തിരുവനന്തപുരം : ഹിജാബ് വിവാദത്തിൽ പള്ളുരുത്തി സ്കൂൾ മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി.സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.രാഷ്ട്രീയവത്ക്കരിക്കാൻ മാനേജ്മെന്റ് ആസൂത്രിത ശ്രമം നടത്തിയെന്നും മന്ത്രി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.അഭിഭാഷകയുടെ പരാമർശങ്ങൾ പ്രശ്നം വഷളാക്കുന്ന വിധത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു.പ്രകോപനപരമായ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്നും മന്ത്രി നിർദേശിച്ചു.അതേ സമയം,എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രശ്നപരിഹാരം ഇനിയും അകലെയാണ്. ഹിജാബ് ഇല്ലാതെ വരാമെന്ന സമ്മതപത്രം
Category: Districts
സൂക്ഷ്മ ജലസേചനത്തിന് സാമ്പത്തിക സഹായം RKVY – PDMC :2025-2026 (പെർ ഡ്രോപ്പ് മോർ ക്രോപ്പ്)
മില്ലുമുക്ക് : നൂതന ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കുക, ഉയർന്ന ഉൽപാദനം ഉറപ്പുവരുത്തുക,ജലത്തിന്റെ ഉപയോഗക്ഷമത വർദ്ധിപ്പിക്കുക,എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന സൂക്ഷ്മ ജലസേചനം പി.ഡി.എം.സി മൈക്രിഗേഷൻ പദ്ധതിയിലൂടെ കൃഷിയിടങ്ങളിൽ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ (ഡ്രിപ്പ് സ്പ്രിംഗ്ലർ) സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.കർഷകർക്ക് ഈ പദ്ധതി പ്രകാരം കേന്ദ്ര ഗവൺമെന്റ് അംഗീകൃതനിരക്കിന്റെ 45% മുതൽ 55% വരെ പദ്ധതി നിബന്ധനകളോട് ധനസഹായമായി ലഭിക്കും.നിബന്ധനകൾക്ക് വിധേയമായി ജലസ്രോതസ്സുകളുടെ വികസനം,പമ്പിങ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പമ്പുകൾ എന്നിവക്ക് കൂടി സൂക്ഷ്മ ജലസേചന സംവിധാനത്തോടൊപ്പം ധനസഹായം ലഭിക്കുന്നതാണ്.നിശ്ചിത മാതൃകയിലുള്ള
ലോക മാനസികാരോഗ്യ ദിനമാചരിച്ചു
മേപ്പാടി : ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ഡോ.മൂപ്പൻസ് നഴ്‌സിങ് കോളേജും ആസ്റ്റർ വോളന്റിയേഴ്സും സംയുക്തമായി ബത്തേരി വാലുമ്മൽ ടീച്ചേർസ് ട്രെയിനിങ് കോളേജിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ഈ വർഷത്തെ പ്രമേയമായ “ദുരന്തങ്ങളിലും അടിയന്തരാവസ്ഥകളിലുമുള്ള മാനസികാരോഗ്യ സേവനങ്ങൾക്കുള്ള പ്രവേശനം” എന്നതിനെ ആസ്പദമാക്കി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മനഃശാസ്ത്ര വിദഗ്ധനുമായ ഡോ.ജിഷ്‌ണു ജനാർദ്ദനൻ ക്ലാസ്സെടുത്തു. വിദ്യാലയങ്ങളിൽ മാനസികാരോഗ്യ പിന്തുണാ സംവിധാനങ്ങൾ അനിവാര്യമാണെന്നും, വിദ്യാർത്ഥികളുമായി ആരോഗ്യകരമായ ഇടപെടലുകൾ നടത്തേണ്ടതിൻ്റെ പ്രാധാന്യവും,മാനസികാരോഗ്യ വിജ്ഞാനം നേടേണ്ടതിൻ്റെ ആവശ്യകത ബോധവത്കരണ
വൈത്തിരിയിൽ ഫുട്ബോൾ മൈതാനമെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്:ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരിക്ക് ജന്മനാടിന്റെ ആദരം
