വെള്ളമുണ്ട : ലഹരി കേസിൽ ജാമ്യത്തിലിറങ്ങിയയാളുടെ വീട്ടിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു. കെല്ലൂർ, അഞ്ചാം മൈൽ, പറമ്പൻ വീട്ടിൽ, പി. ഷംനാസ്(30)ന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. ഇയാളെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. 26/04/25 തീയതി അർദ്ധ രാത്രിയോടെ അഞ്ചാം മൈലിലുള്ള ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് റൂമിൽ നിന്ന് 0.07 ഗ്രാം MDMA കണ്ടെടുക്കുന്നത്. MDMA ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ടൂബും പിടിച്ചെടുത്തു. 2.33 ഗ്രാം MDMAയുമായി 11.08.2023 തിയ്യതി നടക്കൽ ജംഗ്ഷനിൽ വെച്ചു
Category: Districts
കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി : മെയ് 10ന് മുട്ടിലിൽ വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷന്റെ ഭാഗമായി “ജീവിതമാണ് ലഹരി SAY NO TO DRUGS” എന്നാ മുദ്രാവാക്യം ഉയർത്തി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് ജില്ലാ മെഡിക്കൽ കോളേജ് ബ്ലഡ് സെൻററുമായി സഹകരിച്ച നടത്തിയ രക്തദാന ക്യാമ്പ് ബഹു. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ശ്രീ. ഹിദായത്തുള്ള മാമ്പ്ര ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ മൃദുലേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. പോലീസ് അസോസിയേഷൻ ജില്ലാ
കോൺഗ്രസ് ശിബിരം 28 ന് കൽപ്പറ്റയിൽ; മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് കലക്ട്രേറ്റ് മാർച്ച് മെയ് ആറിന്
കൽപ്പറ്റ : കോൺഗ്രസ് നയ പ്രഖ്യാപനത്തിൻ്റെ ഭാഗമായന്യായ്പഥ് പ്രമേയത്തിന്റെ ആശയും, അതിന്റെ സാരവും, ലക്ഷ്യ ബോധവും നഷ്ടപെടാതെ താഴെത്തട്ടിൽ എത്തിക്കുന്നതിനായി ബൂത്ത്, വാർഡ്തല നേതാക്കളും, മണ്ഡലം ബ്ലോക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളും, സീനിയർ നേതാക്കളും, ജനപ്രതിനിധികളും പോഷക സംഘടനാ നേതാക്കളും ഉൾപ്പെട്ട ശിബിരം ഏപ്രിൽ 28ന് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിന് ഗുജറാത്തിലെ
മാന്‍ കാന്‍കോറിന്റെ കേശ സംരക്ഷണ പ്രകൃതിദത്ത ഉത്പന്നം പ്യൂരാകാന് യൂറോപ്യന്‍ ബിഎസ്ബി ഇന്നവേഷന്‍ പുരസ്കാരം
കൊച്ചി : ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ മുന്‍നിര കമ്പനി മാന്‍ കാന്‍കോര്‍ വികസിപ്പിച്ചെടുത്ത കേശ സംരക്ഷണ പ്രകൃതിദത്ത ഉത്പന്നം പ്യൂരാകാന് 23-മത് യൂറോപ്യന്‍ ബിഎസ്ബി ഇന്നവേഷന്‍ പുരസ്കാരം. താരന് പ്രതിരോധിക്കാന്‍ ശേഷിയുള്ള പ്യൂരാകാന് ഫലപ്രാപ്തി നല്കുന്ന പ്രകൃതിദത്ത ഉത്പന്നങ്ങളുടെ വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചത്.സൗന്ദര്യവര്‍ദ്ധക, പേഴ്സണല്‍ കെയര്‍ ഉത്പന്ന നിര്‍മ്മാണ മേഖലയില്‍ 2003 മുതല്‍ നല്‍കിവരുന്ന പ്രമുഖ ബഹുമതിയാണ് ബിഎസ്ബി ഇന്നവേഷന്‍. അസംസ്കൃത വസ്തുക്കള്‍, പ്രായോഗിക ആശയങ്ങള്‍, വ്യാവസായിക പ്രക്രിയകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നവീകരണം, സുസ്ഥിരത, കാര്യപ്രാപ്തി
