടിയ സ്റ്റെല്ല മാത്യുവയനാട് ഫാ.ജി.കെ.എം.ഹൈസ്കൂളിലെ അധ്യാപികയാണ്. ആനുകാലികങ്ങളിൽ എഴുതി വരുന്നു.
ഇതുവരെയുള്ള പരിശോധനയിൽ കടുവയെ കണ്ടെത്താനായില്ല: ദൗത്യത്തിൽ വിക്രമും സുരേന്ദ്രനും
ബത്തേരി : പുൽപ്പള്ളി അമരക്കുനിയിൽ ഭീതി പരത്തുന്ന കടുവയെ കണ്ടെത്തുന്നതിനുള്ള തെരച്ചലിന്റെ ഭാഗമായി മുത്തങ്ങയിൽ നിന്നും കുങ്കി ആനയായ വിക്രമനെ കൊണ്ടുവന്നു പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മുത്തങ്ങയിൽ നിന്ന് മറ്റൊരു ആന സുരേന്ദ്രനെയും ഇവിടെ എത്തിച്ചു. -ഉച്ചക്കുശേഷം ഡ്രോൺ പരിശോധനയും കുങ്കിയാനകളെ ഉപയോഗിച്ചുള്ള തിരച്ചിലും നടത്തുകയാണ്.- മൂന്ന് ടീമുകളായി നടത്തുന്ന തിരച്ചിൽ ഇതുവരെ കടുവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
മെസ്സികേരളത്തിലേക്ക്; ഒക്ടോബര് 25 മുതല് നവംബര് രണ്ട് വരെ സംസ്ഥാനത്ത്
കോഴിക്കോട് : ഫുട്ബോള് ഇതിഹാസം ലയണല് മെസി കേരളത്തിലെത്തും. ഒക്ടോബർ 25ന് താരം കേരളത്തിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം.ഏഴുദിവസം മെസി കേരളത്തിലുണ്ടാകുമെന്നും സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ കോഴിക്കോട് നടന്ന പരിപാടിയില് പറഞ്ഞു. നേരത്തെ തീരുമാനിച്ച സൗഹൃദമത്സരത്തിന് പുറമെ മെസി പൊതുപരിപാടിയിലും പങ്കെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 20 മിനിറ്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. കൂടുതല് വിവരങ്ങള് മന്ത്രി വ്യക്തമാക്കിയിട്ടില്ല.ഖത്തർ ലോകകപ്പില് കിരീടമുയർത്തിയ അർജന്റീന ഫുട്ബോള് ടീം ഇന്ത്യയില് സൗഹൃദമത്സരം കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ഫുട്ബോള് അസോസിയേഷനെ അറിയിച്ചിരുന്നു. മത്സരത്തിനുള്ള
കൗമുദി ‘ജനരത്ന’ പുരസ്കാരം ജുനൈദ് കൈപ്പാണിക്ക്
കോഴിക്കോട് : മികച്ച ജനപ്രതിനിധിക്കുള്ള കേരള കൗമുദിയുടെ ‘ജനരത്ന’ പുരസ്കാരം സാമൂഹ്യ പ്രവർത്തകനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. കേരള കൗമുദി- കൗമുദി ടി വി വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, എൽ.ഡി.എഫ് സംസ്ഥാന കൺവീനർ ടി.പി രാമകൃഷ്ണൻ,മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.രാജ്യത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഒരു ജില്ലയിലെ
ചുരത്തിൽ ശബരിമല : തീർത്ഥാടകരുടെ വാഹനം മറിഞ്ഞു
കൽപ്പറ്റ : ചുരത്തിൽ 28 ൽ ശബരിമല യാത്രക്കാരെയും കൊണ്ടുള്ള ട്രാവലർ മറിഞ്ഞു. ആർക്കും ഗുരുതര പരിക്കില്ല. ചെറിയ പരിക്ക് പറ്റിയ യാത്രക്കാരെ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. ചുരമിറങ്ങി വരുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം.നേരിയതോതിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.