വൈത്തിരി : പഴയ വൈത്തിരിയുടെ ചിരകാല സ്വപ്നമായ ഫുട്ബോൾ മൈതാനം യാഥാർത്ഥ്യത്തിനായി ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരി സംഭാവന ചെയ്ത സ്ഥലത്തിന്റെ രേഖ വൈത്തിരി ഗ്രാമപഞ്ചായത്തിന് കൈമാറി ഈ മഹത്തായ സാമൂഹിക സംഭാവനയ്ക്ക് ആദരസൂചകമായി എം.എൽ.എ അഡ്വ.ടി.സിദ്ദീഖ് ഉസ്മാൻ മദാരിയെ പൊതുവേദിയിൽ ആദരിച്ചു. പരിപാടിയിൽ നാടിനോടുള്ള അടുപ്പവും സമൂഹത്തിനോടുള്ള ഉത്തരവാദിത്വബോധവുമാണ് ഉസ്മാൻ മദാരിയുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നത് എന്നും ഒരു യുവ സംരംഭകൻ സമൂഹത്തിന്റെ പുരോഗതിക്കായി ഇത്തരമൊരു മഹത്തായ സംഭാവന നൽകുന്നത് പ്രചോദനാത്മകമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരീക്ഷ കഴിഞ്ഞ് വിജയിക്കുന്നവർക്ക് അപ്പോൾ തന്നെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ്; പ്രഖ്യാപനവുമായി ഗണേഷ് കുമാർ
തിരുവല്ല : വരും വർഷങ്ങളിൽ വിപ്ലവകരമായ പദ്ധതികളാണ് ഗതാഗത വകുപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്‍ററിൽ സംഘടിപ്പിച്ച ഗതാഗത വകുപ്പിന്‍റെ വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാറിൽ വിഷൻ 2031 അവതരണം നടത്തുകയായിരുന്നു മന്ത്രി.2031ൽ ഗതാഗത വകുപ്പിന്‍റെ പ്രവർത്തനം എങ്ങനെയാകണം എന്നതാണ് സെമിനാറിന്‍റെ ലക്ഷ്യം.വരുന്ന ഡിസംബറിൽ ആറുവരി ദേശീയ പാത പൂർത്തിയാകും.ഗതാഗത രംഗത്ത് വൻ മാറ്റം ഉണ്ടാകും.2031ൽ ഗതാഗത വകുപ്പിൽ വൻ മാറ്റമുണ്ടാകും.പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം സുരക്ഷിത യാത്രയും ഉറപ്പാക്കും.ഡ്രൈവിംഗ് പരീക്ഷ
പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ പുതുതായി വന്ന പ്രീമിയം സൂപ്പർഫാസ്റ്റ് അടൂർ കെഎസ്ആർടിസി ബസ്സിന് സ്വീകരണം നൽകി
പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ പുതുതായി വന്ന പ്രീമിയം സൂപ്പർഫാസ്റ്റ് അടൂർ കെഎസ്ആർടിസി ബസ്സിന് നാട്ടുകാരും വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് സ്വീകരണം നൽകി.അടൂർ -പെരിക്കല്ലൂർ റൂട്ടിൽ ഓടുന്ന സൂപ്പർഫാസ്റ്റ് സർവീസ് ഇന്നുമുതൽ പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസ് ആയി സർവീസ് തുടങ്ങി.അടൂരിൽ നിന്നും രാത്രി 8-15 pm ന് പുറപ്പെട്ട് 7-35 am ന് പെരിക്കല്ലൂർ എത്തി രാത്രി 7-30 pm ന് പെരിക്കല്ലൂരിൽ നിന്നും പുറപ്പെട്ട് 7-05 am ന് അടൂരിൽ എത്തിച്ചേരും.പുതിയ ബസ്
സാമ്പത്തിക അവബോധന പരിപാടി നടത്തി