എം എസ് എഫ് മാനന്തവാടി നിയോജക മണ്ഡലം സമ്മേളനത്തിനുള്ള സ്വാഗത സംഘം രൂപീകരിച്ചു
മാനന്തവാടി : എം എസ് എഫ് മാനന്തവാടി നിയോജക മണ്ഡലം സമ്മേളനത്തിനുള്ള സ്വാഗത സംഘ രൂപീകരണ യോഗം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ സി അസീസ് കോറോം ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് റിൻഷാദ് പി എം അധ്യക്ഷത വഹിച്ചു. മുരിക്കഞ്ചേരി സുലൈമാൻ ഹാജി,കടവത്ത് മുഹമ്മദ്, കൊച്ചി ഹമീദ്, വെട്ടൻ അബ്ദുല്ലഹാജി,വെട്ടൻ മമ്മൂട്ടി ഹാജി, മായൻ മുതിര, സി എച് ജമാൽ , സൽമ മോയി, ഹാരിസ് കാട്ടിക്കുളം,
കെ എം സി സി ജിദ്ദ വയനാട് ജില്ലാ കമ്മറ്റി നിർധനരായ കിഡിനി രോഗികൾക്കുള്ള ധന സഹായം കൈമാറി
മാനന്തവാടി : കെ.എം.സി.സി ജിദ്ദ വയനാട് ജില്ലാ കമ്മറ്റി നിർധനരായ കിഡിനി രോഗികൾക്കുള്ള ധന സഹായം മാറിമാറി. മാനന്തവാടി നിയോജക മണ്ഡലം പരിധിയിലെ ധനസഹായം ജിദ്ദ കെ എം സി സി വയനാട് ജില്ലാ പ്രസിഡന്റ് ശിഹാബ് പേരാൽ- ജിദ്ദ കെ എം സി സി മാനന്തവാടി നിയോജക മണ്ഡലം ഭാരവാഹി ഷൗക്കത്ത് പനമരത്തിനു തുക കൈമാറി ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ എം സി സി വയനാട് ജില്ലാ ഭാരവാഹികളായ ശിഹാബ് തോട്ടോളി, സുബൈർ കുഞൊ,
ഭാഷകൾ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ളതാവരുത്:ജുനൈദ് കൈപ്പാണി
ലക്കിടി : മഹാരാഷ്ട്രയിൽ സൂചനാബോർഡുകളിൽ ഉറുദു ഉപയോഗിക്കുന്നതിന് എതിരായ ഹരജി തള്ളിയ ബോംബെ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രിംകോടതി നടത്തിയ നിരീക്ഷണങ്ങൾ മഹത്തരവും അഭിമാനകരവുമാണെന്ന് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ദ്വിദിന നേതൃസംഗമം ലക്കിടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാഷയും സംസ്കാരവും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കാരണമാവരുതെന്നും ഉറുദു ഹിന്ദുസ്ഥാനി പാരമ്പര്യത്തിൻ്റെ ഭാഗമാണെന്നുമുള്ള കോടതി പരാമർശം ജനാധിപത്യ- മതേതര വിശ്വാസികൾക്ക് പ്രതീക്ഷനിർഭര സന്ദേശമാണെന്നും ജുനൈദ് പറഞ്ഞു.കെ.യു.ടി.എ
കാശ്മീർ ഭീകരാക്രമണം: നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി
തിരുവനന്തപുരം : കാശ്മീർ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), +91-8802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. കാശ്മീരിൽ കുടുങ്ങി പോയ, സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ
വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ല :എസ്ഡിപിഐ ബ്ലാക്ക് മാർച്ചും പൊതുസമ്മേളനവും വെള്ളിയാഴ്ച്ച മാനന്തവാടിയിൽ