മാനന്തവാടി : ആർ ബി ഐ-യുടെയും കേരളാപോലീസിന്റെയും സംയുക്തഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായുള്ള സാമ്പത്തിക അവബോധന പരിപാടി സംഘടിപ്പിച്ചു.മാനന്തവാടി പഴശ്ശി ഗ്രന്ഥലയത്തിൽ നടന്ന ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് നിർവഹിച്ചു.ആർ ബി ഐ ജനറൽ മാനേജർ മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു.സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എ വി ജലീൽ വർധിച്ചു വരുന്ന സാമ്പത്തിക തട്ടിപ്പുകളെകുറിച്ചും തട്ടിപ്പ് തടയാനും ജാഗ്രത പാലിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ക്ലാസ്സെടുത്തു.ബാങ്കിംഗ് സുരക്ഷയെക്കുറിച്ചും
സഹോദരിയെ സ്കൂള്‍ വാനില്‍ നിന്നും ഇറക്കാൻ പോയ മൂന്ന് വയസുകാരൻ അതേ വാനിടിച്ച് മരിച്ചു; അപകടം അമ്മയുടെ കണ്‍മുന്നില്‍ വെച്ച്
കോഴിക്കോട് : സ്‌കൂൾ വാനിടിച്ച് മൂന്ന് വയസുകാരൻ മരിച്ചു.മാനിപുരം സ്വദേശി മുനീറിൻ്റെ മകൻ ഉവൈസ് ആണ് മരിച്ചത്.മാനിപുരത്ത് വീടിന് സമീപം അമ്മയുടെ മുന്നിൽ ഇന്നലെ വൈകീട്ടായിരുന്നു അപകടം.യുകെജിയിൽ പഠിക്കുന്ന സഹോദരിയെ കൂട്ടാനായി അമ്മയ്ക്കൊപ്പം റോഡിലേക്കിറങ്ങിയപ്പോഴായിരുന്നു സംഭവം.സഹോദരിയെ വാനിൽ നിന്നിറക്കി വാനിന്റെ ഡോർ അടയ്ക്കുന്നതിനിടയിൽ അമ്മയുടെ കൈവിട്ട് ഉവൈസ് ഓടിയപ്പോഴാണ് അപകടമുണ്ടായത്.കുട്ടി വാനിന്റെ മുന്നിലുണ്ടായിരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.മുന്നോട്ടെടുത്ത വാനിനടിയിൽ ഉവൈസ് പെട്ടുപോവുകയായിരുന്നു.അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല.പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ്
വാർഷികം ആഘോഷിച്ചു
മാനന്തവാടി : നോർത്ത് വയനാട് കോ:ഓപ്പറേറ്റീവ് റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ 5 വർഷത്തെ സേവനം പൂർത്തീകരിച്ചു.അതിൻ്റെ ഭാഗമായി വിപുലമായി വാർഷിക ആഘോഷം നടത്തി.ആഘോഷങ്ങളുടെ ഭാഗമായി അടുത്ത ഒരു വർഷത്തിനിടയിൽ മെഡിക്കൽ ക്യാമ്പുകളും ആരോഗ്യബോധവൽക്കരണ സെമിനാറുകളും സംഘടിപ്പിക്കുന്നു.സംഘം വൈ:പ്രസിഡണ്ട് കടവത്ത് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.പ്രസിഡണ്ട് ടി.എ.റെജി ഉദ്ഘാടനം ചെയ്തു.എ.പ്രഭാകരൻ മാസ്റ്റർ,കെ.ജെ.പൈലി,സി.പി.ശശിധരൻ,എക്കണ്ടി മൊയ്തുട്ടി,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ സെൻമ മോയിൻ,സരസ്വതി എൻ.എം എന്നിവർ പ്രസംഗിച്ചു.
സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല; നിലപാട് മയപ്പെടുത്തി മന്ത്രി ശിവൻകുട്ടി
കൊച്ചി : പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.സ്‌കൂള്‍ തലത്തില്‍ സമവായം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞു. അങ്ങനെയാണെങ്കില്‍ അത് നല്ലതാണ്.അതോടെ വിവാദം അവസാനിക്കട്ടെ.തർക്കം വഷളാക്കാനില്ല. പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. കുട്ടിയുടെ രക്ഷിതാവ് നിലപാട് മാറ്റിയിട്ടുണ്ട്. ശിരോവസ്ത്രം ഇല്ലാതെ തന്നെ കുട്ടിയെ സ്‌കൂളില്‍ അയക്കാമെന്ന് രക്ഷിതാവ് അറിയിച്ചതായി അറിഞ്ഞു.അതോടെ ആ പ്രശ്‌നം തീര്‍ന്നു. ഒരു കുട്ടിയുടെ അവകാശം നിഷേധിക്കാന്‍ എന്തിന്റെ പേരിലായാലും ആര്‍ക്കും അവകാശമില്ല.