മാനന്തവാടി : വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ലഎന്ന മുദ്രാവാക്യമുയർത്തി2025 ഏപ്രിൽ 25 വെള്ളിയാഴ്ച്ച എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ ബ്ലാക്ക് മാർച്ചും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് നേതാക്കൾ പത്രവാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം 4.30 ന് മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അണിനിരക്കുന്ന ബ്ലാക്ക് മാർച്ച് ഗാന്ധിപാർക്കിൽ സമാപിക്കും.ശേഷം നടക്കുന്ന പൊതുസമ്മേളനം എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്
ചൂരൽമല ദുരന്തബാധിതർക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു
കൽപറ്റ : രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ ചൂരൽമല മുണ്ടകൈ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടമായവർക്കായി മാനന്തവാടി രൂപത നിർമ്മിച്ചു നല്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം നിർവഹിച്ചു. മുട്ടിൽ പഞ്ചായത്തിലെ വാഴവറ്റക്കും മുട്ടിൽ മേപ്പാടി റോഡിൽ കെ.കെ. ജംഗ്ഷനുമിടയിലുള്ള പാലക്കാട്ട് കുന്നിലാണ് ഇതിനായുള്ള സ്ഥലം കണ്ടെത്തി പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ മൂലം വീടും സ്ഥലവും നഷ്ടമായിട്ടും സർക്കാർ മാനദണ്ഡങ്ങളിൽ പെടാതെ പോയിട്ടുള്ള ദുരിതബാധിതർക്കമായി 50 വീടുകളാണ് രൂപത
വയനാട് ഫെസ്റ്റ് 2025 മൂന്നാം മാസത്തിലെ കൂപ്പൺ വിജയികളെ തിരഞ്ഞെടുത്തു.
കൽപ്പറ്റ : വയനാട് ഫെസ്റ്റ് 2025 ന്റെ ഭാഗമായി നടന്നു വരുന്ന ഷോപ്പിംഗ് ഫെസ്റ്റിവെലിൽ നൽകിയ സമ്മാനക്കൂപ്പണുകളിൽ നിന്നും മൂന്നാമത്തെ മാസ നറുക്കെടുപ്പ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. ബുള്ളറ്റ് മോട്ടോർ സൈക്കിളിന് അർഹനായിട്ടുള്ളത് കൽപ്പറ്റ ഫെയർ ഫൂട് ഫൂട് വേറിൽ നിന്ന് നൽകിയ 158806 എന്ന സമ്മാനകൂപ്പണിനും സ്കൂട്ടറുകൾക്ക് കേണിച്ചിറ ചന്ദ്രകാന്തി ടെക്സ്റ്റൈൽസിൽ നിന്ന് നൽകിയ 378811എന്ന കൂപ്പൺ നമ്പറിനും കൽപ്പറ്റ എക്സ്പോ നഗരിയിൽ നിന്നും നൽകിയ 857399 സമ്മാനകൂപ്പൺ നമ്പറിനുമാണ്. കൽപ്പറ്റ എക്സ്പോ നഗരിയിൽ നടന്ന
ആദർശ സമ്മേളനംസ്വാഗത സംഘം ഓഫീസ് ഉൽഘാടനം ചെയ്തു.
പടിഞ്ഞാറത്തറ : ഏപ്രിൽ 26 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പടിഞ്ഞാറത്തറയിൽ നടക്കുന്ന കേരള മുസ്ലിം ജമാഅത്തിൻ്റെ ആദർശ സമ്മേനത്തിന്റെ സ്വാഗത സംഘം ഓഫീസ് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി കെ എസ് സഖാഫി ഉൽഘാടനം ചെയ്തു, സോൺ പ്രസിഡണ്ട് അലി സഖാഫി, നൗഷാദ് സഖാഫി, നാസർ ഫൈസി, ബഷീർ മുസ്ലിയാർ, ഫീല്‍ കുപ്പാടിത്തറ, ഇസ്മാഈൽ സഖാഫി, ബഷീർ മുസ്ലിയാർ സംബന്ധിച്ചു.