മുന്നറിയിപ്പ് വകവെയ്ക്കാതെ ട്രെക്കിങ്ങ്;യുവാക്കള്‍ കാട്ടിനുള്ളില്‍ കുടുങ്ങി,രക്ഷകരായി വനംവകുപ്പ്,ഇമ്പോസിഷന്‍ ശിക്ഷ
കൊല്ലം : നിരവധി വന്യമൃഗങ്ങള്‍ ഉള്ള വനമേഖലയായതിനാല്‍ കയറരുത് എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ,തെന്മല രാജാക്കൂപ്പില്‍ കയറി കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ മണിക്കൂറുകള്‍ക്കകം രക്ഷിച്ചു.വനമേഖലയായതിനാല്‍ അവിടേക്ക് ട്രെക്കിങ്ങ് നിരോധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇത് നിലനില്‍ക്കെയാണ് യുവാക്കള്‍ അനധികൃതമായി കാട്ടില്‍ പ്രവേശിച്ചത്.തുടര്‍ന്ന് പൊലീസും വനംവകുപ്പും ചേര്‍ന്നാണ് യുവാക്കളെ രക്ഷിച്ചത്. കരുനാഗപ്പള്ളി സ്വദേശികളായ യുവാക്കള്‍ രാവിലെ ഏഴരയോടെയാണ് രാജക്കൂപ്പിലെത്തിയത്.എന്നാല്‍ കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇവര്‍ക്ക് വഴി തെറ്റി.വഴി കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തങ്ങള്‍ കാട്ടിനുള്ളില്‍ കുടുങ്ങി എന്ന് മനസിലാക്കിയ ഇവര്‍ പൊലീസ് കണ്‍ട്രോള്‍
ബൈരക്കുപ്പ പാലം മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം:സംയുക്ത ബസ്സ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ
പുൽപ്പള്ളി : വളർന്നുകൊണ്ടിരിക്കുന്ന ടൗണാണ് പുൽപ്പള്ളി.വിദ്യാഭ്യാസം,കച്ചവടം,ആശുപത്രി ആവശ്യങ്ങൾക്ക് നിരവധി യാത്രക്കാർക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് മൈസൂർ,ബംഗളൂരു സിറ്റിയുമായി ബന്ധപ്പെടാനുള്ള റൂട്ടുമാണിത്.മഴ ശക്തമായാൽ ബൈരക്കുപ്പ പ്രദേശത്തുള്ള വിദ്യാർത്ഥികൾക്ക് മാസങ്ങളോളം പഠിപ്പ് മുടങ്ങുന്നു.അടിയൊഴുക്ക് അധികമുള്ള ഈ പുഴയിലൂടെ തോണിയാത്ര വളരെ ദുർഘടമാണ്.പഠിക്കാൻ പോകുന്ന കുരുന്നുകൾ ജീവൻ പണയം വച്ചാണ് ഈ പുഴയിലൂടെ മറുകര കടക്കുന്നത്.ഒരോ കാലങ്ങളിൽ വരുന്ന രാഷ്ട്രീയകക്ഷികൾ ഈ വിഷയം ഒരു വോട്ട് ബാങ്ക് തന്ത്രമായി ഉപയോഗിക്കുന്നു.ബൈരക്കുപ്പ പാലം വന്നാൽ വിദ്യാഭ്യാസ പരമായും,ആരോഗ്യപരമായും പിന്നോക്കം നിൽക്കുന്ന ബൈരക്കുപ്പമേഖലയിലെ
വ്യാജ സിഗരറ്റ് വിതരണം നടത്തി മുങ്ങിയയാൾ പിടിയിൽ
തലപ്പുഴ : സിഗരറ്റ് പാക്കറ്റുകൾ വ്യാജമായി നിർമിച്ച് വിൽപ്പന നടത്തിയ കേസിലുൾപ്പെട്ട ശേഷം വിദേശത്തേക്ക് മുങ്ങിയയാൾ പിടിയിൽ.ബത്തേരി പള്ളിക്കണ്ടി കായാടൻ വീട്ടിൽ മുഹമ്മദ് യാസിൻ (23) നെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബറിൽ ITC കമ്പനിയുടെ ബ്രാൻഡ് ആയ GOLD FLAKE സിഗരറ്റുകൾ എന്ന് തോന്നിക്കുന്ന തരത്തിലുള്ള സിഗരറ്റ് പാക്കറ്റുകൾ വ്യാജമായി നിർമിച്ച് തലപ്പുഴ ടൗണിലെ കച്ചവടക്കാർക്ക് വില്പന നടത്തുകയായിരുന്നു.മേൽ വിവരമറിഞ്ഞ ITC കമ്പനിയുടെ അംഗീകൃത വിതരണക്കാർ സ്ഥലത്ത് എത്തിയ്യതോടെ സിഗരറ്റ് പാക്കറ്റുകൾ ഉപേക്ഷിച്ച്
ശബരിമല സ്വര്‍ണകൊള്ള:ഹൈക്കോടതി മേല്‍നോട്ടത്തില്‍ സി ബി ഐ അന്വേഷിക്കണം:കെ മുരളീധരന്‍
കല്‍പ്പറ്റ : ശബരിമലയിലെ സ്വര്‍ണകൊള്ള ഹൈക്കോടതി മേല്‍നോട്ടത്തില്‍ സി ബി ഐ അന്വേഷിക്കണമെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരന്‍ ആവശ്യപ്പെട്ടു.കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമല വിഷയത്തില്‍ അഡീഷണല്‍ ഡി ജി പിയുടെ നേതൃത്വത്തിലുള്ള നിലവിലെ അന്വേഷണസംഘം ഹൈക്കോടതിക്ക് കൊടുക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ താത്പര്യത്തിന് ചേര്‍ന്നതല്ലെങ്കില്‍ മുഖ്യമന്ത്രി അവരെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ട്.യോഗേഷ് ഗുപ്ത ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അനുഭവം നമുക്ക് മുന്നിലുണ്ട്. അതുകൊണ്ട് ഈ റിസ്‌ക് അന്വേഷണസംഘം എടുക്കുമോയെന്ന സംശയവും കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം
“പ്രതിരോധം കുടുംബശ്രീയിലൂടെ”
മീനങ്ങാടി : സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്. അംഗങ്ങൾക്കായി “പ്രതിരോധം കുടുംബശ്രീയിലൂടെ പരിപാടിയുടെ ” ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം.സോമൻ സ്വാഗതമാശംസിച്ചു.കുടുംബശ്രീ സി.ഡി.എസ്. ചെയർപേർസൺ ശ്രീകല ദിനേശ് ബാബു അധ്യക്ഷത വഹിച്ചു.അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ വയനാട് ജില്ല മാനേജറുമായ സജിത് ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ
ഗതാഗത നിയന്ത്രണം
മാനന്തവാടി : മാനന്തവാടി പോലീസ് സ്‌റ്റേഷൻ താഴെയങ്ങാടി റോഡ് ഡ്രൈനേജ് അനുബന്ധ പ്രവൃത്തികളുടെ ഭാഗമായി റോഡ് ഐറിഷ് വർക്ക് നടക്കുന്നതിനാൽ ഒക്ടോബർ 15,17 തീയ്യതി കളിൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നതായിരി ക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മാന്‍ കാന്‍കോര്‍ സിഇഒ ഡോ.ജീമോന്‍ കോര ഇഫിയാറ്റ് ചെയര്‍മാന്‍
കൊച്ചി : ആഗോളതലത്തിലെ മുന്‍നിര സ്‌പൈസ് എക്‌സ്ട്രാക്ഷന്‍ കമ്പനിയായ മാന്‍ കാന്‍കോറിന്റെ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ജീമോന്‍ കോരയെ ഇഫിയാറ്റിന്റെ (ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് എസന്‍ഷ്യല്‍ ഓയില്‍സ് ആന്‍ഡ് അരോമ ട്രേഡ്സ്) പുതിയ ഗ്ലോബല്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു.മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. സുഗന്ധതൈലങ്ങള്‍,അരോമ കെമിക്കലുകള്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനം, സംസ്‌കരണം,വ്യാപാരം തുടങ്ങിയ മേഖലകളിലെ ആഗോള കമ്പനികളെ പ്രതിനിധീകരിക്കുന്ന ഉന്നത സംഘടനയാണ് ഇഫിയാറ്റ്.ആഗോളതലത്തില്‍ സങ്കീര്‍ണ്ണമായ നിയന്ത്രണങ്ങള്‍,കാലാവസ്ഥാ വ്യതിയാനം,വിപണിയിലെ അസ്ഥിരത തുടങ്ങിയ കടുത്ത വെല്ലുവിളികളെ വ്യവസായം അഭിമുഖീകരിക്കുന്ന നിര്‍ണായക
മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ കാലതാമസം, സഹായം വൈകിപ്പിച്ച് ഇസ്രയേൽ