വനം-വന്യജീവി വകുപ്പില്‍ പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങളായി
കല്‍പ്പറ്റ : വനം-വന്യജീവി വകുപ്പില്‍ കണ്ട്രോളിംഗ് ആന്‍ഡ് എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും വന സംരക്ഷണ വിഭാഗം ജീവനക്കാരുടെയും പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ഭരണവിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സമര്‍പ്പിച്ച ശിപാര്‍ശകള്‍ പരിശോധിച്ചാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായത്.മാനദണ്ഡപ്രകാരം പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി എല്ലാ വര്‍ഷവും ഫെബ്രുവരി 15 ആയിരിക്കും. ഓരോ തസ്തികയിലും അപേക്ഷിക്കുന്നതിന് ആവശ്യമായ സര്‍വീസ് കാലാവധി ഏപ്രില്‍ 30 അടിസ്ഥാനമാക്കി കണക്കാക്കും. എല്ലാ വര്‍ഷവും ഏപ്രില്‍ 30ന് മുമ്പ് പൊതുസ്ഥലംമാറ്റം പൂര്‍ത്തിയാക്കും. ജീവനക്കാരുടെ
നാട്ടുകാരുമായി സംഘര്‍ഷം; പോലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയില്‍
കോഴിക്കോട് : നാട്ടുകാരുമായി സംഘർഷം ഉണ്ടായതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയില്‍.കോഴിക്കോട് വെള്ളയില്‍ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്.കഴിഞ്ഞ ദിവസം ഫൈജാസും നാട്ടുകാരും തമ്മില്‍ സംഘർഷം ഉണ്ടായിരുന്നു. ഈ കേസിലാണ് വെള്ളിയാഴ്ച ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച പുലർച്ചെയാണ് വീട് ഭാഗികമായി കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്.ഫൈജാസ് മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. തീപിടിത്തത്തില്‍ വീട്ട് ഉപകരണങ്ങളെല്ലാം കത്തിനശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.മദ്യപിച്ചാല്‍ ഇയാള്‍ ശല്യക്കാരനാണെന്നും നാട്ടിലേക്ക് പുറത്തുനിന്ന് ആര്
മുത്തങ്ങയിൽ വൻ കഞ്ചാവ് വേട്ട;രണ്ട് പേർ പിടിയിൽ
ബത്തേരി : മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ കഞ്ചാവുമായി 2 പേർ പിടിയിൽ.അടിവാരം നൂറാംതോട് വലിയറക്കൽ ബാബു, വീരാജ്പേട്ട ഇ. ജലീൽ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 18.909 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കർണ്ണാടക ആർ. ടി.സി ബസിലാണ് ഇവർ കഞ്ചാവ് കടത്തി കൊണ്ട് വന്നത്.ബത്തേരി പോലീസും ഡാൻസാഫ് ടീമുമാണ് ഇവരെ പിടികൂടിയത്.
എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി
അമ്പലവയൽ : മഞ്ഞപ്പാറയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. നെല്ലാറച്ചാൽ സ്വദേശികളായ അബ്ദുൾ ജലീൽ(35), അബ്ദുൾ അസീസ്(25) എന്നിവരാണ് 1.73 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും അമ്പലവയൽ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ജലീലും അസീസും സഞ്ചരിച്ചിരുന്ന കെഎൽ 12-8333 നമ്പർ പൾസർ ബൈക്കിൽ നിന്നുമാണ് എംഡിഎംഎ കണ്ടെത്തിയത്. സിവിൽ പോലീസ് ഓഫീസർ സുരേഷ്.ജി,അജൽ.കെ,സിവിൽ പോലീസ് ഓഫീസർമാരായ മുജീബ്,ജയൻ ജോളി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
ഫുട്ബോൾതാരങ്ങൾക്ക്വെള്ളമുണ്ടയിൽ ഗ്രാമാദരംനൽകി