ജറുസലം : വെടിനിർത്തൽ കരാർ പ്രാബല്യത്തിലായെങ്കിലും ഗാസയിൽ സഹായം എത്തിക്കുന്നത് വൈകിച്ച് ഇസ്രയേൽ.റഫാ അതിർത്തി അടച്ചിട്ടതോടെയാണ് സഹായം എത്തിക്കാൻ സാധിക്കാത്തത്.മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ ഹമാസ് വളരെയധികം കാലതാമസം വരുത്തുന്നതിനാലാണ് ഗാസയിലേക്കുള്ള സഹായവിതരണം നിയന്ത്രിക്കാൻ തീരുമാനിച്ചതെന്ന് ഇസ്രയേൽ അധികൃതർ വ്യക്‌തമാക്കി.എന്നാൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് ഹമാസ് പ്രതികരിച്ചു. 23 ബന്ദികൾ മരിച്ചതായാണ് കണക്കാക്കുന്നതെങ്കിലും നാലു ബന്ദികളുടെ മൃതദേഹങ്ങൾ മാത്രമേ ഹമാസ് വിട്ടുനൽകിയിട്ടുള്ളുവെന്നാണ് റിപ്പോർട്ടുകൾ.ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.അതിർത്തി തുറക്കാത്തതിനാൽ പരുക്കേറ്റ പലസ്തീൻകാരെ ചികിത്സയ്‌ക്കായി ഈജിപ്തിലേക്കു
കെൽട്രോൺ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂഷൻ ഇൻട്രാക്ഷൻ സെല്ലിന്റെ ആദ്യ യൂണിറ്റ് നടവയൽ ഡി.എം കോളേജിൽ ആരംഭിച്ചു
നടവയൽ : കെൽട്രോൺ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂഷൻ ഇൻട്രാക്ഷൻ സെല്ലിന്റെ ആദ്യ യൂണിറ്റ് നടവയൽ ഡി.എം കോളേജിൽ ആരംഭിച്ചു.സെൻ്ററിൻ്റെ ഉദ്ഘാടനം വിജ്ഞാനകേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ.പി സരിൻ നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാനകേരള മിഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലുടനീളം കെൽട്രോൺ നടപ്പിലാക്കുന്ന ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇൻട്രാക്ഷൻ സെല്ലിന്റെ കോഴ്സുകാളാണ് കോളേജിൽ ആരംഭിക്കുന്നത്.സെന്റർ ആരംക്കുന്നതിലൂടെ വയനാട് ജില്ലയിലെ വിദ്യാർത്ഥികൾക്ക് നൂതനമായ കോഴ്സുകൾ കുറഞ്ഞ ചിലവിൽ പഠിക്കാനും സർക്കാർ സർട്ടിഫിക്കറ്റ് ലഭിക്കാനും വഴിയൊരുക്കും.പരിപാടിയിൽ കോളേജ്
കുട്ടികളിലെ ഡിജിറ്റൽ ആസക്തി പരിഹാരത്തിനും കൗൺസിലിങ്ങിനും കേരള പോലീസിന്റെ ഡി-ഡാഡ്
തിരുവനന്തപുരം : വർധിച്ചു വരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്നങ്ങളുണ്ടാക്കുന്നു.അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോൾ, സഹായത്തിനായി കേരള പോലീസിന്റെ ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതി രംഗത്തുണ്ട്. കേരള പോലീസ് സോഷ്യൽ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ മൊബൈൽ,ഇൻറർനെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്.കൗൺസിലിങ്ങിലൂടെ കുട്ടികൾക്ക് ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ദേശീയ തലത്തിൽതന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു
കൽപ്പറ്റ കൈനാട്ടിയിൽ ഓട്ടോയിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്
കൽപ്പറ്റ : ഓട്ടോ ഡ്രൈവർ റിനീഷ്,യാത്രക്കാരനായ ശശി എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ.ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം.
ബി ജെ പി എടവക പഞ്ചായത്ത് ഏകദിന ശില്‌പശാല നടത്തി
കല്ലോടി : ഉദയ വായനശാല ഓഡിറ്റോറിയത്തിൽ നടന്ന ശില്പ ശാല ബി ജെ പി ഉത്തരമേഖല സെക്രട്ടറി സജി ശങ്കർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു.ജില്ലാ വൈസ് പ്രസിഡൻ്റ് കുവണ വിജയൻ,ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ് അഡ്വ.അമൃത് രാജ് ജോർജ്ജ്,പനമരംമണ്ഡലം പ്രസിഡൻ്റ് ജിതിൻ ബാനു പഞ്ചായത്ത് ഭാരവാഹികളായ വിജയൻ മങ്കോല്ലി,സെബാസ്റ്റിൻ എള്ളു മന്ദം എന്നിവർ സംസാരിച്ചു.
കൃഷിഭവൻ സ്മാർട്ടാകുന്നത് സേവനങ്ങൾ സ്മാർട്ട് ആകുമ്പോൾ:കൃഷി മന്ത്രി പി.പ്രസാദ്:വണ്ണപ്പുറം സ്മാർട്ട് കൃഷി ഭവൻ ഉദ്ഘാടനം കൃഷി മന്ത്രി നിർവ്വഹിച്ചു
തൊടുപുഴ : കൃഷിഭവൻ സ്മാർട്ട് ആകുന്നത് കേവലം നല്ല കെട്ടിടം ഉണ്ടായതുകൊണ്ടോ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചത് കൊണ്ടോ അല്ല എന്നും കൃഷിഭവൻ എന്ന ആശയം അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാകുന്നത് കർഷകർക്ക് നൽകുന്ന സേവനങ്ങൾ സ്മാർട്ട് ആകുമ്പോഴാണെന്നും കൃഷി മന്ത്രി പി.പ്രസാദ്. ഇടുക്കി ജില്ലയിലെ ആദ്യത്തെ സ്മാർട്ട് കൃഷി ഭവൻ (വണ്ണപ്പുറം സ്മാർട്ട് കൃഷി ഭവൻ) ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേവലം മീറ്റിങ്ങുകളിൽ പങ്കെടുക്കലുകളും റിപ്പോർട്ടുകൾ സമർപ്പിക്കലും ആയി കൃഷി ഉദ്യോഗസ്ഥരുടെ സേവനം പരിമിതപ്പെടാൻ പാടില്ല.സ്മാർട്ടായി ഓഫീസ് കാര്യങ്ങൾ
ഇരുപത്തിയൊന്നാമത് സംസ്ഥാന എക്സൈസ് കലാ കായികമേള 17-ന് ആരംഭിക്കും
കൽപ്പറ്റ : 2002ൽ ആരംഭിച്ച എക്സൈസ് കലാകായികമേള ഇത് ആദ്യമായാണ് വയനാട്ടിൽ നടക്കുന്നത്.മുണ്ടേരി എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ 17 -ന് വൈകുന്നേരം 4 മണിക്ക് മന്ത്രി എം ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധ വേദികളിലായി 1500 ലധികം എക്സൈസ് ജീവനക്കാർ പങ്കെടുക്കും.ഗെയിംസ് മത്സരങ്ങളും ഇതോടനുബന്ധിച്ച് നടത്തും.19-ന് വൈകുന്നേരം മൂന്ന് മണിക്ക് സമാപന സമ്മേളനം മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.എക്സൈസ് കലാ കായിക മേളയുടെ കാര്യക്ഷമമായ നടത്തിപ്പിനായി കേരള
പ്രൊഫസർ രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്ര മറ്റന്നാൾ മാനന്തവാടി രൂപതയിലെ 4 കേന്ദ്രങ്ങളിൽ പര്യടനം നടത്തും
മാനന്തവാടി : നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡണ്ട് പ്രൊഫസർ രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്ര മറ്റന്നാൾ മാനന്തവാടി രൂപതയിലെ 4 കേന്ദ്രങ്ങളിൽ പര്യടനം നടത്തും.മതേതരത്വം ഭരണഘടന സംരക്ഷണം,ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക,വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക,കാർഷിക ഉത്പന്നങ്ങളുടെ ന്യായവില ഉറപ്പാക്കുക,വിദ്യാഭ്യാസ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ വിഷയങ്ങൾ ഉയർത്തിയാണ് യാത്ര നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു . ഒക്ടോബർ 15ന് രാവിലെ
അഡ്വ.ടി.ജെ ഐസക് കൽപ്പറ്റ നഗര സഭാ ചെയർമാൻ സ്ഥാനം രാജിവെച്ചു
കൽപ്പറ്റ : കാലാവധി കഴിയാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ഡിസിസി പ്രസിഡന്റ് അഡ്വ:ടി ജെ ഐസക് കൽപ്പറ്റ നഗരസഭാ ചെയർമാൻ സ്ഥാനം രാജിവെച്ചു.കോൺഗ്രസിലെ ധാരണപ്രകാരമാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ നഗരസഭാ ചെയർമാൻ സ്ഥാനം രാജിവെച്ചത്.അവശേഷിക്കുന്ന ദിവസങ്ങളിൽ പി വിനോദ്‌കുമാർ ചെയർമാനാകുമെന്നാണ് സൂചന.2024 ഫെബ്രുവരി 7 നാണ് ടി ജെ ഐസക് നഗരസഭാ ചെയർമാനായത്.കഴിഞ്ഞ മാസം അവസാനമാണ് ഡിസിസി പ്രസിഡന്റായി ഐസക്കിനെ കോൺഗ്രസ് നിയമിച്ചത്.10 ദിവസത്തിനകം അടുത്ത ചെയർമാനെ കണ്ടെത്തും.