വെള്ളമുണ്ട : ഏപ്രിൽ ആദ്യവാരംഎറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന കേരളോത്സവ ഫുട്ബോൾ മത്സരത്തിൽ വയനാട് ജില്ലക്ക് വേണ്ടി പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഫുട്ബോൾ താരങ്ങൾക്കും ടീം മാനേജേർമാർക്കുംജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽഗ്രാമാദര സമർപ്പണ ചടങ്ങ് സംഘടിപ്പിച്ചു.വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.എം.മണികണ്ഠൻ, മംഗലശ്ശേരി നാരായണൻ,വി. കെ ശ്രീധരൻ,സാലിം എസ്.റ്റി.ത്രീ, എം. നാരായണൻ, പ്രദീപ് മാസ്റ്റർ, അഷ്കർ ടി,റാഷിദ്,
ദു:ഖവെള്ളിയാഴ്ച രക്തദാനം നടത്തി ടീം ജ്യോതിർഗമയ
മാനന്തവാടി : യേശുവിൻ്റെ ക്രൂശ് മരണത്തെ അനുസ്മരിച്ച് ദു:ഖവെള്ളിയാഴ്ച ടീം ജ്യോതിർഗമയ രക്തദാനം നടത്തി. 16-ാം വാർഷിക ആചരണത്തിൻ്റെ ഭാഗമായി തുടർച്ചയായ 16-ാം വർഷവും പീഡാനുഭവ വാരം രക്ത ദാനവാരമായി ആചരിച്ച് വരികയാണ്. എടവക പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ വിനോദ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടീം ജ്യോതിർഗമയ കോ -ഓർഡിനേറ്റർ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ പൊതു പ്രവർത്തകരായ സി. അഖിൽ പ്രേം, രാജേഷ് മo ത്തിൽ, ജോയി
കാപ്പ ചുമത്തി നാടു കടത്തി
കല്‍പ്പറ്റ : ലഹരി കേസുകളിലുൾപ്പെട്ടയാളെ കാപ്പ ചുമത്തി നാട് കടത്തി. മുട്ടില്‍, അഭയം വീട്ടില്‍ മിന്‍ഹാജ് ബാസിം(26)നെയാണ് ആറു മാസത്തേക്ക് നാടു കടത്തിയത്. 2023 ജൂണിൽ KSRTC ബസ്സിൽ 49.54 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങ ചെക്ക് പോസ്റ്റിൽ വെച്ചും 2025 ജനുവരിയിൽ മീനങ്ങാടി 54 ൽ വെച്ച് 0.42 ഗ്രാം MDMAയുമായും ഇയാളെ പിടികൂടിയിരുന്നു. വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്മേൽ കണ്ണൂർ മേഖല ഡി.ഐ.ജി യുടെ ഉത്തരവ് പ്രകാരമാണ് നടപടി.
ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കേരള കൗണ്‍സില്‍ രൂപീകരിച്ചു
കൊച്ചി : പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു. കൊച്ചി ചോയിസ് മറീനയില്‍ നടന്ന പ്രഥമയോഗത്തില്‍ കേരള കൗണ്‍സില്‍ ഭാരവാഹികളും പ്രമുഖ വ്യവസായികളും സംരംഭകരും പങ്കെടുത്തു. 1925-ല്‍ബിര്‍ള ഗ്രൂപ്പ് സ്ഥാപകന്‍ ജി.ഡി. ബിര്‍ള കൊല്‍ക്കത്തയില്‍ ആരംഭം കുറിച്ചതാണ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്. ഐസിസിയുടെ മുന്‍പ്രസിഡന്റും നാഫാ ക്യാപിറ്റൽ എംഡിയുമായ അമേയ പ്രഭുവിന്റെയും നിലവിലെ പ്രസിഡന്റും ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് എംഡിയുമായ അഭ്യുദയ് ജിന്‍ഡാലിന്റെയും നേതൃത്വത്തില്‍
പ്രമുഖ സറിയലിസ്റ്റിക് ഗോസ്പല്‍ ഗായകന് വിജു ജെറമിയ ട്രാവന്റെ ‘ക്രൂശതില്‍ പിടഞ്ഞ് യേശു’ മ്യൂസിക് ആല്‍ബം റിലീസ് ചെയ്തു
കൊച്ചി : പ്രശസ്ത ഗോസ്പല്‍ ഗായകന് വിജു ജെറമിയ ട്രാവന്റെ പുതിയ ക്രിസ്തീയ ഭക്തിഗാനം ക്രൂശതില്‍ പിടഞ്ഞ് യേശു പുറത്തിറക്കി. കൊച്ചി പുല്ലേപ്പടിയില്‍ നിയോ ഫിലിംസ് സ്കൂളില്‍നടന്ന ചടങ്ങില്‍ റവ. ഡോ. ജോണ്‍ ജോസഫ്, സംവിധായകന് സിബി മലയില്‍, സംഗീത സംവിധായകന് ദീപക് ദേവ്, നടൻ സിജോയ് വര്‍ഗീസ്, സംവിധായകനും തിരക്കഥാകൃത്തുമായ ലിയോ തദേവൂസ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. റൂം 6:23 പ്രൊഡക്ഷന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആല്‍ബം റിലീസ് ചെയ്തത്. യേശുവിന്റെ ത്യാഗവും ക്രൂശിലെ വേദനയും
കേരളത്തിൽ4 ദിവസം ഇടിമിന്നലോടെ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. 19, 20 തീയതികളിൽ ഇടിമിന്ന ലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 20 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
തെരുവുനായയുടെ ആക്രമണം: 12കാരിക്ക് ഗുരുതര പരിക്ക്
കണിയാമ്പറ്റ : മില്ല് മുക്ക് പള്ളിത്താഴയിൽ തെരുവ് നായ ആക്രമണം: വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക് മദ്രസയിലേക്ക് പോകുവായിരുന്ന വിദ്യാർത്ഥിനി യെയാണ് തെരുവുനായ ആക്രമിച്ചത്. പാറക്കൽ നൗഷാദിന്റെ മകൾ സിയാ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ കൈനാട്ടി ഗവ: ആശുപത്രി യിൽ പ്രവേശിപ്പിച്ചു.
കേരള പോലീസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സംഘാടകസമിതി രൂപീകരിച്ചു
കൽപ്പറ്റ : 2025 മെയ് പത്താം തീയതി മുട്ടിലിൽ വച്ച് നടക്കുന്ന കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ വിജയകരമായി നടത്തുന്നതിന് ആവശ്യമായ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീ. അബ്ദുൽ കരീം എം.എം നിർവഹിച്ചു. പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ശ്രീ.ബിപിൻ സണ്ണി അധ്യക്ഷനായ ചടങ്ങിൽ കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ശ്രീ. പി.സി. സജീവ് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡൻറ് ശ്രീ. കെ.എം.
ഫോസ കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു
കൽപ്പറ്റ : ചൂരൽമല മുണ്ടക്കൈ പ്രദേശത്തു നിന്നും 2024-25 വിദ്യാഭ്യാസ വർഷം എസ് എസ് എൽ സി പ്ലസ് ടു മറ്റ് ഉന്നത കോഴ്സുകൾ പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചു നിൽക്കുന്ന വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് വേണ്ടി ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ (ഫോസ ) കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന് ഇരയായവർക്ക് വിദ്യാഭ്യാസ മാനസികാരോഗ്യ പിന്തുണ നൽകുന്നതിനായി 2024 സെപ്റ്റംബർ മുതൽ ഫോസ നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് “ഉയരാം”എന്ന പേരിൽ കരിയർ
സന്തോഷ സന്ദേശവുമായി ബത്തേരിയിലെ ‘ഹാപ്പി ഫാമിലി’ ശിൽപങ്ങൾ
ബത്തേരി : ശുചിത്വ നഗരമെന്നറിയപ്പെടുന്ന ബത്തേരിയിൽ, ഇനി സന്തോഷത്തിന്റെ നഗരം എന്നൊരു പുതിയ തിരിച്ചറിയലാണ് ഉദയത്തിരിയുന്നത്. നഗരസഭയും ബത്തേരി ജെ.സി.ഐ. യും ചേർന്ന് സംയുക്തമായി സ്ഥാപിച്ച ‘ഹാപ്പി ഫാമിലി’ ശിൽപങ്ങൾ ഇതിന്റെ ഭാഗമാണ്.ഈ മനോഹര ശിൽപങ്ങൾ രൂപകൽപ്പന ചെയ്തതും നിർമിച്ചതും പ്രശസ്ത ശിൽപി ബിനു തത്തുപാറയാണ്. അച്ഛൻ, അമ്മ, രണ്ട് കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബ മാതൃകയാണ് അദ്ദേഹം മനോഹരമായൊരു ശിൽപത്തിലാക്കി മാറ്റിയത് — സമഗ്ര സന്തോഷ സൂചികയെ പ്രതിനിധീകരിക്കുന്ന രീതി.സ്ക്വയർ പൈപ്പുകൾ വെൽഡ് ചെയ്ത് ആകൃതികൾ സൃഷ്ടിച്ച