പെരിക്കല്ലൂർ–ബൈരക്കുപ്പ പാലം ഉടൻ യാഥാർഥ്യമാക്കണം:എസ്ഡിപിഐ
സുൽത്താൻ ബത്തേരി : കേരളത്തെയും കർണാടകയെയും ബന്ധിപ്പിക്കുന്ന അതിപ്രധാനമായ പെരിക്കല്ലൂർ–ബൈരക്കുപ്പ പാലം പദ്ധതി ഉടൻ യാഥാർഥ്യമാക്കണമെന്ന് എസ്ഡിപിഐ സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 30 വർഷം മുമ്പ് തറക്കല്ലിട്ട പദ്ധതി അധികൃതരുടെ അനാസ്ഥ കാരണം ഇന്ന് വിസ്മൃതിയിലായെന്നും കമ്മിറ്റി ആരോപിച്ചു.വയനാട്ടിലെ പുൽപ്പള്ളിക്ക് സമീപമുള്ള പെരിക്കല്ലൂരിനെയും കർണാടകയിലെ എച്ച്.ഡി. കോട്ടെ താലൂക്കിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമായാൽ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും.ബൈരക്കുപ്പയിലെ ഏകദേശം 10,000 പേർക്കും പെരിക്കല്ലൂരിലെ 28,000-ഓളം പേർക്കും യാത്രാസൗകര്യം വർധിക്കും. നിലവിൽ,ഏകദേശം
റെഡ് ബ്രിഗേഡിനായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കൽപ്പറ്റ : സി.ഐ.ടി.യു റെഡ് ബ്രിഗേഡ് സേനക്കായി സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.ചുമട്ടു തൊഴിലാളികളുടെ ആതുര സേവന സന്നദ്ധ സേനയുടെ വയനാട് പരിശീലന ക്യാമ്പിൽ പി.കെ. രാമചന്ദ്രൻ സ്വാഗതമാശംസിച്ചു.ടി.വി.സഹദേവൻ അധ്യക്ഷത വഹിച്ചു.അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വൈ.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ. സി.സജിത്ത്കുമാർ അച്ചൂരാനo ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.ടി.കെ രവീന്ദ്രൻ നന്ദി പ്രകാശനം നടത്തി.
കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രിക്ക് കത്ത്:ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ കരിക്കുലത്തിൽ ഗോത്രസംസ്കാരത്തിന്റെ ജ്ഞാനസബ്രദായങ്ങൾ ഉൾപ്പെടുത്തണം – പ്രിയങ്ക ഗാന്ധി എം.പി
കല്പറ്റ : ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ കരിക്കുലത്തിൽ ഗോത്രസംസ്കാരത്തിന്റെ ജ്ഞാനസബ്രദായങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രി ജുവൽ ഒറാമിന് കത്തെഴുതി.നിലവിൽ ഈ സ്‌കൂളുകളിൽ സാധാരണ പഠ്യപദ്ധതി മാത്രമാണ് പഠിപ്പിക്കുന്നത്.വിദ്യാർത്ഥികൾക്ക് അവരുടെ സ്വന്തം പാരമ്പര്യ ജ്ഞാനസമ്പ്രദായങ്ങളെ കുറിച്ച് ഒന്നും പഠിപ്പിക്കുന്നില്ലെന്നും ഗോത്ര സമൂഹങ്ങളുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും മാത്രമല്ല, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹജീവിതത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ബോധ്യത്തിനും ഈ ജ്ഞാനസമ്പ്രദായങ്ങൾ അത്യന്തം വിലപ്പെട്ടവയാണെന്നും പ്രിയങ്ക ഗാന്ധി പറയുന്നു. കാലാവസ്ഥാ മാറ്റങ്ങൾ ഭൂമിയെ
ഭാര്യയോട് വൈരാഗ്യം,നഗ്‌നചിത്രം വാട്സാപ്പ് ഡിപിയാക്കി;അറസ്റ്റ്
പെരുമ്പാവൂർ : ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പിൽ പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ.തൃക്കാക്കര സ്വദേശിയായ 26കാരനെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പെരുമ്പാവൂർ സ്വദേശിയായ ഭാര്യയുടെ പരാതിയിലായിരുന്നു അറസ്റ്റ്.ഭാര്യയോടുള്ള വൈരാഗ്യമാണ് യുവാവിനെ നഗ്നചിത്രം ഡിപിയാക്കാൻ പ്രേരിപ്പിച്ചത്.യുവാവും യുവതിയും അകന്നുകഴിയുകയായിരുന്നു.യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വിഡിയോ കോള്‍ ചെയ്യുമ്പോള്‍ ഒളിഞ്ഞുനിന്ന് ചിത്രം പകര്‍ത്തിയതാണെന്നുമാണ് യുവാവ് പൊലീസിനു നൽകിയ മൊഴി.ഇന്‍സ്പെക്ടര്‍ ടി.എം സൂഫിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