വിഷു കൈനീട്ടമായി വ്യാപാരിക്ക് ഷോപ്പ് പുനർനിർമ്മിച്ച് നൽകി:വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി
സുൽത്താൻബത്തേരി : മൂലങ്കാവ്, ഫെബ്രുവരി 15 ന് റെജിമോൻ എന്നിവരുടെ വ്യാപാരസ്ഥാപനം ഷോട്ട് സർക്യൂട്ട് മൂലം പൂർണ്ണമായും കത്തി നശിച്ചു,മൂന്നുലക്ഷം രൂപയോളം വിലവരുന്ന ഫാൻസി, ഫുഡ് വെയർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, ഫ്രിഡ്ജ്, തുടങ്ങി സ്ഥാപനത്തിലെ മുഴുവൻ സാധനങ്ങളും പൂർണമായും അഗ്നിക്കിരയായി, ഒന്നര മാസങ്ങൾക്കിപ്പുറം വിഷുക്കൈനീട്ടമായി ഷോപ്പ് പൂർണ്ണ രീതിയിൽ വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പുനസ്ഥാപിച്ച് നൽകി.മൂലങ്കാവ് യൂണിറ്റ് പ്രസിഡണ്ട് സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ്
കൈനിറയെ സമ്മാനങ്ങളുമായി വയനാട് ഫെസ്റ്റ് തുടരുന്നു
കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും ഡിറ്റിപി സി യും സംയുക്തമായി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായി ‘വയനാട്ടിലെ ഷോപ്പിംഗ് ഹാപ്പി ആക്കാംപർച്ചേസ് കൂപ്പണുകൾ ചോദിച്ച് വാങ്ങു’എന്ന ക്യാമ്പയിന്റെ ഭാഗമായുള്ള ആഴ്ച തോറുമുള്ള സമ്മാനകൂപ്പൺ നെറുക്കെടുപ്പ് ആവേശകരമായി തുടരുന്നു.പത്താമത്തെ ആഴ്ചയിലെ നെറുക്കെടുപ്പ് ചടങ്ങിന്റെ ഉദ്ഘാടനം കൽപ്പറ്റ എക്സ്പോ ഗ്രൗണ്ടിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.കെ. വി. വി. ഇ. എസ് ജില്ലാ
മരത്തിൽ നിന്നും വീണ് അധ്യാപകൻ മരിച്ചു
മാനന്തവാടി : കല്ലോടി കയ്യോത്ത് മരത്തിന്റെ ചോല ചാടിക്കുന്നതിനിടെ അധ്യാപകൻ മരത്തിൽ നിന്നും വീണു മരിച്ചു. കല്ലോടി സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപകൻ ഇല്ലിക്കൽ ജെയ്സൺ (47) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് വീട്ടുവളപ്പിലെ മരത്തിന്റെ ശിഖരങ്ങൾ വെട്ടുന്ന തിനിടെയായിരുന്നു അപകടമെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പരേതനായ ഔസേപ്പ് -ഏലിയാമ്മ ദമ്പതികളുടെ മകനാണ് ജെയ്സൺ. ഭാര്യ: ജിൻസി (അധ്യാപിക, വാളേരി ഗവ.ഹൈസ്കൂൾ), മക്കൾ: നിസ, സിയ.
ടൗണ്‍ഷിപ്പ് നിര്‍മ്മാണം ഭൂമി ഏറ്റെടുത്തു; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും
കൽപ്പറ്റ : ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍ പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിനുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വയനാട് ജില്ലാ കളക്ടര്‍ ഭൂമി ഏറ്റെടുത്തത്. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 26 കോടി രൂപ ഹൈക്കോടതി റജിസ്റ്റര്‍ ജനറലിന്റെ അക്കൗണ്ടില്‍ മുമ്പ് കെട്ടി വെച്ചിട്ടുണ്ടായിരുന്നു. അത് കൂടാതെ ഇന്നത്തെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 17.7754875 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടിവെക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി